കൂട്ടിക്കഥ : അച്ഛന്റൊപ്പം

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
രു കുട്ടിക്കഥ : അഛന്റൊപ്പം.
               വിഷയങ്ങളില്ലാഞ്ഞല്ല പിന്നയോ എഴുതുവാന്‍ ഒരു മടുപ്പ് തോന്നുന്നു. തന്നെയുമല്ല ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാന്ധി നാടകയാത്രയുമായി ബന്ധപ്പെട്ട് പുസ്തകപ്രചാരണവും മറ്റു തിരക്കുകളുമായതിനാല്‍ ബ്ലോഗിലേയ്ക്ക് കയറാനും കഴിഞ്ഞില്ല.
                പരിഷത്തിന്റെ പുസ്തകപ്രചാരണവുമായി നടക്കുമ്പോഴാണ് ഒരു കുഞ്ഞു പുസ്തകം കണ്ണില്‍ പെട്ടത്. എം.കൃഷ്ണദാസ് എഴുതിയ “ഓരോരോ കഥകള്‍” എന്ന പുസ്തകം. വില കേവലം മുപ്പത്തിയഞ്ചു രൂപ മാത്രം. അപ്പോള്‍ പുസ്തകത്തിന്റെ വലുപ്പം മനസ്സിലായില്ലേ.എന്നാലോ നിറയെ കഥകളാണ് താനും.നാമിതുവരെ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ അദ്ദേഹം മറ്റൊരു കോണില്‍ കൂടി കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു പുതുമ ഈ പുസ്തകത്തിനു തോന്നി.കുറേയേറെ ഈ പുസ്തകം ചിലവാകുകയും ചെയ്തു.ഈ പുസ്തകത്തിലെ ഒരു സാമ്പിള്‍ കഥയാണിന്നത്തെ പോസ്റ്റ്:-
                 അച്ഛന്റൊപ്പം
ഉമക്കുട്ടി ഉറക്കമുണര്‍ന്നതേ പുറപ്പാടു തുടങ്ങി.
          “ എവിടെയ്ക്കാ ഇത്ര രാവിലെ.....?”
         ഇസ്തിരിയിടുന്നതിനിടയില്‍ അമ്മ
“അഛന്റൊപ്പം പോവാനാ........”
“കുട്ടി ഇന്നലയല്ലെ അഛന്റൊപ്പം പോയത്?”
“ഇനി ഞാന്‍ എന്നും അച്ഛന്റെ ആഫീസിലേയ്ക്കാ ....”
“അതെന്താ?”
“അവടെ പോയാലേ........ കസെരയിലങ്ങനെ വെറുതെ ഇരുന്നാ മതി ... ഒന്നും ചെയ്യണ്ടാ......!”
“അപ്പൊ .......... കുട്ടിയ്ക്ക് നേഴ്സറീല്‍ പോണ്ടേ?”
“നെഴ്സസറീ ചെന്നാ .. എഴുതണം.. പഠിക്കണം.......... ഞാനിനി എന്നും അച്ഛന്റൊപ്പാ ...” ഉമക്കുട്ടി
ഉറപ്പിച്ചു പറഞ്ഞൂ.

3 comments :

  1. നാമിതുവരെ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍ അദ്ദേഹം മറ്റൊരു കോണില്‍ കൂടി കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു പുതുമ ഈ പുസ്തകത്തിനു തോന്നി.കുറേയേറെ ഈ പുസ്തകം ചിലവാകുകയും ചെയ്തു.ഈ പുസ്തകത്തിലെ ഒരു സാമ്പിള്‍ കഥയാണിന്നത്തെ പോസ്റ്റ്:-

    ReplyDelete