അരിശം കൊണ്ട് പത്തു പെറ്റ അമ്മായിയമ്മ

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                              രുമകളാശകൊണ്ടോന്നു പെറ്റപ്പൊഴേ / ക്കരിശം  കൊണ്ടമ്മായി പത്തു പെറ്റു. ഇതൊരു പഴയ പഴംചൊല്ലാണെന്കിലും   ഞാനിത് കേള്‍ക്കുന്നത് കുഞ്ഞുണ്ണിക്കവിതയിലൂടെയാണ്. ഞാനിത് കാണുന്നതോ , യു ഡി എഫിന്റെ മദ്യനിരോധനത്തിലൂടേയും. ഇലക്ഷന്‍ കാലത്തെ പിരിവിന്റെ ഭാഗമായി 318 ബാറുകളുടെ ലൈസന്സ് പുതുക്കുന്നത് മാറ്റി വച്ചു എന്നൊരു തെറ്റേ യു ഡി എഫ് ചെയ്തൊള്ളൂ. അതത്രയ്ക്ക് കുരിശാകുമെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. 
                            എന്നാല്‍ ചില മൂപ്പിളമ തര്‍ക്കത്തില്‍ പെട്ട് ചെറിയ ക്ഷീണം  പറ്റിയിരുന്ന കെ പി സി സി പ്രസിഡണ്ടിനു ക്ഷീണം  മാറ്റാന്‍ ബാറുകള്‍ നല്ലൊരു മരുന്നാണെന്ന് തോന്നിയിരിക്കണം. അതുകൊണ്ടാണല്ലോ എല്ലാ പ്രശ്നങ്ങളും  പറഞ്ഞ് തീര്‍ത്ത് തുറക്കാന്‍ മുഹൂര്‍ത്തവും  കാത്തിരുന്ന 318 ബാറുകള്‍ തുറക്കരുതെന്ന് അദ്ദേഹം  സുഗ്രീവാജ്ഞ പുറപ്പെടുവിച്ചത് . അഞ്ഞൂറിന്റെ ഗാന്ധിയന്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ അദ്ദേഹവും  ഉപയോഗിച്ചത് ഗാന്ധിയേത്തന്നെ. 
                           അദ്ദേഹം  ഗാന്ധിയന്‍ കോണ്‍ഗ്രസ്സായി കൂടെയുള്ളവരെ ഉപദേശിക്കാന്‍ തുടങ്ങി മദ്യവിമുക്തമായ കിണാശ്ശേരിക്കായി.കഴിഞ്ഞ കാലങ്ങളില്‍ ഓടിനടന്നദ്ദേഹം  ഉല്‍ഘാടിച്ച ബാറുകളുടെ പടം  വന്നെങ്കിലും  കൃസ്തീയസഭകള്‍ പോലും  അദ്ദേഹത്തിനു പിന്‍തുണയായി ചടങ്ങുകള്‍ക്കുപയോഗിക്കുന്ന വീഞ്ഞ് ഒഴിവാക്കാന്‍ തയ്യാറായി. ( പണ്ട് വെള്ളം  വീഞ്ഞാക്കിയവനെ പിടിച്ചു സത്യം  ചെയ്തുകൊണ്ടവര്‍ മൊഴിഞ്ഞു വീഞ്ഞ് മദ്യമല്ല മദ്യമല്ല എന്ന് , അതേറ്റുപാടാനും  ഇവിടെ വേലിക്കപ്പുറത്തു നില്‍ക്കുന്ന പ്രസിഡണ്ട് തയ്യാറായി.അങ്ങനെ അവരുണ്ടാക്കുന്ന കലപില കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണെന്നാക്കൂട്ടര്‍ തെറ്റിദ്ധരിച്ചു.  ഇതിനകത്തെ ഏറ്റവും  വലിയ തമാശ വീഞ്ഞില്ലാതെ പള്ളിചടങ്ങുകള്‍ നടത്താന്‍ കഴിയാത്തവര്‍ , മദ്യമില്ലാതെ സാബത്ത് ദിനം  പുലാരാന്‍ കഴിയാത്തവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു, അടച്ച ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ല എന്ന്. തീര്‍ന്നില്ല ലോകം  കണ്ട ഏറ്റവും  വലിയ മദ്യവിരുദ്ധനായ പുണ്യപുരുഷന്റെ സഹയാത്രികര്‍ ബാറുകള്‍ അടച്ചതില്‍ അമര്‍ഷം  കൊള്ളുന്നു.
                 അങ്ങനെ വന്നു വന്ന് ലോകത്തെ ഏറ്റവും  കൂടുതല്‍  മദ്യം  ഉപയോഗിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ 2 പേരൊഴിച്ച് ബാക്കിയെല്ലാവരും  ഒരൊറ്റ രാത്രി ഇരുണ്ടുവെളുത്തപ്പോള്‍ മദ്യവിരുദ്ധരായി മാറുന്ന ആ മനോഹരമായ കാഴ്ചയും  നമ്മള്‍ കണ്ടു. അതിനുള്ള ശിക്ഷയും  നാം  ഏറ്റുവാങ്ങി , കാശ്മീരില്‍ ഉരുള്പൊട്ടലും  വെള്ളപ്പൊക്കവും  ആള്‍നാശവും . പണ്ട് ഞങ്ങളുടെ നാട്ടിലൊരു കാറുമറിഞ്ഞു, അടിയിലാരോ പെട്ടിട്ടുണ്ടോ എന്നൊരു സംശയം  ഓടിക്കൂടിയ നാട്ടുകാര്‍ക്ക്. അവരെല്ലാം  കൂടി കാറഉയര്‍ത്താന്‍ തീരുമാനിച്ചു. ഒരാള്‍ മാത്രം  ഒരു വശത്തും  ബാക്കിയെല്ലാവരും  മറുസൈഡിലും  ആയി കാറുയര്‍ത്തി.ഉയര്‍ത്തിയ കാറ് മറുസൈഡിലെയ്ക്ക് മറിച്ചിടാന്‍ പോകുന്നതുകണ്ട് ആ ഒറ്റയ്ക്കു പിടിക്കുന്ന നിര്‍ഭാഗ്യവാന്‍ "ആള് ആള് " എന്ന് ഒച്ചയിട്ടു. അതേ, ആളുണ്ടോ എന്ന് നോക്കാനാണുയര്ത്തുന്നത് എന്ന് മറുപക്ഷം  . അവസാനം  എന്തു പറ്റി എന്നു വച്ചാല്‍ അടിയില്‍ പെട്ട ആള്‍ പരിക്കില്ലാതെ രക്ഷപ്പെടുകയും  ഒറ്റക്കൊരു സൈഡില്‍ നിന്ന് ഉയരത്താന്‍ ശ്രമിച്ച ആള്‍ മാരകമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റാകുകയും  ചെയ്തു. ഏതായാലും  മാരകമായി പരിക്കുപറ്റാന്‍ നമ്മുടെ മുഖ്യന്‍ തയ്യാറായില്ല. 
                 അവസാന ദിവസവും  അവസാന നിമിഷവും  ഭൂരിപക്ഷം  കുടിയന്മാരും  മതിഭ്രമത്തിലാണെന്നുകണ്ട്  മുഖ്യന്‍ സകല പരദേവതകളേയും  ധ്യാനിച്ച് ഒരൊറ്റച്ചാട്ടം  . ആ ഒരൊറ്റ ചാട്ടത്തോടെ മുഖ്യനൊരാള്‍ മാത്രം  ജയിക്കുകയും  ബാക്കി മൂന്നരക്കോടിയില്‍ നിന്നൊരാള്‍ പോയാല്‍ ബാക്കിയുള്ളവരൊക്കെ ശശിയാവുകയും  ചെയ്തു. സമ്പൂര്‍ണ്ണ മദ്യനിരോധനം  . ഈ ചര്ച്ചകളൊക്കെ ഒരു തീരുമാനത്തിലെത്തിച്ചിട്ടുവേണം  രണ്ട് സ്മാളടിക്കാനെന്ന് വിചാരിച്ചിരുനവരെയൊക്കെ മുഖ്യന്‍ മണ്ടനാക്കിക്കളഞ്ഞു.ചാനല്‍ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍ വിളറിയ ചിരിയോടെ എല്ലാവരും  നിന്ന് കയ്യടിച്ചു.അങ്ങനെ ഒന്നാം  ദിവസം  കഴിഞ്ഞു.                                                    ഇത്രയും  കളി ഇനി പറയുന്നത് കാര്യം.
                  ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കേരളം  നിരവധി നാട്ടുരാജ്യങ്ങളിലായി പിരിഞ്ഞു നില്ക്കുകയായിരുന്നു. തന്നെയുമല്ല ഇന്നത്തെ കേരളത്തിന്റെ മുഖ്യമായ പങ്കുവരുന്നത്രയും  ഭാഗത്ത് മദ്യനിരോധനവുമായിരുന്നു.ഇവിടങ്ങളില്‍ മദ്യനിരോധനമായിരുന്നെങ്കിലും  കള്ളവാറ്റിന്റേയും  കള്ളക്കചവടത്തിന്റേയും  കേന്ദ്രമായിരുന്നു അവിടങ്ങളിലെല്ലാം. തിരുവനന്തപുരം  കൊല്ലം  പത്തനംതിട്ട ജില്ലകള്‍ കോഴിക്കോട് മലപ്പുറം  ജില്ലകള്‍ കാസറകോഡ് കണ്ണൂര്‍ ജില്ലകള്‍ എന്നിവിടങ്ങളിലെല്ലാം  മദ്യനിരോധനമെന്ന ദുര്‍ഭൂതത്തിന്റെ പിടിയിലായിരുന്നു.ഏകീകൃതമായ ഒരു അബ്കാരിനിയമമോ കള്ലളവാറ്റ് നിയന്ത്രിക്കാനാവശ്യമായ നടപടികളോ ഒന്നും  ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ല , ഉണ്ടായിരുന്നെന്കില്‍ തന്നെ അത് ഫലപ്രാപ്തിയിലെത്തിയിരുന്നുമില്ല. 1967 ലെ രണ്ടാം  ഇ എം  എസ് ഗവണ്‍മെന്റാണ് ഐക്യകേരളത്തിനു മുഴുവന്‍ ബാധകമായ ഒരു അബ്കാരി നിയമം  ഉണ്ടാക്കുകയും  അത് ഫലപ്രദമായി നടപ്പിലാക്കുകയും  ചെയ്തത്.                പിന്നീട് ഈ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് 90 കളിലെ ആന്റണി ഗവണ്‍മെന്റാണ്. അദ്ദേഹം  കുടിയന്മാരുടെ ദുഖാര്ത്തകളായ പത്നിമാരുടെയും  കുടുമ്ബാംഗങ്ങളുടേയും  വോട്ട് മോഹിച്ച് ചാരായം  നിരോധിച്ചത്. 5285 അംഗീകൃത ചാരായ ഷാപ്പുകളും  അതിലുമെത്രയോ അധികമായിരുന്ന നിയമവിരുദ്ധ ഷാപ്പുകളും  അടച്ചുപൂട്ടിയതോടെ 13,000 തൊഴിലാളികള്‍ തെരുവിലായി.ട്റാക്ടര്‍ വന്നപ്പോള്‍ കര്ഷകതൊഴിലാളികള്‍ എന്നപോലെ ഇവരെ പുനരധിവസിപ്പിക്കാനായി ഗവണ്‍മെന്റ് ഒന്നും  ചെയ്യാതിരുന്നു.എന്നാല്‍ ചാരായ ഷോപ്പു നടത്തിപ്പുമാരായ മുതലാളിമാര്‍ കള്ളുഷാപ്പുകളീലേയ്ക്ക് തിരിഞ്ഞു. പണ്ട് എന്‍ എന്‍ പിള്ളയുടെ നാടകത്തിലെ ഡയലോഗ് പോലെ ബോര്‍ഡ് കള്ള് എന്നാണെന്കിലും  അകത്ത് നടക്കുന്ന ബിസിനസ്സ് ചാരായത്തിന്റേതായിരുന്നു.എക്സൈസ് വകുപ്പിലെ ഒരുന്നതന്റെ വാക്കുകള്‍ വിശ്വസിക്കാമെന്കില്‍ വിദേശമദ്യലൈസന്സുകാരുടെ എണ്ണം  ചാരായ നിരോധനത്തിനുശേഷം  ഇരട്ടിയായി, തന്നെയുമല്ല സെക്കണ്ട്സിന്റെ വില്പ്പന വിദേശമദ്യരമ്ഗത്ത് കുതിച്ചുയരുകയും  ചെയ്തു.67% ആണ് ചാരായ നിരോധനത്തിനുശേഷം  വിഡേശമദ്യവില്പ്പന ഉയര്ന്നതെന്നു പറയുമ്പോള്‍ എത്രപേര്‍ കുടി നിറുത്തി  എന്ന് മനസ്സിലാകും.കല്ലുവാതിക്കല്‍ ആവണീശ്വരം  മലപ്പുറം  മദ്യദുരന്തങ്ങള്‍ ചാരായനിരോധനതിന്റെ ബാക്കിപത്രമാണെന്കില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം  എന്തൊക്കെ പുകിലുകളുണ്ടാക്കുമെന്ന് കണ്ടറിയണം,
              അതുപോകട്ടെ, കാലങ്ങളായി മദ്യനിരോധനം  നടപ്പിലായിരിക്കുന്ന ഗുജറാത്തില്‍ ഏതുസാധാരണ പെട്ടിക്കടകളിലും  വ്യാജമദ്യം  സുലഭമാണെന്നാണ് റിപ്പോര്ട്ട്. ഇത്രയും  കാലത്തെ മദ്യനിരോധനം  കൊണ്ട് പാഠം  പഠിച്ച മറ്റൊരു സംസ്ഥാനം  മദ്യനിരോധനം  എടുത്തുകളയാന്‍ പോകുന്നു. അപ്പോഴാണ് വെറും  വാശിപ്പുറത്ത് അല്ലെന്കില്‍ സമ്സ്ഥാനരാഷ്ട്റീയത്തില്‍ മേല്ക്കൈ നഷ്ടപ്പെടാതിരിക്കാനായി ഒരാള്‍ വെറും  ഒരെക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ വരും  വരാഴ്കകളെക്കുറിച്ച് ചിന്തിക്കാതെ ഇവിടെ മദ്യം  നിരോധിക്കുന്നത്.                           ധനകാര്യമന്ത്രി ആദ്യത്തെ വെടി പൊട്ടിച്ചുകഴിഞ്ഞു, സമ്സ്ഥാനത്ത് എണ്ണായിരം  കോടി വരുമാനനഷ്ടമുണ്ടാകുമെന്ന്. അത് രാഷ്റ്റ്റീയം  എന്ന് പറഞ്ഞൊഴിഞ്ഞപ്പോഴാണ് ചീഫ് സെക്രട്ടറിയും  ഇതേ വാക്കുകള്‍ ആവര്ത്തിച്ചത് , അതിനു മറുപടിയായി മുഖ്യന്‍ ഇപ്രകാരം  മൊഴിഞ്ഞത്രേ വരുമാനനഷ്ടം  അങ്ങേര് കണക്കാക്കുന്നില്ലത്രേ. അങ്ങേരല്ലെന്കില്‍ പിന്നെയാരാ അത് കണക്കാക്കേണ്ടത്? സാധാരണക്കാരായ പാവം  പ്രജകളോ? എപ്പോഴും  നഷ്ടം  ജനത്തിനു തന്നെയാണല്ലോ. എപ്പോഴും  ശശിയാകുന്നതും  അവന്‍ തന്നെയാണല്ലോ.
Post a Comment