പട്ടികൂട്ടിൽ അടയ്ക്കപ്പെടുന്ന സമൂഹം

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെറ്റ് പണിമുടക്കിലായിരുന്നു.അന്നെഴുതണമെന്ന് വിചാരിച്ച ഒരു പോസ്റ്റ് ആണ് ഇത്.കേരളത്തെ സംബന്ധിച്ചിടത്തോളം ദിവസവും പുതു പുതു പ്രശ്നങ്ങൾ ഉണ്ടാവുകയും അവയൊക്കെ കേരളീയരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത് ഒരല്പം വൈകിയെങ്കിലും ഞാനീ പോസ്റ്റ് അവതരിപ്പിക്കുന്നു.)
           കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ ഒരു ചെറിയ വാർത്തയാണ് യു കെ ജി വിദ്യാർത്ഥിയെ ക്ളാസ്പ ടീച്ചരും പ്രിന്സിപ്പലും കൂടി പട്ടിക്കൂട്ടിൽ രാവിലെ മുതൽ വൈകീട്ട് വരെ അടച്ചത്.
           നമ്മളൊക്കെ ഒന്നാം ക്ളാസ് പരുവത്തിലാണ് ജനിച്ചത് എന്നതുകൊണ്ടും നമ്മുടെ മക്കളൊക്കെ അതേ പരുവത്തിൽ ആണ് നമുക്ക് കിട്ടിയത് എന്നതുകൊണ്ടും ഒരു യു കെ ജി കാരന്റെ ദൈന്യത എവിടേയും ഏശിയതായി കണ്ടില്ല.അല്ലെങ്കിൽ യു കെ ജിക്കാരനു എന്ത് ദൈന്യത ?അതിനുള്ള അവകാശം നമുക്ക് ,മാത്രമല്ലേയുള്ളൂ  -- നിങ്ങൾക്കല്ല എനിക്ക് .
              എന്തുകൊണ്ടിത് സംഭവിക്കുന്നു?ഒരു യു കെ ജിക്കാരൻ കൊച്ചിനെ പട്ടിയെ മാറ്റി ആ കൂട്ടിലിട്ട് രാവിലെ മുതൽ വൈകുന്നേരം വരെ പൂട്ടിയിടുക .അതിനുള്ള കാരണം കൊലപാതകമോ പീഡനമോ അല്ല എന്നോർക്കണം .തന്റെ അടുത്തിരുന്ന യു കെ ജി ക്കാരനോട് എന്തോ പറഞ്ഞു പോയി.ഒരു യു കെ ജിക്കാരന്റെ ജിജ്ഞാസയല്ലേ സംഭവിച്ചുപോയികാണും. പക്ഷെ അതൊരിക്കലും ടീച്ചരിന്റെ മാറിടവടിവിനെക്കുറിച്ച്ചായിരിക്കില്ല, ടീച്ചരിന്റെ മറ്റേതെങ്കിലും അളവുകളേക്കുരിച്ച്ചുമായിരിക്കില്ല .മിക്കവാറുമത് പറ്റിയേക്കുറിച്ചു തന്നെയായിരിക്കണം .ആ കുറ്റത്തിനാ കുട്ടിയെ മാതൃകാപരമായി ശിക്ഷിച്ചതാണ് ഇത്.
            ഒരു നഗരത്തിൽ ഒരനീതിയുണ്ടായാൽ അന്നന്തിയാകുന്നതിനുമുന്നേ അവിടെ ഒരു കലാപം നടന്നിരിക്കണം , അല്ലെങ്കിൽ ആ നഗരം കത്തി ചാമ്പലായിരിക്കണം.ഇവിടെ എല്ലാ നഗരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ പ്രദേശങ്ങളിലും നിരന്തരം അനീതി പെരുമഴയായി പെയ്തുകൊണ്ടേയിരിക്കുന്നു.എന്നാൽ ഒരു നഗരമോ ഗ്രാമമോ എങ്ങും ഒന്നും സംഭവിച്ചതായി കാണാനുമില്ല.കലാപം വേണ്ട ഒരു ചെറിയ ഞെരക്കം പോലും എങ്ങും ഉയരുന്നില്ല.ഇതാണ് അനീതിയേക്കാൾ ഭീതിദമായ കാര്യം.പഴയ സുരേഷ് ഗോപി ഡയലോഗ് ഓർമ്മയില്ലേ , മോഹൻ തോമസിന്റെ ---------------ഉം ----------------- ഉം കൂട്ടിക്കുഴച്ച് മൃഷ്ടാന്നം വെട്ടിവിഴുങ്ങി ഏംബക്കം വിടുന്ന ഒരു ജനതയായി നാം മാരിക്കഴിഞ്ഞിരിക്കുന്നു.
                   മനുഷ്യൻ മനുഷ്യനായത് ചുറ്റുപാടുകളോട് കലഹിച്ചും ചുറ്റുപാടുകളെ മാറ്റിയും അതിനനുസരിച്ച് സ്വയം മാറിയും ആണെന്നാണ് ഒരു മാതിരി എല്ലാ നരവംശ ശാസ്ത്രജ്ഞൻമാരും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്. എന്നാലവർ കേരളമെന്ന മഹത്തായ രാജ്യത്തെ ജനങ്ങളെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടുണ്ടാവില്ല.അല്ലെങ്കിൽ ചുറ്റുപാടുകളുമായി സഹകരിച്ച് പട്ടിക്കൂടെങ്കിൽ പട്ടിക്കൂട് എന്ന ധാരണയിൽ ഒതുങ്ങി കഴിയുന്ന വെറും ഫേസ് ബുക്കിലൂടെ ശൗര്യം വെളിപ്പെടുത്തുന്ന ഈ ജനതയെ കണ്ട് എല്ലാ തിയറവും തിരുത്തി എഴുതിയേനെ .
                       ബദലുകൾ സാധ്യമാണ് എന്നാണ് ഇന്നാട്ടിൽ മുഴങ്ങുന്ന ഏറ്റവും ശക്തമായ മുദ്രാവാക്യങ്ങളിൽ ഒന്ന്.ആഗോളവൽക്കരണത്തിനും നവ ഉദാരവൽക്കരണത്തിനും പകരമായി ഇന്ന് ഏറ്റവും കൂടുതൽ മുഴങ്ങുന്നതും ഇതുതന്നെയാണ്.ഇതിനായി ചില മാതൃകകളും ഇതിന്റെ വക്താക്കൾ മുന്നോട്ട് വൈക്കുന്നുമുണ്ട് .എന്നാൽ നമ്മൾ കേരളീയർ എന്നേ ബദലുകൾ സൃഷ്ടിച്ചു കഴിഞ്ഞു.!എങ്ങനെയാണെന്നോ?ബദലുകൾ എന്തുകൊണ്ട് ആവശ്യമാണെന്ന് അതിന്റെ വക്താക്കൾ പറയുമ്പോൾ കേരളീയർ തിരിച്ചു ചോദിക്കും ഇപ്പോൾ എന്താണ് പ്രശ്നമെന്ന്?നിലവിലുള്ള സ്ഥിതിയ്ക്ക് എന്താണു കുഴപ്പം?എനിക്കും എന്റെ ഭാര്യക്കും അപ്പുക്കുട്ടൻ തട്ടാനും നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ ഉണ്ടോ ?ഞങ്ങൾക്ക് പ്രശ്ന ങ്ങളൊന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് പിന്നെ ആർക്കെന്തു പ്റശ്നം വന്നാൽ എനിക്കെന്താണ് , ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ലാത്ത സ്ഥിതിക്ക് പിന്നെ ഞങ്ങളെന്തിനാണ് വെറുതെ ഓരോ പ്രശ്നത്തിലിടപെട്ട് നാട്ടുകാരുടെ വഴക്ക് സമ്പാദിക്കുന്നത്?ന്യായമല്ലേ ചോദ്യം ?അപ്പോ അതാണ് മലയാളി , മലയാളിയുടെ പൊതുബോധം.ഇതാണവന്റെ ബദൽ.
                                    ഒരു കാര്യം കൂടി സൂചിപ്പിക്കാതെ ഇതാവസാനിപ്പിക്കാൻ തോന്നുന്നില്ല .  Statutory Pension  അവസാനിപ്പിച്ച് Contributory Pension വരുന്നു എന്ന് വാര്ത്ത.വാർത്തയല്ല കാര്യം നടപ്പായി.സർവീസ്  സംഘടനകൾ സമരത്തിനാഹ്വാനം ചെയ്തു.ഒരു വിഭാഗം ചിന്തിച്ച്ചതിങ്ങനെ,എനിക്ക് റിട്ടയർ ചെയ്യാൻ ഇനിയും സമയമുണ്ട്, ഞാനെന്തിനിതിനു പിന്നാലെ പോയി എന്റെ ശമ്പളം കളയണം? പുതുതായി വരുന്നവർക്കേ പ്രശ്നമുള്ളൂ എന്ന വേറൊരു വിഭാഗം,അതുകൊണ്ട്മ അവർ വേണമെങ്കിൽ ഇറങ്ങട്ടെ എന്ന മറ്റൊരു വിഭാഗം. ഏതായാലും സമരം പൊളിഞ്ഞു എന്നത് സത്യം.പക്ഷെ വേറൊരു സംഭവം കൂടി അരങ്ങേറി . സമരം ചെയ്യുന്നവരെ പിരിച്ചുവിടു, എന്നിട്ട് ഞങ്ങളെ ജോലിക്കെടുക്കൂ, ഞങ്ങൾക്ക് ശംബളം പോലും തരണ്ട എന്ന് അലറിവിളിച്ച് കുറേപേർ സമരം പൊളിക്കാനിറങ്ങി.
              അവസാനം എന്തുണ്ടായി എന്ന് വച്ചാൽ,അതൊരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു.ഏറ്റവും അവസാനം സംഭവിച്ച ആ നല്ല കാര്യം ജീവൻരക്ഷാമരുന്നുകളുടെ വില നിർണ്ണയാവകാശം എടുത്തുകളഞ്ഞ് ഗവണ്മെന്റ് ഉത്തരവിറങ്ങി. ഫ്റിയായിട്ട്  പണിയാൻ നിന്നവനടക്കം 8,000 രൂപയ്ക്ക് കിട്ടിയിരുന്ന മരുന്നിന്റെ വില 1,08,000 രൂപയായി മാറി ,ഓശാരത്തിനു പണിയാൻ നിന്നവന്റെയൊക്കെ അണ്ണാക്കിലടിച്ചുകൊടുത്തപ്പോൾ പണികിട്ടിയത് എല്ലാവര്ക്കും ഒന്നിച്ച് .
                 ഇങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നീട്ടാം.പക്ഷെ എത്ര നീട്ടിയാലും അതോരലന്കാരമായി കൊണ്ടുനടക്കുന്നവർക്ക് മുന്നിൽ അവസാനമായി പറയാനുള്ളത് ഒരു സമൂഹം മുഴുവൻ പട്ടിക്കൂട്ടിലാവുന്നത് ഇങ്ങനെയാണ് എന്നുമാത്രം പരഞ്ഞുകൊണ്ട്

Post a Comment