കഴിവുകെട്ട പ്രതിപക്ഷം അഥവാ പന പോലെ വളര്‍ത്തുന്ന ദൈവം

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                 സമീപകാല കേരള രാഷ്ട്രീയം കാണിക്കുന്നത് ,എന്തായാലും തന്നെ ,കഴിവില്ലാത്ത ,ഭരണകക്ഷിയുടെ ജനദ്രോഹനയങ്ങളോട് എതിരിടാന്‍ ധൈര്യപ്പെടാത്ത ,ഒരു പ്രതിപക്ഷത്തെയാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.എത്രയെത്ര അഴിമതികള്‍, കൊള്ളകള്‍, ജനജീവിതത്തിന്റെ നട്ടൊല്ലൊടിക്കുന്ന തീരുമാനങ്ങളും നടപടികളുമൊക്കെയാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് കമ്മിറ്റികൂടി പ്രസ്താവനകള്‍ ഇറക്കുന്ന പ്രതിപക്ഷം.ഇതാണോ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പ്രതിപക്ഷം?
                           മറിച്ച് ഭരണകക്ഷിയുടെ കാര്യമെടുത്താലോ? എല്ലാ ഊരാക്കുടുക്കുകളില്‍ നിന്നും വളരെ സുഗമമായി ഊരി, ആത്മവിശ്വാസം നല്‍കുന്ന, മാധ്യമപരിലാളനത്തോടെ നെഞ്ച് വിരിച്ചു നില്‍ക്കാനവര്‍ക്ക് കഴിയുന്നു എന്നത് ചില്ലറക്കാര്യമല്ല.
                     നോക്കുക, ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത് കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ്.അന്ന് പത്തുദിവസമാണെന്നാണെന്റെ ഓര്‍മ്മ, പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അന്ന് സെക്രട്ടേറിയേറ്റുപടിക്കല്‍ തമ്പടിച്ചു സമരം നടത്തി.അതുമായി ബന്ധപ്പെട്ട് വഴി തടയലോ മറ്റു വൃത്തികേടുകളോ ഒന്നും അരങ്ങേറിയില്ല.അവസാനം മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രിയും പരിവാരങ്ങളുമെത്തി അവരുമായി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കുന്നു.അങ്ങനെ വിജയശ്രീലാളിതരായി ആ ശ്രീകള്‍ തങ്ങളുടെ വീടുകളിലേയ്ക്ക് തിരിച്ചുപോകുന്നു.അങ്ങനെ മുഴുവന്‍ സ്ത്രീകളും അവരവരുടെ കുടുംബത്തിലെത്തി എന്നുറപ്പാക്കിയ മുഖ്യന്‍ പ്രസ്താവനയിറക്കുന്നു, എന്ത് ഒത്തുതീര്‍പ്പ്, ഞാനല്ലേ ഒത്തുതീര്‍പ്പുണ്ടാക്കേണ്ടയാള്‍, ഞാനറിയാതെ എന്തൊത്തുതീര്‍പ്പ്?
                 പ്രതിപക്ഷം നടത്തിയ ഏതൊരു സമരം എടുത്തുനോക്കിയലും ഇതുതന്നെയാണു കാണാന്‍ കഴിയുക.സമരം നീണ്ടുപോയിക്കഴിയുമ്പോള്‍ ആരെയെങ്കിലും മന്ത്രിമാരെ അയച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കുക, എന്നിട്ട് സമരക്കാര്‍ പിരിഞ്ഞുകഴിയുമ്പോള്‍ ഞാനതിനു സമ്മതിച്ചിട്ടില്ല, ഞാനറിഞ്ഞില്ല എന്നു പറയുക.ഏറ്റവും ക്രൂരമായി ഇതനുഭവപ്പെട്ട നേഴ്സുമാരുടെ സമരം നോക്കുക, രണ്ടുകുട്ടികള്‍ ആശുപത്രിക്കുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി നില്‍ക്കുന്നു, പ്രതിപക്ഷം സര്‍‌വസന്നാഹവുമെടുത്ത് ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നു, ഡി വൈ എഫ് ഐ പോലുള്ള സംഘടനകള്‍ റോഡിലിറങ്ങി സമരാനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.അങ്ങനെ സമരം ഒത്തുതീര്‍പ്പിലെത്തിക്കഴിഞ്ഞപ്പോള്‍ താന്‍ മാനസീകമായി സമരമവസഅനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എന്ന് മുഖ്യന്‍ പറയുമ്പോള്‍ നാമെന്താണ് തിരിച്ചുപറയേണ്ടത്?
           ഈ മന്ത്രിസഭക്കാലത്ത് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന എല്ലാ പ്രശ്നങ്ങളേയും മുഖ്യന്‍ സമീപിക്കുന്ന രീതി ഇതുതന്നെയായിരുന്നു.ഇതിന്റെ അറപ്പിക്കുന്ന ആവര്‍ത്തനങ്ങളഅയിരുന്നു സോളാര്‍ കേസില്‍ അദ്ദേഹം കാണിച്ച മെയ്‌വഴക്കം.ആ കേസില്‍ അദ്ദേഹം പറഞ്ഞുകൂട്ടിയ നുണകള്‍ക്ക് അവസാനമില്ല.പറയുന്ന ഓരോ നുണകളും അതേ നിമിഷത്തില്‍ തന്നെ മാധ്യമങ്ങളോ നവമാധ്യമങ്ങളോ വഴി പൊതുജനമധ്യത്തില്‍ പൊളിച്ചുകാണിച്ചു.എന്നിട്ടും നാണവും മാനവും ഇല്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഈ മുഖ്യന്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണെന്നു പറയേണ്ടിയിരിക്കുന്നു.
                അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, നാട്ടിലൊരു പ്രശ്നമുണ്ടാകുന്നു.പ്രതിപക്ഷം അതിനെതിരെ മാന്യമായ രീതിയില്‍ നാട്ടുനടപ്പനുസരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നു.ആദ്യമാദ്യം അവരതിനെ അവഗണിക്കാന്‍ ശ്രമിക്കും( നില്പ്പുസമരം പോലെ) നിവൃത്തിയില്ലാതെ വരുമ്പോള്‍ മന്ത്രിസഭയില്‍ നിന്ന് സഹപ്രവര്‍ത്തകരെ വിട്ട് സമരക്കാര്‍ പറയുന്നതംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കുന്നു.പിന്നെ സമരക്കാരെല്ലാം പിരിഞ്ഞ് വീട്ടിലെത്തിയെന്നറിഞ്ഞാല്‍ ഉടന്‍ മുഖ്യനൊരു പ്രഖ്യാപനമാണ്, എന്ത് ഒത്തുതീര്‍പ്പ്,ഏത് ഒത്തുതീര്‍പ്പ്? ഞാനൊന്നും അറിഞ്ഞിട്ടില്ല.കഴിഞ്ഞു. ഏറ്റവും മിതമായ ഭാഷയില്‍ ഇതിനെ വിളിക്കേണ്ടത് ഡാഷിനു ജനിക്കാത്ത സ്വഭാവം എന്നല്ലേ?ഇതിനു മറുപടി അതേ സ്വഭാവം അങ്ങോട്ടും കാണിക്കുക എന്നതല്ലേ? എന്നാല്‍ നമ്മുടെ പ്രതിപക്ഷം ഭരണക്കാരോടൊപ്പം വളരാത്തതിനാല്‍ അങ്ങനെ പെരുമാറുന്നില്ല എന്നു മാത്രം.എന്നാലോ, ഓരോ പ്രക്ഷോഭവും കഴിയുമ്പോള്‍ മാധ്യമങ്ങള്‍ എത്തുകയായി വിവാദങ്ങളുമായി,ഒത്തുതീര്‍പ്പ് സമരം, അച്ചാരം വാങ്ങി പറ്റിക്കാനിറങ്ങിയ സമരം എന്നൊക്കെ.ഇതില്‍ സമര്‍ത്ഥമായി മറച്ചുവൈക്കപ്പെടുന്നതോ, മുഖ്യമന്ത്രി എന്ന മനുഷ്യന്റെ പാപ്പരത്വവും ചവിട്ടി അരയ്ക്കപ്പെടുന്ന ജനങ്ങളുടെ അവകാശങ്ങളും.
               ഇനി കോളിളക്കം സൃഷ്ടിച്ച സോളാര്‍, ബാര്‍ കോഴ പ്രശ്നങ്ങള്‍ പരിശോധിച്ചാല്‍ മറ്റൊരുതരം ചെറ്റത്തരമാണവിടെ കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും അടുത്ത അനുയായികളും ഉള്‍പ്പെട്ടതായിരുന്നു സോളാര്‍ വിവാദം.അഡ്വാന്‍സായി മുഖ്യന്‍ പ്രസ്താവിച്ചു ഞാനിവരെയൊന്നും അറിയില്ല, അവരെ ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ല. ആരെയൊക്കെ അദ്ദേഹം കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നു പ്രഖ്യാപിച്ചുവോ അവരുമായി അദ്ദേഹം ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങളാണ് പിറ്റേന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്.പതിവുശൈലിയില്‍  ബ ബ്ബ ബ്ബ അടിക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു കഴിഞ്ഞില്ല.പിന്നീട് സാംസ്കാരിക കേരളത്തിനു വിശ്വസിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ വിശ്വസിക്കേണ്ട അവസ്ഥ വരുന്നു.എന്താണെന്നല്ലേ, സോളാര്‍ നായികയായ ആ സ്ത്രീക്കും കൂട്ടാളികള്‍ക്കുമെതിരെ ആരൊക്കെ ഉറഞ്ഞുതുള്ളിയോ അവരൊക്കെ പതിയെ പതിയെ പിന്‍‌തിരിയുന്നു.രാവിന്റെ മറവില്‍ ബ്രോക്കര്‍മാര്‍ ഇറങ്ങി ഓരോ പരാതിക്കാരനേയും പ്രത്യേകം പ്രത്യേകം കണ്ട് ഒത്തുതീര്‍പ്പിനു യാചിക്കുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.മലപോലെ വന്നത് എലി പോലെ പോയി എന്ന് മുഖ്യമാധ്യമങ്ങള്‍ നാവോറ് പാടുമ്പോള്‍ ഒരല്പ്പം വിവരമെങ്കിലുമുള്ള മനുഷ്യര്‍ ലജ്ജിച്ച് തല താഴ്തുകയായിരുന്നു.ഒരു സാമ്പത്തിക കുംഭകോണത്തിനു തടയിടാന്‍ രാഷ്ട്രീയക്കാരെ പണം കൊടുതുവിടുക, അവര്‍ പരാതിക്കാരെ കണ്ട് ഒത്തുതീര്‍പ്പുണ്ടാക്കുക.നാട്ടിന്‍‌പുറത്തെ മാമമാരേപോലും ലജ്ജിപ്പിക്കുന്ന നടപടി.അവിടെ പ്രതിപക്ഷത്തിനു ചെയ്യാനൊന്നും ഇല്ല.
            കോടതിയുടെ മുന്നില്‍ നിന്നും പരാതി പിന്‍‌വലിക്കുകയോ പ്രെസ്സ് ചെയ്യാതിരിക്കുകയോ ചെയ്യുക.ഇതിനുപയോഗിച്ച മരുന്നുകള്‍, അതിനുള്ള മരുന്നുകള്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ ഇല്ല.അവര്‍ക്കാകെ കൂടെ അറിയാവുന്നത് ജനങ്ങളെ സംഘടിപ്പിച്ച് പോരാടുക എന്നതുമാത്രമാണ്.ആ പോരാട്ടത്തിന്റെ ഗതി മേല്‍ വിവരിച്ചതും.
         അതുകൊണ്ടെന്തുണ്ടായി, പ്രതിപക്ഷം നെറികെട്ടതും ഭരണപക്ഷം മാന്യവുമായി.സാമാന്യബോധമുള്ള പൊതുജനം ഈ നെറികെട്ട പ്രതിപക്ഷത്തിന്റെ കൂടെ നില്‍ക്കും എന്നത് സത്യം.എന്നിട്ട് ബൈബിളില്‍ പറയുന്നതുപോലെ ദുഷ്ടനെ പനപോലെ വളര്‍ത്തുന്നത് നോക്കി നില്‍ക്കുകയും തക്കം വരുമ്പോള്‍ ആഞ്ഞടിക്കുകയും ചെയ്യും കട്ടായം.
Post a Comment