പി എ മാധവന്‍ എം എല്‍ എ സത്യവാങ്ങ്മൂലം നല്‍കിയതെന്തിന്?

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                       ഴിഞ്ഞ ദിവസം ടി വിയില്‍ കണ്ട ഒരു സ്ക്രോളിങ്ങ് ന്യൂസ് ആയിരുന്നു, ശ്രീ പി എ മാധവന്‍ എം എല്‍ എ ജനങ്ങളോട് സത്യപ്രസ്ഥാവന നടത്തിയിരിക്കുന്നു, താന്‍ വിയ്യൂര്‍ ജയിലില്‍ പോയത് നിസ്സാമിനെ കാണാനല്ല ജയില്‍ ഡെവെലപ്മെന്റ് കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാനാണെന്ന്.എന്തൊരു പതനത്തിലാണ് നമ്മുടെ എം എല്‍ എ മാര്‍   ചെന്നെത്തിയിരിക്കുന്നതെന്നോര്‍ക്കുക.ഒരു സ്ഥലത്ത് പോകാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത കാലം.അവരനങ്ങുന്നതും നോക്കിയിരിക്കുകയാണ് ജനം! അവരെങ്ങോട്ട് പോകുന്നു,ആരെ കാണുന്നു,എന്തു പറയുന്നു,എന്തു ചെയ്യുന്നു എന്നൊക്കെ പേര്‍ത്തും പേര്‍ത്തും ജനം നോക്കിയിരിക്കുകയാണ്.അനങ്ങുന്നതിന്ന് അനങ്ങുന്നതിന്ന് അവര്‍ ജനങ്ങള്‍ക്ക് മുന്‍പാകെ സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ട ഗതികേടിലാണ്.

                        നിസ്സാമിന്റെ കേസ് ഇനിയും ഞാന്‍ ആവര്‍ത്തിച്ച് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.എന്നാല്‍ സമാനതകളില്ലാത്ത കുറ്റകൃത്യമാണത് എന്നുമാത്രം ഞാനതിനേക്കുറിച്ച് പറയുവാനാഗ്രഹിക്കുന്നു.തന്നെയുമല്ല അദ്ദേഹം ഇതുപോലത്തെ ഒന്‍‌പത് കേസുകളില്‍ പ്രതിയായിരുന്നെന്നും അതില്‍ പലകേസുകളും ഒത്തുതീര്‍പ്പാക്കിയെന്നും കേള്‍ക്കുന്നു.മാത്രമല്ല ഈ കേസുണ്ടായ ഉടനെതന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഓടി തൃശ്ശൂരെത്തിയത് മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരന്നും വല‌കൈയ്യുമായിട്ടുള്ള ഒരു സീനിയര്‍ എം എല്‍ എ ആണെന്നാണ് പറയപ്പെടുന്നത്.അദ്ദേഹം മാത്രമല്ല രണ്ടാംസ്ഥാനം അര്‍ഹിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സമുന്നതനായ നേതാവിന്റെ പേരും ഇക്കൂട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.തീര്‍ന്നില്ല ഇക്കൂട്ടത്തില്‍ കേള്‍ക്കുന്ന പേരുകള്‍ പിന്നീട് ഒര്ഉ എസ് പി അടക്കമുള്ള പോലീസുകാര്‍, എ ജി അടക്കമുള്ള വക്കീലന്മാര്‍ ഒക്കെയാണ്.അങ്ങനെ ഗവണ്മെന്റ് മെഷിനറി ഒന്നാകെ ഈ മനുഷ്യന്റെ പിന്നാലെ അണിനിരന്നിരിക്കയാണ്, അദ്ദേഹം വാരിവിതറിയേക്കാവുന്ന കോടികള്‍ ലഭിക്കാനായി.
                           ഈ ഗവണ്മെന്റ് വന്നതിന്നുശേഷം ഇത് എത്രാമത്തെ തവണയാണ് ഇങ്ങനെ ഇടപെടലുകള്‍ കൊണ്ട് ഒത്തുതീര്‍ന്ന് പോകുന്നത് എന്ന് എനിക്ക് അറിയില്ല.പക്ഷെ ഒരു കാര്യം മാത്രം ഞാന്‍ പറയാം, വല്യവല്യ ആളുകളുള്‍പ്പെടുന്ന ഇത്തരം കേസുകളുണ്ടാവാനായി ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുന്നുണ്ട് എന്നാണ്.ഓരോ കേസ് ഉണ്ടാകുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ ചാടി വീഴുകയാണ് കോടികള്‍ കൊണ്ടുവാ ങങ്ങളീ കേസ് ഒത്തുതീര്‍പ്പാക്കിത്തരാം എന്ന് പറഞ്ഞ്.അതിന് മന്ത്രി എന്നില്ല, എം എല്‍ എ എന്നില്ല പോലീസിലെ ഉന്നതോദ്യോഗസ്ഥരടക്കം സകലമാനപേരും, ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്റിലെ ഒട്ടുമിക്ക ആളുകളും വരെ ഈ കോക്കസ്സിലുണ്ട്.
                                  ഇതിന്റെ തുടക്കം എവിടെയാണെന്നോര്‍മ്മയുണ്ടോ?മന്ത്രിമാരുടെ മാനസപുത്രന്മാര്‍ ഉള്‍പ്പെടുന്ന ചില അഴിമതി നാറ്റക്കേസുകളുണ്ടാകുന്നു.(ജോപ്പന്‍ - സലിം‌രാജ് - സരിത- ബിജു - ശാലുമേനോന്‍ കോക്കസ്സ്).അത് പതുക്കെ പതുക്കെ മന്ത്രിമാരിലേയ്ക്കും മുഖ്യമന്ത്രിയിലേയ്ക്കും പടര്‍ന്ന് കയറുന്നു.ആ അഴിമതികളില്‍ നിന്ന് രക്ഷനേടാനായി അവര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നു, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നു,അന്യായമായി സ്ഥലം‌മാറ്റുന്നു, ഉദ്യോഗസ്ഥരുടെ മൊറാലിറ്റി നശിപ്പിക്കാന്‍ ചെയ്യാവുന്നതൊക്കെ ചെയ്യുന്നു.ഇത് മൊത്തത്തില്‍ ഉദ്യോഗസ്ഥരുടെ സേവനതല്പരതയില്‍ മാറ്റം വരുത്തുകയും സമ്പാദനശീലം വളര്‍ത്തുകയും ചെയ്യുന്നു.നാളിതുവരെ കേരളം കാണാത്ത - ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ഭീഷണിപ്പെടുത്തി കാര്യം കാണല്‍ - പലതിന്നും സാക്ഷ്യം വഹിക്കേണ്ടിവരുന്നു.വ്യവസായവകുപ്പ് സെക്രട്ടറിയുടെ കേസില്‍ നാമിത് പച്ചയ്ക്ക് കണ്ടതാണ്.അഴിമതിക്കേസില്‍ അദ്ദേഹത്തെ പിടിച്ചപ്പോള്‍ അദ്ദേഹം രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞത് തന്റെ കയ്യിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ്.അത് ഉണ്ടാക്കിയ രാസമാറ്റം അല്‍ഭുതാവഹവും ക്രൂരവുമായിരുന്നു.ആ സെക്രട്ടറിക്കെതിരേയുള്ള കേസ് അറബിക്കടലിലേയ്ക്ക് ചവിട്ടിതാഴ്ത്തപ്പെട്ടു.
                                  ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്താനുപയോഗിക്കുന്നത് പണാപഹരണക്കേസുകള്‍ മാത്രമല്ല എന്നതാണ് നാം ചെന്നുപെട്ട ചെളിക്കുണ്ടിന്റെ ആഴം വ്യക്തമാക്കുന്നത്.പരിഷ്കൃതസമൂഹത്തിന് വര്‍ജ്യമായിട്ടുള്ള പെണ്ണുകേസും അവിഹിതഗര്‍ഭക്കേസുവരെ ഇത്തരം ഭീഷണികളുടെ കൂട്ടത്തിലൂണ്ടെന്നത് ലജ്ജാകരമാണ്
                                ഈയൊരവസ്ഥയില്‍ നാട്ടിലൂണ്ടാകുന്ന സകലമാന പ്രശ്നങ്ങളും വിറ്റ് കാശാക്കാന്‍ ശ്രമിക്കുകയേ നമ്മൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കൂ.മാന്യമായിട്ട് പണിയെടുക്കാന്‍ ശ്രമിച്ചാല്‍ ഒന്നുകില്‍ ഏതെങ്കിലും ഒരോണംകേറാമൂലയിലേയ്ക്ക് ട്രാന്‍സ്ഫെറോ, ചെയ്യാത്ത കുറ്റത്തിനുള്ള പണിഷ്മെന്റോ ആയിരിക്കും പ്രതിഫലം.എന്നാല്‍ അതിലുമെത്രയോ നല്ലതാണ് ഏതുകേസിലും മുകളില്‍ നിന്ന് വിളിവരുന്നതിന്നുമുന്‍പ് വിറ്റ് കാശാക്കുക എന്നത്.ആ എളുപ്പപ്പണിയാണ് നമ്മൂറ്റെ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.ആരേയും പേടിക്കാനില്ല,അഥവാ പിടിവീണാല്‍ ആദ്യം പേരോര്‍മ്മവരുന്ന ഒരു മന്ത്രിയുടെ അവിഹിതരഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് പരഞ്ഞാല്‍ മാത്രം മതി, കേരളത്തെ വിറ്റ് കാശാക്കിയാലും നോ പ്രോബ്ലം.നമ്മളത് കണ്ടതല്ലേ, മുല്ലപ്പെരിയാര്‍ കേസില്‍, വനം വകുപ്പിലെ പ്രമാദമായ കേസുകളില്‍ തോറ്റുകൊടുക്കാന്‍ മാത്രം കേസ്‌പറയുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍.മന്ത്രിമാര്‍ക്ക് ഇതെല്ലാം കണ്ട് മൗനിബാബകളായിരിക്കാം എന്നല്ലാതെ ചോദ്യം ചെയ്യാന്‍ കഴിയില്ല,കാരണം ഓരോമന്ത്രിയുടേയും മൂന്നോ നാലോ കേസ് രഹസ്യങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരിക്കും.
                         സ്വന്തം കുടുംബത്തെതന്നെ വിറ്റുതിന്നുകൊണ്ടിരുന്ന ഒരു മന്ത്രിയുടെ കഥ ഈയടുത്തകാലത്ത് പുറത്തുവരികയുണ്ടായി.വേറാരുമല്ല നമ്മൂടെ ധനകാര്യമന്ത്രി തന്നെ കഥാപാത്രം.ബഡ്ജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് - ബഡ്ജറ്റില്‍ ടാക്സ് കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി - തല്പരകക്ഷികളുടെ കയ്യില്‍ നിന്നും കോടികള്‍ സംബാദിച്ച ധനമന്ത്രിയുടെ കഥകള്‍ പുറത്തുവന്നിട്ടും ഒന്നും ചെയ്യാനാവാതെ പകച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി നമ്മൂടെ കേരളത്തിനു മാത്രമല്ല ലോകത്തിനു തന്നെ അപമാനമാണ്.എന്നാല്‍ അപമാനത്തിന്റെ വലുപ്പമനുസരിച്ച് പണം നല്‍കിയാല്‍ പിന്നെ യാതൊന്നും പ്രശ്നമല്ലാത്ത ഒരു മുഖ്യമന്ത്രി ലോകത്ത് തന്നെ ആദ്യമായിരിക്കും.
അങ്ങനെ നിലാവുണ്ടെന്ന് കരുതി നേരം വെളുക്കുവോളം കക്കാനിറങ്ങിയ മന്ത്രിമാരേയും എം എല്‍ എ മാരേയും ജനം മര്യാദ പഠിപ്പിക്കാനിറങ്ങിത്തുടങ്ങി എന്നതിന്റെ ആദ്യതെളിവാണ് നേരത്തെ പറഞ്ഞ മാധവന്‍ എം എല്‍ എയുടെ സത്യവാങ്‌മൂലം.ഞാന്‍ ജയില്‍ വികസനകമ്മിറ്റിയില്‍ പങ്കെടുക്കാനാണ് തലയില്‍ മുണ്ടിട്ട് പോയതെന്ന് ജനങ്ങളുടെ മുമ്പാകെ ഏറ്റുപറയേണ്ടിവന്നിരിക്കയാണദ്ദേഹത്തിന്.ഇത് ആദ്യപടിയാണെന്നുവേണം വിചാരിക്കാന്‍.അടുത്ത നടപടി ജനം മന്ത്രിമാരേയും എം എല്‍ എ മാരേയും ഉന്നതോദ്യോഗസ്ഥന്മാരേയും നടിറോട്ടില്‍ തടഞ്ഞുനിറുത്തി വിചാരണ ചെയ്യുന്ന കാലത്തിലേയ്ക്കാണ് ഇവര്‍ നടന്നുകയറുന്നതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു.

3 comments :

  1. അങ്ങനെ നിലാവുണ്ടെന്ന് കരുതി നേരം വെളുക്കുവോളം കക്കാനിറങ്ങിയ മന്ത്രിമാരേയും എം എല്‍ എ മാരേയും ജനം മര്യാദ പഠിപ്പിക്കാനിറങ്ങിത്തുടങ്ങി എന്നതിന്റെ ആദ്യതെളിവാണ് നേരത്തെ പറഞ്ഞ മാധവന്‍ എം എല്‍ എയുടെ സത്യവാങ്‌മൂലം.ഞാന്‍ ജയില്‍ വികസനകമ്മിറ്റിയില്‍ പങ്കെടുക്കാനാണ് തലയില്‍ മുണ്ടിട്ട് പോയതെന്ന് ജനങ്ങളുടെ മുമ്പാകെ ഏറ്റുപറയേണ്ടിവന്നിരിക്കയാണദ്ദേഹത്തിന്.

    ReplyDelete
  2. ഇത്രയൊക്കെ ഇവരെ ചെയ്യാന്‍ അനുവദിക്കുന്നതില്‍ പ്രധാന ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണെന്നതും മറക്കേണ്ട. അവര്‍ക്ക് വീട്ടുപോര് തീര്‍ന്നിട്ടെവിടെയാ നാട്ടുകാര്യം അന്വേഷിക്കാന്‍ സമയം! മോന്‍ ചത്താലും വേണ്ടില്ല, അവളൊന്ന് കരഞ്ഞ് കണ്ടാല്‍ മതിയെന്ന ഭാവത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വഴക്കിട്ട് തോറ്റു. വളരെ നാളുകള്‍ക്ക് ശേഷം ഒരു ഭരണത്തുടര്‍ച്ചയ്ക്ക് ഉണ്ടായ അസുലഭാവസരമായിരുന്നു കഴിഞ്ഞ് തെരഞ്ഞെടുപ്പ് . അതാണ് ഇടതുപക്ഷമുന്നണി പടലപ്പിണക്കം മൂലം ഇല്ലാതാക്കിയതും ഈ വേതാളങ്ങള്‍ ഭരിക്കാന്‍ ഇടയായതും.

    ReplyDelete
  3. ഇടതുപക്ഷത്തിനെ കുറ്റം പറയുന്നതിന്റെ നൂറിലൊന്ന് വാശി വലതുപക്ഷത്തിനെ കുറ്റം പറയാന്‍ കാണിച്ചാല്‍ അത് മനസ്സിലാക്കാം.തെറ്റ് ചെയ്യുന്നവനെ വെറുതെ വിട്ടിട്ട് അത് കണ്ടു നില്‍ക്കുന്നവനെ പീടിക്കുന്നപോലെയായിപ്പോയി ഇത്. ഇടതുപക്ഷം എന്തു ചെയ്തിട്ടാണതിന്റെ പുറത്തെയ്ക്ക് കയറുന്നത്?എവിടേയും അഴിമതിക്കുള്ള സ്കോപ്പ് കണ്ടെത്തുന്ന ഭരണപക്ഷം, പിടിക്കപ്പെടുമെന്നാകുമ്പോള്‍ എന്തു ചെറ്റത്തരവും ആരുടെ സഹായവും സ്വീകരിച്ച് ആ തെറ്റിനെ മറയ്ക്കുന്നു.അതിനു കൂട്ടു നില്‍ക്കുന്ന പോലീസും ഉന്നതോദ്യോഗസ്ഥരും.അവര്‍ ചെയ്യുന്ന അഴിമതി ഭരണപക്ഷവും മറയ്ക്കുന്നു.ഇതില്‍ ഇടതുപക്ഷത്തിനെന്തു ചെയ്യാനാകും?സമരം ചെയ്താല്‍ ഭായി ഭായി ആയി ഒത്തുതീര്‍പ്പിലെത്തുന്ന കുറ്റാരോപിതര്‍.അത് കണ്ട് കയ്യടിക്കുന്ന കേരളീയരും.അവര്‍ക്ക് അഞ്ച് വര്‍ഷം ഭരിക്കാന്‍ മാന്‍ഡേറ്റ് നല്‍കിയതും ഇതേ ജനമാണെന്നോര്‍ക്കണം.അതിനെ അട്ടിമറിച്ച് മന്ത്രിസഭയെ താഴെയിറക്കിയാല്‍ പിന്നെ അതാകും കുറ്റം.അന്നിത് ഇടതുപക്ഷം ജനത്തോട് പറഞ്ഞതഅണ്.എന്നിട്ടും അവര്‍ ഭരിക്കാനേല്‍‌പിച്ചതല്ലേ ഭരിക്കട്ടെ.പിന്നെ "മോന്‍ ചത്താലും വേണ്ടില്ല, അവളൊന്ന് കരഞ്ഞ് കണ്ടാല്‍ മതിയെന്ന ഭാവത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വഴക്കിട്ട് തോറ്റു. വളരെ നാളുകള്‍ക്ക് ശേഷം ഒരു ഭരണത്തുടര്‍ച്ചയ്ക്ക് ഉണ്ടായ അസുലഭാവസരമായിരുന്നു കഴിഞ്ഞ് തെരഞ്ഞെടുപ്പ് . അതാണ് ഇടതുപക്ഷമുന്നണി പടലപ്പിണക്കം മൂലം ഇല്ലാതാക്കിയതും ഈ വേതാളങ്ങള്‍ ഭരിക്കാന്‍ ഇടയായതും. " ചുമ്മ അഭിപ്രായം പറഞ്ഞാല്‍ പോരാ, തെളിവുകൂടി വേണം.ഒരു തെളിവെങ്കിലും കാണിക്കാനുണ്ടോ താങ്കള്‍ക്ക്?

    ReplyDelete