ചാരിറ്റിയുടെ ധര്‍മ്മം രാഷ്ട്രീയവും.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:ഗൂഗിള്‍ പ്ലസ്സില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് വന്ന ഒരു കമന്റ് ആണ് ഇത്തവണ ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. എന്തിനായിരുന്നു ഈ കമന്റ് വന്നത് എന്നു ഞാനോര്‍ക്കുന്നില്ല.കമന്റിന്റെ തുടക്കം വായിച്ചുനോക്കി സംഗതി കൊള്ളാമല്ലോ എന്നോര്‍ത്ത് ഞാന്‍ കോപ്പി ചെയ്തിടുകയ്മാണുണ്ടായത്.പിന്നീടാണ് വായിച്ചത് എന്നതുകൊണ്ട് ഏതു കോണ്ടെക്സ്റ്റിലാണിതെഴുതിയതെന്നെനിക്കൊര്‍മ്മയില്ല. എങ്കിലും നമ്മള്‍ കേരളീയര്‍ ഇപ്പോഴും എപ്പോഴും പുകഴ്ത്തിപ്പറയുന്ന ചാരിറ്റിക്കൊരു മറുപടി ഇത് തരുന്നുണ്ട്.ആയതൊന്നുകൊണ്ടുമാത്രം ഞാനിത് പോസ്റ്റിലിടുന്നു.വായിക്കുക, അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക.
വിശ്വസ്ഥതയോടെ
എം എസ് മോഹനന്‍


" വളരെ പ്രധാനപ്പെട്ട ചോദ്യമാണ് ചാരിറ്റിയുടെ 'സാമ്പത്തിക സ്വഭാവം' എന്ത് എന്നത്? അതിന്റെ ഉത്തരം കേവലം പണമൊഴുക്കിന്റെ പരസ്യങ്ങളിൽ മാത്രം വായിച്ചെടുക്കാവുന്ന ഒന്നല്ല എന്ന് എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാൽ താങ്കൾ ഉയർത്തിയ ചോദ്യങ്ങൾ എനിക്ക് ഒരു സ്ട്രെയ്റ്റ്  ഉത്തരം തരാവുന്നതായിരുന്നില്ല. കുറച്ച്   ബുദ്ധിമുട്ടേണ്ടി വന്നു എന്ന് സാരം, കാരണം ഞാനൊരു സാമ്പത്തിക വിദഗ്ദ്ധൻ അല്ല എന്നത് തന്നെ. എന്റെ ട്രെയിനിംഗ്  ഫിനാൻസും അതിന്റെ വലവീശലും ഒക്കെയാണ്. അനുബന്ധമായി ഒരൽപം  ഇക്കണോമിക്സ് കേട്ടിട്ടുണ്ടെന്നല്ലാതെ...

Institution  of  private  property
ഉയർത്തുന്ന evil  ആണ് ദാരിദ്ര്യം   എന്ന് ഓസ്കർ വൈല്ഡ് പറഞ്ഞത് പ്രസക്തമല്ലേ? വൈൽഡിന്റെ അഭിപ്രായം നമ്മുടെ സംശയങ്ങൾക്ക് മുകളിൽ വേറൊരു ചോദ്യചിഹ്നമിടുന്നുണ്ട് :" Charity degrades and demoralizes. It is immoral to use private property in order to alleviate the horrible evils that result from the institution of private property."സ്വകാര്യസ്വത്തിന്റെ ദുരന്തഫലമാണ് ദാരിദ്ര്യം എന്നിരിക്കേ അത് മാറ്റാൻ സ്വകാര്യ സ്വത്തുതന്നെ ഉപയോഗിക്കുക എന്ന അസംബന്ധമാണ് ( അസാന്മാർഗികം എന്ന് വൈല്ഡ് വിളിക്കുന്നത് ശ്രദ്ധിക്കുകവേദാന്തയുടെയും ബിൽ ഗേയ്റ്റിസ്ന്റെയുമൊക്കെ ദാനധർമ്മത്തിന്റെ വിശദീകരണം. വേദാന്ത ഗ്രൂപ്പിന്റെ കാര്യം രസകരമാണ്. നിയാമഗിരി കുന്നുകൾ വാങ്ങിച്ചുവച്ച് അവിടത്തെ ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് അന്യരാക്കിയത്തിനു പകരം എന്ത് ചാരിറ്റി?
ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി എന്ന നിലയ്ക്ക്മാർക്സിന്റെ തിയറി ഓഫ് സർപ്ലസ് വാല്യൂ എന്നെക്കാൾ നന്നായി താങ്കൾക്ക്  മനസ്സിലാകും. എന്നാലും ഞാൻ അറിയാൻ ശ്രമിച്ചിട്ടുള്ള ചില കാര്യങ്ങൾ ഇതാണ് : അദ്ധ്വാനശക്തിയുടെ    മൂല്യത്തിന് (value  of  labour-power )  തുല്യമായ വേതനം എന്നത് മിഥ്യയായിരിക്കെ, സർപ്ലസ് വാല്യൂ എന്നത് കൊടുക്കാതെപോയ വേതനവും (unpaid  labour ) കൂടെയാണ്. കാപ്പിറ്റലിസത്തിൽ പ്രൈവറ്റ് പ്രോപ്പർട്ടി = accumulation  of  capital  അതായത്  ഉത്പാദനോപാധികളുടെ  ഉടമസ്ഥതയാണ് എന്നതിൽ തർക്കമില്ലല്ലോ. മിച്ചമൂല്യത്തിന്റെ വിനിയോഗമാണ് accumulation  of  capital . ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യസ്വത്ത് = കൊടുക്കാതെപോയ വേതനം എന്നൊരു ആഴമുള്ള സമവാക്യം.
ബാക്ഗ്രൌണ്ടിൽ നമ്മൾ ചാരിറ്റിയെ സമീപിക്കുമ്പോൾ അത് മതപരമായ ധർമ്മം എന്നതിലുപരി മുതലാളിത്തത്തിന്റെ ടൂളും പ്രൂഫുമാകുന്നു എന്ന് കാണാം. വിശദീകരിക്കാം; ( ദശാംശവും സക്കാത്തുമൊക്കെ വെറും ചില്ലറയാണ് (small  change ). പക്ഷേ ചാരിറ്റി എന്നത് താങ്കൾ  സൂചിപ്പിച്ചപോലെയുള്ള   വമ്പൻ ദാനശീലങ്ങളെയാണ്  അർത്ഥമാക്കുന്നത് . ധർമ്മം/സക്കാത്ത്  കൊടുക്കുന്നത് പലപ്പോഴും സ്വന്തം വേതനത്തിൽ നിന്നും മിച്ചം പിടിച്ചാണ് . അപൂർവ്വമായി മിച്ചമൂല്യത്തിന്റെ ഒരു ഭാഗം ( ലാഭത്തിന്റെ ഭാഗം) സക്കാത്തോ ദശാംശമോ ആകാം. പക്ഷേ കോർപറേയ്റ്റ്   ചാരിറ്റി (philanthropy) എന്നത് അങ്ങനെ ലളിതമായ ഒന്നല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ റോക്ഫെല്ലരും ഫോഡുമൊക്കെ ചാരിറ്റിയ്ക്കു വേണ്ടി മിച്ചമൂല്യം നീക്കിവച്ചത് ആത്യന്തികമായി തൊഴിൽ വിപണിയുടെ പരിവർത്തനത്തിനും, ഉയർന്ന തൊഴിൽ ശക്തിയുടെ വർദ്ധനയ്ക്കും, പുതിയ സാങ്കേതിക വിദ്യകളുടെ വികസനത്തിനും വേണ്ടിയായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഒരുഭാഗം മിച്ചമൂല്യം സോഷ്യൽ ഇൻവെസ്റ്റ്മെന്റ് ആക്കി കൂടുതൽ മിച്ചമൂല്യം നേടുന്ന കച്ചവടം.പുത്തൻ കാപിറ്റലിസത്തിൽ   ചാരിറ്റി വിപണനത്തിന്റെ ടൂൾ ആയിമാറുന്ന കഥകൾ ഏറെയുണ്ട്. Fair  -Trade  കോഫി അഥവാ ചൂഷണമില്ലാ വ്യാപാരത്തിലൂടെയുള്ള കാപ്പി എന്ന സ്റ്റാർബക്കുകാരുടെ പരസ്യം നിങ്ങൾ വെറുതേ കാപ്പി കുടിക്കുകയല്ല "You are buying into something bigger than yourself. You are buying into coffee ethics….It’s good coffee karma," എന്ന് പറഞ്ഞ് നമ്മളെ ആകർഷിക്കുന്നു. ഞാനൊരു കാപ്പികുടിക്കുമ്പോൾ അങ്ങെങ്ങാണ്ടു ഉള്ള ഒരു പാവം കാപ്പി കർഷകന് നല്ല വിലകിട്ടുന്നു, അവന്റെ ജീവിത നിലവാരം ഉയരുന്നു എന്ന (മിഥ്യാ) ധാരണയിൽ നമ്മൾ സ്റ്റാർബക്കിന്റെ വിറ്റുവരവു വർദ്ധിപ്പിക്കുന്നു. charity  embedded !!ഇത് സിസെക്ക് ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണമാണ് ( ലിങ്ക് നോക്കുക :http://acvoice.com/2012/12/02/global-capitalism-with-a-human-face/). സിസെക്ക് ഇതിനെ cultural  capitalism  എന്ന് വിളിക്കുന്നു. "And our involvement in cultural capitalism is, in fact, the most maddening of all its injustices: It involves every one of us in its immorality, making every one of us guilty, without our knowledge or explicit approval, just through naive participation."

Paradox  of  Value  ( diamond -water  paradox )
എന്താണെന്ന് അറിയാമല്ലോ. വെള്ളത്തിനാണോ വജ്രത്തിനാണോ വില കൂടുതൽ? മനുഷ്യന് ജീവിക്കാൻ ഏതാണാവശ്യം? ഇവിടെ സബ്ജക്റ്റീവ് തിയറി ഓഫ് വാല്യൂ ആണല്ലോ പ്രധാനം. അതേ തിയറി വാല്യൂവിന്റെ മാർജിനൽ യൂട്ടിലിറ്റിയും വിശദീകരിക്കുന്നു. വിക്കിയിൽ നല്ലൊരു ഉദാഹരണമുണ്ട്. അഞ്ചു ചാക്ക് ധാന്യം കയ്യിലുള്ള ഒരു കൃഷിക്കാരനാണ്ഉദാഹരണം. " With the first, he will make bread to survive. With the second, he will make more bread, in order to be strong enough to work. With the next, he will feed his farm animals. The next is used to make whisky, and the last one he feeds to the pigeons. If one of those bags is stolen, he will not reduce each of those activities by one-fifth; instead he will stop feeding the pigeons.
So the value of the fifth bag of grain is equal to the satisfaction he gets from feeding the pigeons. If he sells that bag and neglects the pigeons, his least productive use of the remaining grain is to make whisky, so the value of a fourth bag of grain is the value of his whisky. Only if he loses four bags of grain will he start eating less; that is the most productive use of his grain. The last bag of grain is worth his life."
ഇത്രയും മനസ്സിൽ വച്ച് ബിൽ ഗേറ്റ്സിന്റെ ഇന്ടർവ്യൂ വായിക്കുക : http://www.telegraph.co.uk/technology/bill-gates/9812672/Bill-Gates-interview-I-have-no-use-for-money.-This-is-Gods-work.htmlടെലഗ്രാഫിന്റെ ലേഖകൻ സരസമായി എഴുതിയ ഭാഗം ശ്രദ്ധിക്കൂ: >>> “I’m certainly well taken care of in terms of food and clothes,” he says, redundantly. “Money has no utility to me beyond a certain point. Its utility is entirely in building an organisation and getting the resources out to the poorest in the world.”
That “certain point” is set a little higher than for the rest of us – Gates owns a lakeside estate in Washington State worth about $150 million (£94  million) and boasting a swimming pool equipped with an underwater music system .
ബിൽ ഗേറ്റ്സിന്റെ ചാരിറ്റി എന്ത്? എങ്ങനെ? എന്നുംഅദ്ദേഹത്തിന്റെ വരുമാനത്തിൽ  ഉണ്ടായേക്കാവുന്ന    കുറവ് ചാരിറ്റിയെയാണോ തന്റെ ലൈഫ് സ്റ്റൈലിനെയാണോ ബാധിക്കാൻ സാദ്ധ്യത എന്നും ചിന്തിക്കുന്നത് രസകരമായിരിക്കും.
ചാരിറ്റി ഇന്ന് കച്ചവടത്തിന്റെ ഭാഗവും, മുതലാളിത്തത്തിന്റെ കൊടിയടയാളവുമാണ് എന്ന് ഞാൻ കണ്ക്ലൂഡ് ചെയ്യട്ടെ. യോജിക്കാം വിയോജിക്കാം. ഇതെന്റെ വ്യൂ ആണു. മാർക്സിസ്റ്റ്സങ്കൽപ്പങ്ങൾ ഉള്ളിലുള്ള ഒരാളുടെ നിഗമനം, അത്രമാത്രം.
ഇനി ഒരു കൊച്ചു കാര്യം കൂടെ:

 
വേദാന്ത ഗ്രൂപ്പിന്   ബിസിനസ് ലോകത്ത് ( ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ് വേദാന്ത) വല്യ ഇമേജൊന്നുമില്ല. ഏതു രീതിയിലും പണം കിട്ടണം എന്ന് കരുതുന്ന ടിപ്പിക്കൽ ഇന്ത്യൻ ബനിയാ മെന്റാലിറ്റിയുടെ ആഗോള രൂപം. അവരെയൊന്നും 'കൊള്ളാവുന്ന' ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്സ് അടുപ്പിക്കില്ല എന്ന് ശ്രുതിയുണ്ട്. ഒറീസ്സയിലെ ട്രൈബൽ ഭൂമി  കൈവശമാക്കിയ ഇഷ്യൂ വന്നപ്പോൾ പൊതുവേ തന്നെ unethical  എന്ന് ഇമേജുള്ള അവരുടെ കമ്പനിയിൽ നിക്ഷേപിച്ചിരുന്ന ചാരിറ്റി ഫണ്ടുകൾ ( ചർച്ച്   ഓഫ് ഇംഗ്ലണ്ട് പോലെയുള്ള) മൊത്തം  വിറ്റ് പിന്മാറിയത് രസകരമായ ഒരു 'ചാരിറ്റി ഇഷ്യൂ' ആണ്ഗാഡിയനിൽ വന്ന വാർത്ത നോക്കൂ: http://www.theguardian.com/business/2010/feb/05/vedanta-niyamgiri-orissa-church-of-england  ******
താങ്കളുടെ  ചോദ്യങ്ങൾക്ക് ഞാൻ തൃപ്തികരമായ ഉത്തരം തന്നോ എന്നറിയില്ല. എനിക്ക് തോന്നുന്നത് ഈവഴിക്കൊക്കെ ചിന്തിക്കുന്നത് വഴി  ഉത്തരം കിട്ടിയേക്കും എന്നാണ്. എന്തായാലും അഭിപ്രായം അറിയിക്കുക. " <<<
=========================
Unquote
ഇതിവിടെ ഇട്ടത്, പ്രോക്ടർ ആൻഡ് ഗാംബ്ൾ ന്റെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഏതോ ഒരു ദിവ്യ/വിദ്യ എന്ന പെണ്കുട്ടിയുടെ വിദ്യാഭ്യാസം നിങ്ങൾ ഉറപ്പിക്കുകയാണ് എന്ന മട്ടിലുള്ള embedded  charity  യുടെ പരസ്യം വരാൻ തുടങ്ങിയത് കണ്ടതു കൊണ്ടാണ്.
Post a Comment