മാതൃഭൂമിയിലെ കാർട്ടൂൺ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:


ചിത്രം 1


 






ഇന്നത്തെ (25/04//2020) മാതൃഭൂമിയിൽ കണ്ട  ഒരു വാർത്തയും കാർട്ടൂണുമാണ് താഴേ കൊടുത്തിരിക്കുന്നത്.ഇതാണ് വാർത്ത.അകത്തെ  പേജിലാണാ വാർത്ത കണ്ടതും.ഇതാണ് വാർത്ത.വൈറസ്സ് ബാധിച്ച് ഗുജറാത്ത് മാതൃക എന്നാണ് ആ വാർത്ത. വാർത്തയുടെ ഇടയയിലുള്ള ഒരു വരിയിൽ നിന്നും തുടങ്ങാം.ഇതാണാ വരി,പാടിപ്പുകഴ്ത്തിയ വികസന മാതൃകയിൽ പൊതുജനാരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥയാണ് കാരണം. എന്താണാ പിന്നോക്കാവസ്ഥ നമുക്ക് കാണിച്ചു തരുന്നത് നോക്കൂ,സുരക്ഷിതമില്ലാത്തതിനേപ്പറ്റി ഡോക്ടർമാർ,പ്രവേശനം വൈകുന്നതിനേപ്പറ്റി രോഗികൾ,കിടക്ക കിട്ടാത്തതിനേക്കുറിച്ച് പോലീസുകാർ -------- ഇതാണവിടുത്തെ സ്ഥിതി.എന്നിട്ടും മതിയാകാതെ വീണ്ടും മാതൃഭൂമി,ദേശീയ ശരാശരിയേക്കാൾ ഉയർന്ന മരണനിരക്കും(4.1%) താഴ്ന്ന രോഗവിമുക്തി നിരക്കും (10 %) ഗുജറാത്തിലാണെന്നും പറഞ്ഞുവയ്ക്കുന്നു.
                  നരേന്ദ്രമോദി രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന് ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ പരിശീലനം നേടിയത് ഗുജറാത്തിൽ നിന്നായതിനാൽ ബിജെപിയ്ക്കും അവരുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾക്കും ഗുജറാത്തിനെ ഇന്ത്യയിലെ നവമ്പർ വൺ സംസ്ഥാനമായി കൊണ്ടാടാൻ ഒരു പ്രത്യേക താല്പര്യം തന്നെയുണ്ടായിരുന്നു .എന്നാൽ ദൗർഭാഗ്യകരമായ കോവിഡ് വ്യാപനം വേണ്ടിവന്നു മിനിമം ആരോഗ്യരംഗത്തെ നമ്പർ വൺ എന്നതിന്റെ പൊള്ളത്തരം മാതൃഭൂമിക്കെങ്കിലും മനസ്സിലാകാൻ.ഇനി മറ്റെതെങ്കിലും രംഗത്ത് ഇതുപോലെ ഒരടിയന്തിര ഘട്ടം വരുംപോഴായിരിക്കും ആ രംഗത്തെ പോരായ്മകൾ മാതൃഭൂമിക്കെങ്കിലും മനസ്സിലാവാൻ.(ഗുജറാത്തുകാർക്കത് ഇനിയും മനസ്സിലായ ലക്ഷണമില്ല.)
                       ഇവിടെയാണ് കേരളത്തിന്റെ,കേരള മോഡലിന്റെ പ്രസൿതി.ആദ്യകാലം മുതലേ അടിസ്ഥാനപരമായ എല്ലാ രംഗങ്ങളിലും മുന്നേറ്റം സൃഷ്ടിയ്ക്കാൻ കേരളത്തിന്നായിട്ടുണ്ട്.എന്താണിതിനു കാരണം?.സംശയമില്ല, വിദ്യാഭ്യാസം നേടിയ ജനത.പത്രപാരായണവും പുസ്തകവായനയിലുടെയും  ലോകം  എത്തിനിൽക്കുന്ന നിലയും അതിലേയ്ക്ക് സ്വന്തം നാടും എത്തിച്ചെരണമെന്ന ആഗ്രഹവും സർവോപരി സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധമുള്ള ഒരു  ജനതയും കൂടിയാണീ നമ്പർ വൺ കേരളത്തെ സൃഷ്ടിച്ചത്.അതിനു കാരണമായതോ ,ലക്ഷക്കണക്കിനാളുകൾക്ക്  ഭൂപരിഷ്കരണം വഴി സ്വന്തമായി കിടപ്പാടം ലഭിച്ചതും.സ്വന്തമായി ഇരിപ്പിടം ലഭിച്ചവർക്ക് ഭൂപ്രഭുവിന്റെ ഭീഷണികൾക്ക് വഴങ്ങി വീടും നാടും വിട്ട് ഓടേണ്ടാത്ത അവസ്ഥ വന്നു,അവർ മക്കളെ ഫീസ് വേണ്ടാത്ത തൊട്ടടുത്തുള്ള പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കാനയച്ചു.
                               ബീജേപി കോൺഗ്രസ്സ് പോലുള്ള ദേശീയപാർട്ടികൾക്ക് മുകളിൽ പറഞ്ഞതെല്ലാം അലർജിയാണ്.ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക,അതിനടിസ്ഥാനമായ ഭൂപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇവർക്കലർജിയാണ്.ഇതുതന്നെയാണ് ഗുജറാത്തുപോലെ കൊട്ടിഘോഷിച്ച വികസനമാതൃകയുടെ പൊള്ളത്തരവും.അപ്പോൾ വരുന്ന ചോദ്യം കേരളത്തിലെ വികസനമാതൃകയിലും പ്രശ്നങ്ങളില്ലേ എന്നാണ്.തീർച്ചയായും പ്രശ്നങ്ങളുണ്ട്.പക്ഷേ കേരളത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വം പരിഹാരങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു,അതിനവർ അമാന്തം കാണിച്ചാൽ ജനങ്ങൾ ഇടപേട്ട് അത് തിരുത്തിക്കുന്നു.ഇതാണ് വ്യത്യാസം.
                          ഇതൊരു വലിയ വ്യത്യാസം തന്നെയാണ്.ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞുപോയ സ്പിങ്ക്ലർ വിവാദം.കോവിഡ് 19 ഒരു മഹാവ്യാധിയായി കേരളത്തിൽ പടരുന്നു.ദിനംപ്രതി രോഗികളുടെ എണ്ണം ഏറിവരുന്നു.ഐ.എം.എയുടെ കേരള ചാപ്റ്ററിൻറെ കണ്ടെത്തൽ കേരളത്തിൽ മാത്രം 65ലക്ഷംപേർക്ക് രോഗബാധയുണ്ടാകുമെന്നും അതിൽ 9.4 ലക്ഷംപേർക്ക് ആശുപത്രിവാസംവേണ്ടി വരുമെന്നും അതിൽത്തന്നെ 235,125 പേർക്ക് ഐ സി യു വേണ്ടി വരുമെന്നും 227,000 പേർ മരിക്കുമെന്നുമായിരുന്നു.അവരാണീ രംഗത്തെ വിദഗ്ധരെന്നുമറിയാമല്ലോ.ഇത് ഐ.എം.എ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസിനയച്ച കത്തിലെ വിവരമെന്നു പറഞ്ഞ് 2020 മാർച്ച് 17ന് ഇന്ത്യനെക്സ്പ്രസ്സിൽ വന്ന വാർത്തയാണ്.ഇത്രയും ബൃഹ്ത്തായ ഡാറ്റ കളക്ട് ചെയ്ത് പ്രോസസ്സ് ചെയ്ത് നിഗമനങ്ങൾ എടുക്കാനും നടപടികൾ സ്വീകരിക്കാനും നിലവിൽ ഇന്ത്യയിൽ മാർഗങ്ങൾ അപര്യാപ്തമായതിനാൽ ഇങ്ങോട് സഹായിക്കാൻ വന്ന ഒരു അമേരിക്കൻ മലയാളിയുടെ സ്ഥാപനത്തിൻറെ ഓഫർ എല്ലാ സുരക്ഷയും ഉറപ്പാക്കി നമ്മൾ സ്വീകരിച്ചു.ഇതുകൊണ്ടു കൂടിയാണ് നമുക്ക് കൊറോണ വൈറസ് വ്യാപനത്തിനെതിരെ  വിജയം നേടാനായത്.ഇതാണ് ഞാൻ നേരത്തെ പറഞ്ഞ പ്രശ്നങ്ങളുണ്ടാകുമ്പോൾ ജനപക്ഷത്തുനിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകുന്നതും കേരളത്തെ നമ്പർവൺ സ്ഥാനത്തുതന്നെ ഉറപ്പിച്ചുനിറുത്താൻ ഇടയാക്കുന്നതും.എന്നാൽ ഈ പ്രശ്നത്തിൽ കോൺഗ്രസ്സ് അടക്കം എടുത്ത നിലപാടെന്തായിരുന്നു ഭംഗിയായി കാര്യങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കമുള്ള ടീമിനെ അവരുടെ കുടുംബാംഗങ്ങളേയുമടക്കം അപകീർത്തിപ്പെടുത്തി അപഹസിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ.
                        അതുതന്നെയാണ് ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങൾക്ക് സംഭവിച്ചതും.(ഗുജറാത്തിലേതെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ചിത്രങ്ങളെല്ലാം അമേരിക്കയിൽനിന്നും സിങ്കപ്പൂരുനിന്നും എടുത്തവയാണെന്ന് സോഷ്യൽമീഡിയ തെളിവുകളോടെ പൊളിച്ചതും ഞാനോർക്കുന്നു.)ഈ ഘട്ടത്തിലൊക്കെ നമ്മുടെ മാധ്യമങ്ങളുടെ നിലപാടെന്തായിരുന്നു  ഇപ്പോൾ കോൺഗ്രസ്സ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കെതിരേയും ഐടി സെക്രട്ടറിക്കെതിരേയും തരംതാണ വൃത്തികെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചപ്പോൾ അവരേക്കാളും മോശമായ നിലയിലല്ലേ നമ്മുടെ കുറേയേറെ മാധ്യമങ്ങളെങ്കിലും നിന്നത്.കേരള ഹൈക്കോടതി തൽക്കാലം സർക്കാരിനേയും ഐടി വകുപ്പിനേയും അഗ്നിശുദ്ധി വരുത്തിയെങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വൃത്തികെട്ട നിലപാടിലാണ് നമ്മുടെ ചിലമാധ്യമങ്ങൾ.അതിനുദാഹരണമാണ് മാതൃഭൂമിയിലെ ഇന്നത്തെ ശനിദശ.
പുര കത്തുന്നു,വാഴവെട്ടുന്നു എന്നീ രണ്ടു ചിത്രങ്ങളാണ് കാർട്ടൂണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പുര കത്തുന്നിടത്ത്  അസാധാരണസമയത്ത് എന്നും വാഴവെട്ടുന്നിടത്ത് അസാധാരണ നടപടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവം ശരിയാണ്,അസാധാരണ സമയത്ത്(പുരക്ക് തീപിടിക്കുമ്പോൾ) അസാധാരണ നടപടി(വാഴവെട്ടൽ) ആകാം,അത് തെറ്റല്ല.പക്ഷെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നത് മോശമായ ,ചെയ്യാൻ പാടില്ലാത്ത(വേറെ ഒരു മാർഗവുമില്ലെങ്കിൽ മാത്രം ചെയ്യാവുന്ന) ഒന്നായാണ് മലയാളി മനസ്സിലാക്കിയിരിക്കുന്നത്.ശനിദശയിലൂടെ ഗോപീകൃഷ്ണൻ ഉന്നം വച്ചിരിക്കുന്നതാരെയെന്ന് വ്യക്തമാണല്ലോ.ആ വ്യക്തിയുടെ നേതൃത്വത്തിൽ കേരളം മുന്നേറുന്നതിൽ അസഹ്യതയുള്ള ഒരു പ്രതിപക്ഷം ഇവിടെയുണ്ട്.അതു നമുക്കു മനസ്സിലാക്കാം.എന്നാൽ പ്രതിപക്ഷത്തിൻറെ അസഹിഷ്ണുത ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ മുന്നണിപ്പോരാളിയെന്നവകാശപ്പെടുന്ന മാതൃഭൂമി കാണിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്.
                   കേരളത്തിലെ ജനങ്ങൾ പ്രതികരിക്കാൻ തയ്യാറാവുന്നില്ല എന്ന ഒരൊറ്റക്കാരണമേ ഞാനീ മാതൃഭൂമിയുടെ നിലപാടിൽ കാണുന്നുള്ളു. അതിനവർ തയ്യാറാവുന്ന നിമിഷം സകല മാധ്യമങ്ങളും അവരുടെ നിലപാടുകൾ മാറ്റാനും തയ്യാറാവും.


1 comment :

  1. കേരളത്തിലെ ജനങ്ങൾ പ്രതികരിക്കാൻ തയ്യാറാവുന്നില്ല എന്ന ഒരൊറ്റക്കാരണമേ ഞാനീ മാതൃഭൂമിയുടെ നിലപാടിൽ കാണുന്നുള്ളു. അതിനവർ തയ്യാറാവുന്ന നിമിഷം സകല മാധ്യമങ്ങളും അവരുടെ നിലപാടുകൾ മാറ്റാനും തയ്യാറാവും.

    ReplyDelete