അഴിമതിയുടെ മാനങ്ങള്‍

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ നാം ഒരു പുതുയുഗത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. അഴിമതി കാണിക്കാം, അതെത്ര ലക്ഷം കോടിയുടെതാണെങ്കിലും ധൈര്യമായി നിന്നാല്‍ മതി ആരും ഒന്നും ചെയ്യാനില്ല എന്നാണ് ഭരണപാര്‍ട്ടി തെളിയിച്ചുകൊണ്ടിരിക്കുന്നത്.എന്താണ് സംഭവിക്കുന്നതെന്നു നോക്കു, 2ജി സ്പെക്ട്രം അഴിമതി,ആദര്‍ശ് ഫ്ലാറ്റ് അഴിമതി,അതിനും മുന്‍പുള്ള കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി ഇതിലൊക്കെ ഭരണപാര്‍ട്ടി അവലംബിച്ചിരിക്കുന്ന നയം നോക്കൂ ! പാര്‍ലമെന്റില്‍ ഞങ്ങള്‍ക്കാണ് ഭൂരിപക്ഷം, നിങ്ങളെന്തു ചെയ്യും? ഇനിയും ഏതാണ്ട് ഒരു നാലുവര്‍ഷത്തോളം ഞങ്ങള്‍ ഭരിക്കാനുണ്ടാകും,അവസാനഘട്ടത്തില്‍ ഞങ്ങളെന്തെങ്കിലുമൊക്കെ ചെയ്ത് ജയിച്ചോളാം, ഈ മുഷ്കല്ലെ, ഇതല്ലെ അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്?.
                                            മുഖ്യ പ്രതിപക്ഷമാകട്ടെ അവര്‍ക്കു ഭരിക്കാന്‍ കിട്ടിയ സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ ആറാടുന്നു,ഇന്ഡ്യന്‍ ഭരണകക്ഷി അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം കാണിക്കാതിരിക്കുകയോ അവര്‍ അവരുടെ വഴിക്കും ഞങ്ങള്‍ ഞങ്ങളുടെ വഴിക്കും പരസ്പരം ഇടപെടാതെ നടക്കുന്നു.നി എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിന്റെ പുറം ചൊറിയാം എന്ന നയം.
                                   ഇതില്‍ ഏറ്റവും ഭീതിജനകവും ദു:ഖകരവുമായ കാര്യം നമ്മുടെ മുഖ്യധാര മാധ്യമങ്ങളുടെ കാര്യമാണ്. ഇതൊന്നും ഞങ്ങള്‍ക്കൊരു പ്രശ്നമല്ലാ എന്ന അവരുടെ നാട്യത്തിന്റെ രഹസ്യം കൂടി പുറത്തായതോടെ നമ്മുടെ നാടിന്റെ ഗതി അധോഗതി എന്നു തീര്‍ച്ചപ്പെടുത്താറായി എന്നാണെനിക്കു തോന്നുന്നത്.
                             എന്നാല്‍ ഇവീടെ ഒരു ഇടിമിന്നല്‍ കണക്കെ ആഞ്ഞടിക്കേണ്ട ഇടതുപക്ഷമാകട്ടെ , ഇന്‍ഡ്യയിലാകമാനം വേരുകളില്ലാത്തതിനാല്‍ കാര്യമായി ഒന്നും ചെയ്യാനവര്‍ക്കാകുന്നുമില്ല.നമ്മുടെ ഇന്‍ഡ്യയിലെ വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം ഇതാണെന്നാണ് തോന്നുന്നത്.ശക്തമായി പ്രതിഷേധിക്കുകയും എന്നാല്‍ നമ്മുടെ ബഹുഭൂരിപക്ഷത്തിലും അതെത്താതെ വരികയും ചെയ്യുക. അതാണ് നമ്മുടെയും ഇടതുപക്ഷത്തിന്റേയും ഇന്‍ഡ്യയുടേയും ദുരന്തം.
Post a Comment