കേരളം കേരളം കേളീകദംബം.....

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
വളരെ വിഷമം പിടിച്ചൊരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മള്‍ എന്നാല്‍ ഈ ബ്ലോഗ് വായിക്കുന്നവര്‍ മാത്രമല്ല, ചുരുങ്ങിയ പക്ഷം മുഴുവന്‍ മലയാളികളേയുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
എന്താണ് നമ്മുടെ , മലയാളികളുടെ മാത്രുഭൂമിയായ മലയാളമണ്ണില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിലുമുപരി എന്തെല്ലാം ചീത്തയാണ് ഇനിയും കേരളത്തില്‍ സംഭവിക്കാന്‍ ബാക്കി എന്നു ചോദിക്കുന്നതായിരിക്കും ഭംഗി.
കാരണം ലോകത്തു നടക്കുന്ന എല്ലാ ചീത്ത കാര്യങ്ങളും പത്തിരട്ടിയായി കേരളത്തില്‍ നടക്കുന്നു, എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ നമ്മള്‍ കാണാതിരിക്കുകയും ചെയ്യുന്നു.
കുടി വെള്ളത്തില്‍ പോലും മാലിന്യം കൊണ്ടിടുന്ന മലയാളികള്‍ - മരമായ മരമൊക്കെ വെട്ടി വെളുപ്പിക്കുന്ന മലയായ മലയൊക്കെ ഇടിച്ചു നിരത്തി വയലായ വയലൊക്കെ നിരത്തുന്ന മലയാളികള്‍ - മഴക്കാലത്തുപോലും, മഴസമ്ര്ദ്ധമായ ഈ നാട്ടില്‍ കുടിവെള്ളത്തിന് ടാങ്കര്‍ ലോറികളെ ആശ്രയിക്കുന്ന മലയാളികള്‍ - സ്വന്തം പെങ്ങളാണെങ്കിലും മകളാണെങ്കിലും അമ്മയാണെങ്കിലും തരം കിട്ടിയാല്‍ പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മലയാളികള്‍ - കൊച്ചു കുട്ടിയാണെങ്കില്‍ പോലും തരം കിട്ടിയാല്‍ പീഡിപ്പിച്ച് പറ്റുമെങ്കില്‍ ഗര്‍ഭിണിയാക്കി രക്ഷപെടുന്ന മലയാളികള്‍ - പ്രായമായാല്‍ സ്വന്തം അച്ചനമ്മമാരെ പോലും വഴിയോരത്തുപേക്ഷിച്ച് തരം പോലെ രക്ഷപെടുന്ന മലയാളികള്‍ - അച്ചനുമമ്മയും ഉറങ്ങുന്ന റൂമില്‍ പോലും ഒളിക്യാമറ വച്ച് അത് കൂട്ടൂകാരുമായി ഷെയര്‍ ചെയ്ത് രസിക്കുന്ന മലയാളികള്‍
തല്‍കാലം ഇത്രയും പോരെ?പോരെങ്കില്‍ എത്ര വേണമെങ്കിലും കിട്ടും നമുക്ക് , പഴയ പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കിയാല്‍ മതി.നമ്മുടെ സുഹ്ര്ത്തുക്കള്‍, സഹോദരങ്ങള്‍, മലയാളികള്‍ കാട്ടികൂട്ടുന്ന ലഘു വിനോദങ്ങളാണിവ.
ദിനപത്രങ്ങളില്‍ ഓരോ ദിവസവും ഓരോതരം പുതിയ വിനോദങ്ങള്‍ മലയാളികള്‍ പരീക്ഷിച്ചു നോക്കിയതിന്റെ ചൂടോടെയുള്ള വിവരണങ്ങള്‍ നമുക്ക് എന്നും വായിക്കാവുന്നതേയുള്ളൂ. ഹോ എന്തൊരു കഷ്ടം, നമ്മുടെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന് നമ്മളൊന്ന് മനസ്സിലോര്‍ക്കും, പിന്നെ അടുത്ത പേജിലേക്കു നമ്മള്‍ മറിക്കും. ഇതല്ലെ എന്നും സംഭവിക്കുന്നത്? ഇതു മതിയോ? നാളെയും നമുക്കീ മലയാളഭൂമിയില്‍ ജീവിക്കേണ്ടേ, നമ്മളുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഇവിടെ കളിച്ചു നടക്കേണ്ടേ? അതോ നമ്മുടെ തലമുറയോടെ ഈ ഭൂമി നശിപ്പിച്ചു കളയുകയാണോ വേണ്ടത്?,അതാണോ നമ്മുടെ പരിപാടി? വരും തലമുറക്കു വേണ്ടി കാത്തുസൂക്ഷിച്ച് അവര്‍ക്ക് കൈമാറിക്കൊടുക്കാന്‍ നമ്മുടെ മുന്‍ തലമുറ നമ്മെ ഏല്‍പ്പിച്ചതാണീ ഭൂമി എന്നു വിശ്വസിക്കുന്നവര്‍ മാത്രം തുടര്‍ന്നു വായിക്കുക.
ഇതിങ്ങനെ പോയാല്‍ മതിയോ? ഇതിനൊരവസാനം വേണ്ടേ? ഒരുനാള്‍ ദൈവം വന്ന് ഈ പ്രശ്നങ്ങളോക്കെ അവസാനിപ്പിച്ച് കേരളത്തെ നമുക്ക് തിരിച്ചു തരും എന്നു പ്രതീക്ഷിച്ചിരിന്നിട്ട് വല്ല കാര്യവുമുണ്ടോ?
ഈ പ്രശ്നങ്ങള്‍ക്കെതിരെ ആരെങ്കിലും ഒന്നു പ്രതികരിക്കണ്ടേ? ഒരുപാട് പ്രതികരണങ്ങള്‍ വരുന്നുണ്ട്, ശരിയാണ്, പക്ഷെ എല്ലാം വഴിപാട് പ്രതികരണങ്ങള്‍ മാത്രമാണ്.
ഒരുദാഹരണം പറയാം.ഈ പ്രശ്നത്തില്‍ വളരെയേറെ ചെയ്യാന്‍ കഴിവുള്ള ഒരു വുഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍.അവരെന്താണു ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?.അവരിത്തരം സംഭവങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു,അതോടൊപ്പം ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന വാര്‍ത്തകള്‍ അപ്പുറത്തൂം കൊടുക്കുന്നു. ഒരു വശത്ത് മാധ്യമങ്ങള്‍ വനനശീകരണം,വയല്‍ നിരത്തല്‍ തുടങ്ങിയവയില്‍ (മുതല)കണ്ണീരൊഴുക്കുമ്പോള്‍ത്തന്നെ അടുത്ത പേജില്‍ മറ്റു രാജ്യങ്ങളീലൊ സംസ്ഥാനങ്ങളിലോ ഉയര്‍ന്നു വരുന്ന അല്ലെങ്കില്‍ വന്ന മഹാസൊവ്ധങ്ങളെക്കുറിച്ചും മറ്റും വാര്‍ത്ത കൊടുക്കുകയും അതു നടക്കാത്ത നമ്മൂടേ സംസ്ഥാനത്ത് അതു വരാത്തതിനാല്‍ വികസനം മുരടിച്ചെന്നും പ്രചരിപ്പിക്കുന്നു.മറ്റു പ്രദേശങ്ങളില്‍ ഇത്തരം വികസനം വരുമ്പോള്‍ വയല്‍ നികത്തുന്നുണ്ടോ ഇല്ലയോ, നമ്മുടെ നാട്ടില്‍ വയല്‍ നികത്താതെ ഇവ കൊണ്ടുവരാന്‍ കഴിയുമോ എന്നൊന്നും ഇവര്‍ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. മരങ്ങള്‍ നശിച്ചാലും കുന്നുകള്‍ ഇല്ലാതായാലും വയലുകള്‍ നികത്തപ്പെട്ടാലും കുടിവെള്ളം മുട്ടിയാലും സാരമില്ല, വലിയ വലിയ വികസനം വന്നാല്‍ മതി എന്നാണവരുടെ പിന്‍ പേജിലെ കാഴ്ചപ്പാടെങ്കില്‍ വയലുകള്‍ നശിക്കുന്നതു,കുന്നുകളും മരങ്ങളും ഇല്ലാതാവുന്നതുമാണ് മുന്‍ പേജിലെ ഇവരുടെ കാഴ്ചപ്പാട്.
ഇനി വേറൊരു വിഭാഗം നമ്മുടെ നിയമവിദഗ്ധരാണ്. പൊതുസ്ഥലത്ത് മാടക്കടയുടെ ഓരത്ത് നിന്ന് ഒരു സിഗററ്റ് വലിച്ചാല്‍, ബീഡി കത്തിച്ചാല്‍ അത് വലിയ കുറ്റമായി.എന്നാല്‍ അന്തരീക്ഷം മുഴുവന്‍ വിഷവായു കൊണ്ടു മൂടിയാല്‍ അവന്‍ വ്യവസായിയും.പൊതുസ്ഥലത്ത് പുകവലി നിരോ‍ധിച്ചവര്‍ക്ക് , പൊതുവഴിയോരത്തുകൂടി ജാഥ നടത്തുന്നത്, ഒരു പൊതുയോഗം നടത്തുന്നത് നിരോധിച്ചവര്‍ക്ക് കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് നിരോധിക്കണമെന്ന് തോന്നിയില്ല,കുടിവെള്ളം മുട്ടിച്ചതു തടയണമെന്നു തോന്നിയില്ല, സ്കൂള്‍ കുരുന്നുകള്‍ക്കിടയിലെ മയക്കുമരുന്നുപയോഗവും,മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തടയണമെന്നു തോന്നിയില്ല. എന്തിനുമേതിനും വിമര്‍ശിക്കുന്ന എതിര്‍വാദങ്ങളുയര്‍ത്തൂന്ന മലയാളി ഇവിടേയും വാദങ്ങളുയര്‍ത്തും:- ഇതൊന്നും കോടതിയുത്തരവിലൂടെയല്ല നിരോധിക്കേണ്ടത്, അതിനൊരു പൊതു ബോധം വളര്‍ത്തിക്കൊണ്ടു വരണം എന്ന്.
ഞാന്‍ ആ എതിര്‍വാദക്കാരോട് ഒന്ന് ചോദിക്കട്ടെ, പൊതുവഴിയോരത്തെ പൊതുയോഗമാണോ അതൊ പൊതു കുടിവെള്ളസ്രോതസ്സില്‍ മാലിന്യം കലര്‍ത്തുന്നതാണോ ആദ്യം നിരോധിക്കേണ്ടത്?.
ഇനി വേറൊരു കൂട്ടരുണ്ട് ഞാന്‍ നേരത്തെ മന:പൂര്‍വം പേരു പറയാതിരുന്ന കൂട്ടര്‍, രാഷ്ട്രീയക്കാര്‍.
അവരെ രണ്ടായി കാണണമെന്നാണ് എനിക്കു തോന്നുന്നത്, വലതു പക്ഷവും ഇടതു പക്ഷവും.
ആര്‍ക്കെന്തു സംഭവിച്ചാലും വേണ്ടില്ല, ഞങ്ങള്‍ക്ക് അധികാരത്തില്‍ കയറണമെന്ന ഒരൊറ്റ വാശിയാണ് വലതു പക്ഷത്തിന്റെ മുഖമുദ്ര.ഇടതു പക്ഷത്തിനും ആ ഭ്രമം ഉണ്ടെങ്കിലും ഇത്രത്തോളം അധ:പതിച്ച രീതി കാണുന്നില്ല എന്നതില്‍ സര്‍വേശ്വരനോട് നന്ദി പറയുക.
അധികാരത്തിലേറാന്‍ എന്തു ചെയ്യാനും മടിക്കാത്തവരാണ് ആദ്യത്തെ കൂട്ടര്‍ എന്നു പറഞ്ഞല്ലോ.കുറേ നാളുകളായി അവരുയര്‍ത്തുന്ന മുദ്രാവാക്യം ശ്രദ്ധിച്ചിട്ടുണ്ടോ? ബാംഗളൂര്‍ കണ്ടോ, ബോംബേ കണ്ടോ, ഹൈദരാബാദ് കണ്ടോ, ചെന്നൈ കണ്ടോ ഹായ് എതൊരു വികസനം, എത്ര വികസനം. പക്ഷെ കേരളത്തില്‍ ഇതേ പോലെ വികസനമുണ്ടോ? വികസനവിരോധികളല്ലേ കേരളം ഭരിക്കുന്നത്? അവരെ പുറത്താക്കൂ, ഞങ്ങളെ വിളിക്കൂ ഞങ്ങളീ കേരളത്തിലെ ബാക്കിയുള്ള കുന്നുകള്‍ മുഴുവന്‍ ഇടിച്ചുനിരത്തി ഇനിയും അവശേഷിക്കുന്ന വയലുകള്‍ മുഴുവന്‍ നികത്തി കേരളത്തെ ഒരു കോണ്‍ക്രീറ്റ് കാടും മരുഭൂമിയും ( ദുബായ് ) ആക്കിത്തരാം എന്നല്ലെ അവര്‍ പറയുന്നത്.അപ്പോള്‍ അവര്‍ കൊണ്ടുവരുന്ന സംസ്കാരവും നമുക്ക് പറ്റിയതല്ല എന്നു സ്പഷ്ടം.
ഇനിയുള്ളത് ഇടതു പക്ഷമാണ്. വികസനവിരോധികള്‍,വികസനം മുടക്കികള്‍. ശരിയാണ്, മുഴുവനായിട്ടില്ലെങ്കിലും കുറച്ചെങ്കിലും വയലുകള്‍ ഇവിടെ അവശേഷിക്കുന്നത് ഈ വികസനവിരോധികള്‍ കാരണമാണ് എന്നോര്‍ക്കുക. തരിശുകിടന്ന ഭൂമി കുത്തകകള്‍ക്ക് പതിച്ചു കൊടുക്കാതെ, കൂറ്റന്‍ കോണ്‍ക്രീറ്റ് കാടുകളാക്കാതെ പതിനട്ടോ പതിനേഴോ ന്‍ഊറ്റാന്റീലേയോ പോലെ നെല്വയലുകളാക്കി വികസനം മുടക്കി ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇവര്‍ക്കേ കഴിയൂ.
പക്ഷെ ഇടതുപക്ഷം ഏറ്റെടുക്കുമെന്ന് നമ്മള്‍ വിചാരിച്ചതും ഇനിയും അവര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതുമായ പ്രശ്നമാണ് നമ്മുടെ സാമൂഹ്യജീവിതത്തിലുണ്ടായിട്ടുള്ള, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുമായ അപചയം.നമ്മുടെ സ്ത്രീക്കളനുഭവിക്കുന്ന നിരവധി അനവ്ധി പ്രശ്നങ്ങളേക്ക്ക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു കഴിഞ്ഞിരുന്നു.കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലും പണിസ്ഥലങ്ങളിലും അവരനുഭവിക്കുന്ന പീഡനങ്ങള്‍.ഇതിനെതിരെ പ്രതിരോധത്തിന്റേതായ ഗൌരവപൂര്‍ണമായ ഒരു സമീപനം ഇവിടെ ഉണ്ടാകുന്നില്ല എന്നതു ഖേദകരമാണ്.അവര്‍ക്കു പറയാന്‍ ഒരുപാടുണ്ടാകും.ഞങ്ങള്‍ അതു ചെയ്തില്ലെ,ഇതു ചെയ്തില്ലെ? എന്നൊക്കെ. അതു പോരാ സഹോദരങ്ങളെ, കേരളം മുഴുവന്‍ ഇളകി മറിയുന്ന മുഴുവനാളുകളൂടേയും ജീവിതത്തിലൂടെയും കടന്നു പോകുന്ന കേരളത്തെ മുഴുവന്‍ എല്ലാ തലത്തിലും മാറ്റി മറിക്കാനുതകുന്ന ഒരു വന്‍ മുന്നേറ്റത്തിന് കേരളത്തിന്റെ ഇടതുപക്ഷം തുടക്കം കുറിക്കണമെന്നാണ് ഈയുള്ളവന്റെ അഭ്യര്‍ഥന. കാരണം ഇങ്ങനെയൊരു മാറ്റത്തിനു തുടക്കം കുറിക്കാന്‍ അവര്‍ക്കേ കഴിയൂ എന്നവര്‍ മുന്‍പും കാണിച്ചു തന്നിട്ടുണ്ട്.
( എഴുതിയതൊരല്പം കൂടിപ്പോയി എന്നറിയാം,ക്ഷമിക്കണം, ഇനിയും ശ്രദ്ധിച്ചുകൊള്ളാം എന്നു മാത്രം പറയുന്നു.)

No comments :

Post a Comment