ജെനിതക മാറ്റവും ഏഷ്യാനെറ്റും

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഇന്ന് രാവിലെ മുതല്‍ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ഏറ്റു പിടിച്ച് ഒരു വിവാദത്തിലേക്ക് വളര്‍ത്താന്‍ നോക്കുന്നതാണ് ശ്രി.എസ്.രാമചന്ദ്രന്‍ പിള്ളയുടെ ജനിതകവിളകളെക്കുറിച്ചുള്ള പ്രസ്താവന.
                                           ആദ്യം ശ്രീ.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന വന്നു.ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന കേരള പഠനകോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം വച്ച നിര്‍ദ്ദേശമാണ് ജനിതക വിളകളോട് ഇത്ര അകല്‍ച്ച കാണിക്കണോ എന്നത്.അദ്ദേഹം അത് കുറച്ചുകൂടി വ്യക്തമാക്കി: പരിസ്ഥിതിക്കും മനുഷ്യനും കോട്ടം തട്ടാത്തതാനെങ്കില്‍ നമ്മളത് തിരസ്കരിക്കണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
                                       ഇത് കേട്ടപാതി കേള്‍ക്കാത്തപാതി ഏഷ്യാനെറ്റ് അതിങ്ങനെ സമ്പ്രേഷണം ചെയ്തു: ജനിതകമാറ്റം വരുത്തിയ വിളക്കുവേണ്ടി രാമചന്ദ്രന്‍ പിള്ള എന്ന്.ഈ ജനിതക മാറ്റം എന്നത് ഇത്രക്ക് വര്‍ജ്യമായ ഒരു പദം / കാര്യം ആണോ?                                                                
                                                                                                       ( തുടര്‍ന്നു വായിക്കുക)

                                             ജനിതക മാറ്റം (genetically modified)നല്ലതിനും ചീത്തക്കും ആയിക്കൂടെ?.ഞാന്‍ കേട്ടിരിക്കുന്നത് ബി ടി വിത്തുകളെക്കുറിച്ചാണ്.അതായത് പരുത്തിയുടെ സ്വാഭാവിക വിത്തിന്റെ ജനിതകഘടനയില്‍ എന്തോ മാറ്റം വരുത്തുകയും അത് പരീക്ഷണശാലയിലും പൊതു സമൂഹത്തില്ലും പരീക്ഷിക്കുന്നതിനു മുന്‍പ് ഇന്‍ഡ്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിലെ പാവങ്ങളില്‍ പാവങ്ങളായ കൃഷിക്കാര്‍ക്ക് കൃഷി ചെയ്യാന്‍ കൊടുക്കുകയും അത് വിജയത്തിലെത്താതിരുന്നതിന്റെ ഫലമായി കൃഷി നശിച്ചു പോവുകയും തല്ഫലമായി ആയിരക്കണക്കിന് കൃഷിക്കാര്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യ ചെയ്തു എന്നാണ്.( ഇതല്ല ശരിയെങ്കില്‍ ശരിയായ കാര്യം ഒന്നു പറഞ്ഞു തരുവാന്‍ ദയ കാണിക്കണേ ആരെങ്കിലും).
                                      എന്നാല്‍ കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി ദിനപത്രത്തില്‍ തക്കാളിക്ക് ജനിതകമാറ്റം വരുത്തൂവാന്‍ കഴിഞ്ഞതു വഴി ഒരു മാസം വരെ സൂക്ഷിച്ചു വൈക്കുവാന്‍ പറ്റിയ തക്കാളി ഉല്പാദിപ്പിക്കുന്നതില്‍ വിജയിച്ചു എന്നതിന് ആവേശം കൊള്ളുകയും ചെയ്യുന്നതും കണ്ടു.
                                      ഇതു രണ്ടും വായിക്കുന്നതു വഴി എന്നേ പോലുള്ള ഒരു സാധാരണക്കാരന്‍ എത്തിച്ചേരുന്ന നിഗമനം ജെനിതകമാറ്റം(genetically modified)  അത്ര മോശം കാര്യമല്ല എന്നു തന്നെയ്യാണ്.ആദ്യത്തെ സംഭവത്തില്‍ -  ഞാന്‍ പറഞ്ഞതാണ് ശരിയെങ്കില്‍ - ജെനിതകമാറ്റം അല്ല കുറ്റക്കാരന്‍, പിന്നയോ, വേണ്ടത്ര സമയമെടുത്ത് ശരിയായ രീതിയില്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ജനങ്ങള്‍ക്ക് എത്തിച്ചു കൊടൂക്കേണ്ട വിത്തുകള്‍ അമേരിക്കയിലെ മൊണ്‍സാന്റോ എന്ന കമ്പനി ധൃതി പിടിച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയാണുണ്ടായത്.എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ സമയത്ത് വേണ്ട പിന്തുണ (support) നല്‍കേണ്ട ഗവണ്മെന്റ് കണ്ണടച്ചു കളഞ്ഞു എന്നതാണ് സത്യം.
                                        ഈ പ്രവണതയെയല്ലെ നാം എതിര്‍ക്കേണ്ടത്?അതോ ശാസ്ത്രത്തിന്റെ ഒരു നേട്ടത്തിനേ നമ്മള്‍ കണ്ണുമടച്ച് എതിര്‍ക്കണോ?. പ്രത്യേകിച്ച് തക്കാളിയുടെ കഥ വേറെ കേട്ട സ്ഥിതിക്ക്.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന വേദിയിലുണ്ടായിരുന്ന നമ്മുടെ ഭക്ഷ്യമന്ത്രി ശ്രീ.സി.ദിവാകരന്‍ കയ്യോടെ തള്ളിക്കളഞ്ഞതായും വാര്‍ത്തയിലുണ്ട്, ആദ്യഘട്ടത്തില്‍.രണ്ടാം ഘട്ടമെന്ന നിലയില്‍ രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ കേരള ശാസ്ത്ര സാഹിത്യ പരിഷത് എതിര്‍ത്തതായി പറയുന്നു.പരിഷത്തിന് അത്ര എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്.കാരണം രാമചന്ദ്രന്‍ പിള്ള പറഞ്ഞത് ജനിതകമാറ്റം പരിസ്ഥിതിക്കും മനുഷ്യനും പ്രകൃതിക്കും നല്ലതാണെങ്കില്‍ എതിര്‍ക്കേണ്ടതില്ല എന്നാണ് . രണ്ടാമതായി പറഞ്ഞത് , ജെനിതകമാറ്റവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു ഉടമസ്ഥതയില്‍ വേണമെന്നാണ്.അതും ഒരു സെമിനാറില്‍.എനിക്കു തോന്നുന്നത് സെമിനാറില്‍ പൊതു വിഷയത്തെക്കുരിച്ചുള്ള പലതരം അഭിപ്രായങ്ങള്‍ പൊങ്ങി വരികയും ചര്‍ച്ചയിലൂടെ ഒരു പൊതു തീരുമാനത്തിലെത്തുകയും ചെയ്യുമെന്നാണ്.അതേ ഇവിടേയും സംഭവിക്കാന്‍ കാര്യമുള്ളൂ.
                സെമിനാറില്‍ പറഞ്ഞ പല പല അഭിപ്രായങ്ങള്‍ പല പല സമയത്തായി വാര്‍ത്തയാക്കുകയും അതുവഴി ഇടതുപക്ഷത്തേയും പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും മോശമാക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായല്ലോ.

                                
Post a Comment