യു ഡി എഫ് കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്?

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
രുന്ന രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ കേരളം ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.നാളിതുവരേയുള്ള അനുഭവം വച്ചു നോക്കിയാല്‍ ഒരുവട്ടം എല്‍ ഡി എഫ് എങ്കില്‍ അടുത്ത വട്ടം യു ഡി എഫ്, എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞുമാണ് കേരള ഭരണം കയ്യാളിയിരുന്നത്.ഐക്യകേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കഥ അങ്ങിനെതന്നെയാണു താനും.ഒരിക്കല്‍, ഒരിക്കല്‍ മാത്രം കേരള ജനത ഭരണകക്ഷിയെത്തന്നെ വീണ്ടും ഭരിക്കാനേല്‍പ്പിച്ചിരുന്നു, അടിയന്തിരാവസ്ഥ കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പില്‍. അടിയന്തിരാവസ്ഥക്കാലത്ത് സഖാവ് സി.അച്ചുതമേനോന്‍ മുഖ്യമന്ത്രിയും ശ്രീ.കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായ ഒരു മന്ത്രിസഭയാണ് അധികാരത്തിലുണ്ടായിരുന്നത്.അഞ്ചു വര്‍ഷം കഴിഞ്ഞ് അല്പകാലം കൂടി ഈ മന്ത്രിസഭക്ക് ,അടിയന്തിരാവസ്ഥയുടേ ബലത്തില്‍, ആയുസ്സ് നീട്ടിക്കിട്ടി.പിന്നീട് നടന്ന തിരഞ്ഞേടുപ്പില്‍ അടിയന്തിരാവസ്ഥയുടെ പാപഭാരത്താല്‍ വിവശനായി അച്ചുതമേനോന്‍ മത്സരിച്ചില്ല. വലതുപ്ക്ഷം (ഇന്നത്തെ യു ഡി എഫിന്റെ ആദ്യരൂപം) ശ്രി.കെ.കരുണാകരന്റെ നേതൃത്വത്തില്‍ മത്സരിക്കുകയും വളരെ അഭിമാനപൂര്‍വം ജയിക്കുകയും ചെയ്തു. മറുഭാഗത്ത് സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ( ഇന്നത്തെ എല്‍ ഡി എഫിന്റെ ആദ്യരൂപം) തോല്‍ക്കുകയും ചെയ്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ.എന്നാല്‍ അഭിമാനകരമായ വിജയം നേടിയ വലതുപക്ഷം അടിയന്തിരാവസ്ഥാ ചെയ്തികളുടെ പേരില്‍ വേട്ടയാടപ്പെടുകയും ആ വലതുപക്ഷം ശിഥിലമാവുകയും ചെയ്യുന്നതാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.ആദ്യം കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ, വളരെപെട്ടെന്ന് തന്നെ രാജന്‍ കേസില്‍ കരുണാകരന്‍ രാജി വൈക്കുകയും പകരം സി പി ഐ യുടെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി ചാര്‍ജെടുക്കുകയും ചെയ്തു.എന്നാല്‍ അദ്ദേഹവും വളരെ പെട്ടെന്നുതന്നെ രാജി സമര്‍പ്പിക്കുകയും പകരം മുസ്ലീം ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയാവുകയും ചെയ്തു.എന്നാല്‍ ആ മന്ത്രിസഭക്കും വലിയ ആയുസ്സുണ്ടായില്ല.അദ്ദേഹവും രാജിവൈക്കുകയും കേരളം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു.( ഈ കാലത്തല്ലെ ഒരു കാസ്റ്റിങ്ങ് മന്ത്രിസഭയുണ്ടായത് എന്നു ഞാന്‍ ആലോചിക്കുകയാണ്).
                       ഏതായാലും വര്‍ത്തമാനകാല കേരളത്തിലൊരു ചൊല്ലു രൂപപ്പെട്ടുവന്നു.മറ്റൊന്നുമല്ല, കേരള ജനത ഒരു മന്ത്രി സഭയേയും തുടരാന്‍ അനുവദിക്കാതെ മാറി മാറി പരീക്ഷിച്ചു കൊണ്ടേയിരിക്കും എന്ന്.അതോടനുബന്ധമായി ഉയര്‍ന്നുവന്ന മറ്റൊരു ചൊല്ലാണ് ഇടതുപക്ഷ മന്ത്രിസഭകള്‍ കാലാവധി തികക്കുകയില്ല എന്ന്. 1957 ലേയും 1967 ലേയും 1990കളില്‍ വന്ന ആദ്യനായനാര്‍ മന്ത്രിസഭയും കാലാവധി തികക്കാതെ പുറത്തു പോകേണ്ടിവന്നതാണീ ചൊല്ലിനടിസ്ഥാനം.
                    എന്നാല്‍ കേരള ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയുന്ന ഒരു കാര്യമുണ്ട് ; പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം കേരള ജനത ഒരു കാര്യത്തിലെങ്കിലും പരീക്ഷണം മതിയാക്കി ഇടതുപക്ഷമുന്നണിയെ കാലാവധി തീരുവോളം ഭരിക്കാന്‍ അനുവദിച്ചിരിക്കുന്നു എന്ന്.ഒരുപക്ഷെ ഇടക്കുള്ള ഭരണമാറ്റത്തിന് നിരവധി അനവധി കാരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.ഒരു വിമോചനസമരം,അല്ലെങ്കില്‍ ഒരു പാളയത്തില്‍ പട,അതുമല്ലെങ്കില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള  കാലുമാറ്റം.എന്നാല്‍ നമുക്കറിയാം, കഴിഞ്ഞ നായനാര്‍ മന്ത്രിസഭക്കും  ഇപ്പോഴത്തെ അച്ചുതാനന്ദന്‍ മന്ത്രിസഭക്കും അതിശക്തമായ ഭീഷണികള്‍ നേരിടേണ്ടിവന്നിരുന്നു.വിമോചനസമരത്തിനുള്ള ആഹ്വാനം അതിശക്തമായിത്തന്നെ അതേ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.ഇടതുപക്ഷം ഭരിക്കുമ്പോഴുള്ള സ്ഥിരം പല്ലവിയായ നിരീശ്വരത്വവും ക്രമസമാധാനത്തകര്‍ച്ചയും കഴിഞ്ഞതവണയും ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.
പക്ഷേ ഈ ആഹ്വാനങ്ങളൊന്നും കേരളജനതയുടെ മുന്നില്‍ വില്‍പ്പോയില്ലെന്നുമാത്രം.അല്ലെങ്കില്‍ ഈ ഗവണ്മെന്റുകളുടെ നടപടികളിലെ അല്പമെങ്കിലും നന്മകൊണ്ട് നിരീശ്വരത്വവും ക്രമസമാധാനത്തകര്‍ച്ചയും സഹിക്കാന്‍ ജനങ്ങള്‍ തയ്യാറായി എന്നര്‍ത്ഥം.അതുമല്ലെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ പറയുന്നത് കേരളീയര്‍ അല്പമെങ്കിലും മനസ്സിലാക്കിത്തുടങ്ങിയെന്നര്‍ത്ഥം.ഇതേ ചിന്താഗതി കുറച്ചുകൂടി നീട്ടിയാല്‍ ഇടതുപക്ഷത്തിനൊരു തുടര്‍ച്ച കേരളീയ്യര്‍ അനുവദിക്കുകയില്ലേ? ഈയൊരു പേടി യു ഡി എഫിനെ വല്ലാതെ അലട്ടിയിരുന്നു എന്നു വേണം വിചാരിക്കാന്‍.കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോര്‍ച്ചയില്‍നിന്നും ഒരു പരിധി വരെ (മൊത്തം തോറ്റമ്പിയെങ്കില്‍ കൂടിയും) രക്ഷപ്പെടാന്‍ എല്‍ ഡി എഫിന് പഞ്ചായത്തു തിരഞ്ഞെടുപ്പിലാവുകയും ചെയ്തു.രണ്ടു പ്രാവശ്യത്തേയും വോട്ടിങ്ങ് പാറ്റേണിലുണ്ടായ മാറ്റം എല്‍ ഡി എഫിനെപ്പോലെ യു ഡി എഫും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.എങ്കിലും മാധ്യമങ്ങളും കേന്ദ്രവും യു ഡി എഫിന്റെ വായ്ത്താരിയും എല്‍ ഡി എഫിന്റെ കയ്യിലിരിപ്പും ഒക്കെ ചേര്‍ന്ന് ഒരു യു ഡി എഫ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ ആവുകയും ചെയ്തു.അതിന്റെ ഭാഗമായിരുന്നു ശ്രീ ഉമ്മന്‍ ചാണ്ടിയുടെ മോചനയാത്ര.കാര്യം, യാത്ര തുടങ്ങിയ ദിവസം തന്നെ “ചാണ്ടി യാത്ര നടത്തേണ്ടത് ദല്‍ഹിയിലേക്കാണെന്നു“ പറഞ്ഞ് മുഖ്യമന്ത്രി ഒന്നു കുത്തുകയും ചെയ്തെങ്കിലും മോചനയാത്ര പൊടിപൊടിച്ചുതന്നെയാണ് നീങ്ങിയത്.എന്നാല്‍ ആ യാത്രയുടെ മാത്രമല്ല ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ക്കും യു ദി എഫിനാകേയും വല്ലാത്ത നാണക്കേട് സൃഷ്ടിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി റൌഫ് വെടി പൊട്ടിയത്.അതാണ് ഇന്നത്തെ പോസ്റ്റിന്റെ വിഷയം.
                      ഒരിക്കല്‍ കേരള രാഷ്ട്രീയം മുഴുവന്‍ മലീമസമാക്കിയ ഒരു സംഭവമായിരുന്നു ഐസ്ക്രീം കേസ് എന്ന് പിന്നീട് കുപ്രസിദ്ധമായ കുഞ്ഞാലിക്കുട്ടിക്കേസ്.അനവധി മാനങ്ങളാണീ കേസിനുള്ളത്.( കേസ് ഒരിക്കല്‍ക്കൂടി വിശദീകരിച്ച് ബ്ലോഗിന്റെ പേജ് നാറ്റിക്കാനും മലീമസമാക്കാനും ഉദ്ദേശിക്കുന്നില്ല.).ലീഗ്ഗിലെ കുഞ്ഞാലിക്കുട്ടി - മുനീര്‍ ഗ്രൂപ്പുകളുടെ പോരാട്ടവും, കുഞ്ഞാലിക്കുട്ടിയും സ്വന്തം ഭാര്യയുടെ സഹോദരീ ഭര്‍ത്താവും ഒരുകാലത്ത് തന്റെ വലം കയ്യുമായിരുന്ന റൌഫും തമ്മില്‍ തെറ്റിയത്,യൂ ഡി എഫില്‍ രണ്ടാമനാകാനുള്ള കെ.എം മാണിയുടെ ശ്രമവും, മാധ്യമരംഗത്ത് മേല്‍ക്കൈ നേടാനുള്ള ഇന്‍ഡ്യാവിഷന്റെ ശ്രമം ഒക്കെ ഈയൊരു പ്രസ്നത്തിനു പിന്നിലുണ്ടെന്നു പറയാം.എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നമ്മുടെ കേരളത്തെ യു ഡി ഏഫ് എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്നുള്ളതിനൊരുവ്യക്തമായ തെളിവായെടുക്കാമെന്നാണെന്നാണെനിക്കു തോന്നുന്നത്.വെളിപ്പെടുത്തലുകളെ നമുക്കൊന്നക്കമിട്ടു നോക്കാം ;
1.കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ചു പറയുന്നു; തന്നെയാരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന്,തന്നേക്കുറിച്ചുള്ള അപവാദങ്ങളടങ്ങിയ ഒരു സി ഡി പുറത്തുവരാനും സാദ്ധ്യതയുണ്ടെന്നും പറയുന്നു.
2.ഇതിനു മറുപടിയായി കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവും ഒരുകാലത്ത് തന്റെ വലം കയ്യുമായിരുന്ന റൌഫ് എന്നൊരാള്‍ മറുപടിയായി പത്രസമ്മേളനം വിളിക്കുന്നു ; എന്നിട്ട് ഐസ്ക്രീം കേസില്‍ നിന്നും രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ കുത്സിതശ്രമങ്ങള്‍ മുഴുവന്‍ നടന്നത് തന്നിലൂടെയാണെന്നും അതെങ്ങനെയാണ് നടപ്പാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
3.ഐസ്ക്രീം കേസില്‍ നിന്നും രക്ഷപെട്ട വിവരം ( ഇപ്പോഴും എപ്പോഴും ലീഗുകാര്‍ വാദിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസില്ലല്ലോ?കുഞ്ഞാലിക്കുട്ടിയെ എല്ലാ കോടതികളും വെറുതെ വിട്ടല്ലോ എന്നാണ് ); അതിന്റെ ഉള്‍ക്കഥകളാണ് റൌഫ് വിളമ്പിയത്. പെണ്‍കുട്ടികളെക്കൊണ്ട് മൊഴിമാറ്റിച്ചവിധം,അതിന് ഓരോ പെണ്‍കുട്ടിക്കും കൊടുത്തലക്ഷങ്ങളുടെ വിവരങ്ങള്‍,അവര്‍ക്കു വീടു വച്ചു കൊടുത്തതിന്റെ വിവരങ്ങള്‍,ഇതിനു വേണ്ടി ഗള്‍ഫിലെത്തിച്ചതിന്റെ വിവരങ്ങള്‍,കോടതി വിധി മാറ്റിയെഴുതിക്കാന്‍ ചിലവാക്കിയതിന്റെ വിവരങ്ങള്‍ ഒക്കെ അക്കമിട്ട് അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞത് കൂടുതല്‍ കുട്ടികളെ അദ്ദേഹം പീഡിപ്പിച്ചിട്ടുണ്ട് എന്നാണ്.
4.ഇതോടൊപ്പം റൌഫ് പറഞ്ഞ ആളുകളുമായി ഒളികാമറയുപയോഗീച്ച് ഇന്‍ഡ്യാവിഷന്‍ നടത്തിയ അഭിമുഖങ്ങള്‍,റൌഫിന്റെ മൊഴി ശരി വൈക്കും വിധം അവര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍.കൂട്ടതിലൊരു വെടിയും ഇന്‍ഡ്യാവിഷന്‍ പൊട്ടിച്ചു; കേട്ട കഥകള്‍ ഭീകരം കേള്‍ക്കാനുള്ളത് അതിഭീകരം.കൂടാതെ സി ഡി അവര്‍ ശരിയായ അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്തു.
5,ഇതിനു മറുപടിയായി കുഞ്ഞാലിക്കുട്ടി നടത്തുന്ന പത്രസമ്മേളനം.അതിലദ്ദേഹം പറയുന്നു ഭരണം കയ്യിലുണ്ടായിരുന്നപ്പോള്‍ വഴിവിട്ട് പലതും താന്‍ റൌഫിനു വേണ്ടി ചെയ്തു കൊടുത്തിട്ടുണ്ടെന്ന്.അതിലൊക്കെ റൌഫ് പണം പറ്റുകയും ചെയ്തിട്ടുണ്ടത്രേ.
6.കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മേളനം കേട്ട ഉമ്മന്‍ ചാണ്ടിയും രമെശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നു.( എന്തിനാണെന്നു പറയുന്നില്ല, എന്റെ ബലമായ സംശയം കുഞ്ഞാലിക്കുട്ടിയുടെ വൈറ്റലിറ്റിക്കായിരിക്കും ആ അഭിനന്ദനം എന്നാണ്.)
                        പോലീസ് കേസന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.എനിക്ക് കേരളീയരോട് ചോദിക്കാനുള്ളത്,യു ഡി എഫ് ഭരണ കാലത്ത് നടന്നുകൊണ്ടിരുന്ന സംഭവങ്ങളുടെ ഒരു ചിത്രം നമ്മല്‍ക്കു കിട്ടിയില്ലേ?എന്നിട്ട് ഇനിയും ലജ്ജയില്ലാതെ യു ഡി എഫ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയേയും സുഹ്രുത്തുക്കളേയും അഭിനന്ദിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് കണ്ടില്ലേ?വഴിയ്യേ പോകുന്ന ആരേയും പിടിച്ച് പീഡിപ്പിക്കുക,എന്നിട്ട് കേസാകുമ്പോള്‍ പണമുപയോഗിച്ച് എല്ലാം ഒതുക്കുക.ന്യായാധിപന്മാര്‍ക്കുപോലും ഈ പണം എത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.എന്നാല്‍ അവരുടെ വിശദീകരണമോ, വളരെ ദുര്‍ബലവും.ഒന്നാലോചിച്ചു നോക്കൂ ; കോടതിയില്‍ നിന്നും ജനവിരുദ്ധമായ വിധികള്‍ വരുമ്പോള്‍ പ്രതിഷേധിക്കുന്നവരോട് സ്ഥിരം യു ഡി ഏഫുകാര്‍ നടത്തുന്ന പദപ്രയോഗം ഓര്‍മ്മയില്ലേ ; വളരെ ഭയഭക്തി ബഹുമാനം കാണിക്കേണ്ട ഭരണഘടനാസ്ഥാപനമാണ് കോടതികള്‍,അവയെ വിമര്‍ശിക്കാന്‍ പാടില്ല,വിമര്‍ശിക്കുന്നവര്‍ സംസ്കാരമില്ലാത്തവരാണെന്നായിരുന്നു സി പി എമ്മിനുള്ള ഉപദേശം.എന്നിട്ട് ഈ ഭരണഘടനാ സ്ഥാപനത്തോട് അവര്‍ കാണിച്ച മാന്യമായ സമീപനം എന്തായിരുന്നു - പണം കൊടുത്തു സ്വാധീനിക്കലോ.ജനവിരുദ്ധമായ മറ്റു നൂറു കൂട്ടം വിധികള്‍ പറത്തുവന്നിട്ടൂണ്ടെന്നു കൂടി നാമോര്‍ക്കണം.
                         അതുപോട്ടെ! യു ഡി എഫ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്കാരമുണ്ടല്ലോ അത് നമ്മുടെ ഈ പ്രബുദ്ധകേരളത്തിനു യോജിച്ചതാണോ എന്നുകൂടി ഒന്നു ചിന്തിക്കാന്‍ നാം ബാദ്ധ്യസ്ഥരല്ലേ? അഴിമതി ചെയ്യുക,അഴിമതി മാത്രം ചെയ്യുക,അതു മൂടി വൈക്കാന്‍ എന്തും ചെയ്യുക,അതിനൊരൊറ്റക്കെട്ടായി നില്‍ക്കുക.അതിന്റെ പേരല്ലേ യു ഡി എഫ്?
                നമുക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ട്.ദിനം പ്രതിയെന്നോണം കൂടി വരുന്ന ഇന്ധനവിലവര്‍ദ്ധന,അതുണ്ടാക്കുന്ന പൊതുവിപണിയിലെ വിലവര്‍ദ്ധന ,ആസിയാന്‍ കരാറും അതിന്റെ ദൂഷ്യവശങ്ങളും,വര്‍ദ്ധിച്ചു വരുന്ന കോര്‍പറേറ്റ് വല്‍ക്കരണത്തില്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇവിടത്തെ സാധാരണക്കാര്‍,വര്‍ദ്ധിച്ചു വരുന്ന തീവ്രവാദിപ്രശ്നങ്ങള്‍ അങ്ങനെ ഒരു നൂറായിരം പ്രശ്നങ്ങള്‍ നമുക്കുണ്ട്.ഇതില്‍ നിന്നുംവ്യത്യസ്ഥമായി ജനങ്ങളെ അണിനിരത്തി ജനങ്ങളുടെ സഹായത്തോടെ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന നമ്മുടെ ഗവന്മെന്റ് ,ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ടിവരുന്ന വേദിയാണ് തിരഞ്ഞെടുപ്പുവേദി.ആ വേദിയെയാണ് യു ഡി എഫുകാര്‍ വെറും പെണ്‍ വിഷയം മാത്രം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് എന്നോര്‍ത്തു നൊക്കു നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ 100% സാഷരത നേടിയ കേരളത്തില്‍, മുന്നോക്കരാജ്യങ്ങളുടെ നിലവാരത്തില്‍ ജനജീവിതം സാധ്യമായ ഈ കേരളത്തില്‍, നമ്മള്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചര്‍ച്ച ചെയ്യാന്‍ പോകുന്നത് മന്ത്രിയുടെ പെണ്ണുകേസ് ! !                                    ഇനിയെങ്കിലും വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ നമ്മള്‍ ഒന്നാലോചിക്കണം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

   

2 comments :

  1. കുഞ്ഞാലികുട്ടി കേസ്സ് വെറും പെണ്ണ് കേസ്സ് മാത്രമായി കാണരുത്.UDF ന്‍റെ മുഖമുദ്രയാണ് അഴിമതിയും ,പൊതുമുതല്‍ വിറ്റു തിന്നുന്ന പ്രവണതയും ഒക്കെ . ഇവിടെ സാധാരണ ജനത്തിന്നു അല്‍പ്പം വിശ്വാസം ബാക്കിയുള്ള കോടതികള്‍ക്ക് ഏല്‍പ്പിച്ച കരി നിഴല്‍ കൂടിയുണ്ട് ചര്‍ച്ച ചെയ്യാന്‍ . ഒപ്പം കള്ളനോട്ടു കള്ള പണം എന്നിവയെല്ലാം ഒരു രാജ്യ ദ്രോഹ ത്തിന്‍റെ കൂടി പ്രശ്നമാണ് കേരള ജനതയ്ക്ക് മുന്‍പില്‍ ഈ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ചര്‍ച്ചക്കായി ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നത്.കൂടാതെ ബാലകൃഷ്ണ പിള്ളയുടെ ജയില്‍ വാസവും ഒക്കെ കൂടി .UDF കളി തുടങ്ങും മുന്‍പേ ഔട്ട്‌ ആയി . ലോകത്ത് ഇന്ത്യയില്‍ വിശേഷിച്ചും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം സാമ്പത്തിക മാന്ദ്യവും , ഭീകര വദവുമാണ് , അതിന്റെ അലയടികള്‍ കേരളത്തെയും ബാധിച്ചിട്ടുണ്ട് . അതും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും . ഇടതു പക്ഷത്തിനു തുടര്‍ച്ച ലഭിക്കുകയും ചെയ്യും .

    ReplyDelete
  2. പ്രിയ സുഹ്രത്തെ,
    അതു മാത്രമല്ല ഇലക്ഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അന്നു തുടങ്ങും ഇവിടത്തെ മുഖ്യധാരാമാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവരും പള്ളിഅമ്പലമാദികളും എല്ലാം ഒറ്റക്കെട്ടായി ഇടതുപക്ഷത്തിനെതിരായി ഓളിയിടാന്‍.ആ പെരുമഴയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അസാമാന്യമായ ക്ഷമയും ധൈര്യവും മനസാന്നിദ്ധ്യവും എല്ലാം വേണം.പള്ളി അമ്പലക്കാരുടെ പ്രശ്നങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ മാധ്യമങ്ങളുടെ ഉറഞ്ഞാട്ടത്തിനെന്താണ് കാരണമെന്ന് അറിയുകയും ഇല്ല.പ്രപഞ്ചത്തിലെ വിലക്കയറ്റം,ഭീകരവാദം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന മറ്റെല്ലാ പ്രശ്നങ്ങളും അവര്‍ നിസ്സാരമായി തള്ളിക്കളഞ്ഞ് അവര്‍ സൃഷ്ടിക്കുന്ന മറ്റജണ്ടകളിലേക്കുമാത്രമായി രാഷ്ട്രീയം അവര്‍ ചുരുക്കും.കണ്ടില്ലേ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയം മദനി മാത്രമാക്കി അവര്‍ ചുരുക്കിക്കളഞ്ഞത്.ഇന്‍ഡ്യയെ ദോഷകരമായി ബാധിക്കുന്ന ആണവകരാര്‍ പോലുള്ള വിഷയങ്ങള്‍ പരണത്തുവച്ച് അവര്‍ സ്വയം സൃഷ്ടിച്ച മദനി പ്രശ്നം വോട്ടെടുപ്പ് കഴിഞ്ഞതോടെ അവര്‍ നിറുത്തുകയും ചെയ്തു.ഒരു പക്ഷെ ലക്ഷം കോടികളുടെ അഴിമതിയുടെ ഉത്തരവാദിത്വം ഇവര്‍ക്കുകൂടിയായിരിക്കും, കാരണം ഇടതുപക്ഷത്തിന് ഒരല്പം മേല്‍ക്കൈ കിട്ടിയിരുന്നെങ്കില്‍ ചിത്രം വളരെ മാറിപ്പോയേനെ.

    ReplyDelete