മാധ്യമവിചാരം

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                          ഇടക്കുവച്ചു നിന്നുപോയ ശ്രീ.സെബാസ്റ്റ്യന്‍ പോളിന്റെ മാധ്യമവിചാരത്തിനുശേഷം പിന്നീടൊരു മാധ്യമവിചാരത്തിനുള്ള അവസരം ഇപ്പോഴാണ് വരുന്നത്.കഴിഞ്ഞദിവസം കണ്ണൂരിലുണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവം തന്നെയ്യാണുദ്ദേശിക്കുന്നത്.
                           തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചാനലുകാരുടെ ഒരു മുഖ്യ പരിപാടിയാണ് പടക്കുതിരയെന്നോ പടക്കളമെന്നോ മറ്റോ പേരിട്ടുള്ള ഈ അഭിമുഖപരിപാടി. മിക്കവാറും നിയോജകമണ്ഡലം തോറും ചാനലുകാര്‍ ക്യാമറയും മൈക്കുമായി വന്ന് ജനങ്ങള്‍ക്ക് സ്ഥാനാര്‍ഥികളുമായോ സ്ഥലത്തെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരുമായോ സംവാദത്തിലേര്‍പ്പെടാനുള്ള അവസരം നല്‍കുന്നു.കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പരിപാടിക്ക് വലിയ പ്രാധാന്യമില്ല എന്നതാണ് വാസ്തവം.കാരണം നിത്യജീവിതത്തില്‍ രാഷ്ട്രീയക്കാരുമായി ഇടപെടാത്ത ജനങ്ങളോ ജനങ്ങളുമായി നിത്യവും ബന്ധപ്പെടാത്ത രാഷ്ട്രീയക്കാരോ ഇല്ല എന്നതാണ് സത്യം.എന്നാല്‍ അമേരിക്കയിലും അതുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഇതല്ല സ്ഥിതി.അവിടെ ഇതുപോലുള്ള പരിപാടികള്‍ വഴിയാണ് വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും തമ്മില്‍ ആശയവിനിമയം നടത്തുന്നതും.എന്നാല്‍ കേരളത്തിലേ സ്ഥിതി ഇതല്ലല്ലോ.പക്ഷെ കേരളത്തിലീ പരിപാടിയിലൂടെ മറ്റൊന്നാണ് സംഭവിക്കുന്നത്.ഓരോ രാഷ്ട്രീയക്കാരനും അവന്റെ ആളുകളെ ഈ പരിപാടികള്‍ക്കെത്തിക്കുകയും മറ്റേ പാര്‍ട്ടിക്കാരെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.മിക്കവാറും ഈ പരിപാടിക്കെത്തുന്നവരില്‍ അധികവും ഒരല്പം തീവ്രരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരായിരിക്കും.അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്.കൈകാര്യം ചെയ്യുന്നതിലേ ഒരല്പം പാളിച്ച മതി കാര്യങ്ങള്‍ പാളീപ്പോകാന്‍ എന്ന് സംഘര്‍ഴത്തില്‍ കലാശിക്കുകയും പോലീസിടപെടല്‍ വിളിച്ചു വരുത്തൂകയും ചെയ്യുന്നതിലൂടെ പരിപാടി അലങ്കോലപ്പെടുകയും ചെയ്യുന്നതുകാണുമ്പോള്‍ നമ്മളറിയുന്നു.എന്നാലീ ഗൌരവം ഈ പരിപാടി സംഘടിപ്പിക്കുന്ന ചാനലുകാര്‍ കാണിക്കാറില്ല എന്നതാണ് സത്യം.
                     ഇതിന്റെ വെളിച്ചത്തില്‍ വേണം കണ്ണൂര്‍ സംഭവത്തെ വിലയിരുത്താന്‍.സ്വന്തം രാഷ്ട്രീയം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളേക്കാള്‍ തീവ്രമായി കൈകാര്യം ചെയ്യുന്നവരാണ് കാസറഗോഡ്,കണ്ണൂര്‍, കോഴിക്കോടിന്റെ ചില ഭാഗങ്ങളിലും ഉള്ളത്.അതുകൊണ്ടു തന്നെ അവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ വളരെക്കൂടുതല്‍ ശ്രദ്ധ ചാനലുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നു.ദൌര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല എന്നാണ് മനസ്സിലാവുന്നത്.എന്നു തന്നേയല്ല അതിനു വിരുദ്ധമായ - ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയോട് കൂടുതല്‍ താല്പര്യം ചാനല്‍കാരന്‍ കാണിച്ചു എന്നാണ് ആരോപണം.ഇതിനേ പലവട്ടം ചോദ്യം ചെയ്ത മറ്റു പ്രവര്‍ത്തകര്‍ - മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ - ചാനല്‍ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്നതും അഭിമുഖത്തില്‍ പങ്കേടുത്തുകൊണ്ടിരുന്നതുമായ പി.ജയരാജന്‍ എം എല്‍ എ യുടെ അടുത്തേക്ക് രക്ഷപെടാനായി ഓടിയ ചാനല്‍ക്കാരനെ എം എല്‍ എ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു എന്നാണ് പുറത്തു വന്ന സംഭവം.പക്ഷെ  ഇതിന്റെ വിഷ്വത്സ് കാണിച്ച ഏഷ്യാനെറ്റ് ചാനലിന് ഈ പറയുന്ന ജയരാജന്‍ മര്‍ദ്ദിച്ചു എന്നു പറയുന്ന സീന്‍ കാണിക്കാന്‍ കഴിഞ്ഞില്ല.
                       എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറെസ്സെസ്സുകാരുടെ ആക്രമണത്തിനിരയായി ശരീരം മുഴുവന്‍ കൊത്തിനുറുക്കപ്പെട്ട മനുഷ്യനാണ് പി.ജയരാജന്‍ എന്ന കാര്യം ഏഷ്യാനെറ്റോ ചാനലുകാരന്‍ ഷാജഹാനോ ഓര്‍ത്തില്ല എന്നതാണ് സത്യം.അതില്‍നിന്നും ഉയര്‍ത്തുവന്ന ജയരാജന് മര്‍ദ്ദിക്കാന്‍ പോയിട്ട് ഒരു സ്പൂണ്‍ ഉപയോഗിച്ച് കഞ്ഞി കോരിക്കുടിക്കാനുള്ള ശക്തിപോലുമില്ല എന്നതാണ് സത്യം.അതോടെ ആ സംഭവത്തിന്റെ ഗ്യാസ് പോയി എന്നതാണ് സത്യം.പിന്നീട് ഇതുമായി കൂട്ടിയോജിപ്പിച്ച് വന്ന മ്റ്റൊരു കാര്യമാണ് ഫോണ്‍ സന്ദേശം.അത് കൃത്യമായി ഏഷ്യാനെറ്റ് നമ്മളെ കേള്‍പ്പിക്കുന്നു, അവര്‍ക്കാവശ്യമുള്ളത്ര ഭാഗം.അതില്‍ ജയരാജന്‍ ചോദിക്കുന്നു പച്ചയായി, നീ കോണ്‍ഗ്രസ്സിന്റെ കയ്യില്‍നിന്നും പണം വാങ്ങിയില്ലേ എന്ന്. പലവട്ടം ചോദിച്ചിട്ടും ഷാജഹാനതിനു മറുപടിയില്ല എന്നു മാത്രം.റിക്കാര്‍ഡു ചെയ്യണമെങ്കില്‍ ചെയ്തോ,എല്ലാവരും കേള്‍ക്കട്ടേ എന്ന് ജയരാജന്‍ പറയുന്നുമുണ്ട്.എന്നിട്ടും ഷാജഹാന് പണം വാങ്ങിച്ചതിന് മറുപടിയില്ല എന്നു മാത്രം.ഈ വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രസ്ഥാവനകളുമായി കുഞ്ഞാലിക്കുട്ടി മുതല്‍ അബ്ദുള്ളക്കുട്ടി വരേയുള്ള സകലമാന വലതുപക്ഷക്കാരും പ്രതിഷേധ പ്രസ്താവനയുമായി വന്നു.ഇതില്‍ ആദ്യം വന്ന പ്രസ്താവന ശ്രി.കുഞ്ഞാലിക്കുട്ടിയുടേയാണെന്നോര്‍ക്കണം.അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ ഒരു എം എല്‍ എ യുടെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് ഇന്‍ഡ്യാവിഷന്‍ റിപ്പോര്‍ട്ടറെ ലീഗ്ഗുകാര്‍ മര്‍ദ്ദിച്ചതെന്നോര്‍ക്കണം.അന്ന് കുഞ്ഞാലിക്കുട്ടി ഈ സംഭവം അറിഞ്ഞുപോലുമില്ല.യു.ഡി.എഫുകാര്‍ ആകെ മറന്നുപോയ ഒരു സംഭവമാണ് കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ വച്ച് ലീഗുകാര്‍ കേരളത്തിലെ ഒരുമാതിരിപ്പെട്ട പത്ര ചാനല്‍ റിപ്പോര്‍ട്ടര്‍ മാരെ മുഴുവന്‍ മര്‍ദ്ദിച്ചൊതുക്കിയത്.പക്ഷെ ഇതു രണ്ടും ഒരു നന്മ നിറഞ്ഞ കാര്യത്തിനായതുകൊണ്ടാകാം - ഐസ്ക്രീം കേസ്- യു.ഡി.ഏഫ്.കാര്‍ ഈ സംഭവം മുഴുവന്‍ കാണാതെ പോയതു.

                       ഇനി മാധ്യമവുമായി ബന്ധപ്പെട്ട ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ഒന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നമുക്കീ കുറിപ്പവസാനിപ്പിക്കാം.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലം.അന്ന് മദനി എന്നൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു.അതിനുമുന്‍പ് നടന്ന നിയമ സഭ തിരഞ്ഞെടുപ്പിലദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പിന്താങ്ങിയത് വലതുപക്ഷം എന്ന യു.ഡി.എഫിനെ ആയിരുന്നു.അതുകൊണ്ടാ സംഭവം - മദനി എന്ന ആള്‍ ജയിലില്‍ ജീവിച്ചിരുപ്പുണ്ടെന്ന സംഭവം പോലും ആരും ഓര്‍ത്തില്ല.അതിനു ശേഷം ആണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത്.അന്നീ മദനി ജയിലിനു പുറത്തെത്തി കേരളത്തില്‍ ജീവിക്കുകയായിരുന്നു.അദ്ദേഹവും പാര്‍ട്ടിയും  പിന്താങ്ങിയത് അന്ന് എല്‍.ഡി.എഫിനേയും.ഈ വിവരം പുറത്തുവന്ന ആ നിമിഷം തുടങ്ങി നമ്മുടെ ചാനലുകളും പത്രങ്ങളും മദനി തീവ്രവാദിയാണെന്ന പ്രചാരണം.ലോകഠെവിടെയൊക്കെ തീവ്രവാദപ്രവര്‍ത്തനം നടന്നിട്ടുണ്ടോ അവിടെയൊക്കെ മദനിയുടെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പങ്ക് തെളിവു സഹിതം- ദൃക്‌ സാക്ഷികളടക്കം - വിസ്തരിക്കപ്പെട്ടു.അദ്ദേഹവുമായി കൂട്ടുകൂടുക വഴി സി പി എമ്മും തീവ്രവാദത്തിന്റെ കൂട്ടിക്കൊടുപ്പുകാരായും വ്യാഖ്യാനിക്കപ്പെട്ടു.അവസാനം മദനി പത്രസമ്മേളനം വിളിച്ച് പറഞ്ഞു ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ക്രൂശിക്കൂ, എന്റെ ഭാര്യയേയും മക്കളേയും ഉപ്പ ഉമ്മ മാരേയും വെറുതേ വിടൂ എന്ന്.അപ്പോള്‍ ആ പ്രചാരണത്തിന്റെ രൂക്ഷത മനസ്സിലാക്കാമല്ലോ.
                       അങ്ങനെ അവസാനം ഇലക്ഷന്‍ കഴിഞ്ഞു.ഇലക്ഷന്റെ വോട്ടെടുപ്പുകഴിഞ്ഞ ആ നിമിഷത്തില്‍ മദനിയെ ചാനലുകാരും പത്രക്കാരും ഒക്കെ മറന്നു.പിന്നേയവര്‍ മദനിയേക്കുറിച്ച് മിണ്ടിയിട്ടെയില്ല.മദനിയും ഭാര്യയും കര്‍ണാടക പോലീസിന്റെ കസ്റ്റടിയിലായെന്നത് എല്ലാവര്‍ക്കും അറിയാമല്ലോ.അപ്പോള്‍ ഈ പത്രങ്ങളെഴുതിയതു മുഴുവന്‍ ശരിയല്ലേ. ആണെന്നു തന്നെയാണ് ഞാനും വിചാരിച്ചത്.പക്ഷേ പിന്നീട് കുറേ നാളികള്‍ക്ക് ശേഷം ഒരു ഷാഹിന പൊങ്ങി വന്നു.ആരാണീ ഷാഹിന എന്നല്ലേ.അതിനും മുന്‍പൊരു വാര്‍ത്തയാണ് വന്നത്.കുടകില്‍ വച്ച് നാളുകള്‍ക്ക് മുന്‍പ് മദനി പങ്കെടുത്ത ഒരു രഹസ്യയോഗം നടന്നിരുന്നു.ആ യോഗത്തിലാണ് ബാംഗളൂരിലെ ബോബ് സ്പോടനം ആസൂത്രണം ചെയ്തത്.തന്നേയുമല്ല മദനിയേ യോഗം നടന്ന കെട്ടിടത്തിലെ സൂക്ഷിപ്പുകാരന്‍ തിരിച്ചറിഞ്ഞു. ഇത്രയും നമ്മുടെയടക്കം പത്രങ്ങളില്‍ വന്ന വെണ്ടക്ക വാര്‍ത്ത. പിന്നീട് ആ സൂക്ഷിപ്പുകാരന്‍ മറ്റൊരു കാര്യം പറഞ്ഞു.മദനി അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന്.മാത്രവുമല്ല, കര്‍ണാടകയിലേ അന്വേഷണോദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി അയാളേക്കൊണ്ടത് പറയിപ്പിച്ചതാണെന്നും അയാള്‍ പറഞു.അതില്‍ പിടിച്ചു ഷാഹിന എന്ന ചാനല്‍ പ്രവര്‍ത്തക (ആദ്യം ഏഷ്യാനെറ്റിലും പിന്നീട് തെഹെല്‍ക്കയിലും) നടത്തിയ അന്വേഷണം ഒരു വ്യാജ കേസിനു പുറത്താണ് മദനി അകത്തുകിടക്കുന്നതെന്നു കണ്ടെത്തിയിരുന്നു.(ഒട്ടും മടിച്ചില്ല കര്‍ണാടക പോലീസ് അവരേയും പിടിച്ചകത്താക്കി.)ഇത്രയൊക്കെയായിട്ടും നമ്മുടെ മാധ്യമങ്ങള്‍ എഴുതിക്കൂട്ടിയതിലെ ശരി തെറ്റുകളെക്കുറിച്ചൊരു അവലോകനം നടത്താനവര്‍ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് സത്യം.ഇന്ന് ഷാജഹാനുവേണ്ടി നീതി ചോദിക്കുന്നവര്‍ മദനിക്കുവേന്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാനെങ്കിലും തയ്യാറാവുമോ?അതോ നീതി എന്നു പറയുന്ന സാധനം ഷാജഹാനോപ്പോലെയുള്ളവര്‍ക്കുമാത്രം ലഭ്യമാകുന്നതാണോ?
                               അതു പോട്ടെ.മദനി ഒരു മുസ്ലീം തീവ്രവാദി,ഷാഹിന ഒരു മുസ്ലീം റിപ്പോര്‍ട്ടര്‍.ഇവരെക്കുറിച്ചൊക്കെ പറയുക എഴുതുക എന്നതൊക്കെ മോശം കാര്യങ്ങള്‍.അതുകൊണ്ടിതൊക്കെ നമുക്കു വിടാം.നമുക്ക് ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കാം.ആറെസ്സെസ്സുകാര്‍ ജയരാജനോട് ചെയ്തതിലും കഷ്ടമായി മുഖ്യധാരാമാധ്യമങ്ങള്‍ ആ മനുഷ്യനെ തുണ്ടു തുണ്ടായി വെട്ടികഷണിച്ചിട്ടും അരിശം തീരാതെ ആ കഷണങ്ങളില്‍ കയറി നിന്ന് കബന്ധനൃത്തം ചവിട്ടിയിട്ടും സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രം മരിച്ചുപോകാതെ ഇന്നും ജീവിച്ചിരിക്കുന്ന ആ മനുഷ്യന്‍ - സാക്ഷാല്‍ പിണറായി വിജയന്‍.ഏജീസ് കാരുടെ ഒരു കൊറിയില്‍ പിടിച്ചു തുടങ്ങിയ തേജോവധം എവിടെയൊക്കെ ഏതേതു രീതിയില്‍ എങ്ങനെയൊക്കെ വളര്‍ന്നുവികസിച്ചു എന്ന് ഇനിയും എടുത്തു പറയേണ്ടതില്ല.എന്തെല്ലാം നുണകള്‍,എന്തിനേക്കുറിച്ചൊക്കെ ആരേക്കൂറിച്ചൊക്കെ എഴുതിക്കൂട്ടി എന്ന് മാധ്യമക്കാര്‍ക്ക് പോലും ഇന്ന് വലിയ ധാരണയുണ്ടാകില്ല എന്നാണ് തോന്നുന്നത്.അതിനു മാത്രം നുണകളാണിവിടെ പ്രചരിപ്പിക്കപ്പേട്ടത്ത്.എത്രയോ പേരെ ദൃക്‌സാക്ഷികളായും മറ്റും അവതരിപ്പിച്ചു.കൈക്കൂലിയുടെ അളവ് ദിവസം ചെല്ലും തോറുംകൂടി വരികയല്ലായിരുന്നോ.ഈ ഭൂമിയില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യജീവി എന്ന പരിഗണന പോലുമില്ലാതെയല്ലേ നുണകള്‍ പ്രചരിപ്പിക്കപ്പെട്ടത്.
                          എത്രയെത്ര ഏജന്‍സികളാകേസന്വേഷിച്ചു.ഏതെങ്കിലും ഒരേജന്‍സിക്കുമുന്നിലെങ്കിലും ഇവരെഴുതിയതിന്റെ ഒരു ചെറിയ തെളിവെങ്കിലും ഹാജരാക്കാന്‍ ഇവര്‍ക്കു പറ്റിയ്യോ? അവസാനം അതു തന്നെ സംഭവിച്ചു.ഏറ്റവും വലിയ അന്വേഷണേജെന്‍സി പറഞ്ഞു ഒരു കുഞ്ഞു തെളിവുപോലും പിണറായിക്കെതിരേ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന്.
                        ഇന്ന് ഈ വൈകിയ വേളയിലെങ്കിലും തങ്ങളെഴുതിക്കൂട്ടിയതിനേക്കുറിച്ചൊരു വീണ്ടുവിചാരമെങ്കിലും നടത്താനിവര്‍ തയ്യാറാവാത്തതിന്റെ കാരണമെന്താണ്.തങ്ങള്‍ സമൂഹത്തിനു മുകളില്‍ നില്‍ക്കുന്ന ഒരു ശക്തിയാണെന്നു വിചാരിക്കുന്നുണ്ടോ? യഥാര്‍ഥത്തില്‍ ഈ മാധ്യമങ്ങളും അവരുടെ ഇരകളും ഈ സമൂഹത്തിലേ തന്നെ ജീവികളല്ലെ.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്താറീ രാഷ്ട്രീയ്യക്കാര്‍ തന്നേയല്ലേ?മാധ്യമക്കാരെ ആക്രമിക്കുമ്പോള്‍ വേദനിക്കുന്നതുപോലെ തന്നെ രാഷ്ട്രീയക്കാരെ ആക്രമിക്കുമ്പോഴും സംഭവിക്കില്ലേ.തെറ്റു ചെയ്യുന്ന മാധ്യമക്കാരെ നിയമം കൈകാര്യം ചെയ്യണമെന്ന പോലെ രാഷ്ട്രീയക്കാരേയും നിയമത്തിനു വിട്ടുകൊടുക്കേണ്ടെ? അതോ രാഷ്ട്രീയക്കാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണോ?
                        ഈ പ്രസക്തമ്മായ ചൊദ്യങ്ങള്‍ക്കു മറുപടി കണ്ടെത്തിക്കഴിഞ്ഞാല്‍ കണ്ണൂരിലേതുപോലെയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമായി എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.

2 comments :

  1. ഇന്ന് ഈ വൈകിയ വേളയിലെങ്കിലും തങ്ങളെഴുതിക്കൂട്ടിയതിനേക്കുറിച്ചൊരു വീണ്ടുവിചാരമെങ്കിലും നടത്താനിവര്‍ തയ്യാറാവാത്തതിന്റെ കാരണമെന്താണ്.തങ്ങള്‍ സമൂഹത്തിനു മുകളില്‍ നില്‍ക്കുന്ന ഒരു ശക്തിയാണെന്നു വിചാരിക്കുന്നുണ്ടോ? യഥാര്‍ഥത്തില്‍ ഈ മാധ്യമങ്ങളും അവരുടെ ഇരകളും ഈ സമൂഹത്തിലേ തന്നെ ജീവികളല്ലെ.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്താറീ രാഷ്ട്രീയ്യക്കാര്‍ തന്നേയല്ലേ?മാധ്യമക്കാരെ ആക്രമിക്കുമ്പോള്‍ വേദനിക്കുന്നതുപോലെ തന്നെ രാഷ്ട്രീയക്കാരെ ആക്രമിക്കുമ്പോഴും സംഭവിക്കില്ലേ.തെറ്റു ചെയ്യുന്ന മാധ്യമക്കാരെ നിയമം കൈകാര്യം ചെയ്യണമെന്ന പോലെ രാഷ്ട്രീയക്കാരേയും നിയമത്തിനു വിട്ടുകൊടുക്കേണ്ടെ? അതോ രാഷ്ട്രീയക്കാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണോ?

    ReplyDelete