ജയഹേ! ജയഹേ! ജയ ജയ ജയഹേ!!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഏതു തീരുമാനവുമെടുക്കുന്നതിനുമുന്‍‌പെ താന്‍ തെരുവിലെ ഏറ്റവും ദീനമായ മുഖം മനസ്സിലോര്‍ക്കുമെന്നും ആ തീരുമാനം ആ മുഖത്ത് എന്തു മാറ്റം വരുത്തുമെന്നു നോക്കിയിട്ടെ തീരുമാനം അംഗീകരിക്കൂ എന്നു പറഞ്ഞ ഒരു നേതാവ് നമുക്കുണ്ടായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ജനം തള്ളിക്കയറുകയായിരുന്നു.വെറുതെ തള്ളിക്കയറുക മാത്രമല്ല ജനം ചെയ്തത്.അദ്ദേഹം ജനങ്ങളുടെ തുണ്ടുകാശിനാവശ്യപ്പെട്ടപ്പോള്‍ അവര്‍ അദ്ദേഹത്തിന് തങ്ങള്‍ക്കുള്ളതു മുഴുവന്‍ സമര്‍പ്പിച്ചു.അദ്ദേഹത്തിനു വേണ്ടി അവര്‍ കൊല്ലപ്പെടാനും സ്വന്തം മക്കളെ, സഹോദരങ്ങളെ,അഛന്മാരെ,അമ്മമാരെ ഒക്കെ നഷ്ടപ്പെടുത്താന്‍ തയ്യാറായി.അവര്‍ക്കദ്ദേഹം ദൈവതുല്യനായിരുന്നു,അല്ല ദൈവം തന്നെയായിരുന്നു.അദ്ദേഹമെന്നാല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സെന്നാല്‍ അദ്ദേഹവുമായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തിന്റേയോ കോണ്‍ഗ്രസ്സുകാരുടേയോ ശൈലി ഇഷ്ടപ്പെട്ടിരുന്നില്ല..ഉദാഹരണത്തിന്, സ്വാതന്ത്ര്യസമരസേനാനിയായി സമരത്തില്‍ പങ്കെടുത്ത് തടവില്‍ കഴിയുന്ന കാലത്തേക്കുറിച്ചെഴുതിയപ്പോള്‍, ശ്രീ. പി.കൃഷ്ണപിള്ള ( പിന്നീട് കമ്യൂണിസ്റ്റുകാരനായി) ഇങ്ങനെ എഴിതി.രാഷ്ട്രീയതടവുകാരെല്ലാം നേതാക്കളടക്കം രാവിലെ എഴുനേറ്റാല്‍ അരമണിക്കൂര്‍ പായില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രാര്‍ഥിക്കും:- ഗാന്ധി താത, ഗാന്ധി താത, സ്വാതന്ത്ര്യത്തെ വാങ്ങി താത എന്ന്.ഇത് കേട്ട് കേട്ട് തനിക്ക് അമര്‍ഷവും കോപവും ഒക്കെ വന്നിരുന്നു എന്ന്.ഇതു പോലെ ഗാന്ധിജിയുമായി വസ്തുനിഷ്ഠമായി കലഹിച്ച് പുറത്തുപോയ നിരവധി ആളുകള്‍ ഉണ്ട്, വസ്തുനിഷ്ഠമായി  ഒന്നും പറയാനില്ലാതെ, ബ്രീട്ടീഷ് കാരോടുള്ള മമത ഒന്നുകൊണ്ടുമാത്രം  അദ്ദേഹത്തോടു വിയോജിച്ച ആളുകളും ഉണ്ട്.പി.കൃഷ്ണപിള്ളയും കൂട്ടാളികളും പുറത്തു പോയി ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിച്ച് ഏറ്റവും ശരിയായ പരിപാടികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തു.എന്നാല്‍ ജനങ്ങളാകട്ടെ ഇവരെയൊന്നും വിശ്വസിക്കാതെ ഗാന്ധിജിയുടെ ശരിയായ പാതയില്‍ ഉറച്ചു നില്‍ക്കുകയും അവസാനം ഇവരെല്ലാ കൂട്ടരുടേയും സംഘടിത ശ്രമത്തിന്റെ ഫലമായി ഭാരതം സ്വതന്ത്രമാവുകയും ചെയ്തു.എന്നാല്‍ പിന്നീട് നാം കാണുന്ന കാഴ്ച്ച ആരാണോ ബ്രിട്ടീഷുകാരോടുള്ള കൂറുമൂലം ഗാന്ധിജിയേയും കൂട്ടരേയും തള്ളിപ്പറഞ്ഞവര്‍ പിന്നീട് കോണ്‍ഗ്രസിനെ വാനോളം ഉയര്‍ത്തുകയും അതിന്റെ പതാകാവാഹകന്മാരായി കാണപ്പെടുകയും ചെയ്തു.(ഗാന്ധിജി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെക്കാലം ജീവിച്ചിരുന്നില്ല, ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിനുമുന്‍പേ ചില മത ഭ്രാന്തന്മാര്‍ അദ്ദേഹത്തെ കൊന്നു കളഞ്ഞു.സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഗാന്ധിജിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നുമില്ല.)സ്വാതന്ത്ര്യലബ്ധിക്കുകാരണക്കാരായ കോണ്‍ഗ്രസില്‍ നിന്നും വളരെയധികം പ്രതീക്ഷിച്ച സാധാരണജനവും കോണ്‍ഗ്രസിലെ പുതിയ നേതാക്കളോടൊട്ടി നിന്നു.



                            അങ്ങനെ കോണ്‍ഗ്രസില്‍ രണ്ടാം തലമുറ നേതാക്കളുടെ രാജ്യഭാരം തുടങ്ങി.നാളിതുവരെ അവരാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഗാന്ധിജിയെ കേട്ടിട്ടുള്ള നേതാക്കളെയാകെ അവര്‍ ഇന്നൊരു മൂലക്കിരുത്തിയിരിക്കുന്നു.അവര്‍ക്കിന്ന് - കോണ്‍ഗ്രസുകാര്‍ക്കിന്ന്  - ആകെ അറിയാവുന്നത് ഗാന്ധിയെയല്ല സിങ്ങിനെയാണ്.അതേ സാക്ഷാല്‍ മന്‍‌മോഹന്‍‌സിങ്ങ് എന്ന സിങ്ങിനെ.
                           പീഎച് ഡി എടുത്ത ശേഷം 1966ല്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റില്‍ അദ്ദേഹം ഉദ്യോഗം ഭരിച്ചു,1970 വരെ.1970 കളില്‍ അദ്ദേഹം യൂണിവേര്‍സിറ്റി ഓഫ് ഡല്‍ഹിയില്‍ പഠിപ്പിക്കാന്‍ തുടങ്ങുകയും അന്നത്തെ വിദേശ വ്യാപാരമന്ത്രിയായിരുന്ന ശ്രീ ലളിത് നാരായണ്‍ മിശ്രയഓടൊപ്പം മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തു.1982 ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട അദ്ദേഹം 1985 വരെ അതേ പോസ്റ്റില്‍ തുടര്‍ന്നു.1985 ല്‍ ഭാരത്തിന്റെ പ്ലാനിങ്ങ് കമ്മീഷന്റെ ഡെ.ചെയര്‍മാന്‍ ആയി നിയമിക്കപ്പെടുകയും 1987 വരെ തുടരുകയും 1987 ല്‍ ജനീവ ആസ്ഥാനമായുള്ള സൌത്ത് കമ്മീഷന്‍ എന്ന ഒരു സാമ്പത്തീക സംഘടനയുടെ സെക്രട്ടറി ജനറലായി നിയമിക്കപ്പെടുകയും അത് 1990 വരെ തുടരുകയും ചെയ്തു.
ശരത് പവാര്‍.

                   1991 ല്‍ ശ്രി നരസിംഹറാവു പ്രധാനമന്ത്രിയായും ശ്രീ.മന്‍‌മോഹന്‍‌സിങ്ങ് ധനകാര്യമന്ത്രിയായും ചാര്‍ജെടുക്കുമ്പോള്‍ ഇന്‍ഡ്യ  വലിയൊരു സാമ്പത്തീക ക്കുഴപ്പത്തിലായിരുന്നു.അതില്‍ നിന്നും കരകയറാണുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍ഡ്യ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും കടം വാങ്ങാന്‍ അവരെ സമീപിക്കുകയും പണം കൊടുക്കാന്‍ അവര്‍ വളരെയേറെ നിബന്ധനകള്‍ ഉയര്‍ത്തുകയും ചെയ്തു. റാവുവും സിങ്ങും കൂടി ഭാരതത്തിന്റെ നാളന്നുവരെ നിലനിന്ന ധനകാര്യസമ്പ്രദായങ്ങളില്‍ മാറ്റം വരുത്തി.പ്രധാനമായും വരുത്തിയ മാറ്റം ലൈസന്‍സിങ്ങ് സമ്പ്രദായത്തില്‍ വരുത്തിയ മാറ്റമാണ്.( ആ പ്രവര്‍ത്തനങ്ങളുടെ ദുരന്തമാണ് നാമിന്ന് അനുഭവിക്കുന്നത്.)ശ്രീ മന്‍ മോഹന്‍ സിംങ്ങ് 1991,2001, 2007 വര്‍ഷങ്ങളില്‍ പലസംസ്ഥാനങ്ങളില്‍ നിന്നായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ 1999 ല്‍ സൌത്ത് ഡെല്‍ഹി പാര്‍ലമെന്റ് നിയോജകമന്‍ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു പോവുകയാണുണ്ടായത്.ഒരിക്കലും ഒരു സൂചകമായിട്ടെടുക്കാന്‍ കഴിയില്ല എങ്കിലും നോക്കൂ, നാളിതുവരെ തിളങ്ങി നിന്ന മാനേജ്‌മെന്റ് വിദഗ്ധനും സാമതീകവിദഗ്ധനുമായ ശ്രീ. മന്മോഹന്‍ സിങ്ങിനെ ജനം അംഗീകരിക്കുന്നില്ല എന്നര്‍ത്ഥം. എങ്ങനെ അംഗീകരിക്കും, സാധാരണ ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടിയ സമ്മാനങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണല്ലോ.
                    ശ്രീമതി ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കളെ ജനം പണ്ടും തോല്‍പ്പിച്ചിട്ടുണ്ട്, തോല്‍‌വിയില്‍ നിന്നും പാഠം പഠിച്ച് തെറ്റു തിരുത്തി അവരെല്ലാം തിരിച്ചു വന്നിട്ടുമുണ്ട്.പക്ഷെ മന്‍‌മോഹന്‍‌സിങ്ങും തെറ്റു തിരുത്തി. പിന്നെ അദ്ദേഹം ജനകീയക്കോടതിയില്‍ മത്സരിക്കാന്‍ പോയില്ല.
കബില്‍ സിബല്‍.

                     2004 ല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും എല്‍ ഡി എഫിന്റെ പുറത്തുനിന്നുള്ള സപ്പോര്‍ട്ടോടെ അവരധികാരത്തിലെത്തുകയും ചെയ്തു.പിന്നത്തെ കഥകളൊക്കെ ഏവര്‍ക്കും അറിയാവുന്നതാണല്ലോ.എന്തായാലും ശ്രീ മന്‍‌മോഹന്‍‌സിങ്ങിന്റെ നേതൃത്വത്തില്‍ രണ്ടാം യു പി എ അധികാരത്തില്‍ വന്നു 2009 ല്‍.എന്നാല്‍ ഒന്നാം യു.പി.എ യില്‍ നിന്നും കെട്ടിലും മട്ടിലും പ്രവര്‍ത്തിയിലും വ്യത്യസ്ഥമാണ് രണ്ടാം യു.പി. എ ഗവണ്മെന്റ്.2ജി സ്പെക്ട്രം അഴിമതി, ആദര്‍ശ് ഫ്ലാറ്റ് അഴിമതി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി , റിലയന്‍സുമായി ബന്ധപ്പെട്ട എണ്ണക്കരാറിലെ അഴിമതി അങ്ങനെ അഴിമതിയാല്‍ പൂരിതമായിരിക്കുന്ന അഴിമതിയില്‍ നിന്നും അഴിമതിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നാ ഈ ഗവണ്മെന്റ് അതിലെ മന്ത്രിമാരുടെ സ്വത്തു വിവരം പ്രഖ്യാപിച്ചു.എന്നാല്‍ അഴിമതിയുടെ നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുന്ന ഈ ഗവണ്മെന്റിനൊരു തുള്ളി ആശ്വാസമാകട്ടെ എന്ന അര്‍ഥത്തിലല്ല പകരം സെന്‍ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷന്റെ ശക്തമായ ഭാഷയിലുള്ള താക്കീതിന്റെ ഫലമായിരുന്നു ഈ വെളിപ്പെടുത്തല്‍.ശരിക്കും മന്ത്രിമാര്‍ അവരവരുടെ സ്വത്തുവിവരം പ്രഖ്യാപിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.
പ്രണബ് മുഖര്‍ജി
                            എന്താണിന്ന് ഭാരതത്തിന്റെ,അല്ലെങ്കില്‍ ഭാരതീയരുടെ അവസ്ഥ.സാധാരണക്കാരന്‍ കൂടുതല്‍ സാധാരണക്കാരനായിത്തന്നെ തുടരുമ്പോള്‍ കോര്‍പറേറ്റുകള്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി മാറുന്ന കാഴ്ചയാണ് നമുക്കുചുറ്റും. സാധാരണക്കാരന്റെ ഒരു ദിവസത്തെ വരുമാനം കേവലം 20 രൂപ മാത്രമാണെന്നാണ് ഏറ്റവും അവസാനത്തെ പഠനങ്ങള്‍ കാണിക്കുന്നത്.എന്നിട്ടും ഏറ്റവും അവസാനത്തെ ബജറ്റില്‍ ഒന്നേമുക്കാല്‍  ലക്ഷം കോടി രൂപയുടെ സൌജന്യങ്ങളാണ് നടത്തിക്കൊടുത്തത്.ദിവസം തോറും കൂടുന്ന പെട്രോള്‍ വിലാ.പകരം മൂന്നുമാസത്തിലൊരിക്കല്‍ ഒരൊറ്റക്കേറ്റം കയറുന്ന ഡീശല്‍ വില.ഗ്യാസ് സിലിണ്ടര്‍ ആണെങ്കില്‍ വര്‍ഷത്തില്‍ രണ്ടെണ്ണം മാത്രമായി നിജപ്പെടുത്തിക്കഴിഞ്ഞു.അതികൂടുതള്‍ ഗ്യാസ് ആവശ്യം വന്നാല്‍ കൂടുതല്‍ കാശുകൊടുത്താല്‍ കിട്ടും.ഇത് ഭാവിയില്‍ രണ്ടു വീട്ടുകാര്‍ക്ക് കൂടി ഒരു സിലിണ്ടര്‍ എന്ന അവസ്ഥയില്‍ എത്തും.എന്നാല്‍ മന്ത്രിമാരുടെ ധൂര്‍ത്തിന് എന്തെങ്കിലും കുറവുണ്ടോ?അതൊട്ടില്ല താനും.നോക്കുക ഔദ്യോഗീകമായി താമസസ്ഥലം ശരിയായില്ലെന്നു പറഞ്ഞ് നമ്മുടെയൊരു സ്വന്തം മന്ത്രി ഒന്നരമാസക്കാലം താമസിച്ചത് ഡല്‍ഹിയിലെ അശോക ഹോട്ടലിലെ വി ഐ പി സ്യൂട്ട് റൂമില്‍.വാടക വളരെ തുഛം,ദിവസത്തിന് 4.5 ലക്ഷം മാത്രം.പാവം മന്ത്രി അല്ലെ.അദ്ദേഹമീ പൈസയെല്ലാം കയ്യില്‍നിന്നടച്ചിട്ടുണ്ടാകും അല്ലെ? വിഷമിക്കണ്ട, എല്ലാ പൈസയും പോയത് നമ്മുടെ തന്നെ.അതേ ദിവസപ്പണിക്ക് 20 രൂപ കൂലി വാങ്ങുന്ന നമ്മള്‍ സാധാരണക്കാര്‍.നോക്ക് നമ്മുടെ മന്ത്രിമാരുടെ ഒരു ധൈര്യം.
                           ഏതായാലും നമ്മെ ഭരിക്കുന്ന മന്ത്രിമാരുടെ സാമ്പത്തീകനിലവാരം സംതൃപ്തജനകമാണെന്നതു തന്നെ വലിയ കാര്യം.ഏതായാലും നമ്മളെപ്പോലെ തെണ്ടികളല്ല നമ്മെ ഭരിക്കുന്നത് എന്നത് ആശക്കു വക നല്‍കുന്നു.നമുക്ക് അത്യാവശ്യം മന്ത്രിമ്മാരുടെ സ്വത്തുവിവരങ്ങളൊന്ന് പരിശോധിക്കാം.

മുരളി ദേവ് റ
1.ശ്രീ.മന്‍‌മോഹന്‍‌സിംഗ് (പ്രധാനമന്ത്രി.):- മന്ത്രിസഭയുടെ മുന്‍പനായ പ്രധാനമന്ത്രിയുടെ കാര്യം തന്നെയെടുക്കാം. പ്രധാനമന്ത്രി ശ്രി.മന്‍‌മോഹന്‍‌സിങ്ങിനും ഭാര്യ ഗുരുചരണ്‍ കൌറിനും കൂടി 4.5 കോടി രൂപയുടെ സ്വത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയിലും ചന്‍ഡിഗഡിലുമായി അവര്‍ക്കുള്ള വീടുകള്‍ക്ക് 1.78 കോടി രൂപ വിലകണക്കാക്കുന്നു.ബാങ്കുകളില്‍ നിക്ഷേപമായി 2.7 കോടി രൂപയും ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
   
2.ശ്രീ.കബില്‍ സിബല്‍:-  വിലയേറിയ അഞ്ച് സ്വകാര്യവാഹനങ്ങളുടെ ഉടമസ്ഥനാണദ്ദേഹം.കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ 19.61 കോടി രൂപയും ഭാര്യ പ്രൊമീളൊ സിബലിന്റെ പേരില്‍ 7.5 കോടി രൂപയും കാണിച്ചിട്ടുണ്ട്.

3.പ്രഭുല്‍ പട്ടേല്‍:-  എയര്‍ലൈന്‍സ് ലൈസനിന് അപേക്ഷിച്ചപ്പോള്‍ തന്നോട് 20 കോടി രൂപ കൈക്കൂലി ചോദിച്ചെന്ന് രാജ്യത്തെ പ്രമുഖ വ്യവസയി ശ്രീ രത്തന്‍ ടാറ്റ ആരോപിച്ച  ആളാണ് ശ്രീ.പ്രഭുല്‍ പട്ടേല്‍. അദ്ദേഹം ഡിക്ലയര്‍ ചെയ്തിരിക്കുന്നത് 33 കോടി രൂപ തന്റെ സ്വന്തം പേരിലും 38 കോടി രൂപ ഭാര്യയുടെ പേരിലുമുണ്ടെന്നാണ്.14 കമ്പനികളിലെ ഷെയര്‍,സ്വര്‍ണം തുടങ്ങി വേറൊരു 4 കോടി പിന്നേയും ഡിക്ലയര്‍ ചെയ്തിരിക്കുന്നു.

ചിദംബരം.
4.പി.ചിദംബരം:-  കേന്ദ്രഗവ്വണ്മെന്റുമായി ബന്ധപ്പെട്ട് എവിടെ എന്ത് അഴിമതി ആരോപണമുണ്ടായാലും അതിലൊക്കെ പേരുള്ളയാലാണ് ശ്രീ.ചിദംബരം.ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ ഓഫീസില്‍ 16 ഇടത്ത് ചാര ഉപകരണങ്ങള്‍ വച്ച് രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചതടക്കം നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ട്.അദ്ദേഹത്തിന്റെ പേരില്‍ 10.77 കോടി രൂപയും ഭാര്യ നളിനി ചിദംബരത്തിന്റെ പേരില്‍ 10.42 കോടി രൂപയും വെളിപ്പെടുത്തിയിട്ടുണ്ട്.ഇതിലൊരു ചെറിയ പ്രശ്നമുള്ളത് അദ്ദേഹത്തിന്റെ കുടുംബത്തിന് കുടക് ജില്ലയില്‍ നൂറുകണക്കിന് കാപ്പിത്തോട്ടമുണ്ട്.ഇതിനാകെ അദ്ദേഹം കാണിച്ചിരിക്കുന്ന വില വെറും 29 ലക്ഷം മാത്രം.ഇതേ രീതിയില്‍ തന്നെയാണൊ ബാക്കിയെല്ലാത്തിനും അദ്ദെഹം വിലകണ്ടിരിക്കുന്നതെങ്കില്‍ ഒരു ചെറിയ ചേര്‍ച്ചക്കുറവ് ഉണ്ടാവില്ലെ എന്നു സംശയിക്കണം.
  
                               പെട്രോലിയം മന്ത്രിയായിരുന്ന ശ്രി മുരളി ദേവ് റ പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്താനെന്നു പറഞ്ഞ് ഇടവിട്ടിടവിട്ട് വില കയറ്റുന്നു എന്ന ആക്ഷേപം ഏറ്റുവാങ്ങിയ ആളാണ്.ഇദ്ദേഹത്തിനുമുണ്ട് രണ്ട് സ്വകാര്യകമ്പനികളില്‍ പങ്കാളിത്തവും ഷെയറും.കൂടാതെ കോടികളുടെ ആസ്തിയും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കമല്‍ നാഥിനാണെങ്കില്‍ വന്‍പിച്ച ഉത്തരവാദിത്വമാണുള്ളത്.രാജ്യഭാരം വഹിക്കണം, 23 കമ്പനികളുടെ കാര്യങ്ങള്‍ നോക്കണമങ്ങനെ എന്തെല്ലാം തിരക്കുകള്‍.കൂടാതെ കോടികളുടെ ആസ്തികള്‍ വേറെയും.പ്രണാബ് മുഖര്‍ജിക്കാണെങ്കില്‍
1.1 കോടി രൂപയും ഭാര്യയുടെ പേരില്‍ 1.67 കോടി രൂപയും.നമ്മുടെ സ്വന്തം എക്സ് മന്ത്രി ശ്രി.ശശി തരൂര്‍ ആണെങ്കില്‍ 25 കോടി രൂപ സ്വന്തം പേരില്‍ത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

                                   അപ്പൊ ഇതൊക്കെയാണു കൂട്ടരെ നമ്മെ ഭരിക്കന്‍ നിര്‍ബന്ധിക്കപ്പെട്ട മന്ത്രിമാരുടെ കാര്യം.അവര്‍ക്ക് അവരുടേതായിട്ടുള്ള നിരവധി തിരക്കുകള്‍ ഉണ്ട്.എന്തുമാത്രം സ്വത്തുക്കളാണെന്നു നോക്കൂ ഓരോരുത്തരുടേയും പേരില്‍ . ഇതെല്ലാം  നോക്കി നടത്താന്‍ തന്നെ ഒരു മനുഷ്യായസ്സു മുഴുവന്‍ ഉണ്ടെങ്കിലും തികയുകയില്ല.അതിന്റിടയിലാണ് ജനങ്ങളുടെ കാര്യം.ഓണത്തിനീടേല്‍ പൂട്ടുകച്ചവടം എന്ന പ്രയോഗത്തിന്റെ അര്‍ഥം ഇപ്പൊ മനസ്സിലായോ സ്നേഹിതരേ!

1 comment :

  1. എന്നാല്‍ 1999 ല്‍ സൌത്ത് ഡെല്‍ഹി പാര്‍ലമെന്റ് നിയോജകമന്‍ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു പോവുകയാണുണ്ടായത്.ഒരിക്കലും ഒരു സൂചകമായിട്ടെടുക്കാന്‍ കഴിയില്ല എങ്കിലും നോക്കൂ, നാളിതുവരെ തിളങ്ങി നിന്ന മാനേജ്‌മെന്റ് വിദഗ്ധനും സാമതീകവിദഗ്ധനുമായ ശ്രീ. മന്മോഹന്‍ സിങ്ങിനെ ജനം അംഗീകരിക്കുന്നില്ല എന്നര്‍ത്ഥം. എങ്ങനെ അംഗീകരിക്കും, സാധാരണ ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടിയ സമ്മാനങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണല്ലോ.
    ശ്രീമതി ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കളെ ജനം പണ്ടും തോല്‍പ്പിച്ചിട്ടുണ്ട്, തോല്‍‌വിയില്‍ നിന്നും പാഠം പഠിച്ച് തെറ്റു തിരുത്തി അവരെല്ലാം തിരിച്ചു വന്നിട്ടുമുണ്ട്.പക്ഷെ മന്‍‌മോഹന്‍‌സിങ്ങും തെറ്റു തിരുത്തി. പിന്നെ അദ്ദേഹം ജനകീയക്കോടതിയില്‍ മത്സരിക്കാന്‍ പോയില്ല.

    ReplyDelete