കേരളവും ഭാരതവും ഒരു താരതമ്യം

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ആദ്യം ഒരു താരതമ്യം നോക്കാം.
 വിഭാഗം                                              കേരളം                                 ഇന്‍ഡ്യ         
ദാരിദ്ര്യം 1. ഗ്രാമം                                    12% to                                     28%
              2.പട്ടണം                                                                                  26%
പ്രതീക്ഷിത ആയുസ്സ്                              76.5                                         64
ശിശുമരണം (ആയിരത്തിന്)                16                                            57
പ്രസവത്തോടെയുള്ള
   മാതൃമരണം(ലക്ഷത്തിന്)                  110                                          450
ആരോഗ്യമില്ലാത്ത(ഭാരം
കുറഞ്ഞ കുട്ടികള്‍  5 വയസ്സില്‍ താഴെ)                                                 46%
സാക്ഷരത 1.പുരുഷന്‍                          94.20%                                    73%
                   2.സ്ത്രീ                                   87.86%                                    48%
ശരാശരി ദിവസവരുമാനം                                                                    20 രൂപ
മരണനിരക്ക്                                          6.40%                                     7.60%
 (വസ്തുതകള്‍ നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും)

                       കേരളത്തിന്റേയും നമ്മുടെ ഭാരതത്തിന്റേയും ഒരു ചെറുതാരതമ്യം ആണ് മുകളീല്‍ കൊടുത്തിരിക്കുന്നത്.എന്നാലിത് പൂര്‍ണമാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും ഭാരതവും അതിലെ ഒരു സംസ്ഥാനം മാത്രമായ കേരളവും തമ്മിലുള്ള ഒരു ചെറിയ താരതമ്യം മാത്രമാണിത്.കേരളവും ഭാരതവും , ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിനീ താരതമ്യം ഉപകരിക്കുമെന്നാണെനിക്കു തോന്നുന്നത്.ഇനിയുമുണ്ട് രണ്ടും തമ്മിലുള്ള പ്രകടമായ വ്യത്യാസം.
                 പണ്ട് നമ്മുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നായനാര്‍ പറഞ്ഞ ഒരു സംഭവമുണ്ട്.അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ ബീഹാര്‍ സന്ദര്‍ശിച്ചു.സ്ഥലങ്ങള്‍കണ്ട് നടക്കുന്നതിനിടയീല്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ നേരം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കേടായി.അങ്ങനെ യാത്ര മുടങ്ങുമെന്ന അവസ്ഥയായി.അന്നേരം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു ആ അഞ്ഞൂറ് കിലോമീറ്റര്‍ ദൂരത്തേക്ക് തനിക്ക് അസുഖമൊന്നും വരികയില്ല, അഥവാ വന്നാല്‍ത്തന്നെ വഴിയരികിലുള്ള ഏതെങ്കിലും ഒരാശുപത്രിയില്‍ ചികിത്സ തേടിക്കൊള്ളാം.അപ്പോഴാണ് ബീഹാറില്‍നിന്നും അദ്ദേഹത്തിന്റെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത് അടുത്ത ആശുപത്രി 500 കിലോമീറ്ററിനപ്പുറമാണത്രെ.ഇതാണ് കേരളമൊഴിച്ചുള്ള ഒരു ശരാശരി സംസ്ഥാനത്തീന്റെ കഥ.
                   ഇനി കേരളത്തിന്റെ കഥ എടുത്താലോ!കേരളത്തിന്റെ പ്രതീക്ഷിത ആയൂസ്സ് പുരുഷന്മാര്‍ക്ക് 75ഉം സ്ത്രീകള്‍ക്ക് 78ഉം ആണ് എന്ന് നാം കണ്ടു.ഇത് ലോകത്തിലെ വികസിതരാജ്യങ്ങളിലെ ആയുര്‍ദൈര്‍ഘ്യത്തിനു തുല്യമാണ് എന്നറിയാമോ? ഇനിയും കേള്‍ക്കൂ’ യുണൈറ്റഡ് നേഷന്‍സിന്റെ കീഴിലുള്ള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്‍ കേരളത്തെ, ലോകത്തെ ആദ്യ ശിശു സൌഹൃദസംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.ഇതിന്റെ പ്രധാന കാരണം മുലയൂട്ടല്‍ ഒരു പ്രധാനകാര്യമായിത്തന്നെ നമ്മള്‍ അംഗികരിക്കുകയും അതിനായി യത്നിക്കുകയ്യും ചെയ്തതാണ്.ജനസംഖ്യയുടെ കാര്യത്തില്‍ നമ്മള്‍ ജപ്പാന്‍, കാനഡ, നോര്‍വെ തുടങ്ങിയ രാജ്യങ്ങളോടാണ് താരതമ്യപ്പെടുത്തേണ്ടത്.
                     അങ്ങനെ ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് നിസംശയം പറയാം.കാലങ്ങളായുള്ള പ്രവര്‍ത്തനഫലമായി നാം നേടിയെടുത്ത നേട്ടമാണിത്.പഴയകാലം മുതല്‍ തന്നെ നാം നേടിയെടുത്ത സാക്ഷരത, അതിന്റെ കൂടെ നമുക്ക് കിട്ടിയ ശുചിത്വം, പണിയെടുക്കാനുള്ള സന്നദ്ധത , സമ്പാദ്യശീലം, ജീവിത ശൈലി തുടങ്ങിയവയെല്ലാമാണ് ഈ നേട്ടത്തിനു പിന്നില്‍ എന്ന് നീസംശയം പറയാം.
                  എന്നാല്‍ കാലങ്ങളിലൂടെ നാം നേടിയ നേട്ടം അഭിനന്ദനാര്‍ഹമായി മറ്റുള്ളവര്‍ കാണുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്നം.മറ്റുള്ളവര്‍ എന്നു പറയുമ്പോള്‍ നമ്മെ ഭരിക്കുന്ന ഉത്തരേന്‍ഡ്യന്‍ മൂരാച്ചികളേയാണ് കൂടുതലായി ഉദ്ദേശിച്ചത്.അവരാണല്ലോ നമ്മെ ഭരിക്കുന്നവര്‍, നമുക്ക് വേണ്ടതെല്ലാം ദീനാനുകമ്പയോടെ കൈ നിറയെ ഇട്ടുതരുന്നവര്‍.ഏതാനും ചില ഉദാഹരണങ്ങള്‍ നോക്കാം.നമ്മള്‍ തൊഴീലുറപ്പ് പദ്ധതിയെന്ന് പറയുന്ന ഒരു പദ്ധതിയുണ്ട്.തൊഴിലില്ലാത്ത അവിദഗ്ധ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം നൂറു ദിവസമെങ്കിലും പണിയോ അല്ലെങ്കില്‍ വേതനമോ ഉറപ്പു നല്‍കുന്നു എന്നതാണ് ഈ പദ്ധതിയുടെ ആകര്‍ഷണീയത.ഉത്തരേന്ദ്യന്‍ ഗ്രാമങ്ങളില്‍ നിന്നും പട്ടിണി ഒരല്‍പ്പമെങ്കിലും തുടച്ചു നീക്കാനീ പദ്ധതിക്കു കഴിഞ്ഞു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.പക്ഷേ ഉത്തരേന്‍ഡ്യന്‍ തമ്പുരാക്കന്മാര്‍ കല്പിച്ചരുളിയിരിക്കുന്ന ചില പ്രത്യേക തൊഴിലുകളുണ്ട്, അതു ചെയ്താല്‍ മാത്രമെ പണം കിട്ടൂ.ഗ്രാമങ്ങളില്‍ സഞ്ചാരയോഗ്യമായ പാതകളുണ്ടാക്കുക, തുടങ്ങി ചില പ്രത്യേക പണികള്‍ മാത്രമേ ഇത്തരക്കാരെക്കൊണ്ട്  ചെയ്യിക്കാവൂ.നമ്മുടെ കേരളത്തിലാണെങ്കിലോ, വൃത്തിയും വെടിപ്പുമുള്ള റോഡുകളില്ലാത്ത ഏതു ഗ്രാമമുണ്ടിവിടെ? നമുക്ക് ചില ജോലികള്‍ ചെയ്യാന്‍ ആളില്ല.കൃഷിപ്പണി, പറമ്മ്പില്‍ പ്പണി, തെങ്ങില്‍ കയറല്‍ തുടങ്ങിയവ.അത്തരം പണികള്‍ ഇവരെക്കൊണ്ട് ചെയ്യിച്ചാല്‍ പണമൊട്ട് ലഭിക്കുകയുമില്ല.ഫലമോ, തൂമ്പയും പിടിച്ച് റോഡ് സൈഡ് ചെരണ്ടിക്കൊണ്ടിരിക്കുന്നവരെ നാം തുടര്‍ച്ചയായി കാണുന്നു.തൊഴിലില്ലാ പടയെയുപയോഗിച്ച് എന്ത് പണി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രാദേശീക ഗവണ്മെന്റുകള്‍ക്ക് വിട്ടുകൊടുത്താല്‍ ഈ പരിപാടി കൊണ്ട് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.പക്ഷെ അതിന് മുകളിലിരിക്കുന്നവര്‍ക്ക് തലയില്‍ വെളിച്ചം വേണം.
                      ബഹുസ്വരതയുടെ നാടാണ് ഭാരതം.നിരവധി സംസ്കാരങ്ങള്‍, നിരവധി ഭാഷകള്‍, നിരവധി ആചാരങ്ങള്‍, നിരവധി ജനങ്ങള്‍.ഇവയെല്ലാം പ്രാദേശീകമായി വ്യത്യാസപ്പെട്ടിരിക്കുന്നു.അതുകൊണ്ടു തന്നെ നമ്മുടെ ഗ്രാമത്തില്‍ നടക്കുന്ന പല കാര്യങ്ങളും തൊട്ടടുത്ത ഗ്രാമത്തിന് ശരിയായിക്കോളണമെന്നില്ല.അപ്പോള്‍ വേണ്ടത്  വിവിധ പ്രദേശങ്ങളില്‍ വിവിധങ്ങളായ , വ്യത്യസ്ഥങ്ങളായ രീതിയില്‍ അവിടങ്ങളിലെ സാംസ്കാരീകമായതും മറ്റുള്ളതുമായ വ്യത്യസ്ത്ഥതകളെ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ നടപ്പിലാക്കുക എന്നുള്ളതാണ്.ഇത് നമ്മള്‍ ഭാരതീയത എന്നു പറയുന്നതിനെ പുരോഗമിപ്പിക്കുകയേ ഉള്ളൂ, ഭാരതത്തെ മുന്നോട്ട് ചലിപ്പിക്കുകയുള്ളു.ഇതാണ് പ്രാദേശീക ഗവണ്മെന്റുകളുടെ , ചുരുക്കി പറഞ്ഞാല്‍ പഞ്ചായത്തീ രാജിന്റെ പ്രാധാന്യം.ഓരോ സ്ഥലത്തേയും ആവശ്യങ്ങള്‍ അവിടുത്തെ ജനങ്ങള്‍ കൂട്ടായിരുന്ന് ആലോചിച്ച് തീരുമാനിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ അതായിരിക്കും ഭാരതത്തിന്റെ ശരിയായ വികസനം.മന്‍‌മോഹന്‍ സിങ്ങിന്റെ ആം ആദ്മിക്ക് എന്തെങ്കിലുംഗുണം കിട്ടണമെങ്കില്‍ ഇത്തരമൊരു വികസന പാരിപാടി നടപ്പിലാക്കുക എന്നതു മാത്രമാണ് വഴി.
                       ഭാഗ്യവശാല്‍ കേരളം ഈ വഴിയെ നേരത്തെ തന്നെ ചിന്തിക്കാന്ന് തുടങ്ങുകയും ആ വഴിക്ക് വളരെയധികം മുന്നോ‍ട്ട് നീങ്ങുകയും ചെയ്തിട്ടുണ്ട്.അതിന്റെ ഗുണങ്ങള്‍ അവിടിവിടെയായി കാണാനും നമുക്ക് കഴിയും.കേരളം ഈ രംഗത്ത് നേടിയ നേട്ടങ്ങളെ ഉത്തരേന്ദ്യന്‍ മൂരാച്ചി അംഗീകരിക്കുകയും ആശീര്‍വദിക്കുമ്പോഴും അതിനെ മുന്നോട്ട് നീക്കാനുള്ള വഴികള്‍ അവര്‍ മനപൂര്‍വം കൊട്ടിയടക്കാന്‍ ശ്രമിക്കുന്നു എന്നതാണ്നാമിന്നു നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന്.

No comments :

Post a Comment