നുറുങ്ങുകള്‍

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
1. ഏതോ ഒരു സിനിമയില്‍ കാറിന്റെ ബാക് സീറ്റില്‍ ചാരിയിരുന്നുറങ്ങുന്ന സലിം കുമാര്‍ പെട്ടെന്ന് ചാടിയെഴുനേറ്റ് മൂക്കുപൊത്തി ഒരു ഡയലോഗുണ്ട്,“ ഹും നാറ്റം നാറ്റം കൊച്ചി എത്തീ........”
                   ഇതുപോലെ നിത്യജീവിതത്തില്‍ നിന്നൊരു ഡയലോഗ് “കര്‍ഷക ആത്മഹത്യകളെത്തീ, യു ഡീ എഫ് ഭരണം വന്നൂ!!!!!!!!!!!!!!!!!”
2. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ യു പി എ യില്‍ പൊട്ടിത്തെറീ!
                    അള മുട്ടിയാല്‍ ചേരയും കടിക്കും!!!!!!!!!!!!!!!!!
3. പി സി ജോര്‍ജ് നിയമസഭയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു!
                    നിര്‍വ്യാജം, ഖേദം എന്നൊക്കെ പറഞ്ഞാല്‍ തെറിയെന്നാണദ്ദേഹം വിചാരിച്ചിരിക്കുന്നത്.
4.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7% ഡി എ പ്രഖ്യാപിച്ചിരിക്കുന്നു സര്‍ക്കാര്‍.
                       കഴുതയുടെ കണ്ണിനു മുന്നില്‍ പുല്ലുകെട്ടി മുന്നോട്ട് നടത്തുന്നത്  പോലെ!!!!!