കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ ....................

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ എന്ന് പണ്ട് നീതിസാരക്കാരന്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ഇപ്പോഴാണ് നാമൊക്കെ മനസ്സിലാക്കുന്നത്.കാര്യം മറ്റൊന്നുമല്ല മുല്ലപ്പെരിയാര്‍ തന്നെയാണു പ്രശ്നം.മുല്ലപ്പെരിയാര്‍ വീണ്ടും എന്ന എന്റെ കഴിഞ്ഞ ബ്ലോഗ് തുടങ്ങിയതുതന്നെ എല്ലാവരും എഴുതി എഴുതി നശിപ്പിച്ച പ്രശ്നമാണ് മുല്ലപ്പെരിയാര്‍ പ്രശ്നമെന്നു പറഞ്ഞുകൊണ്ടാണ്.
                പക്ഷെ, കാണെക്കാണെ ആ പ്രശ്നത്തിനൊരു പുതിയ മാനം കൈവന്നു.നിറഞ്ഞകാലവര്‍ഷക്കാലത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് എങ്ങനെ ഉയര്‍ന്നുവോ അതു പോലെ തന്നെ ഈ പ്രശ്നത്തില്‍ ജന ജാഗ്രത വന്‍‌തോതില്‍ കൂടിക്കൂടി വന്നുകൊണ്ടിരുന്നു.കേരളമൊട്ടാകെ ഈ പ്രശ്നത്തില്‍ രാഷ്ട്രീയവും മതവുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി ഒന്നിച്ച് അണിനിരക്കുന്ന കാഴ്ച്ച കണ്‍ കുളിര്‍ക്കെ കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായി.
            ആദ്യഘട്ടത്തില്‍ പിന്നണിയിലായ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നിലക്ക് മുന്നോട്ടുവരുന്നതും നാം കണ്ടു.ഡാം പൊട്ടിയാല്‍ തകരുന്ന ജില്ലകളിലൊട്ടാകെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ട് ബി ജെ പിയാണെന്നു തോന്നുന്നു മുന്‍പന്തിയില്‍ എത്തിയത്.എന്നാല്‍ ആ ഹര്‍ത്താലോടെ ബി ജെ പി പിന്‍‌വാങ്ങുന്ന കാഴ്ച്ചയും നാം കണ്ടു.ഇത്രയുമായപ്പോള്‍ സി പി എം ഹര്‍ത്താലും മറ്റു പരിപാടികളുമായി മുന്നിലെത്തി.വരുന്ന 8 )0 തീയതി മുല്ലപ്പെരിയാര്‍ മുതല്‍ എറണാകുളം വരെ മനുഷ്യമതില്‍ സി പി ഐ ക്കാരിയും സ്ഥലം എം എല്‍ എ യുമായ ശ്രീമതി.ബിജിമോള്‍ മുല്ലപ്പെരിയാറിന്റെ വായ്‌ഭാഗത്തുള്ള ചപ്പാത്തില്‍ ഉപവാസസമരം പ്രഖ്യാപിച്ചു, ആരംഭിച്ചു.( ഇതെഴുതുമ്പോള്‍ അവര്‍ അവശയായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയും പകരം സി പി ഐ യുടെ വൈക്കം എം എല്‍ എ ആയ ശ്രീ.അജിത് സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.) ഇതോടൊപ്പം തന്നെ സി പി എമ്മിന്റെ ശ്രീ.രാജേന്ദ്രന്‍ എം എല്‍ എ കൂടി സത്യാഗ്രഹം ആരംഭീച്ചു.
               ഈ സമയത്ത് ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ് ചുമ്മാ ഇരിക്കുന്നു എന്ന് ആരും വിചാരിക്കരുത്.പിന്നയോ? അവരുടെ നേതാക്കളായ ശ്രീ.പി ടി തോമസ് എം.പി. ദില്ലിയില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചു.പിന്നെ യു ഡി എഫ് നേതാക്കളായ റോണി അഗസ്റ്റിന്‍ മുതല്‍ പേരും സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചു.( ഈ സത്യാഗ്രഹങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും മാധ്യമങ്ങളില്‍ കണ്ടില്ല.)എന്നാല്‍ മന്ത്രിമാരുടെ പട ദിവസത്തില്‍ മൂന്നും നാലും പ്രാവശ്യം വീതം പ്രശ്നം  “ദ ഇപ്പോ തീര്‍ത്തു തരാം” എന്ന് പ്രഖ്യാപിച്ച് ദില്ലിയിലേക്കും അവിടുന്ന് തിരിച്ച് കേരളത്തിലേക്കും പറന്നു നടക്കുന്നതും നാം കാണുന്നുണ്ട്.എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും  പ്രധാന മന്ത്രി നമ്മുടെ മന്ത്രിപ്പടയെ കാണാനയച്ചത് കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്യൂണിനെ! എന്നിട്ട് അതിന്റെ ചളിപ്പ് മറച്ചു പിടിക്കാനായി മുഖ്യന്‍ എന്തൊക്കയോ പുല‌മ്പുന്നുണ്ട്.
             അവസാനം ഇതില്‍ നടന്നതെന്താണെന്നു വച്ചാല്‍ നമ്മുടെ എ ജി. ശ്രീ.ദണ്ഡപാണി അവര്‍കള്‍ ഹൈക്കോടതിയില്‍ പറഞ്ഞു:- മുല്ലപ്പെരിയാറിലേതൊരു ചെറിയ പ്രശ്നം മാത്രം. ഏതാണ്ട് 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചാല്‍ അണ പൊട്ടിയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തീരും.അണപൊട്ടിവരുന്ന വെള്ളം മുഴുവന്‍ ഇടുക്കി അണക്കെട്ടില്‍ തടഞ്ഞു നിറുത്താന്‍ കഴിയും.ഇതോടെ മുല്ലപ്പെരിയാര്‍ വെറും “ ശീ “ മാത്രമായി മാറി.അപ്പോള്‍ 35 ലക്ഷം പേര്‍ മരിക്കുമെന്ന് പറഞ്ഞതോ ഡാം പൊട്ടിയാല്‍ ? എന്നു ചോദിച്ചപ്പോള്‍ “ഓ അതോ , അതൊക്കെ ഈ പത്രക്കാരുടെ ഒരു കളിയല്ലേ” എന്നും പറഞ്ഞു എ ജി.

                                                 അപ്പോള്‍ “ശശി” ആരായി?
                 ഇന്നത്തെ ദേശാഭിമാനി ദിനപ്പത്രം ഈ ദണ്ഡപാണി പണ്ട്  ഈ കേസില്‍ തമിഴ്‌നാടിനനുകൂലമായി സുപ്രീം കോടതിയില്‍ ഹാജരായ ആളാണെന്ന് പറഞ്ഞിരുന്നു.ആ പത്രത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു കാര്‍ട്ടൂണുമുണ്ടായിരുന്നു.
 
ദേശാഭിമാനി സംശയിച്ചത് സത്യമായി ഭവിച്ചു.ദണ്ഡപാണി ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശം സര്‍ക്കാരിന്റെ അഭിപ്രായമാണെന്ന് പിന്നീട് അദ്ദേഹം അവകാശപ്പെട്ടെങ്കിലും മുഖ്യമന്ത്രിയും നിയമ മന്ത്രിയും എതിര്‍ത്തെങ്കിലും റവന്യൂ മന്ത്രി ശ്രീ.ദണ്ഡപാണിയെ പിന്‍‌തുണക്കുകയാണുണ്ടായത് എന്നോര്‍ക്കുക.
ഇവീടെ നാം കാണേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.ലിങ്ക് താഴെ കൊടുക്കുന്നു, ഇതുകൂടി ഈ സമയം ചര്‍ച്ച ചെയ്യണം. ചര്‍ച ചെയ്യേണ്ട കുറിപ്പ്.നോക്കൂ മംഗളം റിപ്പോര്‍ട്ട് സത്യമായിരിക്കാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.തന്നേയുമല്ല, തമിഴനാട്ടിലെ ഈ പ്രദേശങ്ങളിലെ മലയാളികളുടെ ബിനാമി ഉടമസ്ഥതയിലുള്ള ഭൂമികളെക്കുറിച്ച് തമിഴ്നാട് അന്വേഷണം തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.ഇവിടെ കഥ പാളാന്‍ തുടങ്ങുന്നു.കോണ്‍ഗ്രസ്സ് കാര്‍ക്ക് ആരെയൊക്കെ പേടിക്കണം. ബിനാമി പേരുകളിലുള്ള തങ്ങളുടെ ഭൂമിയെ , തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന ചീത്തപ്പേരിനെ പേടിക്കണം.മാത്രമല്ല കേന്ദ്ര നേതാക്കള്‍ക്കും ഇതുണ്ടായിക്കൂടെന്നില്ല.കാരണം കേരളത്തിനു വേണ്ടി ഇടപെടാന്‍ പറഞ്ഞു ചെന്ന മന്ത്രിമാരെ കേന്ദ്രമന്ത്രിമാര്‍ പേടിപ്പിച്ചോടിച്ചതു ചുമ്മാതാണോ?
  മംഗാളം ഇടതു നേതാക്കന്മാര്‍ക്കിട്ടും കൊട്ടിയിട്ടും അവരാരും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയതായി കാണുന്നില്ല.അതിന്റെ അര്‍ഥം വളരെ സിമ്പിളാണ്.അവര്‍ക്കാര്‍ക്കും അവിടെ സ്വത്തില്ല തന്നെ. അപ്പോള്‍ മംഗളം ഇടതുനേതാക്കന്മാരുടെ കാര്യം പറഞ്ഞത് ബാലന്‍സ് ചെയ്യാന്‍ വേണ്ടിയിട്ടായിരിക്കണം.
ഇനി നോക്കൂ, നമ്മെ ഭരിക്കുന്ന നമ്മുടെ കണ്ണിലുണ്ണിയായ നേതാക്കളെ!അവര്‍ക്ക് ജനങ്ങളോ ജനങ്ങളുടെ ജീവനോ അല്ല വലുത്, പിന്നയോ അവരുടെ രാഷ്ട്രീയവും അവരുടെ ബിസിനസ്സുമാണവര്‍ക്കു വലുത്.കേന്ദ്രഗവണ്മെന്റിന് കുറേക്കൂടി നവലിബറല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.എന്നാലെ കോര്‍പറേറ്റ് സെക്ടറിനും സാമ്രാജ്യത്വ കുത്തകകള്‍ക്കും പ്രത്യേകിച്ച് അമേരിക്കക്കും നമ്മൂടെ രാജ്യത്തെ വിലപേശി വില്‍ക്കാന്‍ പറ്റൂ.അതിന് തല്‍ക്കാലം കേന്ദ്രത്തിന് തമിള്‍നാടിന്റെ പിന്തുണ ആവശ്യമുണ്ട്. ആ പിന്തുണ നേടിയെടുക്കുന്നതിനായി തമിള്‍ നാടിനുവേണ്ടി എന്തു വിട്ടു വീഴ്ചക്കും കേന്ദ്രം തയ്യാറാണ്.ഇത് കൃത്യമായി അറിയാവുന്നതും തമിഴ് നാടിനാണ്.അവരത് കൃത്യമായി കളിക്കുന്നു, മറ്റെല്ലാ താല്പര്യവും - 35 ലക്ഷം കേരളീയരുടെ ജീവിതം പോലും - മാറ്റി വച്ച് കേന്ദ്രം തമിഴന്റെ കൂടെ നില്‍ക്കുന്നു.
ഇതറിയാവുന്ന നമ്മൂടെ ഭരണ നേതാക്കള്‍ പലതവണ ദല്‍ഹിക്കു പറന്ന് ചര്‍ച നടാത്തിയതായി അഭിനയിച്ച് നമ്മെ പറ്റിക്കുന്നു, പുതിയൊരിഷ്യു ഉണ്ടാകുമ്പോള്‍ നാമോ മുല്ലപ്പെരിയാറിനെ മറക്കുകയും ചെയ്യും.
ഇത് നമ്മള്‍ മലയാളികളുടെ ആദ്യ അനുഭവമല്ല.എത്രയോ തവണ നമ്മള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു ഇങ്ങനെ. ഇലക്ഷന്‍ വരുമ്പോള്‍ നാമവരെ തോല്‍പ്പിക്കും, എന്നിട്ടോ അടുത്ത ഇലക്ഷനില്‍ അവരുട കള്ളക്കണ്ണീരും സങ്കടവും കണ്ട് നാം വീണ്ടും അപകടത്തില്‍ ചാടുകയും ചെയ്യും.

Post a Comment