പ്രിയരെ
എന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ്സ് കാണിച്ച ഒളിച്ചോട്ടത്തെക്കുറിച്ചായിരുന്നു.ഇത് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മാത്രമല്ലെന്നും ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുന്ന ഏതുപ്രശ്നത്തിലും കോണ്‍ഗ്രസ്സ് നിലപാട് ഇതുതന്നെയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഞാനാ പോസ്റ്റിലൂടെ ശ്രമിച്ചത്.
എന്നെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ കമന്റുകള്‍ എഴുതിയിരുന്നു.എന്നാല്‍ സുശീലന്‍ എന്നൊരാള്‍ കമന്റു തുടങ്ങിയതുതന്നെ “പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോയും പുളുത്തി“ എന്ന് പറഞ്ഞുകൊണ്ടാണ്.എന്താണതിനുള്ള ചേതോവികാരം എന്നെനിക്കു മനസ്സിലായില്ല.പിന്നെ തോന്നിയത് ഞാന്‍ കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞതിനു മറുപടിയായി മറുത്തൊന്നും പറയാനില്ലാത്തതിനാല്‍ അമ്മയെ തല്ലിയതാണെന്നു സമാധാനിക്കാന്‍ ശ്രമിച്ചു.അപ്പോഴതാ ഒരജ്ഞാതന്‍ എന്നെ അനുകൂലിച്ചും സുശീലന്റെ വാദമുഖങ്ങള്‍ക്ക് മറുപടി വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്നുതന്നെയുള്ള തെളിവുകളും നിരത്തിയെത്തി.
അതിനുള്ള സുശീലന്റെ മറുപടി എനിക്കു വിചിത്രമായിതോന്നി.അതുകൊണ്ട് ഞാനിതെന്റെ പുതിയ പോസ്റ്റില്‍ വായനക്കാരുടെ അഭിപ്രായപ്രകടനങ്ങള്‍ക്കായി നല്‍കുന്നു.ഏറ്റെടുത്താലും!
“ഒരു കടലിലും ചാവണ്ട അനോണീ സ്മാര്‍ട്ട് സിറ്റി ,
മെട്രോ റെയില്‍ ഒക്കെ
വരുന്നത് തടയാനുള്ള ഒരു
അപവാദ പ്രചരണം മാത്രമാണ് ഇ മുല്ലപ്പെരിയാര്‍
ആ
ഡാമിന് ഒരു കുഴപ്പവും ഇല്ല ഭൂകമ്പം വന്നാല്‍ എന്തും
സംഭവിക്കാം എവിടെയും
അതൊക്കെ യോഗം , പക്ഷെ
ലോകത്തെവിടെയും ഇങ്ങിനെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍
ലോക മഹ്ഹയുധത്തില്‍ പോലും മരിച്ചിട്ടില്ല, ഇന്ടര്നെടിനു
പല ഗുണന്ങ്ങള്‍
ഉണ്ടെങ്കിലും സംഘടിതമായ് നുണപ്രചരണം
ഇതിന്റെ ഒരു വീക്നെസ്സാണ്“
ഡിസം.19,2011 9.15PM
ഇതാണദ്ദേഹത്തിന്റെ കമന്റ്.ഇത്തരക്കാര്‍ കേരളത്തിലിപ്പോഴുമുണ്ടെന്നത് എന്നെ അല്‍ഭുതപ്പെടുത്തുന്നു.അതോ ഇനി എനിക്കും എന്നേപോലുള്ളവര്‍ക്കുമാണോ തെറ്റുപറ്റിയത്?ആണെങ്കില്‍ ഒന്നു തിരുത്തിതന്നാല്‍ നന്നായിരുന്നു.എന്നേപ്പോലുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് പറ്റിയ തെറ്റ് തിരുത്താമല്ലോ.
കഷ്ടം
ReplyDelete