**Mohanan Sreedharan | 7 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
        മക്കളെ ചതിക്കുന്ന അമ്മ (അതോ അമ്മൂമ്മയോ?)                                                                    മുല്ലപ്പെരിയാറിലെ  ബഹുജനസമരത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്മാറി എന്നത് ആര്‍ക്കും ഒരല്‍ഭുതവുമുണ്ടാക്കുന്ന വാര്‍ത്തയല്ല.ഈ പിന്മാറല്‍ പ്രഖ്യാപനം കേട്ട് പൊതുജനങ്ങളോ യു ഡി എഫ് ഘടകകക്ഷികളോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ ആരും ഞെട്ടിക്കണ്ടില്ല.അതിന്റെ കാരണവും മറ്റൊന്നല്ല.കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രം തന്നെ കുതികാല്‍ വെട്ടിന്റേയും ചതിയുടേയും വഞ്ചനയുടേയും ചരിത്രം കൂടിയാണ്.ഒന്നുകില്‍ അവരുടെ തന്നെ നേതാക്കളെ,അല്ലെങ്കില്‍ ഘടകകക്ഷികളേയോ അതുമല്ലെങ്കില്‍ പൊതുജനങ്ങളേയും ചതിച്ചും പറ്റിച്ചുമാണാ പാര്‍ട്ടി നിലനിന്നു പോന്നിരുന്നത്.                                                                                                                                                                                                                                     ഇന്ത്യയില്‍ പണിയെടുക്കുന്ന ബ്രിട്ടീഷ് സായ്പ്പന്മാര്‍ക്ക് കുടിച്ചുകൂത്താടാനും ചീട്ടുകളിക്കാനുമായി ഒരു  ബ്രിട്ടീഷ്കാരന്‍ ( എ.ഒ.ഹ്യൂം) സ്ഥപിച്ച ഒരു ക്ലബ്ബാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് വടവൃക്ഷമായി കാതല്‍ ജീര്‍ണ്ണിച്ച് വേരുകളും ശിഖരങ്ങളും പൂതലിച്ച് ഇന്നോ നാളെയോ കടപുഴകിവീഴാന്‍ നില്‍ക്കുന്ന ഈ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം.  ഇന്നതിനെ താങ്ങിനിറുത്തിയിരിക്കുന്നത് ശിഖരങ്ങളില്‍നിന്നും പൊട്ടിക്കിളിര്‍ത്ത് മണ്ണിലേക്ക് ആഴ്ന്ന് പിടിച്ചുനില്‍ക്കുന്ന വേരുകളാണ്.ഈ ശിഖരങ്ങളിലുള്ള വേരുകളാണ് സംസ്ഥാനങ്ങളിലെ പ്രാദേശീകപാര്‍ട്ടികള്‍.പ്രാദേശികപാര്‍ട്ടികള്‍ക്ക് അധികാരവും പണവും(അഴിമതി) വേണം അതത് സംസ്ഥാനങ്ങളില്‍.നിങ്ങള്‍ ഞങ്ങളെ കേന്ദ്രഭരണത്തില്‍ സഹായിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ പ്രാദേശീക ഭരണത്തിനു സഹായിക്കാം എന്നതായിരുന്നു കരാര്‍.അങ്ങനെ താങ്ങിതാങ്ങി ഭരിച്ചുഭരിച്ച് ഭാരതം ഇപ്പരുവത്തിലും കോണ്‍ഗ്രസ്സ് ഇങ്ങനേയുമായി.                                                                                                                                 ഒരുകാലത്ത് ഭാരതം മുഴുവന്‍ നിറഞ്ഞുനിന്ന നാട്ടിലെ മുഴുവനാളുകളുടേയും പിന്തുണയുണ്ടായിരുന്ന ഒരു പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്സ് പാര്‍ട്ടി.അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം നടക്കുന്ന കാലഘട്ടമായിരുന്നു.ആ കാലഘട്ടത്തില്‍‌പോലും കൂടുതല്‍ ജനപിന്തുണയും വ്യത്യസ്ഥചിന്താഗതിയുമുണ്ടായിരുന്ന ശ്രീ.സുഭാഷ് ചന്ദ്രബോസിനേപ്പോലുള്ളവരെ ശ്രീ,ഗാന്ധിജിക്കുവേണ്ടി തഴഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്.ഏകശിലാഖണ്ഡം പോലെ ഒരേ മനസ്സും ശരീരവുമായി വിദേശകുത്തകക്കെതിരെ പോരാടേണ്ടിയിരുന്ന കോണ്‍ഗ്രസില്‍നിന്ന് , ഗാന്ധിജിയുടെ രാമരാജ്യത്തില്‍ സംശയം പൂണ്ട് ഒരു മാതിരി മുസ്ലീമുങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിനെ വിട്ടൊഴിഞ്ഞു എന്നു തന്നേയുമല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തിന് തീര്‍ത്താലും തീര്‍ത്താലും തീരാത്ത വര്‍ഗീയകലാപങ്ങള്‍ക്കുള്ള വഴിമരുന്നായി മാറുകയും ചെയ്തു അത്.ഒരു വലിയ പരിധിവരെ കോണ്‍ഗ്രസ്സ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ഇത്,എന്നാല്‍ കോണ്‍ഗ്രസ്സ് ആ വഴിക്കു ചിന്തിച്ചതേയില്ല.അന്നേ ഭിന്നിപ്പിക്കുന്നതില്‍ വിരുതുകാണിച്ചിരുന്നു കോണ്‍ഗ്രസ്സ് എന്നര്‍ത്ഥം.പിന്നെ പിന്നെ എത്രയോ കൈവഴികള്‍,എത്രയോ പ്രസ്ഥാനങ്ങള്‍.ഇവരുടെയൊക്കെ കൂട്ടായ പ്രയത്നമായിരുന്നൂ സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യസമരചരിത്രത്തില്‍ നാഴികക്കല്ലായിരുന്നൂ ക്വിറ്റ് ഇന്ത്യാ സമരം. ആ സമരം അതിഗംഭീരമായി ജനങ്ങളുടെ പിന്തുണയോടെ അതിവേഗം വളര്‍ന്നുവന്നു.ഭാരത്ത്തിലൊട്ടാകെ സമരസന്ദേശം അലയടിച്ചൂ, ഏതാണ്ട് മുഴുവന്‍ ജനങ്ങളേയും ഈ സമരത്തിലണിനിരത്താന്‍ കോണ്‍ഗ്രസ്സിനു സാധിച്ചു.ബ്രിട്ടീഷ് സാമ്രാജ്യം കിടുങ്ങിത്തുടങ്ങി.സ്വാതന്ത്ര്യം കൈപ്പിടിയിലെന്ന് ജനങ്ങളും കോണ്‍ഗ്രസ്സ് നേതാക്കളും വിശ്വസിച്ചുതുടങ്ങിയ സമയം, ആ സമരം പിന്‍‌വലിക്കപ്പെട്ടു.ചൌരി ചൌര എന്ന വിദൂരഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ ബ്രിട്ടീഷുകാരായ ചില പോലീസുകാര്‍ കോണ്‍ഗ്രസ്സ് ജാഥയെ ആക്രമിക്കുകയും സഹികെട്ട ജാഥാംഗങ്ങള്‍ പോലീസ് സ്റ്റേഷനാക്രമിക്കുകയും ചെയ്തു,ചില പോലീസുകാര്‍ ആ ആക്രമത്തില്‍ കൊല്ലപ്പെടുകയും ചെയ്തു എന്ന ഒരൊറ്റക്കാരണത്താല്‍ ഭാരതം മുഴുവന്‍ ഇളകി മറിഞ്ഞ ആ സമരം പിന്‍‌വലിക്കപ്പെട്ടു. പിന്നീട് ഇത്ര നഗ്നമായി സ്വന്തം ജനങ്ങളെ ആ പാര്‍ട്ടി ഇത്ര നഗ്നമായി ഒറ്റിക്കൊടുക്കുന്ന ചരിത്രം പിന്നെ ഇപ്പോഴാണ് കാണുന്നത്, ഈ മുല്ലപ്പെരിയാര്‍ സമരത്തില്‍.കേരളത്തിലെ ജനങ്ങളാകെ ഒറ്റക്കെട്ടായി ഉണര്‍ന്നേണീറ്റ സന്ദര്‍ഭം,സ്വന്തം ജീവനുവേണ്ടിയും സ്വത്തിനുവേണ്ടിയും, സമരം ചെയ്യാന്‍ മറ്റൊരുപാട് കാരണങ്ങളുണ്ടായിട്ടും യോജിക്കാതിരുന്നവര്‍ ഇപ്പോഴിതാ ഒന്നിച്ചിരിക്കുകയാണ്.ഈ ഐക്യം ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ നമുക്ക് കേരളത്തിന് ഒരുപാട് അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും.പുതിയൊരു കേരളത്തിന്റെ സൃഷ്ടിക്കായി ഈ ഒത്തുചേരലിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയും.ആ ദിശയില്‍ ചിന്തിക്കാനും അതിനുവേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ഉത്തരവാദപ്പെട്ട ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്നത്.അവരാ ഉത്തരവാദിത്വം നിറവേറ്റാ‍തിരുന്നാല്‍ പ്രാദേശികവിഘടനവാദപ്രസ്ഥാനങ്ങളായിരിക്കും ആ സ്പേസില്‍ കയറിപ്പറ്റുക.കോണ്‍ഗ്രസ്സ് മുഖം തിരിച്ചുനിന്ന, ഇടതുപ്രസ്ഥാനങ്ങള്‍ക്ക് ശക്തിയില്ലാത്ത തമിള്‍നാട്ടില്‍ മുല്ലപ്പെരിയാര്‍ സമരം അതിവേഗം മാവോവാദികളുടെ കയ്യിലേക്കാണെത്തിക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ ദിനപ്പത്രങ്ങള്‍ എഴുതുന്നു.കോണ്‍ഗ്രസ്സ് എന്ന                     പാര്‍ട്ടി അതിന്റെ ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ മാത്രം കുഴപ്പമാണത്.ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് നോക്കുക:- കോണ്‍ഗ്രസ്സ് പിന്‍‌വാങ്ങിയപ്പോള്‍ കേകോ പറഞ്ഞതെന്താണെന്നറിയുമോ? ഒരു മാസം സമയം തരും, എന്നിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍വാധികം ശക്തമായി തിരിച്ചുവരുമെന്നു.എന്നിട്ടും തീര്‍ന്നില്ല, തങ്ങളുടെ പ്രാദേശീകഘടകങ്ങള്‍ സമരം തുടരുമെന്ന്.കോണ്‍ഗ്രസിന് എന്തെങ്കിലും ഇഛാശക്തിയുണ്ടായിരുന്നെങ്കില്‍ കേകോ ന്റെ വക ഇങ്ങനെയൊരു പ്രസ്താവനയുണ്ടാകുമായിരുന്നോ?                                                                                 അപ്പോള്‍ ഇതാണ് പറയുന്നത് ഈ കോണ്‍ഗ്രസ്സ് പാര്‍ട്ടി യാതൊരു ഉത്തരവാദിത്വബോധവും കാണിക്കാത്ത ഒരു കാളികൂളിപാര്‍ട്ടിയാണെന്ന്.ആ പാര്‍ട്ടിയുടെ കയ്യില്‍ രാജ്യഭരണം ഏല്‍പ്പിച്ചാല്‍ അത് കുരങ്ങന്റെ കയ്യില്‍ പൂമാല സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചപോലാകുമെന്ന്.
Post a Comment