സമ്മേളനകാലേ മാധ്യമബുദ്ധി

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
മലയാ.ളം എന്ന വാര്‍ത്താ ബ്ലോഗില്‍ വന്ന ഒരു ചെറിയ ലേഖനമാണ് സമ്മേളനകാലെ മാധ്യമബുദ്ധി എന്ന ലേഖനം.ഇതിനൊരല്പം വാര്‍ത്താപ്രാധാന്യം ഉണ്ടെന്നുള്ളതിനാല്‍ ഈ ബ്ലോഗില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
                               

                             
                                     സ­ന്തോ­ഷ് ട്രോ­ഫി­യും നെ­ഹൃ ട്രോ­ഫി­യും കഴി­ഞ്ഞാല്‍ കേ­ര­ള­ത്തില്‍ ഏറ്റ­വു­മ­ധി­കം തവണ തത്സ­മ­യ­സം­പ്രേ­ഷ­ണം നട­ന്നി­ട്ടു­ള്ള­തു് ­സി­പി­എം­ സമ്മേ­ള­ന­ങ്ങള്‍­ക്കാ­വും. ഫോര്‍­വേ­ഡി­ന്റെ മു­ന്നേ­റ്റ­വും ഗോ­ളി­യു­ടെ സേ­വു­മൊ­ക്കെ റേ­ഡി­യോ­യി­ലൂ­ടെ കേള്‍­ക്കു­മ്പോ­ഴും ചു­ണ്ടന്‍­വ­ള്ള­ങ്ങ­ളു­ടെ ഹീ­റ്റ്സില്‍ കാ­രി­ച്ചാല്‍ ചമ്പ­ക്കു­ള­ത്തെ മറി­ക­ട­ക്കു­മ്പോ­ഴു­മൊ­ക്കെ ഉയ­രു­മാ­യി­രു­ന്ന ഹര്‍­ഷാ­ര­വ­ത്തി­ന്റെ പു­നഃ­സൃ­ഷ്ടി­ക്ക് ഇക്കാ­ല­ത്തു മാ­ദ്ധ്യ­മ­ങ്ങ­ളാ­ശ്ര­യി­ക്കു­ന്ന­ത് സി­പി­എ­മ്മി­ന്റെ മു­മ്മൂ­ന്നു­വര്‍­ഷം കൂ­ടു­മ്പോ­ഴു­ള്ള ഈ സമ്മേ­ള­ന­കാ­ല­ത്തെ­യാ­ണ്. കഥ കി­ട്ടി­യി­ല്ലെ­ങ്കി­ലും ഇല്ലാ­ത്ത പൊ­യ്ത്തി­ന്റെ വല്ലാ­ത്ത പു­കി­ല് വാ­യ­ന­ക്കാ­രി­ലും കാ­ഴ്ച­ക്കാ­രി­ലു­മെ­ത്തി­ക്കേ­ണ്ട­തു് മു­റി­ക്കു­ള്ളി­ലി­രു­ന്നു കു­രു­ക്ഷേ­ത്രം വി­വ­രി­ക്കു­ന്ന ഈ വി­­ദു­രരു­ത­ന്മാ­രാ­ണു­്. ­
ഇ­ന്ന­ലെ നട­ന്ന  സി­.­പി­.എ­മ്മി­ന്റെ ­പ­ത്ത­നം­തി­ട്ട ജി­ല്ലാ സമ്മേ­ള­ന­വും പതി­വ് സമ്മേ­ളന വാര്‍­ത്ത­കള്‍‌ അവ­ത­രി­പ്പി­ക്കു­ന്ന നി­ല­യി­ലേ­ക്ക് ഉയര്‍­ന്നു. കേ­ര­ള­ത്തി­ലെ മു­ഖ്യാ­ധാ­രാ ചാ­ന­ലു­ക­ളെ­ല്ലാം സമ്മേ­ളന വേ­ദി­ക്ക­ടു­ത്ത് കു­റ്റി­യ­ടി­ക്കു­ക­യും നി­ര­ന്ത­രം റി­പ്പോര്‍­ട്ടു­ക­ളും അപ്ഡേ­റ്റു­ക­ളും നല്‍­കു­ക­യും ചെ­യ്തു. വി­.എ­സ് പക്ഷ­ത്തി­ന്റെ ശക്തി­കേ­ന്ദ്ര­മെ­ന്ന­റി­യ­പ്പെ­ടു­ന്ന പത്ത­നം­തി­ട്ട­യില്‍ ­മ­ത്സ­രം­ ഒഴി­വാ­ക്ക­ണ­മെ­ന്ന നിര്‍­ദ്ദേ­ശം­നല്‍­കി­യ­തി­ന് പാര്‍­ട്ടി സെ­ക്ര­ട്ട­റി­ക്കെ­തി­രെ വി­മര്‍­ശ­നം എന്ന രീ­തി­യി­ലാ­ണ് ആദ്യ അപ്ഡേ­റ്റു­കള്‍‌ വന്നു തു­ട­ങ്ങി­യ­ത്. പാര്‍­ട്ടി സമ്മേ­ള­ങ്ങ­ളു­ടെ യഥാര്‍­ത്ഥ ലക്ഷ്യ­ങ്ങ­ളെ അട്ടി­മ­റി­ക്കു­ക­യാ­ണ് സം­സ്ഥാന നേ­തൃ­ത്വ­മെ­ന്നാ­യി­രു­ന്നു­വ­ത്രെ വി­മര്‍­ശ­നം­.
എ­ന്നാല്‍ പി­ന്നീ­ട് കണ്ട­ത്  32 അംഗ ജി­ല്ലാ കമ്മി­റ്റി­യി­ലേ­ക്ക് 39 പേര്‍ മത്സ­രി­ക്കു­ന്നു എന്ന ഞെ­ട്ടി­ക്കു­ന്ന ബ്രേ­ക്കി­ങ്ങ് ന്യൂ­സാ­ണ്. സം­സ്ഥാന സെ­ക്ര­ട്ട­റി­യു­ടെ നിര്‍­ദ്ദേ­ശം മറി­ക­ട­ന്ന് ഏഴു­പേര്‍‌ മത്സ­രി­ക്കു­ന്നു എന്ന­താ­യി­രു­ന്നു വാര്‍­ത്ത. പി­ണ­റാ­യി വി­ജ­യ­ന്റെ നിര്‍­ദ്ദേ­ശം ലം­ഘി­ച്ച് മത്സ­രി­ക്കു­ന്ന­ത് പി­ണ­റാ­യി പക്ഷ­ക്കാ­രാ­ണ് എന്നും ഇത് സം­സ്ഥാന നേ­തൃ­ത്വ­ത്തി­ന്റെ മൗ­നാ­നു­വാ­ദ­ത്തോ­ടെ­യാ­ണെ­ന്നു­മാ­യി­രു­ന്നു ഇതി­ന്റെ മാ­ദ്ധ്യമ വ്യാ­ഖ്യാ­നം­.
അ­ങ്ങ­നെ തി­ര­ഞ്ഞെ­ടു­പ്പി­ന്റെ മുള്‍­മു­ന­യി­ലൂ­ടെ കട­ന്നു പോ­കു­ന്ന മണി­ക്കൂ­റു­ക­ളി­ലൂ­ടെ ഇതേ ­വാര്‍­ത്ത നി­ര­ന്ത­രം റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടു. മത്സ­രി­ക്കു­ന്ന ഏഴു­പേ­രും വി­ജ­യി­ക്കാ­നാ­ണ് സാ­ധ്യത എന്നും ഇപ്പോ­ഴ­ത്തെ ജി­ല്ല സെ­ക്ര­ട്ട­റി അന­ന്ത­ഗോ­പന്‍ മാ­റു­മെ­ന്നും പക­രം ഉദ­യ­ഭാ­നു  സെ­ക്ര­ട്ട­റി ആയേ­ക്കു­മെ­ന്ന് വരെ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടു­.
­പി­ന്നെ വരു­ന്ന ബ്രേ­ക്കി­ങ് ന്യൂ­സ്  മ­ത്സ­രി­ച്ച ഏഴ് പി­ണ­റാ­യി പക്ഷ­ക്കാര്‍ വി­ജ­യി­ച്ചു എന്നാ­ണ്. അങ്ങ­നെ തങ്ങ­ളു­ടെ പ്ര­വ­ച­നം ഫലി­ച്ചു എന്ന അമി­താ­വേ­ശ­ത്തില്‍ ചര്‍­ച്ച­കള്‍‌ ആരം­ഭി­ക്കു­ന്നു. സി­.­പി­.എം വി­ഷ­യ­ത്തില്‍ അഭി­പ്രാ­യം പറ­യാന്‍ പതി­വാ­യി ക്വ­ട്ടേ­ഷന്‍ ഏറ്റെ­ടു­ത്ത പി­യേ­ഴ്സണ്‍‌, അ­പ്പു­ക്കു­ട്ടന്‍ വള്ളി­ക്കു­ന്ന്, ജയ­ശ­ങ്കര്‍‌ തു­ട­ങ്ങി­യ­വ­രെ ഇരു­ത്തി­യാ­യി ചര്‍­ച്ച. മാ­ദ്ധ്യ­മ­ഭാ­ഷ­യില്‍ എത്ര­യോ കാ­ല­മാ­യി ഇവ­രാ­കു­ന്നു, ഇട­തു­നി­രീ­ക്ഷ­കര്‍ ; കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ മല­യാ­ളം ടെ­ലി­വി­ഷ­നി­ലെ സു­ഹൈല്‍ സേ­ത്തു­മാര്‍ ! അധി­കാ­ര­സ്ഥാ­ന­ങ്ങള്‍‌ ഉപ­യോ­ഗി­ച്ച് ആളു­ക­ളെ കൂ­ടെ­നിര്‍­ത്തി നേ­ടിയ വി­ജ­യ­മാ­ണ് ഇതെ­ന്ന് നി­രീ­ക്ഷ­ക­ബു­ജി­കള്‍ വി­ധി­യെ­ഴു­തി­.
­പ­ക്ഷെ അപ്പോ­ഴേ­ക്കും ആ സത്യം പു­റ­ത്തു വന്നു. മത്സ­രി­ച്ച­വ­രില്‍ മൂ­ന്നു പേ­രെ വി­ജ­യി­ച്ചു­ള്ളു. സെ­ക്ര­ട്ട­റി ഉദ­യ­ഭാ­നു­വ­ല്ല, അന­ന്ത­ഗോ­പന്‍ തന്നെ. അപ്പോള്‍‌ ഇതു­വ­രെ  വി­വിധ റി­പ്പോര്‍­ട്ടു­ക­ളും ചര്‍­ച്ച­ക­ളും വി­ശ­ക­ല­ന­ങ്ങ­ളും കണ്ടി­രു­ന്ന ജന­ങ്ങള്‍‌ വി­ഡ്ഢി­ക­ളാ­യി­.
­പ­ക്ഷെ ചര്‍­ച്ച നിര്‍­ത്താ­നൊ­ന്നും ചാ­ന­ലു­കള്‍‌ തയ്യാ­റ­യി­ല്ല. 9 മണി വാര്‍­ത്ത­യില്‍ ഉമേ­ഷ് ബാ­ബു കെ­.­സി പു­തിയ തി­യ­റി­യു­മാ­യി എത്തി. അതി­ങ്ങ­നെ: "ഏ­ഴു­പേ­രെ­യും വര­ണാ­ധി­കാ­രി ജയി­പ്പി­ച്ചു. പി­ന്നെ തര്‍­ക്കം വന്ന­പ്പോള്‍ മൂ­ന്നാ­ക്കി­." ഒരു ചാ­നല്‍ റി­പ്പോര്‍­ട്ടര്‍ പോ­ലും കണ്ടെ­ത്താ­ത്ത സം­ഗ­തി­യാ­ണ് ഉമേ­ഷ് ബാ­ബു­വി­ന്റെ ദി­വ്യ­ദൃ­ഷ്ടി­യില്‍ വെ­ളി­വാ­യ­ത്.
­സം­സ്ഥാ­ന­സ­മ്മേ­ള­ന­ത്തി­നു­ള്ള പ്ര­തി­നി­ധി­കള്‍ പത്ത­നം­തി­ട്ട സമ്മേ­ള­ന­ത്തില്‍ ഏക­ക­ണ്ഠ­മാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­തി­നെ­പ്പ­റ്റി ചര്‍­ച്ച­യില്‍ പങ്കെ­ടു­ത്ത മാ­ധ­വന്‍­കു­ട്ടി ചോ­ദി­ച്ച­പ്പോള്‍ വ്യ­ക്ത­മായ ഉത്ത­രം ശ്രീ­ജി­ത്തോ ഉമേ­ഷ് ബാ­ബു­വോ നല്‍­കി­യി­ല്ല. അന­ന്ത­ഗോ­പന്‍ ഏത് പക്ഷ­ക്കാ­ര­നാ­ണെ­ന്നാ­ണ് പറ­യു­ന്ന­ത് എന്ന­തി­നും വ്യ­ക്ത­മാ­യി ഇന്ന പക്ഷം എന്ന് പറ­യാ­തെ മല­പ്പു­റം സമ്മേ­ള­ന­ത്തി­ന്റെ റി­പ്പോര്‍­ട്ട് നോ­ക്കൂ, കോ­ട്ട­യം രേഖ നോ­ക്കൂ എന്നൊ­ക്കെ­യാ­യി­രു­ന്നു മറു­പ­ടി. മാ­ദ്ധ്യ­മ­ങ്ങ­ളു­ടെ അവ­ശി­ഷ്ട­വി­ശ്വാ­സ്യ­ത­യെ­ങ്കി­ലും നി­ല­നില്‍­ക്ക­ണ­മെ­ങ്കില്‍ ഇതി­നു വ്യ­ക്ത­മായ ഉത്ത­രം നല്‍­കൂ എന്ന് മാ­ധ­വന്‍­കു­ട്ടി പറ­ഞ്ഞി­ട്ടും കാ­ര്യ­മൊ­ന്നു­മു­ണ്ടാ­യി­ല്ല.
വര്‍­ഷ­ത്തെ സി­.­പി­.എം സമ്മേ­ള­ന­ങ്ങ­ളില്‍ ആദ്യ­മാ­യി ഒരു മത്സ­രാ­ന്ത­രീ­ക്ഷം ഉണ്ടായ ജി­ല്ല­യാ­ണ് പത്ത­നം­തി­ട്ട. ഇവി­ടെ നട­ന്ന ഒരു ജി­ല്ലാ­ക്ക­മ്മി­റ്റി തി­ര­ഞ്ഞെ­ടു­പ്പില്‍ കേ­ര­ള­ത്തി­ലെ ചാ­ന­ലു­കള്‍‌ എടു­ത്ത നി­ല­പാ­ടു­കള്‍‌ ഒരു കാ­ര്യം വ്യ­ക്ത­മാ­ക്കു­ന്നു. അവര്‍ ഇപ്പോ­ഴും പഴയ നി­ല­പാ­ടില്‍ തന്നെ­യാ­ണ്. ഞങ്ങ­ളു­ടെ വി­.എ­സി­നോ­ടു­ള്ള കൂ­റും കട­പ്പാ­ടും വി­ടാന്‍ തയ്യാ­റ­ല്ല. അല്ലാ­യി­രു­ന്നു എങ്കില്‍ ഇന്ന­ല­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ തോ­റ്റ വി­.എ­സ് പക്ഷ­ക്കാ­ര­നായ ആ­റ­ന്മു­ള മുന്‍ MLA രാ­ജ­ഗോ­പാ­ലി­നെ­തി­രെ സമ്മേ­ള­ന­ങ്ങ­ളില്‍ ഉണ്ടായ ആരോ­പ­ണ­ങ്ങ­ളെ­പ്പ­റ്റി ചര്‍­ച്ച ഉണ്ടാ­കു­മാ­യി­രു­ന്നു­. 
­പാ­വ­ങ്ങ­ളെ കു­ടി­യി­റ­ക്കി ആറ­ന്മുള ­വി­മാ­ന­ത്താ­വ­ളം­ നിര്‍­മി­ക്കാന്‍ കെ­.­സി. രാ­ജ­ഗേ­ാ­പാല്‍ വഴി­വി­ട്ട്‌ സഹാ­യി­ച്ചു­വെ­ന്ന­താ­യി­രു­ന്നു പ്ര­ധാന ആരേ­ാ­പ­ണം. പക്ഷെ എന്തു­കൊ­ണ്ടോ ഈ ആരോ­പ­ണ­വും അതി­ന്റെ വി­ശ­ക­ല­ന­വും ചാ­നല്‍ വി­ശാ­ര­ദര്‍ നട­ത്തി­ക്ക­ണ്ടി­ല്ല. വി­.എ­സ് പക്ഷ­ക്കാര്‍ കൊ­ണ്ടു­വ­രു­ന്ന വി­മാ­ന­ത്താ­വ­ളം നല്ല­ത­ല്ലാ­താ­കാന്‍ വഴി­യി­ല്ല എന്ന തി­യ­റി­യാ­ണ് വി­.എ­സി­ന്റെ വി­ശ്വ­സ്ഥ­രായ ചാ­നല്‍ റി­പ്പോര്‍­ട്ടര്‍­മാ­രു­ടെ തി­യ­റി. അല്ലെ­ങ്കില്‍ അവര്‍­ക്ക് അനു­കൂ­ല­മാ­യി തി­യ­റി ഉണ്ടാ­ക്കാന്‍ ഇട­തു നി­രീ­ക്ഷ­ക­രു­ടെ ഒരു പട തന്നെ രം­ഗ­ത്തു­ണ്ട്. 
­മ­ല­പ്പു­റം സമ്മേ­ള­നം മു­ത­ലാ­ണ് കേ­ര­ള­ത്തി­ലെ ഒരു  സം­ഘം ക്വ­ട്ടേ­ഷന്‍ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ സി­.­പി­.എ­മ്മില്‍ ഒരു പക്ഷ­ത്തി­ന് വേ­ണ്ടി ഓപ്പ­റേ­ഷന്‍ തു­ട­ങ്ങി­യ­ത്. അതി­ന്റെ ഭാ­ഗ­മാ­യി ഒരു­പാ­ട് നി­റ­പ്പ­കി­ട്ടാര്‍­ന്ന നു­ണ­കള്‍‌ അവര്‍ സൃ­ഷ്ടി­ച്ചെ­ടു­ത്തു. അത് ടെ­ക്നി­ക്കാ­ലിയ ആയും കമല ഇന്റര്‍­നാ­ഷ­ണ­ലാ­യും വി­.ഐ­.­പി ആയും മു­ത­ലാ­ളി­ത്ത ജീ­വി­ത­രീ­തി­യാ­യു­മൊ­ക്കെ പ്ര­ച­രി­പ്പി­ക്ക­പ്പെ­ട്ടു. ഒപ്പം മറു­പ­ക്ഷ­ത്തെ നേ­താ­വി­ന്റെ ചരി­ത്ര­വും ഭൂ­ത­കാ­ല­വും മറ­ന്ന് സ്തു­തി­കള്‍ ഉണ്ടാ­ക്കി ഊതി­വീര്‍­പ്പി­ച്ചു­.
­പ­ക്ഷെ കാ­ല­ത്തി­ന്റെ കു­ത്തൊ­ഴു­ക്കില്‍ ആ നേ­താ­വ് സ്വ­ന്തം മക­നു­വേ­ണ്ടി 'വ­ഴി­വി­ട്ടു­ചെ­യ്ത നന്മ­കള്‍‌' ഉയര്‍­ന്നു­വ­രി­ക­യും ഗോള്‍­ഫ് ക്ല­ബില്‍ പോ­കു­ന്ന­വര്‍ ചി­ല­പ്പോള്‍‌ രണ്ടെ­ണ്ണം അടി­ക്കു­മെ­ന്നു­വ­രെ ന്യാ­യീ­ക­ര­ണം വരി­ക­യും ചെ­യ്തി­ട്ടും ക്വ­ട്ടേ­ഷന്‍ സം­ഘം കട­പ്പാ­ടു­പേ­ക്ഷി­ച്ചി­ല്ല. തങ്ങള്‍‌ ഉണ്ടാ­ക്കി­യെ­ടു­ത്ത നി­റം­പി­ടി­പ്പി­ച്ച നു­ണ­കള്‍ പൊ­ളി­ഞ്ഞു­വീ­ണി­ട്ടും മറു­ഭാ­ഗ­ത്തി­നോ­ടു­ള്ള പക­യ്ക്ക് കു­റ­വും വന്നി­ട്ടി­ല്ല. അതി­ന്റെ സൂ­ച­ന­ക­ളാ­ണ്  ഇ­ന്ന­ല­ത്തെ സമ്മേ­ളന റി­പ്പോര്‍­ട്ടി­ങ്ങോ­ടെ പു­റ­ത്തു­വ­ന്നി­രി­ക്കു­ന്ന­ത്.
­ചാ­നല്‍ സെ­ലി­ബ്രി­റ്റി­യായ ഒരു മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­നു­മാ­യി കഴി­ഞ്ഞ­ദി­വ­സം ഫേ­സ്ബു­ക്കില്‍ തര്‍­ക്ക­മു­ണ്ടാ­യ­പ്പോള്‍‌ അയാ­ളു­ടെ വാ­ദം, തങ്ങള്‍‌ കേ­ട്ടെ­ഴു­ത്തു­കാ­രാ­ണ്, കേ­ട്ടെ­ഴു­തു­മ്പോള്‍‌ ചി­ല­പ്പോള്‍‌ തെ­റ്റാം ചി­ല­പ്പോള്‍‌ ശരി­യാ­കാം എന്നാ­യി­രു­ന്നു. അപ്പോള്‍‌ ഇതാ­ണ് മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ രീ­തി. അതു­കൊ­ണ്ട് തന്നെ ഈ കേ­ട്ടെ­ഴു­ത്തു­കാര്‍­ക്ക് ഗോ­സി­പ്പ് കോ­ള­മെ­ഴു­ത്തു­കാ­രു­ടെ നി­ല­വാ­ര­മേ പ്ര­തീ­ക്ഷി­ക്കേ­ണ്ട­തു­ള്ളൂ. ഒളി­വി­ലും മറ­വി­ലും ചാ­യ­ക്ക­ട­യി­ലും ഒക്കെ കേള്‍­ക്കു­ന്ന­തും അതേ­പ­ടി ഇവര്‍ റി­പ്പോര്‍­ട്ട് ചെ­യ്തെ­ന്നി­രി­ക്കും. എന്ന് മാ­ത്ര­മ­ല്ല, അത് വച്ച് ചര്‍­ച്ച­കള്‍‌ സം­ഘ­ടി­പ്പി­ച്ചെ­ന്നും വരും. ചര്‍­ച്ച­ക­ളില്‍ പു­തിയ തി­യ­റി­കള്‍‌ ഉണ്ടാ­യി വരും­.
അ­തൊ­ക്കെ നി­ങ്ങള്‍‌ കേള്‍­ക്കാന്‍ ബാ­ധ്യ­സ്ഥ­രാ­ണ്. ഇല്ലെ­ങ്കില്‍ റി­മോ­ട്ട് എന്ന യന്ത്രം നന്നാ­യി പ്ര­വര്‍­ത്തി­പ്പി­ക്കാന്‍ അറി­യ­ണം. അല്ലാ­തെ മാ­ദ്ധ്യമ പ്ര­വര്‍­ത്ത­ക­നെ എങ്ങാ­നും വി­മര്‍­ശി­ച്ചാല്‍ അത് ജനാ­ധി­പ­ത്യ­ത്തി­ന്റെ തകര്‍­ച്ച­ക്കാ­യി­രി­ക്കും വഴി തു­റ­ക്കു­ക. അതെ; മാ­ദ്ധ്യമ പ്ര­വര്‍­ത്ത­കന്‍ വി­ശു­ദ്ധ­പ­ശു­വാ­ണ്.
­ഹോ­ളി കൌ­വ് കൌ­വ് കൌ­വ്
­കൌ­വ്വു ഡങ് ബെ­സ്റ്റ്...


No comments :

Post a Comment