116 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടാക്കിയ ഒരു ഡാം.സിമിന്റിനും കോണ്‍ക്രീറ്റിനും പകരം സുര്‍ക്കി,മണല്‍ ചുണ്ണാമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ ഡാം.ചോര്‍ച്ചയും ചുണ്ണാമ്പുലീക്കും കൊണ്ട് തീര്‍ത്തും അവശനിലയിലായ ഡാം.കൂനിന്മേല്‍ കുരു എന്ന പോലെ ദിനേനയുണ്ടാകുന്ന ഭൂകമ്പവും.ഇന്നുവരെ ചെറിയ ഭൂകമ്പമാണുണ്ടായതെന്നുവച്ച് നാളെ വലിയ ഭൂകമ്പമുണ്ടായിക്കൂടെന്നില്ലല്ലോ.ഈ ഡാമിലാണ് ഇന്ന് 130 അടിയില്‍കൂടുതല്‍ വെള്ളം കെട്ടിനിറുത്തിയിരിക്കുന്നത്.എന്തിനാണതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ?
വര്‍ഷങ്ങളായി ഡാമിന്റെ അപകടനില ചൂണ്ടിക്കാണിച്ച് ഡാമിനടൂത്തുപാര്‍ക്കുന്ന ജനം സമരരംഗത്താണ്.ഡാമെങാനും പൊട്ടിയാല്‍ ഡാമിനു താഴേയുള്ള അഞ്ച് ജില്ലകളിലെ 35 ലക്ഷം ജനത്തിന് മരണമല്ലാതെ വേറെ മാര്‍ഗമില്ല.ഓരോ ദിവസവും കഴിയുംതോറും ഡാമിന്റെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മോശമായിവരികയും ജനങ്ങളുടെ ജീവന്‍ ദൈവത്തിന്റെ കയ്യില്‍ പോലും അല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.ഇതിനെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും സമരരംഗത്തായിരുന്നു, ശരീരം കൊണ്ടല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും.ഡാമിനു താഴേയുള്ള പ്രദേശങ്ങളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ മനസ്സും ശരീരവും കൊണ്ട് സമരരംഗത്തിറങ്ങിയപ്പോള്‍ മറ്റുള്ള ജനങ്ങള്‍ മനസ്സുകൊണ്ട് ഇവരോടൊപ്പം നിന്നു.കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ സമരരംഗത്തുനിന്ന മറ്റൊരനുഭവം ചൂണ്ടിക്കാണിക്കാനില്ല.
സാഹചര്യത്തിന്റെ ഗൌരവം മനസ്സിലാക്കി സിപി എം അടക്കം സമരപരിപാടികളുമായി ജനമധ്യത്തിലേക്കിറങ്ങിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍(ഐ) എല്ലായപ്പോഴത്തേതുമെന്ന പോലെതന്നെ ഒട്ടകപ്പക്ഷി നയം കൈക്കൊള്ളുകയാണുണ്ടായത്.ഓര്‍ക്കണം, സ്വന്തം ഭരണമുന്നണിയിലെ ഒരു ഘടകകഷിയാണ് ഈ പ്രശ്നം ഇത്ര വൈകാരീകപൂര്‍വം പൊക്കിക്കൊണ്ടുവന്നതെന്നോര്‍ക്കണം.എന്നിട്ടുപോലും മുഖ്യഭരണകക്ഷിക്ക് ഇങനെയൊരു പ്രശ്നം നിലനില്‍ക്കുന്നതായിപ്പോലും തോന്നിയില്ല,ആദ്യഘട്ടത്തില്‍.പിന്നീട് നേതൃത്വത്തെ ധിക്കരിച്ച് അണികള്‍ വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും മറ്റും സമരര്‍മ്ഗത്തിറങ്ങിയപ്പോള്‍ നിലനില്‍പ്പിനായി അവസാനം ഒരു സമരാഭാസവുമായി കോണ്‍ഗ്രസ്സും രംഗത്തുവന്നു.എന്നാല്‍ അവര്‍ നടത്തിയ സമരം - ബിജെപിക്കാരേപ്പോലെ തന്നെ - അക്രമാസക്തമാവുകയും അത് തമിഴന്മാരെ പ്രകോപിപ്പിക്കുകയും അവര്‍ തമിഴ്നാട്ടില്‍ ജീവിക്കുന്ന മലയാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു.
അങ്ങനെ ചിരങ്ങുകുത്തി വൃണമാക്കി തങ്ങളുടെ അവതാരോദ്ദേശം സാധിച്ച് കോണ്‍ഗ്രസ്സ് പിന്‍വാങ്ങി.ചിരകാലമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കോണ്‍ഗ്രസ്സുകാരും മറ്റു ജനങ്ങളും ആവശ്യപ്പെട്ടിട്ടും വാ തുറക്കാതിരുന്ന നമ്മൂടെ പ്രധാനമംന്ത്രി ചര്‍ച്ചയില്‍ ഇടപെടാമെന്നു സമ്മതിക്കുകയും അതിനുള്ള അന്തരീക്ഷം ഒരുക്കാന്‍ മുല്ലപ്പെരിയാറിലെ സമരം നിറുത്തിവൈക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസ്സ് തിടുക്കത്തില്‍ സമരം നിറുത്തുകയും മറ്റുള്ളവരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഘടകകഷികള്‍ മനമില്ലാ മനമോടെ ഈ നിര്‍ദ്ദേശം സ്വീകരിച്ചെങ്കിലും - പ്രത്യക്ഷ സമരരംഗത്തുള്ള കേ.കോണ്‍ഗ്രസ്സ് - തങ്ങളുടെ പ്രാദേശീകഘടകം സമരത്തിലുറച്ഛുനില്‍ക്കുക ചെയ്യുമെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരു മാസസമയം നല്‍കുകയും പ്രശ്നം തീര്‍ന്നില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു അവര്‍.
ഇതിനിടയിലും ഈ പ്രശ്നത്തിലെ കോടതി കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു ഒരു വശത്ത്.ഹൈക്കോടതിയില്‍ നമ്മൂടെ അഡ്വ.ജനറല്‍ നല്‍കിയ കുപ്രസിദ്ധ സത്യവാങ്ങ് മൂലവും അതിന്മേല്‍ റവന്യൂ മന്ത്രിയുടേ പിന്താങ്ങലും നമ്മെ ഒരു കാര്യം വ്യക്തമാക്കി, കോണ്‍ഗ്രസ്സ് ഇക്കാര്യം എത്ര ഗൌരവത്തോടെയാണെടുത്തിരിക്കുന്നതെന്ന്.(കോണ്‍ഗ്രസ്സ് എന്നുവച്ചാല്‍ കേരളത്തിലെ ഒരു വാര്‍ഡുകമ്മിറ്റിലെ ഒരു രൂപ മെമ്പര്‍ഷിപ്പുള്ള കോഗ്രസ്സുകാരന്‍ മുതല്‍ സോണിയാ ഗാന്ധി വരേയുള്ള കോണ്‍ഗ്രസ്സുകാര്‍ വരെ ഇക്കൂട്ടത്തില്‍ പെടുത്താം.)ഇവര്‍ മൊത്തത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള ജനതക്കെതിരാണ്.അതിന്റെ തെളിവുകളാണ് കൂടുതല്‍ കൂടുതല്‍ വെളിവാകുന്നത്.ആദ്യം മുതലേതന്നെ ഇവര്‍ മുല്ലപ്പെരിയാറില്‍ നടക്കുന്ന സമരത്തിനെതിരായിരുന്നൂ.എന്നാല്‍ എല്ലാവിഭാഗം ആളുകളും സമരത്തിനിറങ്ങുകയും കോണ്‍ഗ്രസ് ഈ പ്രശ്നത്തില്‍ ഒറ്റപ്പെടുമെന്ന ഘട്ടം വരുകയും ചെയ്തപ്പോള്‍ മുഖം രക്ഷിക്കാനായി ഇവര്‍ രംഗത്തുവന്നു.എന്നാല്‍ ബോധപൂര്‍വം ഇവര്‍ മുല്ലപ്പെരിയാറില്‍ സമാധാനപരമായി നടന്നുവന്ന സമരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും അങ്ങനെ തമിഴ്നാട്ടുകാര്‍ കേരളമക്കളെ അക്രമപരമായി നേരിടാന്‍ തുടങ്ങി.
അങ്ങനെ സമാധാനപരമായ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള കേരളത്തിന്റെ സഹനസമരത്തെ തമിഴ്നാടിനെതിരായ സമരമായി മാറ്റി അക്രമവും അരാജകാത്വവും കേരളത്തിനു നല്‍കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഏതോ ഒരു പ്രസ്താവനയുടെ പേരും പറഞ്ഞ് സമരം നിറുത്തി വാലും ചുരുട്ടി ഓടി കോണ്‍ഗ്രസ്സ്.അപ്പോഴാണ് ദൈവനാമത്തില്‍ എല്ലാ ഭാരതീയരേയും ഒരേപോലെ കണ്ടുകൊള്ളാമെന്നും ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരെ പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുകയില്ലെന്നു പറഞ്ഞ് അധികാരത്തിലെത്തിയ നമ്മൂടെ ആഭ്യന്തരകാര്യമന്ത്രി ശ്രീ.പി ചിദംബരം വെടിപൊട്ടിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നം കേവലം പിറവം ഉപതിരഞ്ഞെടുപ്പുകണ്ടുള്ള അസുഖമാണെന്നും, മുല്ലപ്പെരിയാര്‍ തമിഴ്നാടിന്റെ മാത്രമാണെന്ന് താമസിയാതെ സുപ്രീം കോടതി വിധിയെഴുതുമെന്നും പറയാനുള്ള ധൈര്യം കാണിച്ചു അദ്ദേഹം.പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്നു സമ്മതിച്ച പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കരാനാണ് ചിദംബരം,മുല്ലപ്പെരിയാറില്‍ പുതിയ അണവേണമെന്ന ആവശ്യത്തിനു പോറാടുന്നു എന്നു പറയുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ അതേ പാര്‍ട്ടിക്കാരന്‍.
എന്നിട്ട് പ്രശ്നം പരിഹരിക്കാമെന്നേറ്റ പ്രധാനമന്ത്രി നേരെ തമിഴ്നാട്ടിലേക്കു പോയി.നിഷ്പക്ഷമതിയായിരുന്നൂ അദ്ദേഹമെങ്കില്‍ അദ്ദേഹം കേരളത്തില്‍ വന്ന് ഇവിടെയുള്ളവരുടെ മൊഴികൂടികേള്‍ക്കണമായിരുന്നൂ. തമിഴ്നാട്ടില്‍ വച്ച് പ്രധാന പാര്‍ട്ടിക്കാരെല്ലാം മുല്ലപ്പെരിയാര്‍ പ്രശ്നവുമായി അദ്ദേഹത്തെ ചെന്നു കണ്ടു സംസാരിച്ചു.അദ്ദേഹം അവര്‍ക്കനുകൂലമായി സംസാരിക്കുകയും ചെയ്തുവത്രെ.സംസാരിച്ചു എന്നുതന്നെയല്ല മുല്ലപ്പെരിയാറിലെ ദുരന്തനിവാരണത്തിനായുള്ള വിദഗ്ദസമിതിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാനും ആ കോണ്‍ഗ്രസ്സുകാരന്‍ പ്രധാനമന്ത്രി തയ്യാറായി തമിഴ്നാടിന്റെ വാക്കുകേട്ട്.
അപ്പോള്‍ ഇതാണ് ശരിയായ കോണ്‍ഗ്രസ്സ്.കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് തട്ടാനുള്ള വഴി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് മുല്ലപ്പെരിയാറിനെ ഉപയോഗിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ഇതേ കോണ്‍ഗ്രസ്സ് തങ്ങളുടെ കേന്ദ്രമന്ത്രിസഭയുടെ നിലനില്‍പ്പിനായി ഇതേ പ്രശ്നത്തില്‍ 35 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നം വിലപേശിവില്‍ക്കുന്നു.എന്റെ പഴയൊരു പോസ്റ്റില്‍ പറഞ്ഞപോലെ കോണ്‍ഗ്രസ്സിന് കേരളത്തിലെ 31/2 കോടി ജനങ്ങളോ അവരുടെ പ്രശ്നങ്ങളോ അല്ല വലുത്.കാരണം ഇവിടെയുള്ള 16 കോണ്‍ഗ്രസ്സ് എം പിമാര്‍ എന്തു പ്രശ്നത്തിനും കണ്ണടച്ച് കേന്ദ്ര കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാം.എന്നാല്‍ കേന്ദ്രകോണ്‍ഗ്രസിന് ഈ 16 കേരളക്കാരുടെ വോട്ടുമാത്രം കൊണ്ട് നിലനില്‍ക്കാനാവില്ല.അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പുറമേ നിന്നുള്ള സപ്പോര്‍ട്ട് കൂടി വേണം.കഷ്ടകാലത്തിന് ആ സപ്പോര്‍ട്ടിലൊന്നായിപ്പോയി തമിഴ് നാട്.അവര്‍ വിചാരിച്ചാല്‍ കേന്ദ്രമന്ത്രിസഭ താഴെപ്പോകും.അതുകൊണ്ട് അവര്‍ കേരളം മുഴുവന്‍ തമിഴ്നാടിന് തീറെഴുതിക്കൊടുക്കണമെന്നു പറഞ്ഞാലും കേന്ദ്രം തയ്യാറാവും,നിലനില്‍പ്പല്ലെ പ്രശ്നം.എന്നാല്‍ ഈയൊരവസ്ഥ കേരള എം പിമാര്‍ മുഴുവന്‍ കൂടിയൊന്നു സൃഷ്ടിക്കാമോ,ആ നിമിഷം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രണ്ടുകൂട്ടര്‍ക്കും സാധുവായ ഒരു സെറ്റില്‍മെന്റിലെത്തും.എന്നാല്‍ ഇനിയും കോണ്‍ഗ്രസ്സ് കളിച്ചുനില്‍ക്കാന്‍ തന്നെയാണോ കോണ്‍ഗ്രസ്സ് തീരുമാനിക്കുന്നത് എന്നാല്‍ നമ്മുടെ സര്‍വനാശം ഫലം.
അപ്പോഴാണ് ദൈവനാമത്തില്‍ എല്ലാ ഭാരതീയരേയും ഒരേപോലെ കണ്ടുകൊള്ളാമെന്നും ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരെ പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുകയില്ലെന്നു പറഞ്ഞ് അധികാരത്തിലെത്തിയ നമ്മൂടെ ആഭ്യന്തരകാര്യമന്ത്രി ശ്രീ.പി ചിദംബരം വെടിപൊട്ടിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നം കേവലം പിറവം ഉപതിരഞ്ഞെടുപ്പുകണ്ടുള്ള അസുഖമാണെന്നും, മുല്ലപ്പെരിയാര്‍ തമിഴ്നാടിന്റെ മാത്രമാണെന്ന് താമസിയാതെ സുപ്രീം കോടതി വിധിയെഴുതുമെന്നും പറയാനുള്ള ധൈര്യം കാണിച്ചു അദ്ദേഹം.പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്നു സമ്മതിച്ച പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കരാനാണ് ചിദംബരം,മുല്ലപ്പെരിയാറില്‍ പുതിയ അണവേണമെന്ന ആവശ്യത്തിനു പോറാടുന്നു എന്നു പറയുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ അതേ പാര്‍ട്ടിക്കാരന്‍.
ReplyDeleteഞാന്‍ വിജാരിച്ച ഒരു കുറിപ്പാണ് ഇത് ....വൈകുന്നേരം ചനെലില്‍ ചെറ്റ കണ്ഗ്രസുകരുടെ ചൊറിച്ചില്‍ കേള്‍ക്കുമ്പോ ചിരിവരും !ഇവനൊന്നും ഈ ഭൂമിയിലലെ ജിവിക്കുന്നധ് ?
ReplyDeleteഎല്ലാ സമരങ്ങളെയും ഫ്ലാറ്റ് ആക്കുന്ന തീരുമാനം ജയലളിത പറഞ്ഞുകഴിഞ്ഞു. കേരളവുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ല എന്ന്! ഇതുപോലെ ഒരു "ആണത്തമുള്ള" ഒരു മുഖ്യമന്ത്രി ഇല്ലാതെ പോയതാണ് നമ്മുടെ ഭാഗത്തെ കുഴപ്പം.
ReplyDelete