(കുറെ കാലത്തെ നെറ്റ് തകരാറിനുശേഷം ഇന്നാണതൊന്ന് ശരിയായത്.ഇന്നു തന്നെ പുതിയൊരു പോസ്റ്റിടുന്നു.ദേശാഭിമാനി വാരികയുടെ 2012 ജനുവരി 15 ലെ ലക്കത്തില്‍ ( ലക്കം 34 പുസ്തകം 43) പ്രസിദ്ധീകരിച്ച ശ്രീ. എ.കെ പീതാംബരന്‍ എന്നയാളെഴുതിയ “മതനിന്ദാവാദത്തിന്റെ മന:ശാസ്ത്രം” എന്ന ലേഖനം ഒന്നുകൂടി പ്രസിദ്ധീകരിക്കുകയാണ്.100% വിദ്യാഭ്യാസമുണ്ടെങ്കിലും 100% അറിവില്ലാത്തവരായ, കൂടുതല്‍ കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്ക് ആഴ്ന്ന് ആഴ്ന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മളുടെ അവസ്ഥ ഒരാളെങ്കിലും തിരിച്ചറിഞ്ഞാല്‍ അത്രയുമായി എന്നാണ് ഈ പുനപ്രസിദ്ധീകരണത്തിന്റെ ഉദ്ദേശം.)
പ്രിന്‍സിപ്പല്‍: ഇതൊരു മുസ്ലീം മാനേജ്മെന്റ് സ്കൂളല്ലെ മാഷെ!ഇങ്ങനെയൊക്കെ ഇവിടുത്തെ കുട്ടികളോട് സംസാരിക്കാന്‍ പാടുണ്ടോ? ഞാനാണ് കുടുങ്ങുന്നത്...................!!
ഞാന്‍ : ഞാന്‍ കുട്ടികളോട് എന്താണ് തെറ്റായി സംസാരിച്ചത് സര്‍?....
പ്രിന്‍സിപ്പള്‍ : തെറ്റോ ശരിയോ എന്ന പ്രശ്നമൊന്നുമല്ല മാഷെ ! പ്രശ്നം എന്റെ നിലനില്‍പ്പിന്റേതാണ്.....
ഞാന്‍ : ഞാന്‍ സംസാരിച്ചതിന് സാറിന്റെ നിലനില്‍പ്പ് എങ്ങനെയാണ് പ്രശ്നത്തിലാവുന്നത്?
പ്രിന്‍സിപ്പല്‍ : കുട്ടികളെ വഴി തെറ്റിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഒരാളെ സര്‍ഗസംവാദത്തിന് സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി എന്ന കുറ്റമാവും എന്റെ പേരില്‍ വരിക.
ഞാന്‍ : അതുശരി...! ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല സാര്‍...!
ക്ഷമിക്കണം... എന്റെ സംസാരത്തിലെ ഏതു ഭാഗമാണ് കുട്ടികളെ വഴി തെറ്റിക്കുന്നത് . പറയാന്‍ പാടില്ലാത്ത ഒന്നും പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ...
പ്രിന്‍സിപ്പള്‍ : മാഷിന് ഒന്നും തോന്നുന്നുണ്ടാവില്ല.എന്നാല്‍ എനിക്കു തോന്നി മതനിന്ദയാണ് മാഷ് നടത്തിയത്.
ഞാന്‍ : മതനിന്ദയോ? സത്യമായും എനിക്കു മനസ്സിലാകുന്നില്ല.
പ്രിന്‍സിപ്പല്‍ : മാഷ് കുട്ടികളെ പാടിക്കേള്‍പ്പിച്ച ആ സിനിമാഗാനമില്ലേ?........... അത് ഏറ്റവും വലിയൊരു മതനിന്ദയാണ്.
ഞാന്‍ : ഏത്? വയലാറിന്റെ സിനിമാഗാനമോ?..
പ്രിന്‍സിപ്പല്‍ : അതേ! അതു തന്നെ...
ദു:ഖവും രോഷവും സഹതാപവും ഞെട്ടലും ഒരേ അളവില്‍ എന്നിലുയര്‍ത്തിയ ഈ സംഭാഷണം അടുത്തകാലത്ത് നടന്നതാണ്.എന്റെ പ്രദേശത്ത് ഏറെ അറിയപ്പെടുകയും വിദ്യാഭ്യാസനിലവാരത്തില്‍ പ്രാദേശികമായി ഏറ്റവും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു എയ്‌ഡഡ് ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പ്രിന്‍സിപ്പലും ഞാനും തമ്മില്‍ നടന്ന സംഭാഷണമാണിത്.ഉപയോഗിച്ച വാക്കുകളില്‍ ചില മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ആശയത്തില്‍ മാറ്റങ്ങളേതുമില്ലാതെയാണ് ഈ സംഭാഷണഭാഗം ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്.പ്രസ്തുത സ്കൂളിലെ വിദ്യാര്‍ഥികളുമായി ഞാന്‍ നടത്തിയ സര്‍ഗസംവാദമായിരുന്നൂ വിഷയം.പരാമര്‍ശ വിഷയമായ സിനിമാഗാനം ഏതെന്നല്ലേ! അതാണ് ഏറെ രസകരം.വര്‍ഷങ്ങള്‍ക്കുമുന്‍പ് വയലാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത “അച്ഛനും ബാപ്പയും” എന്ന സിനിമയിലെ ഏറെ പ്രശസ്തമായ വരികള്‍.....
മനുഷ്യന്‍,മതങ്ങളെ സൃഷ്ടിച്ചൂ..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ..
മനുഷ്യനും മതങ്ങളും
ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചൂ....
മനസ്സു പങ്കു വച്ചൂ..
ഈ വരികള്‍ സര്‍ഗസംവാദത്തിന്റെ ഭാഗമായി ഞാന്‍ പാടിക്കേള്‍പ്പിച്ചതും വരികളിലെ ആശയം സത്യമല്ലേ എന്നു ചോദിച്ചതുമാണത്രേ ഞാന്‍ നടത്തിയ മതനിന്ദ.!! എന്റെ ചോദ്യത്തിന് കുട്ടികള്‍ “അതേ” എന്ന് ഏകകണ്ഠമായി ഉത്തരം പറഞ്ഞതാകാം പ്രിസ്സിപ്പലിനെ അങ്കലാപ്പിലാക്കിയതെന്ന് ഞാന്‍ ഊഹിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദ അന്തരീക്ഷത്തില്‍ (സംവാദ അന്തരീക്ഷം തീരെ കുറവാണ്.) ഏറെ വൈകാരികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് “മതനിന്ദ”.ശ്രദ്ധേയമായ കാര്യം “ദൈവനിന്ദ” എന്ന വാക്ക് അധികമൊന്നും കേള്‍ക്കാനില്ല എന്നതാണ്.ദൈവം എന്ന വാക്കിന് ഒരു മതേതര പ്രതിഛായയുള്ളതാകാം കാരണം.മനുഷ്യന്റെ സൃഷ്ടിയായ മതങ്ങള്‍ ഒരു ദൈവത്തെയല്ല പല ദൈവങ്ങളെയാണ് സൃഷ്ടിച്ചത്.ഈ ദൈവങ്ങളുടെ പേരില്‍ പണ്ടുമുതലെ ചേരിതിരിഞ്ഞ് അവര്‍ മണ്ണും മനസ്സും പങ്കുവച്ചെടുത്തു. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്ന മനുഷ്യസ്നേഹികളെ അവര്‍ ഇപ്പോഴും മതനിന്ദകര്‍ എന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു.
ആധുനിക മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചക്ക് ഏറെ സംഭാവന നല്‍കിയിട്ടുള്ള മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണ് ഏറേയും മതനിന്ദാ ആരോപണത്തിന് വിധേയരായിതീര്‍ന്നിട്ടുള്ളത്. ആരോപണവിധേയരാവുക മാത്രമല്ല അപമാനിക്കലിനും ക്രൂര ദണ്ഡനങ്ങള്‍ക്കും മരണത്തിനു വരേയും ഇരയായിത്തീര്‍ന്നിട്ടുണ്ട്.ഈ പാതകങ്ങളേറെയും ചെയ്തത് സംഘടിതമതങ്ങളുടെ പേരില്‍ മതപൌരോഹിത്യം മുന്‍നിന്നുകൊണ്ടാണ്.കൃത്യമായും സത്യസന്ധമായും രേഘപ്പെടുത്തിയിട്ടുള്ള ഈ ചരിത്രപാഠങ്ങളെയാണ് , പാഠപുസ്തകത്തിലെ ഏതാനും വരികളില്പോലും രേഖപ്പെടുത്താന്‍ സമ്മതിക്കാതെ ഇപ്പോഴും മുള്‍ക്കിരീടം അണിയിച്ച് ചിലര്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.പാഠപുസ്തകരചന നടത്തുന്ന മതവിശ്വാസികളും ദൈവവിശ്വാസികളുമായ അകാദമിക് പണ്ഡിതരും ഇപ്പോള്‍ മതനിന്ദകരാണത്രെ!! പഴയ ചില മതനിന്ദകരുടെ ചരിത്രം ചെറുതായൊന്ന് പരിശോധിക്കുന്നത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
1.നിക്കളോസ് കോപ്പര്‍ നിക്കസ്.( 1478 - 1543) പോളണ്ടിലെ ഒരു വൈദികനായിരുന്നു ഇദ്ദേഹം.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്ന മഹാന്‍.സൌരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. സൂര്യന്‍ നക്ഷത്രമാണെന്നും സൂര്യനുചുറ്റും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നൂ എന്നും ആദ്യമായി തെളിവുസഹിതം സിദ്ധാന്തിച്ചത് ഇദ്ദേഹമായിരുന്നു.1543 ല്‍ “ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപറ്റി” എന്ന പുസ്തകം രചിച്ചു.മതകാഴ്ച്ചപ്പാടുകള്‍ക്കു വിരുദ്ധം എന്ന പേരില്‍ നിരവധി മാനസീക പീഡനങ്ങള്‍ മതമേധാവികളില്‍നിന്നും ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു.മരണശേഷം 1616 ല്‍ കത്തോലിക്കസഭ ഈ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തി.പിന്നീട് കെപ്ലര്‍ ആണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ത്തീകരിച്ചത്.
2.ബ്രൂണോ, ജോര്‍ദ്ദാനോ (1548 - 1600) : ഇദ്ദേഹം ഒരു ഇറ്റലിക്കാരന്‍ “പാന്തിസ്റ്റ്” ആയിരുന്നു.”ദൈവം എല്ലാമാണ്, എല്ലാം ദൈവവുമാണ്” എന്ന സിദ്ധാന്തമുയര്‍ത്തിയ ചിന്തകനായിരുന്നു ഇദ്ദേഹം.തത്വചിന്തകന്‍,കവി,പ്രപഞ്ചവിജ്ഞാനി,ഗണിതശാസ്ത്രജ്ഞന്‍ എന്നീ നിലയിലെല്ലാം പേരെടുത്ത ബഹുമുഖപ്രതിഭയായിരുന്നു.നാം അധിവസിക്കുന്ന ലോകത്തിന്റെ ബഹുലത,പ്രപഞ്ചത്തിന്റെ അനന്തത, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോപ്പര്‍നിക്കസ് രൂപം നല്‍കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി.ഇതിന്റെ വെളിച്ചത്തില്‍ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ചില ഗണിത സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു.മതനിന്ദയുടെ പേരില്‍ ചിതക്കുറ്റിയില്‍ കെട്ടിയിട്ട് ഇദ്ദേഹത്തെ മതമേലധികാരികള്‍ ചുട്ടുകൊന്നു.അശാസ്ത്രീയമായ മതചിന്തകള്‍ക്കെതിരെ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആദ്യ “രക്തസാക്ഷിയായ“ മഹാന്‍ എന്ന നിലയില്‍ ബ്രൂണോ പ്രഖ്യാതനായിത്തീര്‍ന്നു.
(ശേഷം ഉടനേ പ്രസിദ്ധീകരിക്കും.)
കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദ അന്തരീക്ഷത്തില്‍ (സംവാദ അന്തരീക്ഷം തീരെ കുറവാണ്.) ഏറെ വൈകാരികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് “മതനിന്ദ”.ശ്രദ്ധേയമായ കാര്യം “ദൈവനിന്ദ” എന്ന വാക്ക് അധികമൊന്നും കേള്‍ക്കാനില്ല എന്നതാണ്.ദൈവം എന്ന വാക്കിന് ഒരു മതേതര പ്രതിഛായയുള്ളതാകാം കാരണം.മനുഷ്യന്റെ സൃഷ്ടിയായ മതങ്ങള്‍ ഒരു ദൈവത്തെയല്ല പല ദൈവങ്ങളെയാണ് സൃഷ്ടിച്ചത്.ഈ ദൈവങ്ങളുടെ പേരില്‍ പണ്ടുമുതലെ ചേരിതിരിഞ്ഞ് അവര്‍ മണ്ണും മനസ്സും പങ്കുവച്ചെടുത്തു. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്ന മനുഷ്യസ്നേഹികളെ അവര്‍ ഇപ്പോഴും മതനിന്ദകര്‍ എന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു.
ReplyDeleteഞാന്‍ തീര്‍ച്ചയായും പ്രിന്സിപലിന്റെ പക്ഷത്താണ്.ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. നമുക്കാര്‍ക്കും ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനും സാധ്യമല്ല.വസ്തുതകള്‍ അങ്ങനെയിരിക്കെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളോട് ആ ചോദ്യം താന്കള്‍ എന്തിനു ചോദിച്ചു? സര്‍ഗ സംവാദത്തിനു കുട്ടികള്‍ക്ക് ഉപകാരപ്രദമായ എത്രയോ വിഷയങ്ങള്‍ കിടക്കുന്നു? സാറ് പറയുന്നു,ചോദ്യത്തിന് കുട്ടികള്‍ “അതേ” എന്ന് ഏകകണ്ഠമായി ഉത്തരം പറഞ്ഞതാകാം പ്രിസ്സിപ്പലിനെ അങ്കലാപ്പിലാക്കിയതെന്ന് ഞാന്‍ ഊഹിക്കുന്നു എന്ന്.വലിയവര്‍ക്കു പോലും അറിയില്ലാത്ത ഉത്തരം കുട്ടികള്‍ ഒന്നടങ്കം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം സത്യമാകുമോ? അഥവാ ആ കുട്ടികളെല്ലാവരും ദൈവ നിഷേധികള്‍ ആണെന്ന് താങ്കള്‍ കരുതുന്നുവോ?ഇല്ലല്ലോ? ആ പ്രിന്‍സിപ്പല്‍ എന്തായാലും കരുതുന്നുണ്ടാവില്ല.
ReplyDeleteതാങ്കള്‍ക്ക് തീര്‍ച്ചയായും പ്രിന്‍സിപ്പലിന്റെ പക്ഷത്ത് നില്‍ക്കാം.പക്ഷെ മറുപക്ഷം പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും തീര്‍ച്ചയായും അവകാശം ഉണ്ടെന്നത് മറക്കരുത്.ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല നമ്മൂടെ മുന്നിലെ പ്രശ്നം.ആ ദൈവം എന്തുകൊണ്ട് മനുഷ്യനോടൊപ്പം നില്‍ക്കുന്നില്ല.മനുഷ്യന്‍ ഇന്നീ കാണുന്നതു മുഴുവന്‍ നേടിയത് ദൈവത്തിന്റെ സഹായത്തോടെയല്ല, അതില്‍ അവനു സംഭവിച്ച അബദ്ധങ്ങളും സുബദ്ധങ്ങളിലുമൊന്നും ദൈവത്തിനു കയ്യില്ല.അപ്പോ എങ്ങോ ഉണ്ടെന്നു പറയപ്പെടുന്ന ആ ഒന്നിനു വേണ്ടി നമ്മുടെ ജീവിതം വെറുതെ കളയണോ? ദൈവസ്നേഹത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ദൈവനിഷേധവും പഠിപ്പിക്കേണ്ടതല്ലേ?
Deleteഇന്നായിരുന്നു വയലാര്‍ ആ പാട്ട് എഴുതിയിരുന്നതെങ്കിലത്തെ അവസ്ഥ എന്താകുമായിരുന്നു? വധഭീഷണി, ഫത്‌വ....
ReplyDeleteഭൌതിക ആഡംബരങ്ങളില്‍ അലിയാന്‍ വെമ്പുന്ന മനുഷ്യന്‍ ഇന്ന് അവന്റെ മനസാക്ഷിക്കെതിരായി പലതും ചെയ്യുന്നു. പിന്നീട് അവനു കുറ്റബോധം തോന്നുന്നതോടെ ദൈവചിന്തയില്‍ അഭയം കണ്ടെത്തുന്നു. ഇവിടെ സ്വതന്ത്ര ചിന്തയുടെ നിലവാരം കുറയുന്നതിന് കാരണം മതങ്ങള്‍ മാത്രമല്ല. ഇവിടത്തെ ഫാസിസ്റ്റ് രാഷ്ട്രീയവും സ്വതന്ത്ര ചിന്തയെ നിഗ്രഹിക്കുന്നു. ട്രേഡ് യൂണിയന്‍ സ്വഭാവം ആണ് ഇന്ന് കേരള സമൂഹത്തിന്റെ ഓരോ ഇതളിനും. അവ സംഘം ചേര്‍ന്ന് മാത്രം ചിന്തിക്കുന്നതിനാല്‍, വ്യക്തിയുടെ ആവിഷ്കാര മോഹങ്ങള്‍ മദ്യ സേവക്കു ശേഷമുള്ള ഉന്മാദത്തില്‍ മാത്രം നില നില്കുന്നു. അങ്ങിനെ മനുഷ്യ നിന്ദയില്‍ ഓരോരുത്തരും സായൂജ്യം അടയുന്നു. ഇനി കേരളം നന്നാകില്ല.
ReplyDelete1.മറുപക്ഷം പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും തീര്‍ച്ചയായും അവകാശം ഉണ്ടെന്നത് മറക്കരുത്.
ReplyDeleteഞാന്‍ ആരുടെയും അവകാശത്തെ ചോദ്യം ചെയ്തില്ലല്ലോ, അദ്ദേഹം ഉപയോഗിച്ച വേദി ശരിയായില്ല എന്നെ പറഞ്ഞുള്ളൂ.
2. കുട്ടികളെ ദൈവനിഷേധവും പഠിപ്പിക്കേണ്ടതല്ലേ?
ദൈവനിഷേധത്തെ കുറിച്ച് spoon feeding വേണോ? സ്വന്തമായി മനസ്സിലാക്കട്ടെ, അതല്ലേ യുക്തി?
3.ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല നമ്മൂടെ മുന്നിലെ പ്രശ്നം
അത് തന്നെയാണ് പ്രശ്നം. ഒരു ലിട്മസ് ടെസ്റ്റിനും തെളിയിക്കാന്‍ പറ്റാത്ത പ്രശ്നം.
1.കുട്ടികളോട് ദൈവമുണ്ട് എന്ന് പറയാമെങ്കില്‍ തിരിച്ചും പറയാം.എങ്കിലല്ലേ കാര്യങ്ങള്‍ക്കൊരു സമതുലനം വരും.
Delete2.രണ്ടിനും ഇതു തന്നെയാണുത്തരം.ദൈവത്തെക്കുറിച്ച് spOOn feeding ആകാമെങ്കില്‍ തിരിച്ചുമാകാം.പക്ഷെ ഇവിടെ അതുണ്ടായില്ല എന്ന് ശ്രദ്ധിക്കുക.ഒരിക്കലും നിര്‍ബന്ധിതമായി ഇവിടെ ദൈവനിഷേധം അദ്ദേഹം പറഞ്ഞു കൊടുത്തില്ല.സാരകഥകള്‍ പറഞ്ഞ് ദൈവമുണ്ടെന്നു പഠിപ്പിക്കുന്നതു പോലെ നമ്മൂറ്റെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പറയുകയും സാന്ദര്‍ഭികമായി വയലാര്‍ കവിത ചൊല്ലുകയും ചെയ്തു എന്നു മാത്രം.
3.ദൈവം ഉണ്ടൊ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്നം.ലിറ്റ്മസ് കടലാസുപയോഗിച്ച് തെളിയിച്ചാലും ഇല്ലെങ്കിലും ദൈവം ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്ക് കുറേ സ്തോത്രങ്ങളല്ലാതെ മറ്റെന്തു നല്‍കി എന്നാണു ഞാന്‍ ചോദിച്ചത്.മറ്റു ഭാഗങ്ങള്‍ കൂടി ഷാജി വായിക്കണമെന്നപേക്ഷ.