പിറവം ഉപതിരഞ്ഞെടുപ്പ്

**Mohanan Sreedharan | 10 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                        എന്തായാലും ഒരു കാര്യത്തില്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ യാതൊരു സംശയവും ഇല്ലാത്ത ഒന്നാണീ പിറവം തിരഞ്ഞെടുപ്പ്.തങ്ങളുടെയും കേന്ദ്രത്തിലേയും ആമോദദായകമായ ഭരണത്തില്‍ ജനങ്ങളാകെ ആനന്ദതുന്ദിലരാണെന്നും അവര്‍ എല്ലാം മറന്ന്  ഒറ്റക്കെട്ടായി വലതുപക്ഷസര്‍ക്കാറീന് വോട്ട് ചെയ്യുമെന്ന് ഭരണകക്ഷിയും എന്നാല്‍ കഴിഞ്ഞ ഒന്‍പത് മാസത്തെ അനുഭവങ്ങള്‍ ജനങ്ങളെ മാറ്റിച്ചിന്തിപ്പിക്കുമെന്നും  അതുകൊണ്ട് തന്നെ ഭരണകക്ഷിക്കെതിരായി ജനം  വോട്ടിടുമെന്ന് പ്രതിപക്ഷവും അതുവഴി  സ്വതേ ദുര്‍ബലമായ ഭരണകക്ഷിയുടെ പതനത്തിനു വഴിവക്കുമെന്ന്‍ പ്രതിപക്ഷവും അവകാശപ്പെടുന്നു.അതുകൊണ്ടുതന്നെ മറ്റു തിരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്ഥമായി പിറവം തിരഞ്ഞെടുപ്പ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാറിന്റെ വിധിയെഴുത്തായിരിക്കുമെന്ന് രണ്ടുകൂട്ടരും അവകാശപ്പെടുന്നു.
                                  നമുക്ക് നോക്കാം എന്താണു പിറവത്തെ സാധ്യതകള്‍ എന്ന്.വിശുദ്ധരാജാക്കന്മാരുടെ നാട് എന്ന അര്‍ത്ഥമുള്ള പിറവത്തിന്റെ 1977 മുതലുള്ള  ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും ആ മണ്ഡലം യു ഡി എഫിനെ മാത്രം അമര്‍ന്ന് പുല്‍കിയ ഒരു മണ്ഡലമാണെന്ന് കാണാന്‍ കഴിയും. 1977 ല്‍ ടി.എം ജേക്കബ്,1980 ല്‍ പി സി ചാക്കോ,1982 ല്‍ ബെന്നി ബഹനാന്‍,1991 ല്‍,1996 ല്‍,2001 ല്‍ ടി എം ജേക്കബ്, ഇതിനിടയില്‍ ഒരോര്‍മ്മ തെറ്റെന്നപോലെ 1987 ല്‍ ഗോപി കോട്ടമുറിക്കലിനേയും 2006 ല്‍ എം ജെ ജേക്കബിനേയും ഈ മണ്ഡലം വിജയിപ്പിച്ചയച്ചിട്ടുണ്ട്.എന്നുവച്ചാല്‍ ഇതൊരു യു ഡി എഫ് അനുകൂലമണ്ഡലാമയിരുന്നൂ എന്നും.എന്നാല്‍ 2006 ലെ എം.ജെ ജേക്കബിന്റെ വിജയം പിറവം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു.
                        ഭരണം എല്‍ഡി എഫിന്, സ്വന്തം  എം എല്‍ എ യും എല്‍ ഡി എഫുകാരന്‍,തന്നെയുമല്ല ജനങ്ങളുമായും മറ്റും നല്ല അടുപ്പമുള്ളയാളും.അതുകൊണ്ടുതന്നെ പിറവം മണ്ഡലത്തിന്റെ വികസനകാര്യങ്ങളിലെ ജനകീയ്യാഭിപ്രായം അതിന്റെ സത്ത ചോര്‍ന്നു പോകാതെ തന്നെ നിയമസഭയിലെത്തിക്കാനും പരിഹാരമൂണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.തന്നെയുമല്ല മറ്റു കാലങ്ങളിലുണ്ടാകാത്തരീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് - പ്രത്യേകിച്ചും ജനക്ഷേമത്തിലൂന്നി  നിന്നുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.ഈ പ്രവര്‍ത്തനത്തിലദ്ദേഹത്തിനു കിട്ടിയ മറുപടിയായിരുന്നൂ 2011 ലെ തിരഞ്ഞെടുപ്പില്‍ എതിരാളിയായ ശ്രീ ടി എം ജേക്കബിനെ കിടുകിട വിറപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.എന്നത്.അവസാനശ്വാസം വരെ പൊരുതിയാണദ്ദേഹം കേവലം 157 വോട്ടുകള്‍ക്ക് ടി എം ജേക്കബിനോടടിയറവ് പറഞ്ഞത്.
                         ഇതിലെ മറ്റൊരു കാര്യം കൂടി നാം കാണാതിരുന്നുകൂടാ.അക്കലഘട്ടത്തിലെ എല്‍ ഡി എഫ് ഭരണം.ഇന്‍ഡ്യക്കെന്നും,ലോകരാജ്യങ്ങള്‍ക്കെന്നും മാതൃകയായിരുന്നു ഈ ഭരണമെന്ന് നിസ്സംശയം പറയാം.വെറും മുഖസ്തുതി പറച്ചിലല്ല ഇത്.സാമ്പത്തീകമാന്ദ്യത്തില്‍ നട്ടം തിരിഞ്ഞ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളം വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചുനിന്നതിനുകാരണം ഈ ഇടതുപക്ഷ ഗവണ്മെന്റായിരുന്നു.വേറെയൊന്നും വേണ്ടാ ആ ഗവണ്മെന്റിനു മാര്‍ക്കുകൊടുക്കാന്‍!.കര്‍ഷക ആത്മഹത്യകളുടെ കാര്യം മാത്രം മതി.ഇടതുപക്ഷഗവണ്മെന്റ് അധികാരത്തിലേറുമ്പോള്‍ ദിനേന വയനാട് പാലക്കാട്,മലപ്പുറം ജില്ലകളില്‍ കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.ഭരണത്തിലേറി ആദ്യമായി വയനാട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ശ്രീ.വി എസ് അച്യുതാനന്ദന്‍ എന്തോ വലുതായി വാരിക്കൊടുക്കും കൃഷിക്കാര്‍ക്ക് എന്ന് പ്രതീക്ഷിച്ചായിരുന്നൂ മാധ്യമപ്പട മുഴുവനുംഅദ്ദേഹത്തെ കവര്‍ ചെയ്യാനെത്തിയത്.എന്നാല്‍ വളരെ മിതമായ വാക്കുകളില്‍ അവരെ ആശ്വസിപ്പിക്കുക മാത്രം ചെയ്തദ്ദേഹം തിരിച്ചുപോന്നത് മാധ്യമവിമര്‍ശനത്തിനിടയാക്കി.പക്ഷെ പ്രസ്താവനകളേക്കാളുപരി പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്ന അദ്ദേഹം തന്റെയും തന്റെ മന്ത്രിസഭയുടേയും പ്രവര്‍ത്തനത്തിലൂടെ പിന്നീട് കര്‍ഷകആത്മഹത്യകളൊഴിവാക്കുകയും  അവര്‍ക്കൊരു നല്ല ജീവിതം നല്‍കുകയും ചെയ്തു.എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണ്? ഉമ്മന്‍‌ചാണ്ടി അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പഴയരീതിയില്‍ കര്‍ഷകര്‍ കടക്കെണിയിലാവുകയും അവര്‍ ആത്മഹത്യ ചെയ്യുകയും ചെയ്യാന്‍ തുടങ്ങി.
                  ഈ നയത്തിലെ,ഭരണത്തിലെ വ്യത്യാസം ജനങ്ങള്‍ കാണാതിരിക്കുമോ?അതുമാത്രമോ, സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിന്റെ തെരുവുകളില്‍ ഗുണ്ടാവിളയാട്ടമായിരുന്നില്ലേ?സ്ത്രീകള്‍ക്കു മാത്രമല്ല മാന്യന്മാരായ പുരുഷന്മാര്‍ക്കു പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായിരുന്നില്ലെ?ഇടതുഭരണം വളരെപ്പെട്ടെന്നു തന്നെ ഗുണ്ടകളേയൊക്കെ തുറുങ്കിലടച്ച് നാട്ടില്‍ സ്വൈര്യജീവിതം ഉറപ്പാക്കിയില്ലെ?ഭാരതത്തിലെ ഏറ്റവും ക്രമസമാധാനമുള്ള സംസ്ഥാനം എന്ന അവാര്‍ഡ് കേരളം എത്ര പ്രാവശ്യമാണ് നേടിയത്, ഒന്നോ രണ്ടോ?ചുരുക്കിപ്പറഞ്ഞാല്‍ അന്ന് ഇടതുനേതാക്കള്‍ അവകാശപ്പെട്ടതുപോലെ ഈ ഭരണത്തിന്റെ സദ്ഗുണം അനുഭവിക്കാത്ത ഒരു കുടുംബം പോലും കേരളത്തിലില്ലായിരുന്നൂ.പ്രതിപക്ഷത്തിനോ മറ്റു മാധ്യമവീരന്മാര്‍ക്കോ നിഷേധിക്കാന്‍ കഴിയാത്ത സത്യമല്ലെ ഇതെല്ലാം.
                      പ്രതിപക്ഷം ആകെക്കൂടി പറഞ്ഞത് ഭരണപക്ഷത്ത് ഐക്യമില്ല, മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ വിഭാഗീയത എന്നതുമാത്രമായിരുന്നില്ലെ?അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു സൌഭാഗ്യമാണില്ലാതായത് എന്ന് ഇവരാരും പറഞ്ഞില്ല.പിണറായിയും അച്യുതാനന്ദനും തമ്മില്‍ വഴക്ക് എന്നതായിരുന്നൂ അന്ന് മാധ്യമങ്ങളുടെ മുഖ്യ അജണ്ട.ഈ വഴക്കുമൂലം കേരളം കുട്ടിച്ചോറായി എന്ന ഭാവമായിരുന്നൂ പ്രതിപക്ഷത്തിന്.പക്ഷെ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് അവരനുഭവിച്ചുകൊണ്ടിരുന്ന സൌകര്യങ്ങള്‍ക്കിത് തെല്ലും പോറലേല്‍പ്പിച്ചില്ല എന്ന കാര്യം ഇവര്‍ മറന്നു.
                          അങ്ങനെ 2011ലെ ഇലക്ഷന്‍ വന്നു.നടന്നുകൊണ്ടിരിക്കുന്ന സല്‍ഭരണം തുടര്‍ച്ചയായി നടത്താനുള്ള മാന്‍ഡേറ്റിനായി എല്‍ ഡി എഫും, പ്രത്യേകിച്ചൊന്നും എടുത്തുകാണിക്കാനില്ലെങ്കിലും ഇടതുഭരണം അഴിമതിയും വികസനവിരുദ്ധവും ഒക്കെയായതിനാല്‍ തങ്ങളെ ബഹുഭൂരിപക്ഷത്തിനു വിജയിപ്പിക്കണമെന്ന്  യു ഡി എഫും. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ അടി കിട്ടിയത് യു ഡി എഫിനാണ്, സാങ്കേതികമായി വിജയവും അവര്‍ക്കു തന്നെ കിട്ടി.നൂറ്റിനാല്‍പ്പതില്‍ നൂറ്റി ഇരുപത് സീറ്റും പ്രതീക്ഷിച്ച് ഗോദായിലിറങ്ങിയ അവര്‍ക്ക് ലഭിച്ചതാകെ 72 സീറ്റുകള്‍ മാത്രം.ഭരിച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു ബാക്കി 68 സീറ്റുകളും. യുഡി എഫിന്റെ 72 സീറ്റുകളില്‍ ഏതാണ്ട് അഞ്ച് സീറ്റുകളിലെ അവരുടെ ഭൂരിപക്ഷം നൂറിനും ഇരുനൂറിനും ഇടയില്‍.രണ്ടുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷം പോലുമില്ല.എന്നുവച്ചാല്‍ ഭരണകക്ഷിയായിരുന്ന എല്‍ ഡി എഫിനെ കേരള ജനത അംഗീകരിക്കുന്നെന്നുതന്നെ.ഇതൊരു വലിയ ബഹുമതി തന്നെയാണ്.അടിയന്തിരാവസ്ഥയുടെ കാലത്തെ ഒരു വിജയം ഒഴിച്ചാല്‍ ഭരണകക്ഷി ഇത്രയും വോട്ടും സീറ്റും വാങ്ങുന്നത് കേരള ചരിത്രത്തില്‍ മാത്രമല്ല ഭാരത ചെരിത്രത്തില്‍ തന്നെ വേറെ ഉദാഹരണങ്ങളില്ല( ബംഗാള്‍,ത്രിപുര എന്നിവ ഒഴിച്ചാല്‍)
                           എന്നാല്‍ ഒരു ലക്ഷത്തില്‍ത്താഴെ വോട്ടും രണ്ടു സീറ്റിന്റെ ഭൂരിപക്ഷവുമായി ഭരിക്കാന്‍ കയറിയ ഭരണ കക്ഷി ഏതാണ്ട് നൂറ്റിനാല്‍പ്പതില്‍ നൂറ്റിനാല്‍പ്പതു സീറ്റും കിട്ടിയ അഹങ്കാരത്തിലാണ് ഭരിക്കുന്നത് എന്ന് കൃത്യമായി ആര്‍ക്കും മനസ്സിലാകും.കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കേരളം നേടിയ നേട്ടങ്ങള്‍ വളരെപ്പെട്ടെന്ന് കേരളത്തിനു കൈമോശം വന്നുകൊണ്ടിരിക്കുകയാണ്.കര്‍ഷക ആത്മഹത്യ ഇതിന്റെ ഒരു അടയാളം മാത്രം.ക്രമസമാധാനപാലനരംഗത്ത്,നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍,സ്വാശ്രയമെഡിക്കല്‍ രംഗത്ത്,അങ്ങിനെ തൊടുന്നിടത്തെല്ലാം ഈ സര്‍ക്കാര്‍ ഒരു വലിയ പരാജയമാവുകയാണ്.ജനങ്ങളില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നു,അവരുടെ സമാശ്വാസത്തിനായി ഒന്നും ചെയ്യാനിവര്‍ക്കാവുന്നില്ല.ഭരണ രംഗത്തെ കെടുകാര്യസ്ഥതയും രാഷ്ട്രീയരംഗത്തെ യോജിപ്പില്ലായ്മയും നമ്മെ വീണ്ടും ആ പഴയ നാളുകളിലേക്ക് വലിച്ചിഴക്കുകയാണ്.
                         നേരത്തെ പറഞ്ഞ 5 മണ്ഡലങ്ങളിലൊന്നായിരുന്നു പിറവം മണ്ഡലം.സാധാരണ സിറ്റിംഗ് എം എല്‍ എ മാരെ ജനം സഹിക്കണമെങ്കില്‍,അയാള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍  അവര്‍ എത്രത്തോളം നല്ലവരായിരിക്കണം.കേവലം 157 വോട്ടുകള്‍ക്ക് മാത്രമാണ് പിറവത്ത് ഇടതുപക്ഷം പരാജയപ്പെട്ടതെന്നത് ഇടതുപക്ഷത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
                             കഴിഞ്ഞ ഗവണ്മെന്റിന്റെ നല്ല കാലത്തെ കുട്ടിച്ചോറാക്കിയ യു ഡി എഫ് ഗവണ്മെന്റ്റിനൊരു താക്കീതും മറുപടിയുമായി പിറവത്ത് ഇടതുപക്ഷം ജയിക്കേണ്ടതാവശ്യമാണ്.
 

10 comments :

 1. കഴിഞ്ഞ ഗവണ്മെന്റിന്റെ നല്ല കാലത്തെ കുട്ടിച്ചോറാക്കിയ യു ഡി എഫ് ഗവണ്മെന്റ്റിനൊരു താക്കീതും മറുപടിയുമായി പിറവത്ത് ഇടതുപക്ഷം ജയിക്കേണ്ടതാവശ്യമാണ്.

  ReplyDelete
 2. എല്‍.ഡി.എഫിന് വിജയാശംസകള്‍.

  ReplyDelete
 3. സി.പി.ഐയുടെ സി. അച്യുതമേനോനായിരുന്നു കേരളംകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയെന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ്‌. ആലപ്പുഴയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികളുടെ മഹാസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ്‌ കേരളത്തിലെ ഇടതുപക്ഷ നേതാക്കളില്‍ അച്യുതമേനോന്‍, വി.എസ്‌. അച്യുതാനന്ദന്‍, ജി. സുധാകരന്‍, ഡോ. തോമസ്‌ ഐസക്‌ എന്നിവരുടെ പേരെടുത്തു പറഞ്ഞ്‌ കേന്ദ്രമന്ത്രി പ്രശംസ ചൊരിഞ്ഞത്‌.

  കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തിലായിരുന്ന കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരെ ഒരാളെപ്പോലും പരാമര്‍ശിക്കാതെ മന്ത്രിയുടെ അഭിപ്രായ പ്രകടനം.

  ReplyDelete
 4. കൊള്ളാം നല്ലതുതന്നെ. ഈ വ്യത്യാസം ജനങ്ങളും തിരിച്ചറിഞ്ഞുതുടങ്ങിയെന്നാണ് സമിപകാല ട്രെന്റുകള്‍ കാണിക്കുന്നത്.ഇതും ഇടതുപക്ഷത്തിനനുകൂലമാവും.

  ReplyDelete
 5. അച്യുതമേനോന്‍ തന്നെ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അതില്‍ സംശയം ആര്‍ക്കുമില്ല അടിയന്തരാവസ്ഥ വന്നതും കൂടി അദ്ദേഹത്തിന് അനുകൂലമായി പ്രോജക്ടുകള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തരാവസ്ഥ സഹായിച്ചു പിന്നെ അദ്ദേഹം മോനെയും മരുമോനെയും ഒന്നും സഹായിക്കാന്‍ പോയിട്ടില്ല ബന്ധുവിന് ഭൂമി പതിച്ചു കൊടുത്തില്ല , മന്ത്രി സഭക്ക് കൂട്ടുത്തര വാദിത്തം ഉണ്ടായിരുന്നു , സമരം ഒക്കെ പുല്ലുപോലെ പൊളിച്ചു കയ്യില്‍ കൊടുത്തു സീ പീ മിന്റെ ഒരു ഗുണ്ടായിസവും ഇവിടെ ചെലവായില്ല , അതും പിറവവും ആയി എന്ത് ബന്ധം ഫില്‍ തോമേ? കര്‍ഷകര്‍ക്ക് അച്ചുതാന്ദന്‍ പുളുത്തി!! പിണറായിക്കും മാറും പാര വെയ്ക്കാന്‍ ഓടി നടക്കുകയായിരുന്നു സഖാവ്, പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ സഖാവിനെ വീര ക്ര്ത്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞല്ലോ , അരുണ്‍ കുമാറിന്റെ റിപ്പോര്‍ട്ടും ഉടനെ വരും , പിറവത്തെ മനോരാജ്യം ഒന്നും നടക്കാന്‍ പോകുന്നില്ല മോഹനാ , അത് ഇസം കൊണ്ടൊന്നുമല്ല , ഇവിടെ ക്ര്സ്ത്യാനികള്‍ ഒരു ക്ര്സിത്യാനിയെ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറക്കി വിടാന്‍ തക്കവണ്ണം പ്രബുധരല്ല അത്രയേ ഉള്ളു സിമ്പിള്‍ ലോജിക്ക്

  ReplyDelete
  Replies
  1. സുശീലന്‍ ചേട്ടോ,അച്യുതമേനോന്‍ മുഖ്യമന്ത്രി മോനും മരുമോനും സഹായിക്കാന്‍ പോയിട്ടില്ല,ബന്ധുവിന് ഭൂമി പതിച്ചുകൊടുത്തില്ല എന്നൊക്കെ ഗീര്‍വാണം പറയുന്ന കേട്ടല്ലോ.അന്ന് കോണ്‍ഗ്രസ്സും അച്യുതമേനോന്റെ പാര്‍ട്ടിയും ഭായി ഭായീ ആയിരുന്നു എന്നു കൂടി ഓര്‍ക്കണം.പിന്നെ ബന്ധുവിന് ഭൂമി പതിച്ചുകൊടൂത്ത കഥ കോണ്‍ഗ്രസ്സ് കാര്‍ പോലും മറന്നു, പേരിനൊരു സി ബി ഐ അന്വേഷണം മാത്രം.എന്താ കാര്യമെന്നറിയോ, കോണ്‍ഗ്രസ്സ് കാരാണത്രെ ആ പഹയന് ആദ്യം ഭൂമി കൊടുത്തത്.അതോടെ ഭൂമി വിവാദം ചീറ്റിപ്പോയി(ഇപ്പോഴത് ചേട്ടനെപ്പോലെയുള്ളവരുടെ മനസ്സിലെ ലഡുവായിപ്പോയി.) മകന്റെ കാര്യവും ഇപ്പോ അത്ര പറഞ്ഞു കേള്‍ക്കുന്നില്ല ആരും,അഥവാ പറയുന്നുണ്ടെങ്കില്‍ അത്ര വീര്യം പോരാതാനും.അതും ചേട്ടന്റെ മനസ്സിലെ ലഡുവായി അവശേഷിക്കാനാണ് സാധ്യത.പിന്നെ എനിക്കായുള്ള ഉപദേശം! ക്രിസ്ത്യാനി ക്രിസ്ത്യാനിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും ഇറക്കിവിടില്ലത്രെ!അന്തോണിച്ചന്റെ കാര്യം ചേട്ടന്‍ മറന്നോ,അതോ അങ്ങേര് മതം മാറിയോ?പിന്നെ ക്രിസ്ത്യാനി ക്രിസ്ത്യാനിയെ എന്ന് കേരളരാഷ്ട്രീയത്തെ ചുരുക്കിക്കാണുന്ന ആ മനസ്സിന്റെ പാപ്പരത്തത്തെ ഞാന്‍ നമിക്കുന്നു.വീടില്ലാത്ത അന്നന്നത്തെ അപ്പത്തിനു വകയില്ലാത്ത നിരവധി അനവധി ക്രിസ്ത്യാനികള്‍ ഇവിടെയുള്ള കാര്യം ചേട്ടന്‍ മറക്കരുത്.പിന്നെ അച്യുതാനന്ദന്റെ ഏറ്റവും വലിയ പുളുത്തലായി ഞാന്‍ കാണുന്നത് കര്‍ഷകഅത്മഹത്യ അദ്ദേഹം ഇല്ലാതാക്കി എന്നതാണ്,അതുമാത്രമാണ്.നോക്കണം സുശീലേട്ടോ, കോണ്‍ഗ്രസിന്റെ ചെറിയതും വലിയതുമായ, വയോധികരും ചെറുപ്പക്കാരുമടക്കം, മൂത്തതും ഇളയതുമടക്കം ഒത്തുപിടിച്ചിട്ടും വിദര്‍ഭയിലോ കേരളത്തിലോ ഒന്നും പുളുത്താന്‍ പറ്റുന്നില്ലല്ലോ സുശീലേട്ടോ!

   Delete
 6. മുല്ലക്കര രത്നാകരന്‍ ആയിരുന്നില്ലേ മന്ത്രി കൃഷി ഇതില്‍ അച്ചുതാനന്ദനെന്തു കാര്യം ? ആലപ്പുഴ കളര്കൊട്ടുള്ള ഒരു വിമുക്തഭടന് കാസര്ഗോഡ് ഭൂമി പതിച്ചു കിട്ടണമെങ്കില്‍ അതിന്റെ പിന്നില്‍ എത്ര പിടി ഉണ്ട് എന്ന് ഏതൊരാള്‍ക്കും ഊഹിക്കാം , ഇയാള്‍ ആര് കാര്‍ഗില്‍ ഹീറോ ഒന്നും അല്ലല്ലോ, കേരളത്തില്‍ എത്ര വേറെ വിമുക്ത ഭടന്‍ ഉണ്ട് , സ്വന്തം ഒരു കൂറ ഇല്ലാത്തവര്‍ അവര്‍ക്കെന്താ മോഹനാ ഇങ്ങിനെ ഭൂമി കിട്ടാത്തത്? പോട്ടെ നിങ്ങള്‍ നിങ്ങളുടെ വീടിനോട് ചേര്‍ന്ന് ഒരു പത്ത് അടി പുറമ്പോക്ക് ഉണ്ടെന്നു കരുതുക അതൊന്നു പതിച്ചു കിട്ടാന്‍ പനച്ചക്കുമായി പോയാല്‍ പോലും നൂറു നൂലാമാലകള്‍ ആയി നടക്കില്ല അങ്ങിനെ ഉള്ള കേരളത്തില്‍ ചുമ്മാതെ ഭൂമി കിട്ടുമോ?

  വിദര്‍ഭയില്‍ പണ്ടെന്നോ നടന്ന ആത്മഹത്യ ഇനിയും പൊക്കി പിടിച്ചു നടക്കാതെ മോഹന , കേരളം എന്ന് വച്ചാല്‍ എന്തിനും ഏതിനും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നടക്കുന്നവരുടെ സംസ്ഥാനം ആണ് മോളെ കെട്ടിച്ചു വിടാനും മാറും കാര്‍ഷിക ലോണെടുത്ത് അടക്കാന്‍ പറ്റാത്തപ്പോള്‍ ആത്മഹത്യ ചെയ്യും , അതെല്ലാം കര്‍ഷക ആത്മഹത്യ ആയി മീഡിയ ചിത്രീകരിക്കും കടം എഴുതി തള്ളുന്നെങ്കില്‍ തള്ളട്ടെ എന്ന ലോക്കല്‍ ലേഖകന്റെ ഔദാര്യം , ഉമ്മന്‍ ചാണ്ടി ഭരിക്കാന്‍ കേറിയപ്പോള്‍ കര്‍ഷകന് പെട്ടെന്ന് കുഴപ്പം ഉണ്ടാക്കുന്ന ഒന്നും അങ്ങേര ചെയ്തിടില്ല റബ്ബര്‍ ടാപ്പ് ചെയ്യാന്‍ അറിയാമെങ്കില്‍ ദിവസം അഞ്ഞൂറ് രൂപ കിട്ടും , ഇവിടെ ആരും ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല , പിന്നെ വെള്ളമടിയും കുടുംബകലഹവും മൂലമുള്ള ആത്മഹത്യ ആണ് ഇവിടെ കര്‍ഷക ആത്മഹത്യ എന്നൊക്കെ പറയുന്നത് , ഈയിടെ ഒരു ഡീ വൈ എസ പി ആത്മഹത്യ ചെയ്തു അയാള്‍ക്ക് ട്രാന്‍സ്ഫര്‍ വരുമെന്നാരോ പറഞ്ഞു പോലും ഹ ഹ , ഇയാള്‍ എങ്ങിനെ പോലീസില്‍ പണി എടുക്കും? ഹാള്‍ ടികറ്റ് കിട്ടിയില്ലെന്നും പറഞ്ഞു ഒരു പയ്യന്‍ ആത്മഹത്യ ചെയ്തു അവന്‍ അവന്റെ ഹെഡ് മാസ്ടരുടെ അടുത്ത് പോയി ചോദിച്ചോ?

  ആന്റണി പോലെ അല്ല ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനികള്‍ക്ക് ന്യൂന പക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളുടെ മേല്‍ മെക്കിട്ട് കേറ രുതെന്നു പറഞ്ഞത് മുതല്‍ ആന്റണി മിശിഹാ ആയി, ആന്റണി നിര്‍മ്മമന്‍ ആണ് അദ്ദേഹത്തെ കൊണ്ട് ആര്‍ക്കും തന്നെ ഒരു പ്രയോജനവും ഇല്ല അഴിമതി നടത്തില്ല അത്രമാത്രം ഒരു വിഭാഗത്തിന്റെയും രേപ്രസേന്റെടീവ് അല്ല ആന്റണി ഉമ്മന്‍ ചാണ്ടി നല്ല രീതിയില്‍ ഭരിക്കുന്നുമുണ്ട്, മറ്റു മന്ത്രിമാര്‍ പോര എന്ന് മാത്രം എല്‍ ഡീ എഫിന്റെ ആദ്യ രണ്ടു കൊല്ലത്ത് എന്ത് ഭരണം ആണ് നടന്നത് ?

  ReplyDelete
  Replies
  1. എന്റെ സുശീലന്‍ ചേട്ടാ, ചേട്ടനിങ്ങനെ തമാശ പറയരുത്.മുല്ലക്കര രത്നാകരന്‍ കൃഷിമന്ത്രിയായി എന്നുവച്ച് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് അങ്ങേരാണെന്ന് കൃത്യമായി താങ്കള്‍ മനസ്സിലാക്കിക്കളഞ്ഞല്ലോ, ഭയങ്കരന്‍ തന്നെ താങ്കള്‍.അതിലും വലിയ തമാശ താങ്കള്‍ വിദര്‍ഭക്കാര്യം പറഞ്ഞതിലാണ്.30.01.2012 ലെ ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ഓണ്‍ലൈന്‍ എഡിഷന്‍ പറയുന്നത് വിദര്‍ഭയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 4 കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ്.2011 ല്‍ 300 കര്‍ഷകര്‍ അവിടെ ആത്മഹത്യ ചെയ്തെന്നാണ് രിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും പത്രം പറയുന്നു.സുശീലന്‍ ചേട്ടന്റെ നാട് ഏതു പത്രം കിട്ടാത്ത കുഗ്രാമത്തിലാണു ചേട്ടാ?ഇനി കേരളക്കാര്‍ ഒരു രസത്തിനു കയറി ആത്മഹത്യ ചെയ്യുമെന്ന് സുശീലന്‍ ചേട്ടന്‍ പറയുന്നു.അത് വയനാട് പോലെയുള്ള ജില്ലകളില്‍ മാത്രമേ ഈ രസത്തിനാത്മഹത്യയുള്ളോ ചേട്ടാ?മറ്റു ജില്ലകളിലൊന്നും “രസ ആത്മഹത്യകള്‍” നടക്കാത്തതെന്താ ചേട്ടാ?ഇനി ചേട്ടനെന്നാ രസത്തിനാത്മഹത്യ ചെയ്യുന്നത് ചേട്ടാ? എന്നെക്കൂടൊന്നറിയിക്കണേ! എന്തെങ്കിലും രസം കിട്ടുമോ എന്നു നോക്കാനാ.ഉമ്മന്‍‌ചാണ്ടി നല്ലരീതിയില്‍ ഭരിക്കുന്നു എന്നത് സത്യം.പക്ഷെ അതാര്‍ക്കാണ് നല്ലത് എന്നതാണു പ്രശ്നം.100 ബീവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി(അത് സര്‍ക്കാറിന്റേതാണ്) അത്രയും ബാറുകള്‍ (സ്വകാര്യവ്യക്തികള്‍ക്ക്) നല്‍കി മദ്യനിരോധനം നടത്തി ഉമ്മന്‍‌ചാണ്ടി.നല്ല ഭരണമല്ലേ - സ്വകാര്യ അബ്കാരികള്‍ക്ക്. ഇങ്ങനെ ഒരു നൂറുദാഹരണങ്ങള്‍ തരാം നല്ല ഭരണത്തിന്.

   Delete
 7. മോഹനേട്ടന്‍ വല്യ തമാശക്കാരന്‍ തന്നെ... അച്ചു സഖാവ് ഭരണമേറ്റപ്പോള്‍ എന്താ വയനാട്ടില്‍ വിഷവും, കയറും നിരോധിച്ചിരുന്നൊ ആത്മഹത്യ പിറ്റേ ദിവസം തന്നെ കുറയാന്‍? ഉമ്മഞ്ചാണ്ടി സര്‍ക്കര്‍ വന്നാഴ്ചകള്‍ക്കുള്ളില്‍ വീണ്ടും വിഷത്തിന്റേയും കയറിന്റേയും നിരോധനം എടുത്തു മാറ്റി, പിന്നേയും ആത്മഹത്യകള്‍ പെരുകി....ഇതാണൊ സത്യം മാഷേ? രണ്ടു ഗവണ്മെന്റുകളടെയും നയങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ തന്നെ കുറഞ്ഞതു മാസങ്ങള്‍ വേണ്ടി വരും. അങ്ങനെ നോക്കിയാല്‍ അച്ചു സഖാവിന്റെ പല കര്‍ഷക വിരുദ്ധ നയങ്ങളും മാത്രമാണു വയനാട്ടിലെ ആത്മഹത്യക്കു കാരണം എന്നെ മനസ്സിലാകാനാവൂ... ആച്ചു സഖാവിന്റെ വയനാടു യാത്രയും രണ്ടു വാക്കുകളും മാത്രമല്ല അവിടെ ഉണ്ടായതെന്നും വ്യക്തം.വയനാട്ടിലെ കര്‍ഷകര്ക്കു LDF-UDF ഗവ: കൊടുത്ത സഹായങ്ങളെ കുറിച്ചു ഒരു കംപാരിസന്‍ നട്ത്തിയാല്‍ തന്നെ ഈ വ്യത്യാസംമനസ്സിലാക്കവുന്നതേഉള്ളൂ... പിന്നേ കുട്ടനാട്ടിലെ കര്‍ഷകര്‍ക്കൊക്കെ LDF ചെയ്തു കൊടുത്ത സഹായങ്ങള്‍ മാത്രം മതി ആ അച്ചു ഗവ്: വിലയിരുത്തന്...
  തമ്മില്‍ തല്ലിയും, മകനെ ഡയറക്റ്ററും, ഭൂമിസ്വന്തക്കാര്‍ക്കു എഴുതികൊടുത്തും ഭരിച്ച് തീര്‍ത്ത കഴിഞ്ഞ 5 വര്‍ഷങ്ങളെ ലോകത്തിലെ തന്നെ മികച്ച ഭരണമെന്നൊക്കെ പറയാങ്കാണിക്കുന്ന ആ ചങ്കൊറപ്പിനെ നമിക്കുന്നു... സ്തുതിക്കുന്നു....

  ReplyDelete
  Replies
  1. പ്രിയ അനോണി, അചു സഖാവ് വിഷവും കയറുമൊക്കെ നിരോധിച്ചോ, ഉമ്മന്‍‌ സഖാവ് നിരോധനം മാറ്റിയോ എന്നൊക്കെ വയനാട്ടിലെ കര്‍ഷകരോട് ചോദിക്കീണ്ടിവരും.ഞാന്‍ പറഞ്ഞത് പത്രവാര്‍ത്തകളേ അടിസ്ഥാനമാക്കിയാണ്.നയങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ സമയം വേണ്ടിവരും എന്നത് സത്യം.പക്ഷെ നയം കുത്തി അരിയാക്കാന്‍ പറ്റില്ലല്ലോ,അതിന് ആവശ്യക്കാര്‍ക്കുള്ള സഹായം തന്നെ വേണം.അത് അച്ചു സഖാവാണ് നല്‍കിയത് എന്നാണ് ഞാന്‍ പറഞ്ഞത്.വയനാട്ടിലെ കര്‍ഷകര്‍ക്ക് എല്‍ ഡി എഫ് - യു ഡി എഫ് ഗവണ്മെന്റുകള്‍ കൊടുത്ത സഹായങ്ങളല്ലെ അനോനീ നമ്മുടെ കണ്മുന്നില്‍ കാണുന്നത്?എല്‍ ഡിീഫ് കാലത്ത് എന്തായാലും കര്‍ഷക ആത്മഹത്യ ഉണ്ടായില്ല എന്നത് സത്യം തന്നെയല്ലേ? യു ഡി എഫ് കയറി,നയം ജനങ്ങളിലേക്കെത്തിയില്ലെങ്കിലും ആത്മഹത്യകള്‍ ഉണ്ടാവാന്‍ തുടങ്ങിയിരിക്കുന്നു.ഇതില്‍പ്പരം മറ്റെന്തു കമ്പാരിസണ്‍ വേണം മി.അനോനി?അപ്പോള്‍ അച്ചു സഖാവിന്റെ നയങ്ങളാണുകാരണം എന്നു തന്നെ വിചാരിക്കുക.ചില കമ്പൂട്ടര്‍ വൈറസുകള്‍ ഉണ്ട്.കമ്പൂട്ടറിലെത്തിയാല്‍ നിശബ്ദമായി കാത്തിരിക്കും, ഒരു പ്രത്യേക സമയം വരുമ്പോളാണവന്‍ അറ്റാക്കു ചെയ്യുക. അതുപോലത്തെ നയങ്ങളുമുണ്ടോ അനോനീ, അച്ചു സഖാവ് ഭരിക്കുമ്പോള്‍ നിശബ്ദമായിരിക്കുക, ഉമ്മന്‍‌ചാണ്ടി ഭരികുമ്പോള്‍ ആക്രമിക്കുക, ങേ ങേ.തമ്മില്‍ത്തല്ലിയാലും നാട്ടുകാര്‍ക്ക് നന്മചെയ്യുന്നതിന് അതു ബാധിച്ചില്ലല്ലോ?ഇപ്പോ അങ്ങനെയാണോ, കോണ്‍ഗ്രസ്സില്‍ തെരുവുയുദ്ധം,ലീഗില്‍ തെരുവുയുദ്ധം, കേകോ(ബി) യില്‍ തെരുവുയുദ്ധം,മാധ്യമങ്ങളില്‍ ഇത് ചിത്രസഹിതമാണു വരുന്നത്.കഴിഞ്ഞകാലത്തെ ഇങ്ങനത്തെ ഏതെങ്കിലുമൊരു സംഭവം കാണിക്കാമോ അനോനീ?മകനെ ഡയറക്ടറും - എന്നിട്ടെന്താ പിറവത്തുപോലും ഇക്കാര്യം പ്രചരണത്തിനു പരയാത്തത്? ഭൂമി സ്വന്തക്കാര്‍ക്കെഴുതികൊടുത്തതും - ആദ്യം ആ മനുഷ്യനു ഭൂമി കൊടുത്തത് കെ.കരുണാകരന്‍ എന്ന മുഖ്യമന്ത്രിയാണ്,അദ്ദേഹത്തിന്റെ സ്വന്തക്കാരനാണോ ഇയാളെന്നെനിക്കറിയില്ല, അനോനിക്കറിയാമോ? അപ്പോള്‍ കരുണാകരന്‍ ചെയ്താല്‍ നല്ലത്,അച്ചു സഖാവ് ചെയ്താല്‍ മോശം! ഇതെന്തു ന്യായം അനോനീ?

   Delete