അപ്പപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവര്‍

**msntekurippukal | 9 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ഇന്നത്തെ കേരളകൌമുദിയില്‍ കണ്ട ഒരു വാര്‍ത്തയാണീ കുറിപ്പിനാധാരം.കഴിഞ്ഞ ദിവസം വടകരയില്‍ അറസ്റ്റിലായ സി എച്ച് അശോകന്‍ ( ഒഞ്ചിയം ഏരിയാ സെക്രട്ടറി) മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച അപേക്ഷയില്‍ വടകരയിലെ ഒരു വ്യവസായിക്ക് ടി പി ച്ചന്ദ്രശേഖരന്‍ വധവുമായുള്ള ബന്ധം അന്വേഷണവിധേയമാക്കണെമെന്ന് പറഞ്ഞിരുന്നു.വാര്‍ത്ത പത്രത്തില്‍ വന്നുകഴിഞ്ഞ് മുഴുവനാളുകളും വായിച്ചു കഴിഞ്ഞില്ല അതാ വരുന്നു കേരളകൌമുദി ‘ ആരോപണം വസ്തുതാവിരുദ്ധം, ചന്ദ്രശേഖരനെ അറിയില്ല,വിരോധവുമില്ല: വ്യവസായി.’ എന്ന വമ്പന്‍ വാര്‍ത്തയുമായി.തീര്‍ന്നില്ല, അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ ആരോപണങ്ങള്‍ എന്ന കോളത്തിലും വിവാദവ്യവസായി പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം എന്ന പേരില്‍ അടുത്ത കോളത്തിലും കൊടൂത്ത് കേരള കൌമുദി സത്യസന്ധതയും നിഷ്പക്ഷതയും തെളിയിക്കുന്നത് കണ്ടോ?
                    എത്ര സത്യസന്ധമായ പത്രപ്രവര്‍ത്തനമെന്ന് നോക്കൂ.അവിടെ മാര്‍കിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു, ചെയ്തോട്ടേ. അവര്‍ തന്നെയാണ് കൊലയാളികളെന്നും വൈക്കുക.ആ കൊലയുടെ പിന്നില്‍ ശ്രീ.പിണറായി വിജയന്റെ കറുത്ത കൈ ഉണ്ടെന്നും വൈക്കുക.എന്നാല്‍ അതൊക്കെ അന്വേഷിക്കേണ്ടതും തെളിവുകള്‍ കണ്ടെത്തേണ്ടതും നമ്മുടെ പോലീസല്ലേ.എന്നാല്‍ അവരെ നിഷ്പക്ഷമായ അന്വേഷണം നടത്താനനുവദിക്കുന്നില്ല എന്നാണ് സി പി എമ്മുകാര്‍ പറയുന്നത്.എന്നാല്‍ അത്തരം വാര്‍ത്തകളൊന്നും ഈ പത്രങ്ങളില്‍ വരുന്നതായി കാണുന്നില്ല.( സോറി, കേരള കൌമുദി പത്രത്തിനു പണം മുടക്കിയിരിക്കുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയല്ലല്ലോ അല്ലെ.) എന്നാല്‍ അറസ്റ്റു ചെയ്യപ്പെട്ട മാര്‍ക്സിസ്റ്റുകാരുടെ കുറ്റസമ്മതമൊഴികള്‍ കിറുകൃത്യമായി ഈ പത്രങ്ങളിലൊക്കെ വരികയും ചെയ്യുന്നു.തന്നേയുമല്ല ടി പി ചന്ദ്രശേഖരനെ ഒറ്റുകൊടുത്ത ലോക്കല്‍ കമ്മിറ്റി അംഗം പോലീസ് ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കൈകള്‍ 30 ഡിഗ്രി ആംഗിളില്‍ കൂപ്പിയെന്ന് പത്രങ്ങള്‍ പറയുമ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഈ പത്രക്കാരുടെ മുന്നില്‍ വച്ച് ലൈവ് ആയാണോ ഇവരെ ചോദ്യം ചെയ്തതെന്നാണ്.
                         അതുപോട്ടെ, കസ്റ്റഡിയിലെടുത്ത കശ്മലന്മാര്‍ മാര്‍ക്സിസ്റ്റുകാരാരേക്കുറിച്ചും വിവാദവ്യവസായി വാര്‍ത്ത കണ്ടെത്താന്‍ ഈ പത്രങ്ങള്‍ക്കൊന്നും കഴിഞ്ഞില്ലല്ലോ? അത് ആ മേഖലയിലെ / അല്ലെങ്കില്‍ ആ രണ്ടു ജില്ലകളിലെ മുഴുവന്‍ മാര്‍ക്സിസ്റ്റുകാരും ആ വധത്തില്‍ പങ്കാളികളാണോ എന്ന് ആ പത്രങ്ങള്‍ പറയേണ്ടിയീരിക്കുന്നു.കാരണം കസ്റ്റഡിയിലെടുക്കുന്ന എല്ലാ മാര്‍ക്സിസ്റ്റുകാരേക്കുറിച്ചും ( അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരേ മാത്രമേ കസ്റ്റഡിയിലെടുക്കുന്നൊള്ളൂ) ഇങ്ങനെ ക്രൂരകഥകള്‍ പൊലിപ്പിക്കാനുള്ളവ ഇവര്‍ക്കെവിടെനിന്നു കിട്ടുന്നു? ഈ അടുത്ത നാളുകളിലൊന്നും പാര്‍ട്ടിക്കെതിരെ ഇത്രക്രൂരവും പൈശാചീകവുമായ ഒരു വേട്ടയാടല്‍ ഉണ്ടായിട്ടില്ല എന്നതാണു സത്യം.കോണ്‍ഗ്രസ്സിനാണെങ്കില്‍ നെയ്യാറ്റിന്‍‌കരയില്‍ അവര്‍ക്കൊരു വിജയം അത്യാവശ്യമാണ്,അതിന് ഏതടവും അവര്‍ പയറ്റും.ഓര്‍ക്കുക, നമ്മുടെ മുഖ്യമന്ത്രി വികാരവിവശനായി ഗദ്ഗദകണ്ഠനായി പറയുന്നത് എല്ലാ ചാനലുകളും കാണിച്ചിരുന്നു: ജയിക്കാനൊരാളെ കൊല്ലണമെന്നു വന്നാല്‍ അവിടെ തോല്‍ക്കാനാണ് കോണ്‍ഗ്രസ്സ് ത്ലപര്യപ്പെടുക എന്ന്.അത് പറഞ്ഞ് വായടക്കുമ്പോഴേക്കും ഹസ്സന്‍ വന്നു കോണ്‍ഗ്രസ്സുകാരും കൊന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്.എന്നാല്‍ പരസ്യവരുമാനത്തെ ബാധിക്കുമെന്നതുകൊണ്ടായിരിക്കും ഒരു പത്രവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല.
                  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നിയമപുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ള ഈ നാട്ടിലാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഒരു പ്രത്യേകപാര്‍ട്ടിയുടെ പേരില്‍ കെട്ടിയെഴുന്നെള്ളിക്കപ്പെടുന്നത്? ഇതിനൊരുത്തരമേ എനിക്കു തോന്നുന്നുള്ളൂ,മാര്‍ക്സിസ്റ്റുപാര്‍ട്ടി ചരിക്കുന്നത് തികച്ചും ശരിയായ പാതയിലൂടെ തന്നെയാണ്.കാരണം ഒരു സന്നിഗ്ദഘട്ടം വരുമ്പോള്‍ എല്ലാവരും അവരുടെ തനിനിറം കാണിക്കും എന്ന് പറഞ്ഞ മഹാനാരാ - ലെനിനോ മാവോയോ അതോ മാര്‍ക്സ് തന്നെയോ?

9 comments :

  1. കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം കിട്ടിയാല്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ സാമ്പത്തിക തട്ടിപ്പിനു ജയിലില്‍ പോയത് സ്വാത്ന്ത്ര്യ സമര കണക്കില്‍ പെടുത്തില മാമ്മന്‍ മാപ്പിളയുടെ അനത്തര തലമുറ നടത്തുന്ന മനോരമയുടെ നേതൃത്വത്തിലുള്ള മാധ്യമ സിന്‍ഡിക്കേറ്റില്‍ നിന്നും സത്യസന്ധമായ വാര്‍ത്തയോ????

    വര്‍ഷം നാല് കഴിഞ്ഞിട്ടും മലങ്കര വര്‍ഗീസിന്റെ ഘാതകരെ പിടിക്കാന്‍ കഴിയാത്തവര്‍, വര്‍ഷം ഇരുപതു കഴിഞ്ഞിട്ടും അഭയക്കേസ് തെളിയിക്കാന്‍ കഴിയാത്തവര്‍ ടി.പി വധക്കേസും രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നതിനപ്പുറം സത്യ സന്ധമായി അന്വേഷിക്കും എന്നു കരുതാനാവില്ല.

    ReplyDelete
  2. കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം കിട്ടിയാല്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ, സാമ്പത്തിക തട്ടിപ്പിനു ജയിലില്‍ പോയത് സ്വാത്ന്ത്ര്യ സമര കണക്കില്‍ പെടുത്തിയ മാമ്മന്‍ മാപ്പിളയുടെ അനത്തര തലമുറ നടത്തുന്ന മനോരമയുടെ നേതൃത്വത്തിലുള്ള മാധ്യമ സിന്‍ഡിക്കേറ്റില്‍ നിന്നും സത്യസന്ധമായ വാര്‍ത്തയോ???? നല്ല കളിയായി!!!

    വര്‍ഷം നാല് കഴിഞ്ഞിട്ടും മലങ്കര വര്‍ഗീസിന്റെ ഘാതകരെ പിടിക്കാന്‍ കഴിയാത്തവര്‍, വര്‍ഷം ഇരുപതു കഴിഞ്ഞിട്ടും അഭയക്കേസ് തെളിയിക്കാന്‍ കഴിയാത്തവര്‍. ടി.പി വധക്കേസും രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നതിനപ്പുറം സത്യസന്ധമായി അന്വേഷിക്കും എന്നു കരുതാനാവില്ല.

    ReplyDelete
  3. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നിയമപുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ള ഈ നാട്ടിലാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഒരു പ്രത്യേകപാര്‍ട്ടിയുടെ പേരില്‍ കെട്ടിയെഴുന്നെള്ളിക്കപ്പെടുന്നത്? ഇതിനൊരുത്തരമേ എനിക്കു തോന്നുന്നുള്ളൂ,മാര്‍ക്സിസ്റ്റുപാര്‍ട്ടി ചരിക്കുന്നത് തികച്ചും ശരിയായ പാതയിലൂടെ തന്നെയാണ്.കാരണം ഒരു സന്നിഗ്ദഘട്ടം വരുമ്പോള്‍ എല്ലാവരും അവരുടെ തനിനിറം കാണിക്കും എന്ന് പറഞ്ഞ മഹാനാരാ - ലെനിനോ മാവോയോ അതോ മാര്‍ക്സ് തന്നെയോ?

    ReplyDelete
  4. കമ്മ്യൂണിറ്റ് പാര്‍ട്ടി ഇതു ചെയ്തു എന്ന് വിശ്വസിക്കുന്നില്ല .പക്ഷെ സത്യം ഒരിക്കല്‍ പുറത്തു വരും .പക്ഷെ സഖാവ് കുഞ്ഞനന്തന്‍റെ തിരോധാനം ദുരൂഹമാണ് .
    കോണ്‍ഗ്രസിനുള്ളില്‍ ഒരു ചെന്നായ ഒളിച്ചിരിപ്പുണ്ടോ എന്ന് കാത്തിരുന്ന് കാണാം ..............

    ReplyDelete
    Replies
    1. സുഹൃത്തേ,
      സഖാവ് കുഞ്ഞനന്തന്റെ തിരോധാനം എന്നു പറഞ്ഞതൊന്ന് വിശദീകരിക്കാമോ?

      Delete
    2. This comment has been removed by the author.

      Delete
  5. കേരള കൌമുദിയുടെ കാര്യം അല്ലെ പറഞ്ഞത് മനോരമ അല്ലല്ലോ , അവരും തിരിഞ്ഞോ ? സര്‍ക്കുലേഷന്‍ കൂടണ്ടേ?

    ReplyDelete
  6. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ ഒളിവിലാണ് .ഇ കാര്യത്തെ കുറിച്ച് ഇളമരം കരീമിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കരിം പറഞ്ഞത് പാര്‍ടിക്ക് അ കാര്യത്തില്‍ വ്യക്തത ഇല്ല എന്നാണ് . ഇതാണ് ഞാന്‍ പറഞ്ഞത് .ഞാന്‍ ഇ കൊല CPI(M) ചെയ്തു എന്ന് വിശ്വസിക്കുന്നില്ല...

    ReplyDelete
  7. സോറി,കുഞ്ഞനന്തനെന്നു കേട്ടപ്പോല്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഓര്‍ത്തുപോയി.ക്ഷമിക്കണം.

    ReplyDelete