നെയ്യാറ്റിൻകരയും അതിനുശേഷവും.

**msntekurippukal | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ കാത്തുകാത്തിരുന്ന നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ഫലവും പുറത്തുവന്നു. എൽ.ഡി.എഫ് തോറ്റു, യു.ഡി.എഫ് ജയിച്ചു, ബി ജെ പി മൂന്നാം സ്ഥാനത്തായി.വിജയക്കൊടി പാറിച്ച ശ്രീ സെൽവരാജന് അഭിനന്ദനങ്ങളർപ്പിച്ചുകൊണ്ട് വന്ന ഒരു ഫോട്ടോ ഞാൻ ഫേസ് ബുക്കിൽ കണ്ടത് പുനപ്രസിദ്ധീകരിക്കുകയണ്.
                      ഈ ചോദ്യം അസ്ഥാനത്താവുമെന്ന് വിശ്വസിക്കാം നമുക്ക്.കാരണം അന്ന് എൽ.ഡി.എഫ് ടിക്കറ്റിൽ മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർഥിയായാണ് ശ്രി.സെൽവരാജ് മൽസരിച്ച് ജയിച്ചത്.എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ലാതെ അദ്ദേഹം എം എൽ എ സ്ഥാനവും പാർട്ടിയിലെ സ്ഥാനവും രാജിവൈക്കുകയാണുണ്ടായത്.രാജി വച്ചയുടൻ അദ്ദേഹം യു ഡി എഫ് പാളയത്തിലെത്തുകയും അവരുടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്തു.ഇത്രയും സംഭവിക്കുമ്പോഴും നാമറിയേണ്ട കാര്യം ഒരിക്കലും നെയ്യാറ്റിൻകര ഒരു ഇടതുപക്ഷ മണ്ഡലമായിരുന്നില്ല.നാളിതുവരെയുള്ള ചരിത്രത്തിൽ രണ്ടോ മൂന്നോ പ്രാവശ്യത്തിൽ കൂടുതൽ ഇടതുപക്ഷമവിടെ ജയിച്ചിരുന്നില്ലെന്നതണ് സത്യം.(എന്നാലീ സത്യം കൂട്ട ഓളിയിടലിനിടയിൽ മറഞ്ഞു പോവുകയാണുണ്ടായത്.) കഴിഞ്ഞ പ്രാവശ്യം ആ സീറ്റ് സെൽവരാജിനു പാർട്ടി നൽകിയപ്പോൾ അത് അദ്ദേഹത്തെ തോൽപ്പിച്ച് ഒതുക്കാൻ മാത്രമായിരുന്നെന്ന് അദ്ദേഹം പരിഭവം പറഞ്ഞതായി രാജി വച്ചയുടനെ പല പ്രാവശ്യം മാധ്യമങ്ങളിൽ കണ്ടിരുന്നു.(അന്ന് പാർട്ടിയെ അടിക്കാനുള്ള ഒരു വടിയായിരുന്നു സെൽവനെ ഒതുക്കാനുള്ള ഈ ശ്രമമെങ്കിൽ ഇന്നത് മാധ്യമങ്ങൾ മനപൂർവം മറച്ചുവൈക്കുകയാണ്.)
                   ഏതായാലും ഇലക്ഷൻ പ്രചരണമാരംഭിച്ചപ്പോൾ ഇടതുപക്ഷത്തിനനുകൂലമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം.ഇത് ശരിക്കും സെൽവരാജിനെ വിയർപ്പിച്ചിരുന്നു.ആ കാലത്തെ വീഡിയോ ക്ലിപ്പിങ്ങുകളിലെ സെൽവരാജിന്റെ ശരീരഭാഷയിൽ നിന്ന് നമുക്കത് വായിച്ചെടുക്കാമായിരുന്നു.എന്നാൽ വളരെ വേഗം തന്നെ കേരളത്തിന്റെ മൊത്തം രാഷ്ട്രീയ അന്തരീക്ഷം മാറിമറിഞ്ഞു.ഒഞ്ചിയത്തെ ശ്രീ.ടി.പി.ചന്ദ്രശേഖരൻ വധമാണതിനു കാരണമായിത്തീർന്നത്.ഒരു പ്രാദേശീക പ്രശ്നത്തെ ചൊല്ലി ( ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി, അല്ലെങ്കിൽ ഒരു ചെറിയ അധികാരത്തർക്കത്തെതുടർന്ന് ) സി പി എമ്മിൽ നിന്നും പുറത്തുപോയ ഒരു പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തോടൊപ്പം കുറെ അനുയായികളും പുറത്തായി, ഇത് 2004 ലൊ മറ്റോ ആയിരുന്നു.2004 ൽ പാർട്ടിയെ വെല്ലുവിളി(?)ച്ച് പുറത്തുപോയ അദ്ദെഹത്തെ വധിക്കാൻ സി പി എമ്മിനു 2012 മെയ് വരെ കാത്തിരിക്കേണ്ടി വന്നു എന്നതു തന്നെ അവിശ്വാസനീയമണ്.പ്രത്യേകിച്ചും ആ പ്രദേശത്ത് ടിപിയുയർത്തിയ വെല്ലുവിളി ആറിത്തണുത്തുകൊണ്ടിരുന്ന വേളയിലും. തന്നേയുമല്ല സി പിമ്മുമായി സഹകരിക്കാൻ ടി പി തയ്യാറായെടുത്തുകൊണ്ടിരുന്ന വേളയിൽ.
               അപ്പോൾ ചിത്രം തെളിയുകയായിരുന്നു.പാർട്ടി വിമതനായ ടി പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപ്പെടുന്നു കേരളത്തിന്റെ വടക്ക്, കേരളത്തിന്റെ തെക്ക് ഭരണകക്ഷി ഉപതിരഞ്ഞെടുപ്പിൽ വിയർത്തുകൊണ്ടിരിക്കുകയായിരുന്നു.അവർക്ക് അസുഖകരമായ കാര്യങ്ങൾ ദേശീയലവലിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.നാളിതുവരെയില്ലാത്ത രീതിയിൽ പെട്രോളിന് വില കൂടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ ബൈക്കുകളുള്ള സ്ഥലം കേരളമാണ്. മണ്ണെണ്ണ വിലകൊടുത്താൽ പോലും കിട്ടാനില്ലാതെ വന്നത് നെയ്യാറ്റിൻകരയിലെ തീരദേശവാസികളുടെ ജീവിതത്തെ തന്നെ ബാധിച്ചു, അഞ്ചോ ആറോ കിലോ മീറ്ററുകൾക്കപ്പുറം തമിഴ്‌നാട്ടിലീ മണ്ണെണ്ണ സുലഭമാണുതാനും.വിലക്കയറ്റവും ജനജീവിതത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.പവർ കട്ട്, കറന്റ് ചാർജ് വർദ്ധനവ് ഒക്കെയുണ്ടാക്കിയ ജീവിതഞെരുക്കം വേറെ.ഡീസലിനും പാചകവാതകത്തിനും വില കൂടുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
                               ഈയൊരു ഘട്ടത്തിലാണ് ടി പി വധം നടക്കുന്നത്.അധികാരത്തിനു പിന്നാലെ പായുന്ന ആരും ചെയ്യുന്ന ആ കാര്യം ചെയ്യാൻ ഭരണകക്ഷി തയ്യാറായി.സ്വന്തം നേതാവോ അണികളിലാരെങ്കിലുമോ കൊല്ലപ്പെട്ടാൽ പോലും ബന്ദോ ഹർത്താലോ നടത്താൻ ശ്രമിക്കാത്തവർ മറ്റൊരു പാർട്ടി (റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി - യു ഡി എഫിന്റെ ഘടകകക്ഷി പോലുമല്ല.) നേതാവ് വധിക്കപ്പെട്ടപ്പോൾ നാടെങ്ങും ഹർത്താൽ പ്രഖ്യാപിച്ചു.യു ഡി എഫിന്റെ മിക്കവാറും എല്ലാ നേതാക്കളും കണ്ണീർഒഴുക്കി അവിടെ പാഞ്ഞെത്തി.കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു, യു ഡി എഫീ വധം രാഷ്ട്രീയ നേട്ടത്തിനുപയ്യോഗിക്കും - മരിച്ച( കൊല്ലപ്പെട്ട ) ഒരാളോട് ചെയ്യാവുന്ന ഏറ്റവും ഹീനമായ കാര്യം.തങ്ങളുടെ വർഗശത്രുവിന്റെ കൊലപാതകം ഏറ്റവും ഹീനമായ രീതിയിൽ ( ഇന്ന് യുഡി എഫിലുള്ള ജനതാദളിന്  പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലെ എതിർപ്പാണല്ലോ ടി പിയെ പാർട്ടിക്ക് പുറത്തെത്തിച്ചത്) താൽക്കാലീക രാഷ്ട്രീയനേട്ടത്തിനുപകാരപ്പെടുത്തുന്നത്ര നമ്മുടെ കേരളത്തെ യു ഡി എഫ്  അധ:പതിപ്പിച്ചു.കൊല ചെയ്ത അടുത്ത മണിക്കൂറിൽ യു ഡി എഫ് ഒന്നായി വായ്ത്താരി മുഴക്കി കൊന്നത് മാർക്സിസ്റ്റ് കാരാണെന്ന്.ഭരിക്കുന്ന ആഭ്യന്തര മന്ത്രി ഈ പ്രഖ്യാപനവുമായാണ് പോലീസിനെ കാണുന്നതു തന്നെ, കൂടെ കെ പി സി സി  പ്രസിഡണ്ടും.നോക്കണെ , പോലീസിനു നിർദ്ദേശം നൽകാൻ ആഭ്യന്തരമന്ത്രിയുണ്ട്, പോരെങ്കിൽ മുഖ്യമന്തരിയുണ്ട്, ഇതും പോരാത്തതിന് ഭരണപാർട്ടിയുടെ സംസ്ഥാനപ്രസിഡണ്ടും.ഇത്രമാത്രം അധികാരദുർവിനിയോഗം നടത്തിയണ് മാർക്സിസ്റ്റുപാർട്ടിക്കെതിരെ ഭരണമുന്നണി പട നയിച്ചത്.
                     ഇതിനൊക്കെ മകുടം ചാർത്തുന്ന രീതിയിലാണ് ഇവിടത്തെ മാധ്യമങ്ങളുടെ പെരുമാറ്റം. അസഹനീയമായിരുന്നു ഇവരുടെ പ്രകടനം.കൊന്നത് മാർക്സിസ്റ്റ് പാർട്ടിയാണന്ന് അവരങ്ങ് ഉറപ്പിച്ചു.എന്നിട്ട് അതിനു തെളിവുണ്ടാക്കുന്ന പരിപാടിയിലായിരുന്നു ഏതാണ്ട് ഇലക്ഷൻ കഴിയുന്നതുവരെ ഇവർ മുഴുകിയിരുന്നത്.തിരുവഞ്ചൂരിന്റെ പോലീസ് മാർക്സിസ്റ്റ്കാരെ അറസ്റ്റ് ചെയ്യുമ്പോഴൊക്കെ അവർ അങ്ങനെ മൊഴി നൽകി ഇങ്ങനെ മൊഴി നൽകി എന്ന വാർത്തകൾ മൽസരിച്ച് പൊടിപ്പും തൊങ്ങളും വച്ച് നൽകുകയായരിരുന്നു ഇവരുടെ പരിപാടി.മൊഴി നൽകിയപ്പോൽ ലോക്കൽ നേതാവ് പൊട്ടിക്കരഞ്ഞെന്നായിരുന്നു കുറച്ചു ദിവസത്തെ അവരുടെ സെന്റിമെന്റൽ വാർത്ത.എന്നാൽ ജാമ്യം കിട്ടിയ ഈ നേതാവ് ഇത്തരം വാർത്തകളൊക്കെ നിഷേധിക്കുകയും പകരം മറ്റൊരു കഥ പറയുകയും ചെയ്തു.യു ഡി എഫും പോലീസും ടാർജെറ്റ് ചെയ്തിരിക്കുന്ന ഒരു സി പി എം സംസ്ഥാന നേതാവിന്റെ പേർ അറസ്റ്റിലാവരെക്കൊണ്ട് പറയിപ്പിക്കാനുള്ള കൊടിയ മർദ്ദനത്തിന്റെ പാടുകളാണദ്ദേഹം ജാമ്യത്തിലിറങ്ങിയശേഷം പറഞ്ഞത്.എന്നാലത് കേൽക്കാനോ പ്രസിദ്ധീകരിക്കാനോ ഇന്നാട്ടിലെ ഒരു നിഷ്പക്ഷ മാധ്യമവും തയ്യാറായില്ല.
                    അങ്ങനെ ഏകപക്ഷീയമായി നടന്ന ക്രൂരമായ ഒറ്റപ്പെടുത്തലായിരുന്നു, നിയമവിധേയമായി ഇന്നാട്ടിൽ പ്രവർത്തിച്ചു വരുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ വാസ്തവവിരുദ്ധമായ അധിക്ഷേപം ചൊരിയലായിരുന്നു യഥാർത്ഥത്തിൽ യു ഡി എഫും മാധ്യമങ്ങളും കൂടി നടത്തിയ നെയ്യാറ്റിൻകരയിലെ തിരഞ്ഞെടുപ്പു പ്രചരണം.നാട്ടിലെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളെല്ലാം ക്രൂരമായി മറച്ചു വൈക്കപ്പെട്ടു.പെട്രോളിന്റെ വില വർദ്ധന, മണ്ണെണ്ണ കിട്ടാക്കനിയായത്, നാട്ടിൽ വർദ്ധിച്ചു വരുന്ന നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ , കൂടിക്കൂടി വരുന്ന സാധാരണക്കാരന്റെ ജീവിതപ്രാരബ്ധങ്ങൾ, ദിനം പ്രതി തടിച്ചുകൊഴുത്തുവരുന്ന കോർപ്പറേറ്റ് മുതലാളിമാർ,ദിനം പ്രതി പുറത്തുവരുന്ന ഭീതിദമായ തുകകളുടെ അഴിമതി അങ്ങനെ എല്ലാം എല്ലാം സമർത്ഥമയി മറച്ചു വൈക്കപ്പെട്ടു.അതിന്റെ ഫലം കാണുകയും ചെയ്തു.സി പിഎമ്മിനെ ഇല്ലാതാക്കണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും തൽക്കാലത്തേക്ക് തളക്കാനവർക്കു കഴിഞ്ഞു.നാട്ടിലെ എല്ലാ മാർക്സിസ്റ്റ് വിരുദ്ധരും മാർക്സിസ്റ്റ് വിരുദ്ധമാധ്യമങ്ങളും യു ഡി എഫും ഒക്കെ കൊണ്ടു പിടിച്ച് ഒരുമാസക്കാലം സർവസീമകളും ലംഘീച്ച് എല്ലാ വിധ പ്രചരണരീതികളും അവലംബിച്ചിട്ടും സി പി എമ്മിന്റെ വോട്ടുകൾ വല്ലാതെ കുറയ്ക്കാൻ കഴിഞ്ഞില്ല എന്നതു തന്നെയണ് സി പി എമ്മിന്റെ വിജയം.ഇത്രയും വലിയൊരു ഐക്യമുന്നണി പാർട്ടിക്കെതിരെ ഇളകിയാടുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം.എന്നിട്ടും പാർട്ടിയെ തോൽപ്പിക്കാനല്ലാതെ പാർട്ടിയെ നശിപ്പിക്കാനവർക്കായില്ല എന്നത് തന്നെയാണ് പാർട്ടിയുടെ കരുത്ത്.
                 ഇതോടൊപ്പം തിരഞ്ഞെടുപ്പുനടന്ന ആന്ധ്രാപ്രദേശില 18 മണ്ഡലങ്ങളിലെ 16 മണ്ഡലത്തിലും കോൺഗ്രസ്സ് തോറ്റു തൊപ്പിയിട്ടു എന്നത്ര ശക്തമാണ് കോൺഗ്രസ്സിനെതിരെയുള്ള ജനരോഷം.ഇതിനേയാണ് കുറേ പീറ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിലെ കോൺഗ്രസ്സ് പ്രഭ്രുതികൾ മാധ്യമങ്ങളെന്ന പാഴ്‌മുറം കൊണ്ട് അടയ്ക്കാൻ ശ്രമിക്കുന്നത് എന്ന് മാത്രം തൽക്കാലം പറയുന്നു.

6 comments :

  1. സി പിഎമ്മിനെ ഇല്ലാതാക്കണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും തൽക്കാലത്തേക്ക് തളക്കാനവർക്കു കഴിഞ്ഞു.നാട്ടിലെ എല്ലാ മാർക്സിസ്റ്റ് വിരുദ്ധരും മാർക്സിസ്റ്റ് വിരുദ്ധമാധ്യമങ്ങളും യു ഡി എഫും ഒക്കെ കൊണ്ടു പിടിച്ച് ഒരുമാസക്കാലം സർവസീമകളും ലംഘീച്ച് എല്ലാ വിധ പ്രചരണരീതികളും അവലംബിച്ചിട്ടും സി പി എമ്മിന്റെ വോട്ടുകൾ വല്ലാതെ കുറയ്ക്കാൻ കഴിഞ്ഞില്ല എന്നതു തന്നെയണ് സി പി എമ്മിന്റെ വിജയം.ഇത്രയും വലിയൊരു ഐക്യമുന്നണി പാർട്ടിക്കെതിരെ ഇളകിയാടുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം.എന്നിട്ടും പാർട്ടിയെ തോൽപ്പിക്കാനല്ലാതെ പാർട്ടിയെ നശിപ്പിക്കാനവർക്കായില്ല എന്നത് തന്നെയാണ് പാർട്ടിയുടെ കരുത്ത്.
    ഇതോടൊപ്പം തിരഞ്ഞെടുപ്പുനടന്ന ആന്ധ്രാപ്രദേശില 18 മണ്ഡലങ്ങളിലെ 16 മണ്ഡലത്തിലും കോൺഗ്രസ്സ് തോറ്റു തൊപ്പിയിട്ടു എന്നത്ര ശക്തമാണ് കോൺഗ്രസ്സിനെതിരെയുള്ള ജനരോഷം.ഇതിനേയാണ് കുറേ പീറ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിലെ കോൺഗ്രസ്സ് പ്രഭ്രുതികൾ മാധ്യമങ്ങളെന്ന പാഴ്‌മുറം കൊണ്ട് അടയ്ക്കാൻ ശ്രമിക്കുന്നത് എന്ന് മാത്രം തൽക്കാലം പറയുന്നു.

    ReplyDelete
  2. ഫയങ്കരപുത്തി

    ReplyDelete
    Replies
    1. സന്തോഷം ഒന്നു വിശദീകരിച്ചെങ്കില്‍ നന്നായിരുന്നു.

      Delete
  3. സിപിഎം ലെ അധികാരം കൈയാളുന്ന ഘുണ്ടാ നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാണെന്നാണ്. ആ അനുമാനം തന്നെ താങ്കള്‍ക്കും. ടി പി വധം അന്വേഷിയ്ക്കുന്ന ഡി ജി പി യെ യും മറ്റും സംശയമില്ല, സി ബി ഐ യ്ക്ക് വിടണ്ട എന്നൊക്കെ സിപിഎം പറഞ്ഞു, വി എസ്സിനും തൃപ്തി തന്നെ. ഉപജീവനത്തിന് വേണ്ടി സിപിഎം നെ ആശ്രയിയ്ക്കുന്നത് കൊണ്ടാണ് താങ്കളെപ്പോലെയുള്ളവര്‍ക്ക് ഇങ്ങിനെ വിഡ്ഢിത്തം എഴുതേണ്ടി വരുന്നത്. എന്തെങ്കിലും ജോലി ചെയ്തു ജീവിയ്ക്കുന്നതല്ലേ നല്ലത് ?

    ReplyDelete
    Replies
    1. നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നിട്ട് അടുത്ത പോയിന്റില്‍ പ്രസംഗിച്ച ഇന്നത്തെ എം പി പറഞ്ഞത് ഞാനവിടെ ഒരാളെ വെടി വച്ച് കൊന്നിട്ടിട്ടുണ്ട് എന്നായിരുന്നു, എന്നിട്ടും അദ്ദേഹം ഒരു ഗുണ്ടയാണെന്ന് താങ്കള്‍ക്ക് തോന്നിയില്ല.നല്ലത് പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ മറ്റൊരു നേതാവിനതു തോന്നി,അയാളതു പറഞ്ഞതിന് അങ്ങേരെ ഡി സി സി ഓഫീസില്‍ ഗുണ്ടാ നേതാവിന്റെ അനുയായി ഗുണ്ടകള്‍ തടണ്‍ജു വച്ചു.എന്നിട്ടും താങ്കള്‍ക്ക് വേവലാതി സി പി എമ്മിലെ ഗുണ്ടാനേതാക്കളെ കുറിച്ചാണ്.ഉപജീവനത്തിനു വേണ്ടി ഞാന്‍ സി പീമ്മിനെ ആശ്രയിക്കുന്നെന്ന് താങ്കള്‍ കൃത്യമായി കണ്ടു പിടിച്ചു കളഞ്ഞല്ലോ, നന്ദിയുണ്ട്.എനിക്കും എന്നേപോലുള്ളവര്‍ക്കും സഹായത്തിന് ( അത് ലക്ഷക്കണക്കിനാളുകള്‍ വരും കെട്ടോ ) പാര്‍ട്ടിയുള്ളതുകൊണ്ടാണ് ഇന്ന് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാവുന്നത്.പാര്‍ട്ടി നടത്തിയ നിരവധി അനവധി പ്രക്ഷോഭങ്ങളിലൂടെ തെളിഞ്ഞു വന്ന ഭൂമികയിലാണ് സ്വയം സമ്മതിച്ചില്ലെങ്കില്‍ കൂടിയും ഞാനും താങ്കളും ഒക്കെ നിലനിന്നു പോരുന്നത്.വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് സുഹൃത്തേ!

      Delete
  4. പ്രചരണരംഗത്ത്, പ്രത്യേകിച്ചും കള്ളപ്രചരണരംഗത്ത് പാര്‍ട്ടി എന്നും പിന്നിലായിരുന്നു.മനോരമയും മാതൃഭൂമിയും എഴുതിക്കൂട്ടുന്നതിന്റെ നാലിലൊന്ന് എഴുതാനുള്ള കഴിവ് പാര്‍ട്ടിക്കാര്‍ക്കില്ല.അവര്‍ ഏതൊരു പ്രശ്നവും ജനങ്ങളെ അണിനിരത്തി നേരിടാനാണ് ശ്രമിച്ചിട്ടുള്ളത്.പരാജയം വിശദീകരിക്കാനാവാതെ പാടുപെടുന്ന മാര്‍ക്സിസ്റ്റു നേതാക്കളെ കണ്ട് കണ്‍ നിറഞ്ഞ താങ്കള്‍ കാണാതെ പോയത് മറ്റൊരു കാഴ്ച്ചയാണ്.കേരളത്തില്‍ നെയ്യാറ്റിന്‍‌കര ഇലക്ഷനോടൊപ്പം ഇലക്ഷന്‍ നടന്ന മറ്റ് 25 സ്ഥലങ്ങള്‍ കൂടിയുണ്ടായിരുന്നു ഇന്‍ഡ്യയില്‍.ആകെ കോണ്‍ഗ്രസിനു കിട്ടിയത് മൂന്നേ മൂന്ന് സീറ്റുകള്‍ മാത്രം.ബാക്കി 22 സ്ഥലങ്ങളിലും കോണ്‍ഗ്രസ്സ് കട്ടപ്പൊക.പരാജയം വിശദീകരിക്കാന്‍ കൂടുതല്‍ പാടുപെടുന്നത് ആരാണ് ചേട്ടാ? അതുപോട്ടെ ഈ തിരഞ്ഞെടുപ്പു ഫലം ഏതെങ്കിലും പത്രം പ്രാധാന്യ്ത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിന്നോ? അപ്പോ ഇതൊക്കെ ഞങ്ങള്‍ പറയുമ്പോള്‍ അതിനെ മറയ്ക്കാന്‍ അതിവൈകാരികതയുടെ കണ്ണീരൊഴുക്കല്ലെ ഇവിടെ നടന്നത്?

    ReplyDelete