Is there a God? ( ദൈവമുണ്ടോ?)

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ശ്വരനെവിടെ ഈശ്വരനെവിടെ ഈശ്വര ഹല്ലാ യഹോവയെവിടേ?“ 
“ ഈശ്വരനെതേടി ഞാന്‍ നടന്നു,അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍, വിജനമായ ഭൂവിലുമില്ലീശ്വരന്‍” 
                               തുടങ്ങിയ വരികളൊക്കെ ഇന്ന് പെണ്‍കുട്ടികളുടെ മദഭരിതമായ ചലനങ്ങളുടെ വര്‍ണ്ണനകളിലേയ്ക്ക് വഴിമാറിപ്പോയെങ്കിലും ആ ചോദ്യം ഇന്നും നിലനില്‍ക്കുന്നു.
                              മനുഷ്യന്‍ അവന്റെ ഭൂതഭാവികളേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ഈ ചോദ്യം പല രൂപത്തിലും ഭാവത്തിലും ഉയര്‍ന്നുവരാനും തുടങ്ങിയിരുന്നു അതിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കാനും തുടങ്ങിയിരുന്നു.കാലം മാറുന്നതനുസരിച്ച് തര്‍ക്കത്തിന്റെ രൂപഭാവങ്ങള്‍ മാറുന്നു എന്നതല്ലാതെ ഈ ചോദ്യത്തിനൊരാത്യന്തിക ഉത്തരം കണ്ടെത്തിയെന്ന് വിശ്വാസികള്‍ അംഗീകരിച്ചു തരുന്നില്ലാത്തതിനാല്‍ ഇന്നും ആ തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
                                തിരുവനന്തപുരത്തെ “നിര്‍മുക്ത” എന്ന സംഘടന വീണ്ടും ഈ വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിച്ചിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസം 3 ന്. ആ സംവാദത്തിന്റെ പൂര്‍ണ്ണ രൂപം ഞങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.കാണുക,കേള്‍ക്കുക,ആശയരൂപീകരണം നടത്തുക.
(ഞങ്ങള്‍ക്കറിയാം ഇതല്ല ഇന്നത്തെ കാതലായ പ്രശ്നമെന്ന്.കാതലായ പ്രശ്നങ്ങള്‍ - ജനങ്ങളുടെ നിത്യജീവിതത്തെ മോശമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ - നിരവധി വേറെയുണ്ട് എന്നലും ഈയൊരു പ്രശ്നം പ്രഛന്നമായി മറ്റു പ്രശ്നങ്ങളെയൊക്കെ സ്വാധീനിച്ചുകൊണ്ട് ആ  പ്രശ്നങ്ങളുടെയൊക്കെ അന്തര്‍ധാരയായി നിലനില്‍ക്കുന്നു.അതുകൊണ്ടു തന്നെ മറ്റുപ്രശ്നങ്ങളോട് പോരടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഈ പ്രശ്നവും.)
ഭാഗം 1

ഭാഗം 2
കടപ്പാട് യു റ്റ്യൂബിനോട്, പിന്നെ യു റ്റ്യൂബില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കളോടും.

3 comments :

  1. കാതലായ പ്രശ്നങ്ങള്‍ - ജനങ്ങളുടെ നിത്യജീവിതത്തെ മോശമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ - നിരവധി വേറെയുണ്ട് എന്നലും ഈയൊരു പ്രശ്നം പ്രഛന്നമായി മറ്റു പ്രശ്നങ്ങളെയൊക്കെ സ്വാധീനിച്ചുകൊണ്ട് ആ പ്രശ്നങ്ങളുടെയൊക്കെ അന്തര്‍ധാരയായി നിലനില്‍ക്കുന്നു.അതുകൊണ്ടു തന്നെ മറ്റുപ്രശ്നങ്ങളോട് പോരടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഈ പ്രശ്നവും.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഞാന്‍ നോക്കുന്നില്ല ലിങ്കുകള്‍
    ദൈവം ഉണ്ടായാലും
    ഇല്ലെങ്കിലും എനിയ്ക്ക് അതുകൊണ്ട് വ്യത്യാസമൊന്നും ഭവിക്കുന്നില്ല
    അതുകൊണ്ടാണ്

    ReplyDelete