കര്‍ത്താവേ, ഇവര്‍ ചെയ്യുന്നത്

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                         റിയുമോ ഈ മനുഷ്യനേ? ഈ അടുത്തകാലത്ത് പള്ളി വിലക്കേര്‍പ്പെടുത്തിയ ഒരു മനുഷ്യനാണിദ്ദേഹം.പണ്ട് പള്ളിക്കാര്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത ആരേയും സ്വന്തം സിമിത്തേരിയില്‍ അടക്കാന്‍ അനുവദിക്കുകയില്ലായിരുന്നു.അത്തരക്കാര്‍ക്ക് അന്ത്യനിദ്ര പൂകാന്‍ തെമ്മടിക്കുഴികള്‍ എല്ലാ പള്ളികളിലും ഉണ്ടായിരുന്നു.എന്നാല്‍ അവിടെ പോലും അടക്കാന്‍ സമ്മതം നല്‍കാനാകാത്ത നികൃഷ്ടന്‍‌മാരുണ്ട് - പള്ളിയുടെ ഭാഷയില്‍ . ആ നികൃഷ്ടന്‍‌മാരെ മരിച്ചു കഴിഞ്ഞാല്‍ പള്ളിയുടെ ഏഴയലത്തൂപോലും അടുപ്പിക്കുന്ന പ്രശ്നം ഉണ്ടാകുമായിരുന്നില്ല, ജീവിച്ചിരിക്കുമ്പോള്‍ അവര്‍ സ്വയം ആ പടിയൊട്ട് കയറാറുമില്ലെന്നോര്‍ക്കണം.
                            എന്നാല്‍ പലപ്പോഴും പള്ളി വിലക്കേര്‍പ്പെടുത്തുന്ന ആളുകളായിരിക്കും നാട്ടില്‍ അറിയപ്പെടുന്നവരും മരിച്ചു മണ്ണടിഞ്ഞാലും നാട്ടില്‍ പേരു നിലനില്‍ക്കുന്നവരും.എന്നാല്‍ വിലക്കേര്‍പ്പെടുത്തുന്ന പള്ളിവക കുഞ്ഞാടുകളും പുരോഹിതമൂരാച്ചികളും നിമിഷനേരം - വിലക്കേര്‍പ്പെടുത്തിയ ദുഷ്ടന്മാര്‍ എന്ന നിലയില്‍ - അറിയപ്പെടുകയും പിന്നേ എന്നെന്നേയ്ക്കുമായി ലോകചരിത്രത്തില്‍ നിന്ന് മാഞ്ഞു പോവുകയും ചെയ്യും.അപ്പോഴും വിലക്കുമൂലം പള്ളി സിമിത്തേരി ലഭിക്കാതെ ഏതെങ്കിലും തെരുവോരത്ത് അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കായി മനസ്സു പങ്കിടാന്‍ ജനലക്ഷങ്ങള്‍ ക്യൂ ആയിരിക്കുകയും ചെയ്യും.
                          മുകളിലെ ഫോട്ടോയും അതിന്റെ പിന്നിലെ വാര്‍ത്തകളുമൊക്കെയാണ് എന്നെ ഈ വഴിക്ക് ചിന്തിപ്പിച്ചത്.രണ്ടു തവണ എം.ജി സര്‍വകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെന്‍റി ബേക്കര്‍ കോളേജില്‍ ചരിത്ര വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കല്‍ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സില്‍ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. (ഒച്ചപ്പാട് എന്ന ബ്ലോഗില്‍ ജിഷ എലിസബത്ത് എഴുതിയ മരണ വീടുകളീലേയ്ക്ക് തീര്‍ത്ഥാടനം നടത്തുക എന്ന പോസ്റ്റില്‍ നിന്ന്.)എന്നിട്ടും മരിച്ചു ലഴിഞ്ഞപ്പോള്‍ ആ മനുഷ്യന് പള്ളിസെമിത്തേരി നിഷേധിച്ചു പള്ളി പുരോഹിതന്മാര്‍ . ഒരൊറ്റ കാരണമേ ഇതിനു കാരണമായി പറയാനുള്ളൂ, അദ്ദേഹമെഴുതിയ “ജലസ്നാനം”എന്ന പുസ്തകം മാത്രം.
                               അപ്പോള്‍ നാം വിചാരിക്കും ഈ പുസ്തകത്തിലൂടെ അദ്ദേഹം ദൈവനിഷേധം പ്രചരിപ്പിച്ചു എന്ന് , അല്ലെങ്കില്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം ദൈവം ഇല്ല എന്ന് പ്രചരിപ്പിച്ചു എന്ന് ,അല്ലെങ്കിലീ പുസ്തകത്തിലൂടെ അദ്ദേഹം പള്ളി പുരോഹിതന്മാരേയും അധികാരികളേയും ഒക്കെ വിമര്‍ശിച്ചു എന്ന്. എന്നാല്‍ വിമര്‍ശനം വന്നു എന്നത് സത്യം. അതിലുമുപരി അദ്ദേഹം ആ പുസ്തകത്തിലൂടെ പറഞ്ഞത് ( ഞാന്‍ മനസ്സിലാക്കിയിടത്തോളം ) കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഞ്ജാനസ്നാനം ചെയ്യിക്കരുത് പകരം കുട്ടികള്‍ സ്വതന്ത്രരായി വളര്‍ന്നു വലുതാവട്ടെ , എന്നിട്ട് സ്വയം ചിന്തിക്കാനാവുമ്പോള്‍ അവന്‍ പള്ളിയും പള്ളിയുടെ വഴിയും തിരഞ്ഞെടുക്കുകയാണെങ്കില്‍ മാത്രം അന്ന് ഞ്ജാനസ്നാനം ( ജലസ്നാനം ) ചെയ്യിക്കാം എന്നു മാത്രമാണ്. ആ അഭിപ്രായം അദ്ദേഹം പറയുകയും പ്രചരിപ്പിക്കുകയും ചെയ്തത് റോമിലോ പാക്കിസ്ഥാനിലോ അല്ല എന്നോര്‍ക്കണം. പിന്നയോ ഭരണഘടനപ്രകാരം ഏതു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതവിശ്വാസിയാകുന്നതു പോലെ തന്നെ മതനിരപേക്ഷകനായിരിക്കാനും സ്വാതത്ര്യമുള്ള ഇന്ത്യാ മഹാരാജ്യത്താണെന്നോര്‍ക്കണം.
                              ക്രിസ്ത്യന്‍ മതനേതാക്കളും പ്രചാരകരും ഒക്കെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്, ദൈവവിശ്വാസമാണ് മനുഷ്യന് എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കുന്നതെന്ന് , തന്റെ ദൈവം മാത്രമാണ് പരമകാരുണികനെന്ന്, തങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുക മാത്രമാണ് മനുഷ്യന് രക്ഷപ്പെടാനുള്ള ഏക പോംവഴി എന്ന്. എന്നിട്ട് അവര്‍ തന്നെ കാണിച്ചു തന്ന ആ ദിവ്യമായ സ്വാതന്ത്ര്യം എത്ര ബീഭത്സവും ക്രൂരവും ആണെന്ന് നോക്കൂ! വളരെ ചെറിയ അതിലോലമായ ഒരു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനുള്ള നേര് അവരുടെ മനസ്സുകള്‍ക്കില്ല, ആ മനസ്സുകള്‍ ദൈവത്തിന്റെ മനസ്സുപോലെ പൂവുകൊണ്ടുള്ളതല്ല പകരം കാരിരുംബു കൊണ്ടുള്ളതാണെന്നാണ് അവര്‍ നമ്മളെ മനസ്സിലാക്കിച്ചു തന്നു ഈയൊരൊറ്റ പ്രവൃത്തിയിലൂടെ. മഹാകാരുണികനും ദയാപരനും മറ്റുള്ളവന്റെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശേറാന്‍ സന്മനസ്സ് കാണിക്കുകയുംകുരിശേറുകയും ചെയ്ത ആ ദൈവത്തിന്റെ അനുയായികളുടെ കൈകള്‍ പണ്ട് ദൈവം ആവാഹിച്ചെടുത്ത മുഴുവന്‍ പാപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് നഗ്നമായി വെളിപ്പെടുത്തുന്നു അവര്‍ ഈയൊരൊറ്റ പ്രവൃത്തിയിലൂടേ. 
                              ഇനി മറ്റൊന്നാണുള്ളത്. മരിച്ചു പോയ ഒരാളോട് , അതിനെ പിന്നെ പേരു ചൊല്ലി വിളിക്കാറില്ലെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാറുള്ളതിലേറെ ബഹുമാനം പ്രാധാന്യം നാം അതിനു നല്‍കാറുണ്ട്.ഇവിടെ അത് നല്‍കിയില്ലെന്നു മാത്രമല്ല ആ ശരീരത്തെ എത്രമാത്രം അവഹേളിക്കാമോ അത് ചെയ്യുകയും ചെയ്ത കാഴ്ച്ചയാണിവിടെ കാണുന്നത്.അതുംഇത്തരം പ്രവര്‍ത്തികള്‍ ഒരിക്കലും ഉണ്ടായിക്കാണാന്‍ പാടില്ലാത്ത ഒരു വിഭാഗത്തില്‍ നിന്ന്. എന്നിട്ട് എത്ര കേരളീയര്‍ ഇതിനെ അപലപിച്ചു?എത്ര പേര്‍ ഇതില്‍ പ്രതിഷേധിക്കാനുണ്ടായി?അതും ഒരു തെരുവുപട്ടി വണ്ടികേറി ചത്താല്‍ അതില്‍ പ്രതിഷേധിച്ച് പ്രസ്താവനകള്‍ നല്‍കാന്‍ മത്സരിക്കുന്ന നാട്ടില്‍ ?.പത്രങ്ങള്‍ പോലും ഈ കാടത്തത്തെ അപലപിച്ചു കണ്ടില്ല, ടിവിയില്‍ ചര്‍ച്ചക്കാര്‍ ആരുമെത്തിക്കണ്ടില്ല! ഇതാണോ കേരളത്തില്‍ ഒരു മനുഷ്യന്‍ എന്നു പറഞ്ഞാല്‍ ? 
                          പഴയ ഞണ്ടിന്റെ കഥ കേട്ടിട്ടില്ലേ? കയറ്റുമതിക്കായി സംഭരിച്ചു വച്ച പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഞണ്ടുപാത്രങ്ങളില്‍ കേരളപാത്രം മാത്രം തുറന്നു വച്ചതിന്റെ കാരണം ഇവിടെ മാത്രം മുകളിലേയ്ക്ക് കയറുന്ന ഞണ്ടിനെ മറ്റു ഞണ്ടുകള്‍ ചേര്‍ന്ന് താഴേക്ക് വലിച്ചിടും എന്ന കഥ. ഇതില്‍ ജീവിച്ചിരിക്കുന്ന മലയാളികളെ ആണ് കളിയാക്കുന്നതെങ്കില്‍  ഈ ആധുനീക കാലത്തുപോലും ഒരു കൃസ്ത്യന്‍ വിശ്വാസി  തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിനുള്ള ശിക്ഷ ഇതാണെങ്കില്‍ ആധുനീക കേരളമേ , കേരളീയരേ കഷ്ടം തന്നെ !
Post a Comment