ആരോപണങ്ങള്‍ പരക്കുമ്പോള്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       യു ഡി ഫും അതിന്റെ നേതാവായ ശ്രീ ഉമ്മന്‍ ചാണ്ടിയും ചെന്നെത്തി നില്‍ക്കുന്ന അവസ്ഥ ദയനീയവും പരിതാപകരവുമാണ്.ഇത് എത്ര ഒളിച്ചാലും അങ്ങാടി പാട്ടായിരിക്കുകയാണ്.ഒരു സാമ്പിള്‍ നോക്കുക, യു ഡി എഫിലെ രണ്ടാമത്തെ പ്രമുഖഘടകകക്ഷിയായ മുസ്ലീം ലീഗ് പറഞ്ഞതു കേട്ടില്ലെ ഘടകകക്ഷികള്‍ കയ്യാലപ്പുറത്താണ്, ഇലക്ഷന്‍ കഴിഞ്ഞിട്ടേ ഓരോരുത്തരും സ്റ്റാന്റ് തീരുമാനിക്കൂ എന്ന്.ഈ പ്രസ്താവനയോട് ഒന്ന് പ്രതികരിക്കാന്‍ പോലും യു ഡി എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനായില്ല.
                         കൂനിന്മേല്‍ കുരു എന്നതു പോലെ ആയി മുഖ്യമന്ത്രി ഡെല്‍ഹിയില്‍ നിന്ന് എത്തിയപ്പോള്‍ അകമ്പടി പോലീസുകാരുണ്ടായിരുന്നു, എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനം എത്തിയില്ല.മിനിട്ടുകളോളം കാത്തിരുന്നിട്ടും വാഹനം എത്താത്തതിനേതുടര്‍ന്ന് അദ്ദേഹത്തിന് ടാക്സിവിളിച്ച് പോകേണ്ടി വന്നു.ഇത്രയും നഗ്നമായ ചട്ടലംഘനം നടന്നിട്ടും പതിവു പോലെ ഇവിടേയും പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കായില്ല.ഇത്രയും കൂതറയായ പരിപാടികള്‍ തലസ്ഥാനത്ത് അരങ്ങേറുമ്പോള്‍ അതിനെതിരെ യു ഡി എഫ് നേതൃത്വം കഷ്ടപ്പേട്ട് ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ഫേസ്ബുക്ക് വിവാദം.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ (മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ ) ജയിലില്‍ വച്ച് മൊബൈല്‍ ഫോണുപയോഗിക്കുകയും ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം.
                                സിപീമ്മിനെതിരെ തുടങ്ങിവച്ച ഗുണ്ട് സൌകര്യപൂര്‍വം സി പീ എമ്മുകാര്‍ നിശബ്ദത പാലിക്കുകയും വളരെ വേഗം തന്നെ അത് യു ഡി എഫിന് / കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.വാളെടുത്തവന്‍ വാളാലെ എന്നു പറഞ്ഞതു മാതീരി അതിഗൂഡമായി ആരാണോ ഈ പരിപാടി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയത് അയാള്‍കെതിരെ സ്വന്തം പാര്‍ട്ടിക്കാരും ഘടകകക്ഷികളും തിരിയുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക.കെ.സുധാകരന്‍ എം പിയൊക്കെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരെ തിരിയുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുക.കൂടാതെ രണ്ടബന്ധങ്ങള്‍ തിരുവഞ്ചൂരിനു സംഭവിക്കുകയും ചെയ്ത്..1.വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളെ ജയില്‍ മറ്റുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോടതി അത് നിര്‍ദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞു.2.ജയില്‍ ഡി ജി പി അന്വേഷിക്കണമെന്ന ആഭ്യന്തരന്റെ പ്രസ്താവനയിലെ അപകടം മണത്ത് ജയില്‍ ഡി ജി പി സ്വന്തം നിലയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി.
                                   എന്നിട്ടും ആഭ്യന്തരന്‍ ആഭ്യന്തരനായിട്ടും മുഖ്യന്‍ മുഖ്യനായിട്ടും തുടരുന്നുണ്ടെങ്കില്‍ അതിനു കാരണം അധികാരത്തോടുള്ള അത്യാര്‍ത്തി ഒന്നു മാത്രമാണ്‍.എന്നാല്‍ ഇടതുപക്ഷത്തോ, പാര്‍ട്ടി പ്ലീനം കഴിഞ്ഞതോടെ പൂര്‍വാധികം ശക്തി പ്രാപിച്ച എല്‍ ഡി എഫിനേയാണ് കാണാന്‍ കഴിയുക. പ്ലീനം നാളുകളില്‍ പാര്‍ട്ടിയെ ഒന്നുകൊട്ടാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ചക്കിട്ടപാറ ഖനനവിവാദം തുടക്കത്തിലെ ക്ലച്ചു പിടിക്കാതെ പോയി.ഖനനവിവ്ദവുമായി ബന്ധപ്പെട്ട് വന്ന മനോരമ അവഹേളനത്തിനെതിരെ കരിം കേസ് കൊടുക്കുകയും ഇന്നത്തെ ഭരണകക്ഷിക്ക് ഈ വിവാദത്തിലൊരു അന്വേഷണം ഇനിയും പ്രഖ്യാപിക്കാന്‍ കഴിയത്തതും ഈ ആറോപണത്തിന്റെ മുനയൊടിച്ചു.ഇതെ പ്പോലെ തന്നെ വന്ന ഒരു വിവാദമാണ് ചാക്കു രാധാകൃഷ്ണന്റെ പരസ്യവുമായി ബന്ധപ്പെട്ട് ഉണ്ടായത്.
                                    ലക്ഷങ്ങളും കോടികളും പരസ്യഇനത്തില്‍ കൈപറ്റിക്കൊണ്ട്  ഇവര്‍ കാണിക്കുന്ന എല്ലാ അഴിമതികള്‍ക്കും കൂട്ടുനില്‍ക്കുന്നു നമ്മുടെ മുഖ്യമാധ്യമങ്ങള്‍.കള്ളക്കടത്തു സ്വര്‍ണ്ണം വാങ്ങീയ കേസില്‍ മിക്കവാറും മാധ്യമങ്ങള്‍ അവരുറ്റെ പേര്‍ ഒളിച്ചുവച്ചപ്പോള്‍ ദേശാഭിമാനി  മാത്രമാണ് പരസ്യതുക കൈപറ്റുമ്പോള്‍ തന്നെ അവരുടെ പേര്‍ വെളിപ്പെറ്റുത്തി മാതൃക കാണിച്ചത്.അങ്ങനെ അതും പൊളിഞ്ഞപ്പോള്‍ വന്ന ദുര്‍ബലമായി ഒരു വാദമാണ് വിലകുടിയ കാറില്‍ കയരിയെന്നത്.ഇതൊക്കെ ഒര് ആരോപണമായി ഏറ്റുപിടിക്കുന്നവനെ വ്വേണം ഭ്രാന്തിന് ചികിത്സിക്കാന്‍.

2 comments :

  1. ജയിലിലെ ചെഗുവേരകളെപ്പോലും നിയന്ത്രിക്കാന്‍ പറ്റുന്നില്ല. പിന്നെയാ ലീഗ്

    ReplyDelete
  2. ലക്ഷങ്ങളും കോടികളും പരസ്യഇനത്തില്‍ കൈപറ്റിക്കൊണ്ട് ഇവര്‍ കാണിക്കുന്ന എല്ലാ അഴിമതികള്‍ക്കും കൂട്ടുനില്‍ക്കുന്നു നമ്മുടെ മുഖ്യമാധ്യമങ്ങള്‍.കള്ളക്കടത്തു സ്വര്‍ണ്ണം വാങ്ങീയ കേസില്‍ മിക്കവാറും മാധ്യമങ്ങള്‍ അവരുറ്റെ പേര്‍ ഒളിച്ചുവച്ചപ്പോള്‍ ദേശാഭിമാനി മാത്രമാണ് പരസ്യതുക കൈപറ്റുമ്പോള്‍ തന്നെ അവരുടെ പേര്‍ വെളിപ്പെറ്റുത്തി മാതൃക കാണിച്ചത്.അങ്ങനെ അതും പൊളിഞ്ഞപ്പോള്‍ വന്ന ദുര്‍ബലമായി ഒരു വാദമാണ് വിലകുടിയ കാറില്‍ കയരിയെന്നത്.ഇതൊക്കെ ഒര് ആരോപണമായി ഏറ്റുപിടിക്കുന്നവനെ വ്വേണം ഭ്രാന്തിന് ചികിത്സിക്കാന്‍.

    ReplyDelete