ഷെയിം പ്രേമചന്ദ്രാ ഷെയിം.!

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ ഇടതുപക്ഷമിനിസ്റ്റ്രിയിലെ ഏറ്റവും തിളങ്ങിയ മന്ത്രിമാരില്‍ 
മുന്‍പനായിരുന്നു താങ്കള്‍ മി.പ്രേമചന്ദ്രാ.
മുല്ലപ്പെരിയാര്‍ കേസില്‍ തോല്‍‌വിയുടെ അങ്ങഗാധതയില്‍
 ആണ്ടുകിടന്നിരുന്ന കേരളത്തിനെ 
പൊക്കിയെടുത്ത് 
എന്തെങ്കിലുമൊക്കെ ആ കേസില്‍ പറയാറാക്കിയതും തലയുയര്‍ത്തിപ്പിടിച്ച് നില്ക്കാറാക്കിയതും
 മതിയല്ലോ മി.പ്രേമചന്ദ്രാ കേരളത്തിലെ ജനങ്ങള്‍ ആചന്ദ്രതാരം താങ്കളെ ഓര്‍ക്കാന്‍ .
 അങ്ങും അങ്ങയുടെ  പാര്‍ട്ടിയും ഇടതുപക്ഷത്തോടൊപ്പം
 നിന്നത് ഞങ്ങള്‍ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു.
നേരിന്റെ ഭാഗത്ത് ,നന്മയുടെ ഭാഗത്ത് താങ്കള്‍ 
എല്‍ ഡി എഫിനൊപ്പം നിന്നത്  ഞങ്ങളെ അഭിമാനപ്പെടുത്തിയിരുന്നു,
എന്നാല്‍
ഇന്നുകണ്ട കാഴ്ച ഞങ്ങളെ വല്ലാതെ നിരാശപ്പെടുത്തി മി.പ്രേമചന്ദ്രന്‍ !  .
ഷിബു ബേബിജോണ്‍ എന്ന ധൃതരാഷ്ട്രാരുടെ ആലിംഗനം കണ്ട് 
ഞങ്ങള്‍ക്ക് വ്യസനം വന്നു മി.പ്രേമചന്ദ്രന്‍ .
ഷിബു ബേബിജോണ്‍ ആലിംഗനം ചെയ്ത് 
താങ്കളെ ക്ഷണിക്കുന്നത് 
നരകക്കുഴിയിലേയ്ക്കാണ് മി.പ്രേമചന്ദ്രന്‍ .
ഇടപെട്ട / ഇടപെടാത്ത എല്ലാ കാര്യങ്ങളിലും
 പരാജയമായിരുന്ന ഒരു സര്‍ക്കാറില്‍ നിന്ന് 
ക്ഷണം വന്നതു തന്നെ 
എത്രമോശമാണെന്നു നോക്കൂ മി.പ്രേമചന്ദ്രന്‍ .
സരിതയുടെ പാവാടചരടില്‍ കെട്ടിയിടപ്പെട്ട ഒരു മന്ത്രിസഭയിലേയ്ക്കോ 
അതുമല്ലെങ്കില്‍ എമെര്‍ജിങ്ങ് കേരള മുതലുള്ള പകല്‍ക്കൊള്ളകള്‍ കൊണ്ട് 
നമ്മുടെ കേരളത്തെ മുചൂടും നശിപ്പിക്കുന്ന ആ പാപ യു ഡി എഫിലേയ്ക്കോ 
താങ്കളുടെ യാത്ര മി.പ്രേമചന്ദ്രോ!
ഞങ്ങളുടെ അഭിമാനമായിരുന്ന 
താങ്കളുടെ സ്ഥാനം ഇനി മേലാല്‍ 
                                            കൈക്കൂലിയ്ക്ക് കൌണ്ടര്‍ കെട്ടി പിരിച ആ ചെറുപ്പക്കാരനോടൊപ്പമാണെന്ന് ഓര്‍ക്കുമ്പോള്‍
ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു മി പ്രേമചന്ദ്രന്‍
ജാരസംസര്‍ഗത്തിന് പിടിയിലായി 
സ്വന്തം ഭാര്യയുടെ തല്ലുകൊണ്ട് മുഖം വീങ്ങി
മന്ത്രിപ്പണിപോയ ആ മഹാനുഭാവന്റെ ഒപ്പമാണല്ലൊ ഇനി മുതല്‍ താങ്കളുടെ
സീറ്റ് എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു മി.പ്രേമചന്ദ്രന്‍
എന്തിനാണ് താങ്കളീ നരകത്തിലേയ്ക്ക് പതിയെ പതിയെ നടന്നുപോകുന്നത്?
സോക്രട്ടീസ് വിഷം സ്വാദോടെ കുടിച്ചിറക്കിയത് 
സത്യത്തിനും നീതിയ്ക്കും വേണ്ടിയായിരുന്നു?
താങ്കളീ കയ്പ്പുനീര്‍ മൊത്തുന്നത് ആര്‍ക്കുവേണ്ടിയാണ്
മി.പ്രേമചന്ദ്രന്‍ അസീസിനായോ
അതോ
സി പീമ്മിനോട് ഒടുങ്ങാത്ത പക പുലര്‍ത്തുന്ന
ചന്ദ്രചൂഡനുവേണ്ടിയോ?
അവസാനം ആ കറുത്ത കരി
മി.പ്രേമചന്ദ്രന്‍
താങ്കളുടെ
മുഖത്ത്
മാത്ര
മാകും.
Post a Comment