ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാര്‍ നമ്മോട് പറഞ്ഞത്

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     ന്ന് ഏപ്രില്‍ 10 തിരഞ്ഞെടുപ്പ് ദിനം. കഴിഞ്ഞ 3 ആഴ്ച്ചയായി നമ്മളനുഭവിച്ചുകൊണ്ടിരുന്ന ശബ്ദമലിനീകരണത്തിന് അവസാനമായി.രാഷ്ട്രീയക്കാര്‍ നടത്തിയ പല അനൌണ്‍സ്മെന്റ് കളും അനുവദിക്കപ്പെട്ട ശബ്ദത്തിന്റെ തോതിനേക്കാള്‍ എത്രയോ ഉയര്‍ന്നതായിരുന്നു.ആ ശബ്ദം കുറച്ചുനാള്‍ തുടര്‍ച്ചയായി കേട്ടാല്‍ ഹൈപ്രഷര്‍ മുതല്‍ മറ്റനേകം രോഗങ്ങള്‍ വരെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
            അതുപോട്ടെ, ഈ ഹൈ ഡെസിബല്‍ ശബ്ദത്തില്‍ ഇവരെല്ലാം നമ്മോട് വിളിച്ചുകൂവിക്കൊണ്ടിരുന്നത് എത്രത്തോളം സത്യസന്ധമായ കാര്യങ്ങളായിരുന്നു എന്ന് ആരെങ്കിലും ഒന്ന് പരിശോധിച്ചു നോക്കിയാലത്തെ സ്ഥിതി എന്തായിരിക്കും?തിരഞ്ഞെടുപ്പ് എന്നാല്‍ ജനങ്ങളെ രാഷ്ട്രീയമായി വിദ്യാഭ്യാസം ചെയ്യിക്കാനുള്ള വസരമാണെന്നാണ് വൈപ്പ്. ഇതിനായിട്ടാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യേകമായും ഓരോ മുന്നണി വെവ്വേറെയും തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നത്.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് പ്രകടന പത്രിക.ഓരോ തിരഞ്ഞെടുപ്പിലും ഈ പരിപാടി കൃത്യമായി ചെയ്യാറുള്ളത് ഇടതുപക്ഷമുന്നണി മാത്രമാണ്. കൃത്യമായി പത്രിക പുറത്തിറക്കും,അത് ജനങ്ങളുടെ കയ്യില്‍ എത്തിക്കും,അത് ബഹുജനചര്‍ച്ചയ്ക്ക് വിധേയമാക്കും ഇതൊക്കെ അവര്‍ മാത്രമാണ് ചെയ്യാറ്.
            ഈ പത്രികയ്ക്ക് പകരം മറ്റുള്ളവര്‍ അമിതശബ്ദത്തില്‍ കാലാകാലങ്ങളില്‍ മുദ്രാവാക്യം മുഴക്കാറാണ് പതിവ്.ഉദാഹരണത്തിന് കോണ്‍ഗ്രസ്സ് കുറേനാള്‍ കൊണ്ടു നടന്ന ,ഉദ്രാവാക്യമായിരുന്നു “ഗരീബീ ഹഠാവോ” എന്നത്.കാലം പോകെ ഈ മുദ്രാവാക്യത്തിന് പ്രസക്തി നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോള്‍ ( കാലം കുറേയേറെ ആയിട്ടും ഗരീബി മാത്രം പോയില്ല എന്ന് ജനത്തിനു മനസ്സിലായിട്ടോ അതോ പറഞ്ഞ് പറഞ്ഞ് മടുത്തിട്ടോ) അവര്‍ മുദ്രാവാക്യം മാറ്റിപ്പിടിക്കാറുണ്ട്.അവര്‍ക്കും ജനത്തിനും അറിയാം മുദ്രാവാക്യം മുദ്രാവാക്യമായിട്ടും പോകും ജനജീവിതം കൂടുതല്‍ കൂടുതല്‍ മോശമായും പോകും എന്ന്.ഇതേ പാത പിന്തുടര്‍ന്ന ബി ജെ പിയാകട്ടെ ഇന്ത്യ തിളങ്ങുന്നു എന്ന് പ്രഖ്യാപിച്ച് പുലിവാല് പിടിച്ച കഥ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും.
         ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ നമ്മുടെ നാട് ഇന്ന് ചെന്നെത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചും അതില്‍ നിന്ന് കരകയറാന്‍ അവരെന്തെല്ലാം ചെയ്യാന്‍ പോകുന്നു എന്നും ഏതാണ്ട് കൃത്യമായി പറഞ്ഞു പോകുന്നുണ്ടാകും.ഇത്തവണയും അതുണ്ടായി.കോണ്‍ഗ്രസ്സും ബി ജെ പിയും പിന്‍‌തുടരുന്ന നവലിബറല്‍ നയങ്ങള്‍ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഉണ്ടാക്കിവച്ച കെടുതികള്‍ അക്കമിട്ട് നിരത്തുന്നു.സത്യത്തില്‍ അതിന്റെ ആവശ്യമില്ല, കാരണം ഇവിടെ ജീവിക്കുന്ന ഓരോ സാധാരണക്കാരനും അവന്റെ ജീവിതം കൊണ്ട് തൊട്ടറിഞ്ഞ സത്യങ്ങളാണിവ.ദിനം പ്രതിയുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ നികുതി ഭാരം അവനില്‍ അടിച്ചേല്‍പ്പിക്കുന്നു.അഴിമതിയുടെ വലുപ്പം ലക്ഷം കോടികളിലേയ്ക്ക് കടന്നുകൊണ്ടിരിക്കുന്നു.എന്തിലും ഏതിലും അഴിമതി നടത്താനുള്ള സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു കേന്ദ്രസംസ്ഥാന ഭരണാധികാരികള്‍.
             സംസ്ഥാന കേന്ദ്ര മന്ത്രിമാരും നേതാക്കളും എന്തിലും ഏതിലും അഴിമതി നടത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.ശ്രീ പദ്മനാഭസ്വാമിക്ഷേത്രക്കുളം വൃത്തിയാക്കാനുള്ള 26 ലക്ഷം രൂപയുടെ ടെണ്ടര്‍ തിരുത്തി ഒരുകോടി 26 ലക്ഷം രൂപയാക്കി മാറ്റിയെന്ന് സുപ്രീംകോടതിയില്‍ പരാതിപ്പെട്ടത് ആ ക്ഷേത്രത്തിലെ അമിക്കസ് ക്യൂറി തന്നെയാണ്.
           ഇത്തരം കാര്യങ്ങളൊക്കെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ്സ് അതിനെ നേരിട്ടത് എങ്ങനെയെന്ന് നോക്കുന്നത് രസാവഹമായിരിക്കും.കോണ്‍ഗ്രസ്സ് ആകെയുയര്‍ത്തിയ മുദ്രാവാക്യം അക്രമരാഷ്ട്രീയമായിരുന്നു. അതും ഒരു പ്രശ്നമാണ് എന്നത് സത്യം തന്നെ.എന്നാല്‍ ഭാരതസര്‍ക്കാര്‍ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന നവലിബറല്‍ നയങ്ങളല്ലെ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്? അതും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍.കോണ്‍ഗ്രസ്സിനറിയാം ഇത്തരം കാര്യങ്ങള്‍ അല്ലെങ്കില്‍ തങ്ങളുടെ കഴിഞ്ഞ ഗവണ്മെന്റിന്റെ ചെയ്തികള്‍ ചര്‍ച്ചക്കെടുത്താല്‍ ജനം അവരെ കുറ്റിച്ചൂലിനടിക്കും എന്ന്.അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കാന്‍ അവരിഷ്ടപ്പെട്ടില്ല, അവര്‍ക്കിഷ്ടമില്ലെങ്കില്‍ അവരുടെ മാധ്യമങ്ങള്‍ക്കിഷ്ടപ്പെടുമോ? ഇല്ലല്ലോ അവര്‍ അവരുടെ അജണ്ടയുണ്ടാക്കാന്‍ ശ്രമിച്ചു.പക്ഷെ കഴിഞ്ഞ പ്രാവശ്യങ്ങളിലേപ്പോള്‍ അതത്ര വിജയിച്ചില്ല.
            ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒളിച്ചോടുകയാണുണ്ടായത്.ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് മാര്‍ക്സിസ്റ്റ് അക്രമമെന്ന പഴയ പല്ലവി മാത്രം. അതും കോണ്‍ഗ്രസ്സിലേയും മന്ത്രിസഭയിലേയും രണ്ടാമനായ ആദര്‍ശധീരനായ ശ്രി എ.കെ ആന്റണി പോലും ചെയ്തത് ഇതാണെന്നോര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്ന് ചെന്നെത്തിയിരിക്കുന്ന ചെളിക്കുണ്ടിന്റെ ആഴം മനസ്സിലാവുന്നത്.എന്നിട്ടും അവരുടെ നേതാക്കള്‍ മുഴുവന്‍ സീറ്റും നേടി യു ഡി എഫ് ജയിക്കും എന്ന് പറയുമ്പോള്‍ അവര്‍ ജനങ്ങളില്‍ നിന്ന് എത്ര അകന്നു എന്ന് നാം മനസ്സിലാക്കുന്നു.അവിടേയാണ് പ്രകാശ് കാരാട്ട് ചോദിച്ച ചോദ്യം നാമോരോരുത്തരും വീണ്ടും ചോദിക്കുന്നത് “ആന്റണിയും മറ്റും ഏതു ലോകത്താണ് ജീവിക്കുന്നത്?”
Post a Comment