എങ്കിലും എന്റെ പദ്മനാഭാ....

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                യ കാലത്ത് രണ്ടേ രണ്ട് അധികാരകേന്ദ്രങ്ങളായിരുന്നു നാട്ടിലുണ്ടായിരുന്നത് എന്നാണ് പഴമക്കാര്‍ പറയാറ്. ഒന്ന് നാട്ടുകാരുടെ ഇഹലോക കാര്യങ്ങള്‍ അന്വേഷിക്കുന്നെന്ന് ഭാവിക്കുന്ന രാജാവും പിന്നെ പരലോകത്ത് രക്ഷ തരുമെന്ന് അവകാശപ്പെടുന്ന ദൈവവും.ദൈവകാര്യങ്ങള്‍ നമ്മെ പറഞ്ഞ് പേടിപ്പിച്ച് അനുസരിപ്പിക്കാന്‍ പൂജാരികളുള്ള പോലെ രാജാധികാരം അരക്കിട്ടുറപ്പിക്കാന്‍ ഉദ്യോഗസ്ഥരായ കരം പിരിവികാരും ഉണ്ട്.എന്നാല്‍ ഈ രണ്ട് അധികാരകേന്ദ്രങ്ങളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമുണ്ടാകാതിരിക്കാന്‍ പരസ്പരം ശ്രദ്ധിച്ചിരുന്നു എന്ന് തന്നെയുമല്ല പരസ്പരപൂരകങ്ങളുമായിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
                  ഈ കൂട്ടുകെട്ടിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജകുടുംബവും തമ്മിലുണ്ടായിരുന്നത്.രാജകുടുംബം ആദ്യം തന്നെ സ്വന്തം രാജ്യം പദ്മനാഭന്റെ മുന്നില്‍ - കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു.അതോടെ രാജകുടുംബത്തിനുണ്ടായ നേട്ടം എന്തു കടുംകൈയും തന്റെ പ്രജകള്‍ക്കുമേല്‍ നടപ്പാക്കാന്‍ ലൈസന്‍സ് കിട്ടി എന്നതാണ്. എന്തും ചെയ്തിട്ട് പദ്മനാഭന്റെ ഇഷ്ടം നിറവേറ്റിയതാണെന്ന പ്രചരണം പൂജാരികളേക്കൊണ്ട് അഴിച്ചുവിടീച്ചാല്‍ മതിയല്ലോ.
                 ചരിത്രം പറയുന്നത് രാജകുടുംബം ഈ സൌകര്യം വേണ്ടുവോളം ഉപയോഗിച്ചു എന്നതാണ്.നാട്ടില്‍ അതിഭീകരമായ കൊള്ളയും കൊള്ളിവൈപ്പും അഴിച്ചുവിട്ടിട്ട് കിട്ടിയ മുതലെല്ലാം ദൈവത്തിന്റെ മുന്‍പില്‍ കൊണ്ടുവച്ചിട്ട് നാട്ടുകാരോട് പറയും എല്ലാം പദ്മനാഭന്റെ മുതല്‍ എന്ന്. തൊടുന്നതിനും പിടിച്ചതിനുമൊക്കെ ജനങ്ങളെ പിഴിഞ്ഞ് കരം മേടിച്ചിട്ട് അതും കൊണ്ടുപോയി ദൈവത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കും.രണ്ടു മെച്ചമാണിതുകൊണ്ടുള്ളത്. ഒന്ന് കള്ളന്മാര്‍ മോഷ്ടിക്കുകയില്ല കാരണം ദൈവസന്നിധിയിലേയ്ക്ക് കള്ളന്മാര്‍ അങ്ങനെ ഓടിക്കയറുകയില്ല, രണ്ട് ജനരോഷം രാജകുടുംബത്തിനെതിരെ ഉയരുന്നതിനു തടയിടാം.ദൈവേഷ്ടപ്രകാരം നടത്തുന്ന കാര്യങ്ങള്‍ക്ക് - അതെന്തു പോക്രിത്തരമാണെങ്കില്‍കൂടിയും - ദൈവപരിരക്ഷയുണ്ടാകും.
                  എന്നാലോ രാജാവിനാവശ്യം വരുമ്പോള്‍ രാജാവിനതെടുക്കാം ഇഷ്ടം പോലെ ചിലവാക്കാം, ആരും - ദൈവം പോലും - ചോദിക്കാന്‍ വരില്ല.അങ്ങനെ നാടാകെയും നാട്ടാരേയും കൊള്ളയടിച്ച പണം മുഴുവന്‍ ദൈവസന്നിധിയില്‍ ദൈവത്തിന്റെ പേരില്‍ കുമിഞ്ഞു കൂടി.അളവില്ലാത്ത പണം, ആ പണത്തിനു മുകളില്‍ ദൈവം കൃത്രിമ ഉറക്കം നടിച്ചുകിടന്നു.രാജാവിനാ പണം ആവശ്യമുള്ളപ്പൊഴെല്ലാം ദൈവം മാറിനില്‍ക്കും രാജാവിന് പണമെടുക്കാന്‍.രാജാവിനു മതിയായാല്‍ പിന്നേം ദൈവം കള്ളയുറക്കം തുടരും.പുറത്ത് ജനാധിപത്യഭരണത്തില്‍ ജനം വറുതിയില്‍ പൊരിഞ്ഞുകൊണ്ടിരുന്നു.
                     ഉപ്പുതൊട്ട് കര്‍പ്പൂരം വരേയുള്ള എല്ലാ സാധനങ്ങള്‍ക്കും വിലകൂടി.ഇതറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ ദൈവവും രാജകുടുംബവും ഉറങ്ങി.വരുതിയിലുള്ള കോടാനികോടി സ്വര്‍ണ്ണവും വെള്ളിയുമെടുത്ത് ജനത്തിന്റെ ദു:ഖത്തിനറുതി വരുത്തണമെന്ന് ദൈവത്തിനോ രാജകുടുംബത്തിനോ തോന്നിയില്ല.പക്ഷെ ഒന്നുണ്ടായി, ജനകീയ ഭരണം വന്നപ്പോള്‍ പഴയപോലെ മുതലെടുത്ത് ചിലവാക്കാന്‍ രാജകുടുംബത്തിനു ബുദ്ധിമുട്ടായി.വേറൊന്നുമല്ല ഇഷ്ടം പോലെ എടുത്തു ചിലവാക്കണമെങ്കില്‍ പുതിയ ദൈവദാസന്മാരുടെ അനുമതി കിട്ടണം.പഴയകാലത്ത് വിജയിച്ച ബുദ്ധി തിരിച്ചടിച്ചതാണ്.വേറൊന്നുമല്ല പുതിയ ദാസന്മാര്‍ക്ക് പങ്ക് കൊടുക്കാതെ കഴിയില്ലെന്നായി അത്ര തന്നെ.
                               പിന്നെയുണ്ടായ പുകിലൊക്കെ നാം പത്രത്തില്‍ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ. ദൈവത്തിന് എന്തു ചെയ്താലും അതിലൊക്കെ കൃത്യമായി മായം കലര്‍ത്താന്‍ ശ്രദ്ധിക്കുന്നു അവര്‍.ശ്രീകോവില്‍ സ്വര്‍ണ്ണം മേഞ്ഞത് അംബലത്തില്‍ ചെംബുകൊണ്ടാണെങ്കില്‍ രാജഗൃഹവും തട്ടാന്റെ കടയും തനിത്തങ്കം കൊണ്ട്.മണ്ണില്‍ കുഴച്ചും പായസത്തില്‍ ഒളിപ്പിച്ചും രാജകുടുംബം നടത്തിയ തട്ടിപ്പുകള്‍ക്ക് അറുതിയില്ലെന്ന് അമിക്കസ്ക്യൂറി.
                    അപ്പോള്‍ ശശി ആരായി ? അല്ലാണ്ടാരാ പാവം പൊതുജനം. അവന്റെ അപ്പനപ്പൂപ്പന്മാരുടെ കയ്യില്‍ നിന്ന് പിടിച്ചു പറിച്ചെടുത്ത സ്വര്‍ണ്ണവും സ്വത്തുക്കളും ഇത്ത്രയും കാലം പാത്തുവച്ച് തേറ്റായ മാര്‍ഗത്തിലൂടെ ഒളിച്ചുകടത്താന്‍ അന്നത്തെ ആ പിടിച്ചുപറിക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന സാക്ഷാല്‍ പദ്മനാഭസ്വാമിയേ ആണ് നമുക്ക് കാണാന്‍ കഴിയുന്നത്.അതായത് അന്നത്തെ കൊള്ളയ്ക്കും കൊള്ളിവൈപ്പിനും കൂട്ടുനിന്ന ആ പദ്മനാഭന്‍ ഇന്നത് കൊള്ള ചെയ്തവര്‍ക്ക് രഹസ്യമായി കടത്തിക്കൊണ്ടുപോകാന്‍ വേണ്ട ഒത്താശ ചെയ്യുന്നു.ലക്ഷക്കണക്കായ പദ്മനാഭഭക്തന്മാര്‍ ജീവിതദു:ഖം സഹിയാതെ അലമുറയിടുന്നതിനിടയിലൂടെയാണ് പദ്മനാഭനും രാജകുടുംബവും കൂടു ഈ കടുംകൈ ചെയ്യുന്നതെന്നോര്‍ക്കണം.
                    എന്നിട്ടും ഈ പാവം പൊതുജനം രാജകുടുംബത്തിലെ പട്ടിയെ കാണുമ്പോള്‍ പോലും ബഹുമാനം കൊണ്ട് മുട്ടിലിഴയുന്നു, പദ്മനാഭസന്നിധിയിലും പോയ് മുട്ടിലിഴയുന്നു.ശ്രദ്ധിച്ചുനോക്കിയാല്‍ പദ്മനാഭസ്വാമിയുടെ  ചുണ്ടിലൊരു പുച്ഛചിരിയൂറി നില്‍ക്കുന്നത് കാണാം, വിഡ്ഡിയായ ജനത്തെ ഓര്‍ത്ത്.
Post a Comment