പിന്നോട്ട് നടക്കുന്ന കേരളം 3

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                ഴിഞ്ഞ രണ്ടു ലേഖനങ്ങളിലെ വിഷയവുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല.പക്ഷെ എഴുതി വന്നപ്പോള്‍ എനിക്കു തോന്നി ഈ പോസ്റ്റിനും ആ പേരു തന്നെ കൊടുക്കണമെന്ന്.
പിന്നെ ഈ പോസ്റ്റിന്റെ മറ്റൊരു പ്രത്യേകത , മറ്റെല്ലാ പോസ്റ്റുകളും ഏതെങ്കിലും ഒരു സംഭവത്തോടുള്ള എന്റെ പ്രതികരണമായിരുന്നെങ്കില്‍ ഈ പോസ്റ്റ് കേവലം ഒരു പ്രസ്താവനയാണ്.പ്രതികരണങ്ങള്‍ ഇതിന്റെ വായനക്കാര്‍ തന്നെ നല്‍കണം.
                            ആദ്യമേ പറയട്ടെ ഈ പോസ്റ്റ് ഞങ്ങളുടെ നാട്ടില്‍ പുതുതായി സ്ഥാപിക്കപ്പെട്ട ഒരു സ്കൂളിനെക്കുറിച്ചാണ് , വെറും സ്കൂളല്ല ഇംഗ്ലീഷ് മീഡിയം സ്കൂള്‍. എന്നാല്‍ സ്കൂളിനേക്കുറിച്ചുമല്ല പോസ്റ്റ്.ആ സ്കൂളിന്റെ അഡ്മിഷനെക്കുറിച്ചാണ്, കൂട്ടത്തില്‍ അവിടുത്തെ അദ്ധ്യാപകരെക്കുറിച്ചും ഒരു വാചകം ഉണ്ട് എന്നു മാത്രം.
ഒരു പക്ഷെ ഇതുപോലെ നിരവധി സ്കൂളുകള്‍ ഈ കൊച്ചുകേരളത്തില്‍ വാഴുന്നുണ്ടാകാം എന്നാല്‍ ഇത്തരമൊരു സംബ്രദായത്തെക്കുറിച്ച് ഞാനാദ്യമായാണ് കേള്‍ക്കുന്നത്.
                              സംഭവം ഇത്രയേയുള്ളു , ഈ സ്കൂളില്‍ - പുതിയ സ്കൂളായതിനാല്‍ എല്‍ കെ ജി, ഒന്നാം സ്റ്റാന്റാര്‍ഡ്, അഞ്ചാം സ്റ്റാന്‍ഡാര്‍ഡ്, ഏഴാം സ്റ്റാന്റാര്‍ഡ് , എട്ടാാന്റാര്‍ഡ് എന്നിവിടങ്ങളിലേയ്ക്കു മാത്രമേ അഡ്മിഷനുള്ളു. ഏതു ക്ലാസ്സായാലും അഡ്മിഷന്‍ ഫീ ഒരേ തുക തന്നെ, എണ്‍പത്തിമൂവായിരം (രൂപ 83,000 മാത്രം) രൂപ മാത്രം. കൂടാതെ ഒരു മാസം 5,000 രൂപ വച്ച് ട്യൂഷന്‍ ഫീയും നല്‍കണം.പിന്നെ ബസ് ഫ്, സിനിമാ ഫീ ,സ്പോര്‍ട്ട്സ് ഫി, ആ ഫീ, ഈ ഫീ ഒക്കെ ഇതിനു പുറമെ. എത്ര ചെറിയ തുക അല്ലെ?
                              തീര്‍ന്നില്ല സ്കൂള്‍ വിശേഷങ്ങള്‍! സ്കൂളില്‍ കിട്ടികള്‍ മലയാളം പറയാതിരിക്കാന്‍ അദ്ധ്യാപകര്‍ മുഴുവന്‍ കന്നടക്കാരാണ്, ബാംഗലൂരുവില്‍ നിന്നുള്ളവര്‍.( കുട്ടികള്‍ മലയാളം പറയരുതെന്നേയുള്ളൂ, പക്ഷെ കന്നട പറയാം അത് കുറ്റമല്ല.)പിന്നെ മലയാളം പഠിപ്പിക്കാന്‍ ഒരു കന്നടക്കാരിയെ തപ്പിയതാണ്, സൌകര്യത്തിനു കിട്ടുകയും ചെയ്തു, പക്ഷെ ഒരു കുഴപ്പം മാത്രം, അവര്‍ക്ക് മലയാളം അറിയില്ല. സാരമില്ല കന്നടത്തില്‍ മലയാളം പഠിപ്പിച്ചോളാമെന്ന് അവര്‍ സമ്മതിച്ചതും ആണ്, പക്ഷെ, സ്കൂള്‍ മുതലാളിയുടെ അമ്മ സമ്മതിച്ചില്ല പോലും.
                                 അപ്പോള്‍ ഈ സ്കൂളില്‍ നിന്ന് പഠിച്ച് പാസ്സായി വരുന്ന കുട്ടികളെ മനസ്സില്‍ കണ്ടാല്‍ ഈ പോസ്റ്റിന്റെ തലക്കെട്ട് അതു തന്നെയല്ലെ കൊടുക്കേണ്ടത്?
Post a Comment