നഹുഷപുരാണം

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                          ഴയ കാല രാജാക്കന്മാരേക്കുറിച്ചുള്ള പുരാണങ്ങള്‍ വായിച്ചാല്‍ സ്പഷ്ടമാകുന്ന ഒന്നുണ്ട് അവര്‍ക്കുണ്ടാകേണ്ട വറ്റാത്ത നീതിബോധം  , പ്രജാക്ഷേമ തല്‍പ്പരത  മുതലായവ. നമ്മുടെ പുരാണങ്ങളില്‍ ഇത്തരം  വീരോചിതമായ കഥകള്‍ ചിതറി കിടക്കുന്നു. 
                         പ്രജാക്ഷേമം  മറന്ന് രാജ്യതാല്പ്പര്യം  മറന്ന് എന്ന് രാജാക്കന്‍മാര്‍ ഭരിക്കാന്‍ തുടങ്ങുന്നുവോ അന്ന് പ്രജകളുടെ കഷ്ടകാലം  ആരംഭിക്കുന്നു. കാലം  തെറ്റി വരുന്ന അതിവൃഷ്ടി അല്ലെന്‍കില്‍ അതിഭീകരമായ വരള്‍ച കാലങ്ങളോളം  നടമാടുന്നു. പകര്‍ചവ്യാധികള്‍ കൊടുംക്ഷാമം , കൊടുംകാറ്റ് , നിരന്തരമായ വഹ്നി എന്നിവ സാധാരണ ജനജീവിതം  ദുഷ്കരമാക്കുന്നു. നാടെങ്ങും  വറുതിയില്‍ പൊരിയുന്നു. ഇങ്ങനെ കുറേ കഴിയുംപോള്‍ ഏതെന്കിലും  ഒരു സ്വാധ്വി അങ്ങു ദൂരെയുള്ള അടവിയില്‍ നിന്ന് സമാധാനദൂതുമായി എത്തുന്നു. അദ്ദേഹം  രാജാവിനെ സന്ദര്ശിച്ച് കാര്യങ്ങളുടെ ഗൗരവം  മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നു. എവിടെ , ലൗകീകസുഖങ്ങളില്‍ ആറാടുന്ന ആ മഹാരാജാവിനുണ്ടോ ഇത്തരം  വൃദ്ധരില്‍ മനസ്സു കൊടുക്കാനുള്ള നേരം.                    സ്വകര്‍ത്തവ്യം  മറന്ന്  ഋഷിമാരെ തന്റെ പല്ലക്കുചുക്കുന്നവരാക്കുകയും  പല്ലക്കിനു വേഗത പോരാ എന്നുകണ്ട് മുന്നില്എ വാഹകനായ സന്യാസിയെ തന്റെ കാലുകൊണ്ട് ചവിട്ടുകയും  ചെയ്തപ്പോള്‍  സന്യാസി ആ രാജാവിനെ ഏഴുനാള്‍ ക്കകം  തക്ഷകന്‍ കടിച്ചു ചാകട്ടേ എന്നാണു ശപിച്ചത്. അതോടെ സ്വബൊധം  വിണ്ടു കിട്ടിയ രാജാവ് (നഹുഷന്‍ ) ഏഴു കടലിനു നടുവില്‍ കൊട്ടാരം  കെട്ടിയാണ് പ്രതിരോധത്തിനു‌ ശ്രമിച്ചത്. എന്നിട്ടോ? അവസാന ദിനത്തിന്റെ തലേന്ന് ഭയത്തില്‍ നിന്നും  ഏതാണ്ട് മുക്തനായ രാജാവ് പഴം  തിന്നാനെടുക്കുകയും  ആ പഴത്തിലുണ്ടായിരുന്ന ഒരു ചെറിയ പുഴുവിനെ കണ്ട് അഹന്കാരത്തോടെ ഇത്  തക്ഷകനായി എന്നെ കൊത്തട്ടെ എന്ന് വെല്ലുവിളിക്കുകയാണുണ്ടായത്. ആ പുഴു നിമിഷങ്ങള്‍ക്കകം  തക്ഷകനായി വളരുകയും  നഹുഷനെ കൊത്തിക്കൊല്ലുകയും  ചെയ്തു എന്നാണ് കഥ.
              ഈ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം  നമ്മുടെ മുഖ്യഭരണാധികാരിയുടെ സല്‍ഭരണം  കണ്ട്  കോരിത്തരിച്ചിട്ടാണ് . ആ ഭാഗത്തേയ്ക്ക് പോകുന്നതിനു മുന്‍പ്  ആ മുഖ്യ ഭരണാധികാരിയേക്കുറിച്ച്  വര്‍ഷങ്ങള്‍ ക്കു മുന്‍പ് ഒരു കോണ്‍ ഗ്രസ്സുകാരനായ എന്റെ സുഹൃത്ത് നെഞ്ചത്തു കൈ വച്ച് എന്നോട് പറഞ്ഞ ഒരു കഥ കൂടി കേട്ടുകൊള്ളൂ. അന്ന് ശ്റീ ഭരണാധികാരിയ്ക്ക് പാര്‍ ട്ടിയില്‍ വല്യ പിടിയാണെന്കിലും  അധികാരമില്ല .അപ്പോള്‍ ഒരു ഗ്രൂപ്പിന് ഒരു ഫാക്ടറി തുടങ്ങണം  .കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ എവിടയോ ഒരപ്രതീക്ഷിത തടസ്സം. എത്ര ശ്രമിച്ചിട്ടും  തടസ്സം  മാറുന്നില്ല. അങ്ങനെ ആ ഗ്രൂപ്പ് പാര്ട്ടിക്കാരെ കണ്ടു അവര്‍ പ്രശ്നം  ഏറ്റെടുത്തു. നമ്മുടെ ആളെ കാണുന്നു കാര്യങ്ങള്‍ വിശദീകരിക്കുന്നു, കാര്യം  നടന്നാല്‍ അവര്‍ പാര്ട്ടി ഫണ്ടിലേക്ക് (പാര്ട്ടി ഫണ്ടിലേയ്ക്ക് മാത്രം  , കാലം  അതാണെന്നോര്ക്കണം  )ഉദാരമായി  സംഭാവന ചെയ്യും.
                  ഈ സംഭാവന എന്നു കേട്ടതും  നമ്മുടേ ആള്‍ വട്ടം  ഒടക്കി. ഹേയ് അത് ശരിയല്ല ഒരു കാര്യം  സാധിച്ചു കൊടുത്തിട്ട് അതിനു പ്രതിഫലം  പറ്റുകയോ ഛായ് ലജ്ജാവഹം.ഏതായാലും  അവസാനം  കാര്യം  നടത്തിക്കൊടുക്കാനും  അവസാനം  പാര്ട്ടി ഫണ്ടിലേയ്ക്കവര്‍ തരുന്ന "അഞ്ച് " സ്വീകരിക്കാനും  ധാരണയായി.(പാര്ട്ടിക്കു വേണ്ടിത്തന്നെയാണേ ).അങ്ങനെ കാര്യം  നടന്നു, ഒരു ദിവസം  പാര്ട്ടി "അഞ്ച് അടങ്ങിയ സ്വൂട്ട് കേസുമായി എത്തുന്നു, നമ്മുടെ ആളെ കണ്ട് വണങ്ങുന്നു, കാര്യങ്ങള്‍ നടത്തിത്തന്നതിലുള്ള നന്ദി അറിയിക്കുന്നു പറഞ്ഞ തുകയടങ്ങിയ ബാഗ് കൈമാറാന്‍ ശ്രമിക്കുന്നു, നമ്മുടെ ആളത് കയ്യില്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല, ആ മൂലയ്ക്ക് വച്ചോളൂ, പിന്നേ പറഞ്ഞ തുക തന്നെയുണ്ടല്ലോ അല്ലേ? അയ്യായിരവും  ? എന്ന് നമ്മുടേ ആള്‍ .കഥ ശരിയോ തെറ്റോ എന്നെനിക്കറിയില്ല.
                 ഈ ആള്‍ നമ്മുടെ മുഖ്യ ഭരണാധികാരിയായി സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ നമ്മുടെ ജനം  ആനന്ദതുന്തിലരായിരുന്നു.ജനങ്ങളുടെ തുടിപ്പറിയാവുന്ന ജനങ്ങളുടെ മുഖ്യാന്ത്രിയാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിരിക്കുന്നത്.അദ്ദേഹം  തുടങ്ങിവച്ച ജനസമ്പര്ക്ക പരിപാടി അക്ഷരാര്ത്ഥത്തില്‍ ജനങ്ങളുടെ ആശയഭിലാഷങ്ങള്‍ക്ക് പൊന്‍തൂവലര്‍പ്പിചതായിരുന്നു. എന്നിട്ടോ ജനസമ്പര്‍ക്കത്തില്‍ ലഭിച്ച അപേക്ഷകള്‍ പൊതുനിരത്തുകളില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയപ്പോള്‍ തകര്‍ന്ന്  പോയത് ആ ജനങ്ങളുടെ തന്നെ സന്കടങ്ങളായിരുന്നു, അവര്‍ക്കായുള്ള ക്ഷേമപദ്ധതികളും  അവരുടെ സ്വപ്നങ്ങളുമായിരുന്നു.
                 അതോടെ ആ മനുഷ്യന്‍ സാധാരണ ജനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. ജോപ്പന്‍ സരിത സലിംരാജ്  എന്നിവയൊക്കെയായി സാധാരണ അദ്ദേഹം  ബന്ധപ്പെടുന്ന ജനങ്ങളുടെ പേരുകള്‍ .ഒരു വിഭാഗം  കോക്കസിന്റെ കയ്യിലേയ്ക്ക് അദ്ദേഹം  അമര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ജീവിതം  വറുതികൊണ്ടും  അവഗണന കൊണ്ടും  വീര്‍പ്പുമുട്ടുകയായിരുന്നു.ജനജീവിതത്തെ തളര്‍ത്താന്‍  പഴയ പുരാണങ്ങളിലേപ്പോലെ വേനലും  അതിവൃഷ്ഠിയും  കടന്നു വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഓണം  വന്നാലും  കൃസ്തുമസ്സ് വന്നാലും  കോരനും  പാപ്പനും  കഞ്ഞി കുംബിളില്‍ പോലുമില്ലാത്ത സ്ഥിതി വന്നു. മുഖ്യന്റെ ഭരണസിരാകേന്ദ്രം  ഉപജാപകരേക്കൊണ്ട് നിറഞ്ഞു. 
                 ഇതിനെതിരെ ആഞ്ഞടിച്ച നാട്ടുകൂട്ടത്തിനെ നിരവധി നിരവധി അനവധി കുതന്ത്രങ്ങളിലൂടെയും  മാധ്യമസഹായത്തോടേയും  ഭിന്നിപ്പിച്ച് ഭിന്നിപ്പിച്ച് ജനങ്ങളില്‍ അജയ്യനെന്ന പ്രതീതി സൃഷ്ടിച്ച് ഭരിച്ചുകൊണ്ടിരുന്ന സമയത്താണ് പഴയ പുരാണത്തിലെ സത്യവിശ്വാസികളായ സന്ന്യാസിമാരേപ്പോലെ കോടതി ഇടപെട്ടത്. ആദ്യം  ചെറിയ കോടതിയായിരുന്നു , മുഖ്യനെ ഒന്നാം  പ്രതിയാക്കി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടപ്പോള്‍ തന്റെ ഉപജാപകവൃന്ദത്തിലെ മാധ്യമങ്ങളേയും  വക്കീലന്മാരേയും  ഉള്‍ പ്പെടുത്തി കോടതി ഉത്തരവിനെ വളച്ചൊടിച്ചപ്പോള്‍ വരുന്നു ഉഗ്രശാസനനായ സുപ്രീം  കോടതി. സുപ്രീം  കോടതി മുഖ്യന്റെ തലയ്ക്കു തന്നെ അടിച്ചുകളഞ്ഞു.
                       ഇനിയീ മുഖ്യന്‍ എന്തു ചെയ്യും? സന്യാസിമാരുടെ ശാസന ലംഘിച്ചാലുള്ള ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കും. ആ ശാസന അനുസരിക്കുന്നതാണ് എപ്പോഴും  മുഖ്യന്റേയും  നാടിന്റേയും  ശ്റേയസ്സിനും  നന്മയ്ക്കും  നല്ലത്. അല്ലെന്‍കില്‍ 

2 comments :

  1. പ്രജാക്ഷേമം മറന്ന് രാജ്യതാല്പ്പര്യം മറന്ന് എന്ന് രാജാക്കന്‍മാര്‍ ഭരിക്കാന്‍ തുടങ്ങുന്നുവോ അന്ന് പ്രജകളുടെ കഷ്ടകാലം ആരംഭിക്കുന്നു. കാലം തെറ്റി വരുന്ന അതിവൃഷ്ടി അല്ലെന്‍കില്‍ അതിഭീകരമായ വരള്‍ച കാലങ്ങളോളം നടമാടുന്നു. പകര്‍ചവ്യാധികള്‍ കൊടുംക്ഷാമം , കൊടുംകാറ്റ് , നിരന്തരമായ വഹ്നി എന്നിവ സാധാരണ ജനജീവിതം ദുഷ്കരമാക്കുന്നു. നാടെങ്ങും വറുതിയില്‍ പൊരിയുന്നു.

    ReplyDelete
  2. പക്ഷെ ഇതൊന്നും തലയില്‍ കയറുന്ന ലക്ഷണം കാണുന്നില്ല. തക്ഷകന്റെ കടി കൊണ്ടേ പോവൂ എന്ന് തോന്നുന്നു

    ReplyDelete