കിളിപ്പാട്ട്

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

(2015 ജനുവരി ലക്കം യുക്തിയുഗത്തില്‍ വന്ന സി.രവിചന്ദ്രന്റെ നിരീക്ഷണം.)
 
                        "നിന്റെ മോചനത്തിന് വേണ്ടി നീ തന്നെ പ്രയത്നിക്കണം.നാം ദു:ഖിതരാകുന്നത് നമ്മേക്കൊണ്ട് തന്നെയാണ്.ദു:ഖങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കാന്‍ നീതന്നെ യത്നിക്കണം" എന്ന് മരണത്തിനുമുന്‍പ് പ്രധാനശിഷ്യനായ ആനന്ദനോട് ബുദ്ധന്‍ പറഞ്ഞതായി ബുദ്ധസാഹിത്യം സാക്ഷ്യപ്പെടുത്തുന്നു.

                                      ഉദ്ധരേദാത്മനാത്മാനാം
                                      നാത്മനാമവസഅദയേത്
                                      ആത്മൈവ ഹ്യാത്മനോബന്ധു -
                                      രാത്മൈവ രിപുരാത്മന: (ഗീത-6:5)

(തന്നെ സ്വയം ഉദ്ധരിക്കുക,തന്നെ തളര്‍ത്തരുത്,താന്‍ തന്നെയാണ് തന്റെ ബന്ധു, താന്‍ തന്നെയാണ് തന്റെ ശത്രുവും.)- ഇത്തരമൊരുപദേശം കൃഷ്ണന്‍ അര്‍ജുനനു നല്‍കുന്നത് ബുദ്ധന്റെ മുകളിലെ വാചകങ്ങളുമായി താരതമ്യപ്പെടുത്തുന്നവരുണ്ട്.
സ്വയം ജയിക്കുകയെന്നതാണ് പരമപ്രധാനം,സ്വയം നിയന്ത്രിക്കുന്നവന്‍ ലോകത്തെ നിയന്ത്രിക്കും എന്ന് അര്‍ത്ഥശാസ്ത്രരചയിതഅവായ കൗടില്യനും (ബി സി ഇ 350 -283) വാദിച്ചു.

                             ആത്മവിശ്വാസം, ആത്മനിയന്ത്രണം,സ്വയം പിന്തുണയ്ക്കേണ്ട ആവശ്യകത ഇത്യാദി കാര്യങ്ങളൊക്കെ ലോകമെമ്പാടുമുള്ള സാഹിത്യകൃതികളിലെ പൊതു ഉപദേശമാണ്.ഇതൊന്നും അറിയാത്തവരില്ല.മനുഷ്യനുപരിയായ എന്തൊക്കയോ ഉണ്ടെന്ന് വാദിക്കുന്ന മതസാഹിത്യങ്ങളും അവസാനം അതേ നിഗമനത്തിലാണെത്തുന്നത്."ദൈവമുണ്ടായിട്ട് തന്നെ രക്ഷയില്ല , ആ നിലയ്ക്ക് ദൈവം കൂടിയില്ലാത്ത നിങ്ങളൊക്കെ എങ്ങനെ ജീവിച്ചുപോകുന്നു? - എന്നല്‍ഭുതം കൂറുന്നവരോട് പരിഭവമില്ല.കാരണം മറ്റുള്ളവരിലും മറ്റുള്ളതിലും വിശ്വസിക്കുന്നവന്‍ സ്വയം അനാദരിക്കുന്നവനാണ്.മറ്റുള്ളതും മറ്റുള്ളവരും അന്ധവിശ്വാസിയെ നിയന്ത്രിക്കും.യുക്തിബോധമുള്ളവന് സ്വയം നിയന്ത്രിക്കാനാവും.

When you are super you are controlled by others and others things.When you are rational you tend to control yourself.

              അവനവനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവനാണ് നാസ്തികണ്‍.വൃക്ഷത്തിന്റെ ഉന്നതശിഖരത്തിന്റെ തുഞ്ചത്തിരുന്ന് പാടുന്ന ചെറുകിളിയെ പോലെയാണവന്‍.കാറ്റും മഴയും ഭൂകമ്പവും അതിനെ പേടിപ്പിക്കുന്നില്ല.ഇരിക്കുന്ന കൊമ്പ് ഒടിഞ്ഞാലും മഴ കോരിച്ചൊരിഞ്ഞാലും കാറ്റ് ചീറിയടിച്ചാലും കിളി ആശങ്കപ്പെടുന്നില്ല.കിളിപ്പാട്ട് നിലയ്ക്കുന്നുമില്ല.കാരണം അത് വിശ്വസിക്കുന്നത് സ്വന്തം ചിറകുകളിലാണ്.കമ്പും കാറ്റും മഴയും തുണച്ചാലും ചിറകിനു കരുത്തില്ലെങ്കില്‍ എന്തുപ്രയോജനം?ഇവയെല്ലാം തുണച്ചാല്‍ ബഹുസന്തോഷം - ഇല്ലെങ്കിലും പ്രശ്നമില്ല.വിശ്വാസിയെ പൊതുവേ പീഢിപ്പിക്കുന്ന പല മാനസീകസംഘര്‍ഷങ്ങളും അശാന്തിയും നാസ്തികനെ തീണ്ടാത്തതിനു കാരണമതാണ്.അമിതപ്രതീക്ഷകളില്ലാത്ത അവന് സദാ ജീവിതത്തോട് പ്രസാദാത്മകമായ ആഭിമുഖ്യം വെച്ചുപുലര്‍ത്താന്‍ സാധിക്കും.
                           ആത്മാവിലുള്ള വിശ്വാസമാണ് ആത്മീയതക്കടിസ്ഥാനം.ഒരിനം വികലമായ മതഭക്തിയഅണത്.ആത്മാവിലൂള്ള വിശ്വാസം ആത്മവിശ്വാസം അലിയിച്ചുകളയും.ശരീരമെന്നും ആത്മാവെന്നും രണ്ടുണ്ടെന്നും താന്‍ യഥാര്‍ത്ഥത്തില്‍ ശരീരമല്ലെന്നുമുള്ള ദ്വിത്വഭാവന അവനെ ചുറ്റിവരയും.പ്രാര്‍ത്ഥിക്കാതിരുന്നാല്‍ ഒരിക്കലുമുണ്ടാകാനിടയില്ലാത്ത പ്രശ്നങ്ങള്‍ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും മറികടക്കാമെന്ന അത്യാഗ്രഹമാണ് മതവിശ്വസത്തിന്റെ ഉള്ളടക്കം.ഊന്നുവടി ഉപയോഗിച്ച് ശീലിച്ചവര്‍ അതവരുടെ മൂന്നാം പാദമായി പരിഗണിക്കുന്നു.സിദ്ധാന്തം ശരിയാണെന്ന് വരുത്താന്ആയി വ്യാഖ്യാനഫാക്ടറി തുറന്ന് ഗുഹാമനുഷ്യന് മൂന്ന് കാലുകളുണ്ടായിരുന്നതായി പ്രഖ്യാപിക്കുന്നു.ജീവിതം ആസ്വാദ്യകരമാക്കാന്‍ രണ്ടുപാദങ്ങള്‍ മതിയെന്ന തിരിച്ചറിവാണ് നാസ്തികത.
Post a Comment