മേമനാണെങ്കിലും കൊല്ലരുത്

**msntekurippukal | 19 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

(എന്റെ കഴിഞ്ഞ പോസ്റ്റ് സുപ്രീം കോടതിയെ അനുമോദിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് നേരെ തിരിച്ചാണ് , കോടതിയെ വിമര്‍ശിച്ചുകൊണ്ട്.സത്യം പറഞ്ഞാല്‍ കോടതിയെ അല്ല കോടതിയുടെ ഒരു നടപടിയെ.കഴിഞ്ഞ ലക്കം (ആഗസ്റ്റ് 2, 2015) ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം പുന:പ്രസിദ്ധീകരിക്കുകയാണ് ഇവിടെ.)

                        ധശിക്ഷയില്‍ സംതൃപ്തിയടയുന്ന സമൂഹത്തിന് എന്തോ പ്രശ്നമുണ്ട്.ശിക്ഷയുടെ കാഠിന്യം കുറ്റത്തെ ഇല്ലാതാക്കുന്നില്ലെന്നത് ഡ്രാക്കോയുടെ കാലം മുതലുള്ള പാഠമാണ്.എന്നിട്ടും തൂക്കുമരങ്ങള്‍ ഒഴിവാകുന്നില്ല.1980 - ലെ ബച്ചന്‍ സിങ്ങ് കേസില്‍ വധശിക്ഷ കഴിയുന്നതും അസാധ്യമാക്കുന്നതിന് അത്യപൂര്‍‌വസാഹചര്യമെന്ന തത്വം ആവിഷ്കരികുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്.അപൂര്‍‌വങ്ങളില്‍ അപൂര്‍‌വമായ കേസുകളില്‍ മാത്രം വധശിക്ഷയെന്ന നിയന്ത്രണം ഉണ്ടായിട്ടും വധശിക്ഷയുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.കഴിഞ്ഞ വര്‍ഷം രാജ്യത്തെ സെഷന്‍സ് കോടതികള്‍ 1,800 പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടു.കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ മാസം പത്തെന്ന നിരക്കിലാണ് സെഷന്‍സ് ജഡ്ജിമാര്‍ പേനയുടെ തുമ്പൊടിക്കുന്നത്.സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്.വധശിക്ഷയുടെ സ്ഥിരീകരണം വളരെ കുറവാണ്.വധശിക്ഷ ജീവപര്യന്തമാക്കുകയൊ അപൂര്‍‌വം കേസുകളില്‍ പ്രതികള്‍ വിട്ടയക്കപ്പെടുകയോ ചെയ്യുന്നു.വിധികളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ വധശിക്ഷയെക്കുറിച്ച് ചര്‍ച്ചകളും നടക്കുന്നു.മരണശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ നിയമപരമായ അവകാശങ്ങളേക്കുറിച്ച് കഴിഞ്ഞ വര്‍ഷത്തെ ശത്രുഘ്നന്‍ ചൗഹാന്‍ കേസില്‍ സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടുണ്ട്.ഹൈക്കൊടതിയോ സുപ്രീം കോടതിയോ ഇടപെടുമെന്ന വിശ്വാസത്തിലാണോ സെഷന്‍സ് കോടതികള്‍ വലിയതോതില്‍ വധശിക്ഷ വിധിക്കുന്നത്. അത് അപകടകരമായ വിശ്വാസമാണ്. തെറ്റായ വിധികള്‍ അനവധാനതയോടെ ശരി വയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്.തങ്ങള്‍ ശരിവച്ച വധശിക്ഷകളില്‍ പതിമൂന്നെണ്ണം തെറ്റായിരുന്നുവെന്ന് പതിന്നാല് മുന്‍‌ന്യായാധിപന്മാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെഴുതിയ അസാധാരണസാഹചര്യമുണ്ടായി.ആ പതിമൂന്നില്‍ രണ്ടുപേരെ തൂക്കിലേറ്റിക്കഴിഞ്ഞിരുന്നു.വൈകിയെത്തുന്ന വീണ്ടുവിചാരംകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?തെറ്റായി വിധിക്കപ്പെടുന്നതിന്നുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യമുണ്ടാകുന്നത്.വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യത്തിന് കുറേക്കൂടി ആഴത്തിലുള്ള ന്യായീകരണങ്ങളുണ്ട്.തടവറയിലെ ഏകാന്തതയില്‍ മരണത്തിലേയ്ക്കുള്ള ചുവടുകള്‍ എണ്ണിക്കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ അവസ്ഥ അവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തെ അടിസ്ഥാനമാക്കി ന്യായീകരിക്കാന്‍ കഴിയില്ല.തിരുത്താന്‍ കഴിയാതെ പോയ ഒരു തെറ്റിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടനില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്.
രാജ്യത്ത് ഇന്ന് വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്‍നം 385 ആണ്. അവരില്‍ 25% പേര്‍ ആദ്യമായി കൊലപാതകം നടത്തിയവരൊ ഒറ്റക്കൊലപാതകം നടത്തിയവരൊ ആണ്.സെഷന്‍സ് കോടതികളില്‍ വധശിക്ഷയുടെ തോത് വര്‍ദ്ധിക്കുന്നത് ഗൗരവത്തോടെ കാണണം.ഒരു പക്ഷെ സംഭവത്തിന്റെ സാമീപ്യവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും സമൂഹത്തിന്റെ സ്വാധീനവും വിധിയാളനെ സ്വാധീനിക്കുന്നുണ്ടാകാം.തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണത്തിലല്ലാതെ ഗുണത്തിലോ നിലവാരത്തിലോ ഹൈക്കോടതികള്‍ താല്‍പ്പര്യം കാണിക്കാറില്ല.സബോര്‍ഡിനേറ്റ് കോടതികളുടെ മേല്‍‌നോട്ടത്തിന് ഹൈക്കൊടതികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അധികാരംകണക്കെടുപ്പ് മാത്രമായി പരിമിതപ്പെടുന്നു.സെഷന്‍സ് കോടതിയിലെ തെറ്റ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തിരുത്തപ്പെടാതെ പോകുന്നതിനുള്ള സാധ്യതയാണ് പതിനാല് മുന്‍‌ജഡ്ജിമാരുടെ കുമ്പസാരത്തിലൂടെ തെളിയുന്നത്.പോലീസും പ്രോസിക്യൂഷനും കണ്ടെടുക്കുന്ന വിശ്വസനീയമായ തെളിവുകള്‍ക്കപ്പുറം സത്യം മറഞ്ഞിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണകഥകള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകും.സോളമന്റെ ജ്ഞാനവും വിവേകവും ഉള്ളവരല്ലല്ലൊ നമ്മുടെ ന്യായാധിപന്മാര്‍ ഏറെയും.

                   വധശിക്ഷയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ കൂടുതലായി കേട്ട ആഴ്ചയാണിത്.മുംബേ സ്ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകനായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന്ന് സുപ്രീം കോടതിയുടെ അനുമതിയായി.( ഈ ലേഖനം എഴുതുമ്പോള്‍ വധശിക്ഷ നടപ്പാക്കിയിരുന്നില്ല.എന്നാല്‍ പിന്നീട് ആ വധശിക്ഷ നടപ്പായി - അഡ്മിന്‍) മേമനെ കൊല്ലണമോ വേണ്ടയോ എന്നതല്ല വിഷയം.സാധാരണജീവപര്യന്തത്തെക്കാള്‍ കൂടിയ കാലം ജയിലില്‍ ഇട്ടതിനുശേഷം ഒരാളെ തൂക്കിക്കൊല്ലുമ്പോള്‍ ഒരേ കുറ്റത്തിനു രണ്ട് ശിക്ഷയാകുന്നു.ഇരട്ട ശിക്ഷ ഭരണഘടന അനുവദിക്കുന്നില്ല.ആലുവ കൂട്ടക്കൊലകേസിലെ പ്രതി ആന്റണിയ്ക്കും തൂക്കുമരം ഒരുങ്ങുന്നു.കാസറഗോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കെ സി ഹംസയ്ക്കും ലഭിച്ചത് വധശിക്ഷയാണ്. വധശിക്ഷയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം.ഓരോ വധശിക്ഷയും നിശിതമായ പരിശോധനയ്ക്ക് വിധേയമാക്കണം.സുപ്രീംകോടതിയുടെ അപൂര്‍‌വങ്ങളില്‍ അപൂര്‍‌വം എന്ന തത്വം പാലിക്കപ്പെടുന്നുണ്ടോ എന്ന്‍ കോടതികള്‍ മാത്രം പരിശോധിച്ചാല്‍ പോര.വധശിക്ഷ ഒരു മനുഷ്യാവകാശപ്രശ്നമാണ്.മനുഷ്യാവകാശങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിഷയമാകണം.നിഥാരിയിലെ സുരേന്ദ്രര്‍ കോലിയുടെ കാര്യത്തിലെന്നപോലെ ആലുവായിലെ ആന്റണിയുടെ കാര്യത്തിലും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.സംശയങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ആരേയും തൂക്കിലേറ്റാന്‍ പാടില്ല.
                  യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ പോലും ജീവപര്യന്തമാക്കിയ സാഹചര്യത്തില്‍ മേമന്റെ വധശിക്ഷയും ജീവപര്യന്തമാക്കണ്മെന്നാണ് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്.വധശിക്ഷ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന തത്വാധിഷ്ഠിതമായി നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി ഐ എം.മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുറ്റെ ഇക്കാര്യത്തിലുള്ള നിലപാടിനു വ്യക്തതയില്ല.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിലപാട് വേണം.വധശിക്ഷക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പത്രമാണ് "ദ ഹിന്ദു ".വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം അടുപ്പിച്ച് രണ്ട് വിഷയങ്ങളെ അടിസ്ഥാനമാക്കി 'ദ ഹിന്ദു' മുഖപ്രസംഗമെഴുതി.
                   1983 ലെ മുംബെ സ്ഫോടനക്കേസില്‍ ശിക്ഷിക്കാന്‍ നമുക്ക് കിട്ടിയ ഏകപ്രതിയാണ് യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍.മുഖ്യപ്രതികളായ ദാവൂദ് ഇബ്രാഹിമും യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനും നമ്മൂറ്റെ പിടിയിലായിട്ടില്ല.കിട്ടെണ്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തൂക്കുകയെന്നത് അത്ര നല്ല നിലപാടല്ല.കേസില്‍ യാക്കുബിനൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്തുപേരുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി മാറ്റിയപ്പോഴും മേമന്റെ ശിക്ഷയ്ക്ക് മാറ്റമുണ്ടായില്ല.അയാളുടെ തെറ്റിനെക്കുറിച്ചും സ്ഫോടനപരമ്പരയില്‍ അയാള്‍ക്കുള്ള പങ്കിനെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാവില്ല.സംഭവം നടന്ന് 22വര്‍ഷത്തിനുശേഷം നടപ്പാക്കാന്‍ പോകുന്ന വധശിക്ഷ ന്യായീകരിക്കത്തക്കതാണോ എന്നതാണ് പ്രശ്നം.
രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയുടെ ബലത്തില്‍ ജൂലൈ 30 എന്ന ശിക്ഷാദിനം നീണ്ടുപോകും (പോയില്ല, അന്നുതന്നെ തൂക്കിക്കൊന്നു - അഡ്മിന്‍).ദയാഹര്‍ജി പരിഗണിക്കുമ്പോഴോ നിരസിച്ചതിനുശേഷം പതിനാലുദിവസത്തിനകമോ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന് ശത്രുഘ്നന്‍ ചൗഹാന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.യാക്കൂബിനുവേണ്ടി സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയെങ്കിലും ഇപ്പോള്‍ യാക്കൂബ് നേരിട്ടു നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രത്യേകമായി പരിഗണിക്കേണ്ടതായുണ്ട്.രാഷ്റ്റ്രപതിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി മാറ്റാം.അതാണ് സിപി ഐ എം ആവശ്യപ്പെടുന്നത്.ഇരുനൂറ്റി അന്‍പത്തിയേഴ് പേരുടെ മരണത്തിനും എഴുനൂറ്റി പതിമൂന്ന് പേരുടെ ഗുരുതരമായ പരിക്കിനും കാരണമായ സംഭവത്തില്‍ പ്രധാനപങ്കാളിയായ ആളുടെ കാര്യത്തിലാകുമ്പോള്‍ തീരുമാനം പ്രയാസകരമായിരിക്കും.സംഭവത്തെ അടിസ്ഥാനമാക്കിയും നിലപാടിനെ അടിസ്ഥാനമാക്കിയും വാദിക്കാവുന്ന കേസാണിത്.സെന്‍സര്‍ഷിപ്പിന്റെ ദോഷങ്ങള്‍ ഒഴിവാക്കുന്നതിന്ന് സെന്‍സര്‍ഷിപ്പ് തന്നെ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന് മാര്‍ക്സ് പറഞ്ഞു.വധശിക്ഷയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്ന് വധശിക്ഷ തന്നെ വേണ്ടന്ന് വയ്ക്കുന്നതാണ് നല്ലത്.കൊടും‌പാതകികളുടേതാണെങ്കിലും ജീവന്‍ മൂല്യമുള്ളതാണ്.കുറ്റവാളി പരാജിതനാണ്. ഏതു പരാജിതനും രണ്ടാമൂഴത്തിനു അവകാശമുണ്ട്.ഒന്നു പിഴച്ചാലും ഏഴുവരെയാകാമെന്ന പാഠമല്ലെ ബ്രൂസിനെ ചിലന്തി പഠിപ്പിച്ചത്.

19 comments :

  1. വധശിക്ഷയില്‍ സംതൃപ്തിയടയുന്ന സമൂഹത്തിന് എന്തോ പ്രശ്നമുണ്ട്.ശിക്ഷയുടെ കാഠിന്യം കുറ്റത്തെ ഇല്ലാതാക്കുന്നില്ലെന്നത് ഡ്രാക്കോയുടെ കാലം മുതലുള്ള പാഠമാണ്.എന്നിട്ടും തൂക്കുമരങ്ങള്‍ ഒഴിവാകുന്നില്ല.

    ReplyDelete
  2. 12 വര്‍ഷത്തെ ജീവപര്യന്തമേ ഏത് കൊടിയ കുറ്റമായാലും കൊടുക്കാവൂ എന്നാണെണെന്റെഅഭിപ്രായം. കുറ്റവാളികള്‍ മനുഷ്യരല്ലേ? അവര്‍ക്ക് മനുഷ്യാ‍വകാശങ്ങളില്ലേ. അത് പാലിക്കപ്പെടേണ്ടതല്ലേ. കശ്ഴിയുമെങ്കില്‍ 12 എന്നുള്ളത് ഡിസ്കൌണ്ട് ചെയ്ത് അഞ്ചോ ആറോ ആക്കണം

    ReplyDelete
  3. ഏയ്‌...മതഭ്രാന്ത്‌ വന്ന,നൂറുകണക്കിനു നിരപരാധികളെ യാതൊരു കാരണവുമില്ലാതെ കൊന്നൊടുക്കിയ രാജ്യദ്രോഹികളെ വെറുതേ വിടണം...അതാ നല്ലത്‌.

    ReplyDelete
    Replies
    1. അപ്പോ മായാ കൊട്നാനിയെ എന്തുചെയ്യനമെന്നുകൂടി ഒന്ന് പറയ് ചേട്ടാ

      Delete
  4. വധശിക്ഷയ്ക്കെതിരേ സി പി എം രംഗത്ത്‌ വന്നതിൽ അദ്ഭുതമൊന്നുമില്ല...കുറച്ച്‌ വോട്ട്‌ കിട്ടുമോ എന്നുള്ള മിനിമം ലക്ഷ്യം മാത്രം...നല്ല കോമഡി തന്നെ.

    ആദ്യം മറുപടി ചെയ്ത കമന്റ്‌ മായ്ച്ചു ല്ലേ????

    ReplyDelete
    Replies
    1. വധശിക്ഷയ്ക്കെതിരെ സി പി എം രംഗത്ത് വരുന്നത് ആദ്യമൊന്നുമല്ല.വധശിക്ഷ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കണമെന്ന തത്വാധിഷ്ഠിതമായി നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി ഐ എം.മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുറ്റെ ഇക്കാര്യത്തിലുള്ള നിലപാടിനു വ്യക്തതയില്ല.മറ്റുപാര്‍ട്ടിഅകള്‍ ഒരു ഞഞ്ഞമിഞ്ഞസ്വബ്ഹഅവം കാണിക്കുന്നതിന് സി പി എം എന്തു പിഴച്ചു.നാടിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും സി പി എം അഭിപ്രായം പറയാറുണ്ട്.മറ്റുള്ളവര്‍ അത് ചെയ്യാറില്ല അതും ഇപ്പോ സി പി എമ്മിന്റെ കുറ്റമായോ? ഇനി മറ്റു രാഷ്ട്രീയ പാര്‍ട്ടികളേപ്പോലെ സി പി എമ്മും അധികാരത്തിനുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി തന്നെയാണ് , ഒരു സംശയവുമില്ല. എന്നാല്‍ കാശ്മീരില്‍ ബി ജെ പി ചെയ്തതുപോലെ അധികാരത്തില്‍ വരാന്‍ സി പി എമ്മിനു താല്പര്യമില്ല.പ്രധാനമന്ത്രിസ്ഥാനം വെള്ളിത്തളികയില്‍‌വച്ച് സി പി എമ്മിനു നല്‍കിയതാണ്. ഇന്ന് ചരിത്രപരമായ മണ്ടത്തരം എന്ന് പലരും വിളിക്കുന്നുവെങ്കിലും പാര്‍ട്ടിയുടെ തത്വാധിഷ്ഠിതമായ നിലപാടുമൂലം ആ ഓഫര്‍ വേണ്ടെന്നുവച്ച പാര്‍ട്ടിയാണ് സി പി എം. പിന്നെ " ആദ്യം മറുപടി ചെയ്ത കമന്റ്‌ മായ്ച്ചു ല്ലേ????" എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല.വിശദീകരിച്ചാല്‍ നന്നായി.

      Delete
  5. Mohan Sreedharan ask"ing
    "അപ്പോ മായാ കൊട്നാനിയെ എന്തുചെയ്യനമെന്നുകൂടി ഒന്ന് പറയ് ചേട്ടാ

    That is your original issue, if it is BJP people hanging is required whereas if it is J CPM leaser Jayarajan or Terrorist Memon then you have the humanitarian issue, which is absurd.
    Bloody Karat & Choora fish is having problem for hanging Kasab, Afsal Guru & Memon, Should I say same category blood is supporting?

    ReplyDelete
    Replies
    1. മി. മലയാളം ടൈംസ് , മലയാളം മനസ്സിലാകുമല്ലോ അല്ലേ? അപ്പോള്‍ ഇത് എന്റെ ഒരിജിനല്‍ ഇഷ്യു അല്ല മറിച്ച് നിങ്ങളുടെ ഒറിജിനല്‍ ഇഷ്യു ആണ് . എന്താണെന്നുവച്ചാല്‍ മേമന്റെ സ്ഥാനത്ത് മായാ കൊട്നാനിയാണെങ്കിലും സി പി എം ഇതേ പറയൂ.കാരണം ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് തന്നെ വധശിക്ഷക്ക് എതിരാണ്. അതുകൊണ്ട് മേമ്മനായാലും മായായാലും കത്രീനയായാലും സി പി എമ്മിനൊരു നിലപാടേയുള്ളു എന്ന് മനസ്സിലാക്കണം.പിന്നെ ഉത്തരം മുട്ടുമ്പോള്‍ കാരാട്ടിനെ തെറിവിളിച്ചിട്ട് കാര്യമില്ല. ഇതിലും ക്രൂരമായ കുറ്റങ്ങള്‍ നരഹത്യകള്‍ ചെയ്തവര്‍ സമൂഹമധ്യത്തില്‍ വിലസുമ്പോള്‍ ഒരു മതത്തിലോ ജാതിയിലോ പിറന്നു എന്നതുകൊണ്ട് മാത്രം വധിക്കപ്പെടുന്നു എന്നത് മോശമല്ലേ? " ദയാഹര്‍ജി പരിഗണിക്കുമ്പോഴോ നിരസിച്ചതിനുശേഷം പതിനാലുദിവസത്തിനകമോ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന് ശത്രുഘ്നന്‍ ചൗഹാന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്." എന്നിട്ടും അനാവശ്യമായ തിരക്ക് കാണിക്കുമ്പോള്‍ താങ്കള്‍ എന്നോട് പറഞ്ഞത് തിരിച്ചുപറയേണ്ടിയിരിക്കുന്നു.

      Delete
  6. CPM vision is hanging to death is inhumanitarian however killing by sword / knife with 51 or more cut is humanitarian, what an excellent solution.

    ReplyDelete
    Replies
    1. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുക എന്ന നടപടിയ്ക്കു തുല്യമാണ് എന്തു പറഞ്ഞാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരു ടി പി വധം പൊക്കിക്കൊണ്ടുവരികയെന്നത്.ഒന്നുകില്‍ ടി പി , അല്ലെങ്കില്‍ അന്‍പത്തിയൊന്ന് വെട്ട് എന്നതായിരിക്കുന്നു കാര്യങ്ങള്‍.രാഷ്ട്രീയകൊലപാതകങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നടത്തിയിട്ടുണ്ട് അതിലാരും മോശമൊന്നുമല്ല താനും.എന്നാലും അങ്ങാടീല്‍ തോറ്റതിന്ന് അമ്മേടെ നെന്‍‍ജത്ത് എന്ന് പറഞ്ഞതുപോലെ യുക്തിപരമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്നതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ ഉടനെ ടിപിയെ പൊക്കിക്കൊണ്ട് വരും.അതുകോണ്ട്, സാരമില്ല മിസ്റ്റര്‍, താങ്കള്‍ക്കും ഉത്തരം മുട്ടിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

      Delete
  7. SEE ONE COMMENT GIVEN BY Nishpakshan few days back on Manorama

    "പ്രകാശ് കാരാട്ട് (CPM മുൻ ജനറൽ സെക്രട്ടറി): ""കഴിഞ്ഞ 11 വർഷത്തിൽ ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ട മൂന്നു പേരും മുസ്‌ലിംകൾ ആണെന്നത് ക്രിമിനൽ നീതി സംവിധാനം മുസ്‌ലിംകളെ ഉന്നം വയ്‌ക്കുന്നുവെന്ന പ്രതീതി ഊട്ടിയുറപ്പിക്കുന്നു.
    രാജ്യത്ത് വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരിൽ 75% പേർ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നാണ്.""
    -NEWS

    ഈ വിവരദോഷിയുടെ തന്തക്കു വിളിക്കാനുള്ള അദമ്യമായ ആഗ്രഹം ഒന്നു കൊണ്ടു മാത്രമാണ്‌ കുറച്ചു പണിപ്പെട്ടായാലും മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നത്‌.

    "പ്രസ്‌ഥാനത്തിനു നേരെ വന്നാല്‍ കൈയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും" എന്ന SFIക്കാരുടെ മുദ്രാവാക്യം കേട്ടു വളർന്ന ഒരാളെന്ന നിലയില്‍ പ്രകാശം പരത്തുന്ന ഈ ഊളയോട്‌ എനിക്ക്‌ ചോദിക്കാനുള്ളത്‌, ഇന്ത്യയെന്ന എന്റെ മാതൃരാജ്യത്തിന്‌ നേരെ വാളോങ്ങിയ മൂന്നു കൊടും ഭീകരരെ (അജ്‌മല്‍ കസബ്‌, അഫ്‌സല്‍ ഗുരു, യാക്കൂബ്‌ മേമന്‍) നിയമപരമായി വിചാരണ ചെയ്‌ത്‌ വധശിക്ഷക്ക്‌ വിധേയരാക്കിയപ്പോള്‍ സഖാവിനെന്തേ നൊന്തു? (ആ രാജ്യദ്രോഹികളെ വർഷങ്ങളോളം തീറ്റിപ്പോറ്റിയതേ വലിയ കാര്യം)

    അവരുടെ മതം എടുത്ത്‌ കുളം കലക്കി നാലഞ്ച്‌ വോട്ടാണ്‌ ഉദ്ദേശമെന്നറിയാഞ്ഞിട്ടല്ല, എന്നാലും ചോദിക്കട്ടെ, തന്റെ അഭിപ്രായ പ്രകാരം, ഒരു കൊടും കുറ്റവാളിയെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന്‌ ബാലന്‍സ്‌ ചെയ്യാന്‍ മറ്റു മതങ്ങളില്‍ നിന്ന്‌ ഓരോരുത്തരെ കണ്ടു പിടിച്ച്‌ ഒന്നിച്ച്‌ തൂക്കിലിടുന്നതാണോ മതേതരത്വം???
    അതില്‍ത്തന്നെ നമുക്ക്‌ സംവരണവും വെച്ചേക്കാം എന്തേ്യയ്‌? നടപ്പാക്കുന്ന വധശിക്ഷയില്‍ ഇത്ര ശതമാനം, ന്യൂനപക്ഷം, ഇത്ര ശതമാനം പിന്നാക്ക വിഭാഗക്കാർ, ഇത്ര ശതമാനം മറ്റുള്ളവർ അങ്ങനെയായിക്കോട്ടെ അല്ലേടാ പരട്ട സഖാവേ!!! അതായിരിക്കും എകെജി സെന്ററിലിരുന്ന്‌ താനൊക്കെ വിഭാവനം ചെയ്‌ത കമ്യൂണിസം!!! പാഷാണത്തില്‍ കൃമി എന്നൊക്കെ പറയുന്നത്‌ ഒരു അതിശയോക്തിയായേ തന്റെ ഈ മൊഴിമുത്തുകള്‍ കേള്‍ക്കുന്ന വരെ തോന്നിയിട്ടുള്ളൂ, പക്ഷേ താനതിനൊക്കെ അപ്പുറത്താണെടോ ശുംഭാ, കറിവേപ്പിലമോനേ, നികൃഷ്‌ടജീവീ, കുലംകുത്തീ, പരനാറീ....

    ReplyDelete
    Replies
    1. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞങ്ങളുടെ പല അംഗങ്ങളും കൊല്ലപ്പെടുകയും അതുപോലെ തന്നെ ഞങ്ങളാല്‍ പലരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതും വധശിക്ഷയും തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലാകുന്നില്ല.അതൊഴിവാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൂടി ഒന്നിച്ചിരുന്ന് തീരുമാനമെടുത്താല്‍ മതി.അതുപോലെ തന്നെ നാട്ടില്‍ ഒരുപാട് പ്രകൃതിദുരന്തങ്ങളും വാഹനാപകടന്‍ഗ്ങളും ഒക്കെയുണ്ടായി ആളുകള്‍ മരിക്കുന്നുണ്ട്.അതും ഈ വധശിക്ഷയും തമിലുള്ള ബന്ധമെന്താണെന്ന് മനസ്സിലാവാത്തത്? "
      അവരുടെ മതം എടുത്ത്‌ കുളം കലക്കി നാലഞ്ച്‌ വോട്ടാണ്‌ ഉദ്ദേശമെന്നറിയാഞ്ഞിട്ടല്ല, എന്നാലും ചോദിക്കട്ടെ, തന്റെ അഭിപ്രായ പ്രകാരം, ഒരു കൊടും കുറ്റവാളിയെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന്‌ ബാലന്‍സ്‌ ചെയ്യാന്‍ മറ്റു മതങ്ങളില്‍ നിന്ന്‌ ഓരോരുത്തരെ കണ്ടു പിടിച്ച്‌ ഒന്നിച്ച്‌ തൂക്കിലിടുന്നതാണോ മതേതരത്വം???" എന്തൊരു ഭീകരമായ ചോദ്യം.ഇന്നാട്ടിലെ വിവരമുണ്ടെന്നു വിചാരിക്കുന്ന തലമുറയുടെ വായില്‍ നിന്നുതന്നെയാണീ ചോദ്യം വരുന്നതെന്നോര്‍ക്കണം. " അവരുടെ മതം എടുത്ത് " എന്നതിന്നുതന്നെ ആദ്യം ഉത്തരം പറയാം.ഒരിക്കല്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും കൂടി പ്രധാനമന്ത്രിസ്ഥാനം ഞങ്ങള്‍ക്ക് തന്നതാണ് അത് ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തു. താങ്കളുടെ പാര്‍ട്ടിയോ?ഒരിക്കല്‍ ഭൂരിപക്ഷം ഇല്ലെന്ന് അറിഞ്ഞിട്ടും പതിമൂന്ന് ദിവസം ആ കസേരയില്‍ അള്ളിപ്പീടിച്ചിരുന്നത് മറന്നു പോയോ? അതുപോട്ടെ ! ഇന്ന് കാശ്മീറിലെ സ്ഥിതിയെന്താണ് ? അവിടുത്തെ വിഘടനവാദികളുമായി സഖ്യമുണ്ടാക്കിയല്ലേ താങ്കളുടെ പാര്‍ട്ടി അധികാരത്തിലെത്തിയത് ? എന്നിട്ട് ലജ്ജയില്ലാതെ നാലഞ്ച് വോട്ടുകള്‍ക്ക് വേണ്ടിയെന്ന്. ലജ്ജയില്ലെ മിസ്റ്റര്‍ താങ്കള്‍ക്ക് ഇത് പറയാന്‍.ഏതാണ്ട് പോയകാലം മുതല്‍ തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വധശിക്ഷയ്ക്കെതിരായിരുന്നു, അത് ഞങ്ങള്‍ അന്നും ഇന്നും പരസ്യമായി പറയുന്നു.കൊടുംകുറ്റവാളിയെ തൂക്കിക്കൊന്നാല്‍ ബാലന്‍സ് ചെയ്യാന്‍ മറ്റ് മതവിഭാഗത്തില്‍ പെട്ടവരെ തൂക്കിക്കൊല്ലുന്നതാണോ മതേതരത്വം എന്നാണ് അടുത്ത ചോദ്യം.എന്താണ് മതേതരത്വം എന്ന് ആദ്യം മനസ്സിലാക്ക് , അന്നേരം ഈ പൊട്ടചോദ്യത്തിനുത്തരം കിട്ടും.മാന്യതയുടെ വേഷത്തിലവതരിച്ച് തനി വൃത്തികെട്ടവനേപ്പോലെ എന്നോട് പെരുമാറരുത് , കാരണം ഞാന്‍ താങ്കളെ സ്രഷ്ടിച്ച താങ്കളുടെ തന്തയല്ല അങ്ങേരോട് പറയുന്ന പോലെ എന്നോട് സംസാരിക്കാന്‍.ഒന്ന് സൂഖ്ഷിച്ചാല്‍ കൊള്ളാം.

      Delete
  8. Everybody knows and now even Pakistan forced to accept that Mumabi attack made by Kasab & team is trained by them. Only in this world only CPM will oppose against hanging of Kasab, CPM just hope in vain to get some Muslim votes in Kerala, okay it is part of his nasty politics but we cannot accept as the same stand is anti-Indian.

    ReplyDelete
    Replies
    1. വോട്ട് രാഷ്ട്രീയത്തിന്റെ കഥ ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞു.ഇനി ആവര്‍ത്തിക്കുന്നില്ല. നാലഞ്ച് വോട്ടുകള്‍ക്കായി തീവ്രവാദിയെ കൊല്ലരുത് എന്നു പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആന്റി ഇന്ത്യന്‍ വൃത്തികെട്ട രാഷ്ട്റീയം എന്നൊക്കെ പറയുന്ന താങ്കള്‍ ആ തീവ്രവാദികളുമായി കൂട്ടുചേര്‍ന്ന് ഭരിക്കുന്ന ബി ജെ പിയെ എന്തു വിളിക്കും? ഉറക്കെ വേണ്ടാ, ഈ ബ്ലോഗിലെ കമന്റ് പേജിലൂടെ താങ്കള്‍ക്ക് ബി ജെ പിയെ അവരര്‍ഹിക്കുന്ന പേര് ഒന്ന് വിളിക്കാമോ?

      Delete
  9. While CPM ruling Kerala, some of the students chased by police jumped to water and died, at that time do you know what VS told?, In Kerala CPM killed more than 75 BJP activist, which is also human-life loss. But CPM putting crocodile tears only when judiciary taking action against terrorists, that is the issue.

    ReplyDelete
  10. "സി പി എം ഇതേ പറയൂ.കാരണം ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് തന്നെ വധശിക്ഷക്ക് എതിരാണ്"

    Because they know many of their volunteers are part of quotation teams doing political killings as advised by Kannur Lobby. They know many of their volunteers are going to get life term by COURT.

    ReplyDelete
  11. എന്നാല്‍ കാശ്മീരില്‍ ബി ജെ പി ചെയ്തതുപോലെ അധികാരത്തില്‍ വരാന്‍ സി പി എമ്മിനു താല്പര്യമില്ല.പ്രധാനമന്ത്രിസ്ഥാനം വെള്ളിത്തളികയില്‍‌വച്ച് സി പി എമ്മിനു നല്‍കിയതാണ്. ഇന്ന് ചരിത്രപരമായ മണ്ടത്തരം എന്ന് പലരും വിളിക്കുന്നുവെങ്കിലും പാര്‍ട്ടിയുടെ തത്വാധിഷ്ഠിതമായ നിലപാടുമൂലം ആ ഓഫര്‍ വേണ്ടെന്നുവച്ച പാര്‍ട്ടിയാണ് സി പി എം.

    Later CPM itself termed the above as "Historical Blunder" however all Indians consider it as Blessing of Almighty which prohibited CPM from national politics. Also even after 67+years of freedom, CPM does not have any role in Indian national politics rather than blindly supporting Congress from behind without any reason allowing them to loot billion+ Indians.

    ReplyDelete
    Replies
    1. പിന്നീട് വേറാരുമല്ല ജ്യോതിബസു തന്നെയാണ് ആ തീരുമാനത്തെ ചരിത്രപരമായ മണ്ടത്തരം എന്ന് വിളിച്ചത്.പിന്നീട് പല വിമര്‍ശകരും അതുപയോഗിക്കാന്‍ തുടങ്ങിയെന്ന് മാത്രം. പാര്‍ട്ടിയ്ക്ക് സ്വന്തമായി ശക്തിയില്ലാതെ അധികാരത്തില്‍ വരുന്നത് ഗുണം ചെയ്യില്ല എന്ന് തന്നെയാണ് അന്നും ഇന്നും പാര്‍ട്ടിയുടെ നിലപാട്.അതിനെ ആര്‍ക്കും - എന്തിന് മലയാളം ടൈംസിനു പോലും - എന്തു പറഞ്ഞും വിമര്‍ശിക്കാം , ആരും തടയില്ല.ആത്മരതി മൂത്ത് ഭാരതത്തെ ദൈവം രക്ഷിച്ചെന്നോ പിശാച് രക്ഷിച്ചെന്നോ എന്തും പറയാം. കാരണം അതൊന്നും യാഥാര്‍ത്ഥ്യത്തെ തെല്ലും ബാധിക്കുന്നില്ല.എന്നാല്‍ പാര്‍ട്ടി ഇന്ന് ദേശീയ രാഷ്ട്രീയത്തിലൊന്നുമല്ല എന്നത് താങ്കളുടെ വെറും തോന്നലാണ് ,എണ്ണമല്ല നയങ്ങളാണ് ദേശീയ രാഷ്ട്രീയത്തിലെ നില തീരുമാനിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.ഞങ്ങള്‍ അന്ധമായി കോണ്‍ഗ്രസ്സിനെ പിന്‍‌തുണച്ചു എന്ന് പറയുന്ന താങ്കള്‍ ചരിത്രം മറക്കുകയാണ്. കോണ്‍ഗ്രസ്സിനെയല്ല ആരെ പിന്‍‌തുണച്ചാലും അത് തത്വാധിഷ്ഠിതമായിരിക്കും. തന്നെയുമല്ല കോണ്‍ഗ്രസ്സ് ഈ അഴിമതികള്‍ നടത്തിയ രണ്ടാം യു പി എ ഗവണ്മെന്റില്‍ ഞങ്ങള്‍ പിന്‍‌തുണ പോലും നല്‍കിയില്ല.( കോണ്‍ഗ്രസ്സിനെ അനുകരിക്കാനുള്ള വാശിയ്ക്ക് ബി ജെ പി കാട്ടിക്കൂട്ടുന്നതൊന്നും പറയാതിരിക്കുകയാണ് നല്ലത്. തന്നെയുമല്ല നമുക്ക് സി എ ജി റിപ്പോര്‍ട്ട് വരുമ്പോള്‍ അറിയാം ആരാണ് കൂടുതല്‍ അഴിമതിക്കാരെന്ന്.)

      Delete
  12. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.. മേമനായാലും മേനോനായാലും ! പക്ഷെ ചിലപ്പോഴെങ്കിലും അത് നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നത് സ്വാഭാവികം

    ReplyDelete