എന്തുകൊണ്ട് ?എന്തുകോണ്ട്?

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സാഹിത്യകാരന്മാർ അവാർഡ് തിരിച്ചുകൊടുത്തു, കൂട്ടത്തോടെ! കാരണം നാട്ടിൽ നടക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങൾ. അങ്ങനെയാണെങ്കിൽ ജോസഫ് മാഷിൻറെ കെെ മുസലീം തീവ്രവാദികൾ വെട്ടിയപ്പോൾ ഈ സാഹിത്യകാരൻമാരൊക്കെ എവിടെയെന്ന് മറുചോദ്യം. നരേന്ദ്ര ധാബോൽക്കരെ കൊന്നപ്പോൾ, ഗോവിന്ദ് പൻസാരെയെ കൊന്നപ്പോൾ, കൽബൂർഗിയേകൊന്നപ്പോൾ അവിടുത്തെ സംസ്ഥാന ഭരണമുഖ്യന്മാരോടുവേണ്ടെ ആദ്യം പ്രതിഷേധിക്കാനെന്ന് വീണ്ടും ചോദ്യം.
          ഇത്തരം നിഷ്കളങ്കമായ ഒരായിരം ചോദ്യങ്ങൾ അന്തരീക്ഷത്തിലേക്കെറിഞ്ഞ് രക്ഷപ്പെൻ ശ്രമിക്കുകയാണ് ബി ജെ പിയും കൂട്ടാളികളും. നമുക്കുമറിയാം ഈ ചോദ്യങ്ങളൊക്കെ നിഷ്കളങ്കങ്ങളാണെന്ന്. എന്നാൽ അതിനുള്ള മറുപടികൾ അത്ര നിഷ്കളങ്കങ്ങളല്ല എന്ന്മാത്രം. ജോസഫ് സാറിൻറെ കെെവെട്ട് കേസ് തന്നെ നോക്കാം.പ്രശ്നമുണ്ടായ സമയത്തുതന്നെ ഗവൺമെൻറ് മെഷീനറി ഇടപെടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.തന്നെയുമല്ല ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഗവൺമെൻറ് കെെക്കൊള്ളുകയും ചെയ്തു.എന്നാൽ ഇന്നുണ്ടാകുന്ന പ്രശ്നങ്ങളോ? ബി ജെ പി ഗവൺമെൻറിനെ നയിക്കുന്ന ആർ എസ്സ് എസ്സും അവരുടെ അനുബന്ധ പോഷകസംഘടനകളായ നാൽപതോളം മറ്റ് സംഘടനകളും.( ഇന്നലെ ഒരുചാനൽ ചർച്ചയിൽ ഒരു ബിജെപി വക്താവ് പറഞ്ഞ കണക്ക്) ഭരണത്തിലേറിയതിൻറെ തൊട്ടടുത്ത നിമിഷം മുതൽ ഈ പോഷകങ്ങളും മാതൃസംഘടനയും അഴിഞ്ഞാട്ടം തുടങ്ങിയിരുന്നു.വർഗീയപ്രസ്താവനകളിറക്കാൻ ഞാൻ മുന്നിൽ ഞാൻ മുന്നിലെന്ന് മൽസരിക്കുന്ന ബി ജെ പി എംപിമാർ. ഇവരുടെയൊക്കെ പ്രയത്നഫലമായി നാട്ടിലുടനീളം നടക്കുന്ന വർഗീയകലാപങ്ങൾ. ഇതുണ്ടാക്കുന്ന ആൾനാശങ്ങളും നാടിൻറെ പിന്നോട്ടടിയും.
             ഈ അവസ്ഥയിൽ പ്രതികരിക്കാത്തവൻ ഭാരതീയനാണോ, ഇന്ത്യാക്കാരനാണോ? ബി ജെ പിക്ക് വോട്ട് ചെയ്യുന്നവർ രാമപുത്രൻമാരും അല്ലാത്തവരെല്ലാം ജാരപുത്രൻമാരും. ഇന്ത്യൻ ജനാധിപത്യത്തിൻറെ പ്രത്യേകത കൊണ്ട് മാത്രം പോൾചെയ്തവോട്ടിൻറെ 31% മാത്രം നേടി അധികാരത്തിൽവന്ന ഒരുപാർട്ടിയുടെ നേതാവ് ഇറക്കിയ പ്രസ്താവനയാണിത്. അണികൾ ഭ്രാന്തെടുത്ത് തുള്ളുമ്പോൾ തിരുത്തികൊടുക്കേണ്ട നേതൃത്വം ഇതിനെ പിൻതാങ്ങുകയുംകൂടി ചെയ്യുമ്പോൾ സാഹിത്യകാരൻമാർ അവർക്ക് കിട്ടിയ പുരസ്കാരം തിരിച്ചുകൊടുക്കുക എന്നത് വളരെ ചെറിയ പ്രതിഷേധമായിപ്പോയി.
         ഇതാണ് തൊടുപുഴയിലെ കെെവെട്ട്കേസും സംഘികളുടെ അഴിഞ്ഞാട്ടവും തമ്മിലുള്ള വ്യത്യാസം. ആദ്യത്തേത് ഒരുയാദൃശ്ചികസംഭവമായിരുന്നു. നാട്ടിലെ സർക്കാർ മെഷിനറി മോത്തം അതിനെതിരായിരുന്നു.എന്നാൽ ഇപ്പോഴത്തെ കേസുകൾ സർക്കാർ സ്പോൺസേർഡ് ഭീകരവാദമാണ് എന്ന് ഉറപ്പോടെ പറയാം!
             ഇനി അടുത്തപ്രശ്നം. ആക്രമണങ്ങളും കൊലകളും നടക്കുന്നത് ബി ജെപി ഭരണത്തിൻ കീഴിലല്ല.ഉദാ, കൽബൂർഗി വധം നടക്കുന്നത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകയിലാണ്.അവിടെ കോൺഗ്രസ്സ് ഭരണവും! എന്നിട്ടും മോഡി മോഡി എന്ന് പറഞ്ഞ് കരയുന്നതെന്തിന് എന്നതാണ് ബി ജെ പി വക്താക്കളൂടെ ചോദ്യം.സംഭവം ശരിയല്ലെ? പക്ഷെ ബി ജെ പി വക്താക്കൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന ഒരുകാര്യമുണ്ട്.ഗവൺമെൻറ് ഏതായാലും മറുവശത്തെ കക്ഷി , ആക്രമിക്കുന്ന കക്ഷി ഒന്നാണ്.ബി ജെ പിയും കൂട്ടാളികളും.ഭരണകക്ഷി കാണിക്കേണ്ട ഉത്തരവാദിത്വം അവർ കാണിക്കുന്നില്ല.ഈ അക്രമങ്ങൾ നടത്തുകയും അതിനെ ന്യായീകരിച്ച് പ്രസ്താവനകളിറക്കുന്ന നേതാക്കളും.സാധാരണ ജനത എല്ലാ തടസ്സങ്ങളേയും തട്ടിത്തെറിപ്പിച്ച് പ്രതിരോധത്തിനിറങ്ങുന്ന കാലം വിദൂരമല്ല.
( ഡെസ്ക് ടോപ്പ് തകരാറിലായതിനാൽ ടാബിൽ തയ്യാറാക്കിയ പോസ്റ്റാണ്.ക്ഷമിക്കുക.)
Post a Comment