ക്രോണീ മുതലാളിത്തം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ക്രോണീമുതലാളിത്തം എന്നവാക്ക് 2008ലെ സാമ്പത്തികമാന്ദ്യത്തിനുശേഷമാണ് നാം കേൾക്കാൻ തുടങ്ങുന്നത്.ലോകമാകെ പടർന്നുപിടിച്ച ആഗോളമാന്ദ്യത്തിൽ നിന്നും കരകയറാൻ മുതലാളിത്തം അവലംബിച്ച നിരവധിമാർഗങ്ങളിലൊന്ന് ആയിരുന്നു ക്രോണീ മുതലാളിത്തം.മുതലാളിമാരും ഭരണാധികാരികളും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും പരസ്പരം ചങ്ങാത്തത്തിലാകുന്നതിനെ വിശേഷിപ്പിക്കാനാണീ വാക്ക് ഉപയോഗിച്ചത്. ഒന്നിക്കുന്നതെന്തിനാണെന്ന് ചോദിച്ചാൽ മുതലാളിത്തത്തിൻറെ രക്ഷപെടലിനായി പാവപ്പെട്ടവൻറെ മേൽ കുതിരകേറുക അല്ലെങ്കിൽ തങ്ങളിൽ ദുർബലരെ കൊന്നുതിന്നുക എന്നുതന്നെയാണ് മറുപടി.
                 എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ ഈ കൂട്ടുകെട്ടിലേക്ക് പുതിയൊരു കക്ഷികൂടി കടന്നുവരുന്നതുകാണാം.അവരാണ് ജാതിമതശക്തികൾ.അതിപുരാതനമെന്നും ദെെവസൃഷ്ടിയെന്നും ഒക്കെ അവർ വിശേഷിപ്പിക്കുന്ന ഹെെന്ദവത വളരെ നഗ്നമായി മുതലാളിത്തത്തെ സേവിക്കുന്ന കാഴ്ച നമ്മെ അൽഭുതപ്പെടുത്തുന്നു.തിരിച്ച് മുതലാളിത്തം വർഗീയതക്കും വളമേകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്.
                ബിജെപി ഇന്തൃയിൽ അധികാരമേറ്റതോടെ ഇവിടുത്തെ ഹിന്ദുവർഗീയവാദികൾക്ക് പുത്തനുണർവ് ലഭിക്കുകയുണ്ടായി.ഇതോടെ , നാളിതുവരെ ഒളിവിലിവർ നടത്തിവന്നിരുന്ന വിധ്വംസകപ്രവർത്തനങ്ങൾക്ക് ആക്കംകൂടി.തങ്ങൾക്ക് വോട്ടുചെയ്യുന്നവർ രാമൻറെ മക്കളും അല്ലാത്തവരെല്ലാം അവിഹിതസന്തികളെന്നും പ്ഖ്യാപിക്കാൻ തീവ്രവർഗീയവാദിയായ സ്വാധ്വി പ്രാചിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കേവലം 31% വോട്ട് മാത്രം നേടിയാണ് ബിജെപി ഇന്തൃയിൽ അധികാരത്തിൽ വന്നതെന്ന് ഓർക്കുമ്പോൾ അവർ മുഴുവൻ ഇന്ത്യാക്കാരേയുമല്ലെ അവിഹിതസന്തതികൾ എന്ന് വിളിച്ചത്? ഇതിനെതിരേ പ്രതിപക്ഷം ആഴ്ചകളോളം പ്രതിഷേധിച്ചിട്ടും ഇതിനോട് പ്രതികരിക്കാൻ പ്രധാനമന്ത്രി വിസമ്മതിച്ചെന്നും ഓർക്കണം.
                      ഇതൊരുതുടക്കമായിരുന്നു , വരാൻ പോകുന്ന നല്ല നാളുകളുടെ!അടുത്തതായി ഇവർ ചെയ്തത്, ഇവിടുത്തെ ബഹുഭൂരിപക്ഷം ആളുകളും ഭക്ഷിച്ചുകൊണ്ടിരുന്നതും വിലക്കുറഞ്ഞതും പോഷകസമൃദ്ധവുമായ ബീഫ് ഏകപക്ഷീയമായി നിരോധിക്കുകയായിരുന്നു.പ്രത്യേകിച്ചുകാരണമൊന്നുമില്ല, ഒരൂ സു(കു)പ്രഭാതത്തിൽ അങ്ങനെ തോന്നി.അത്രതന്നെ.നാട്ടിൽ പലയിടത്തും ഇതിനെതിരെ പ്രതിഷേധം ഉയർന്നു.
                         ഹരിയാനയിൽ ബീഫ് കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന മുസ്ലീം വൃദ്ധനെ അടിച്ചുകൊന്നുകൊണ്ടാണ് ബിജെപി ഇതിനു മറുപടി നൽകിയത്.തുടർന്ന് നാട്ടിൽ പലേടത്തും ബീഫ് ആരൊപിതകൊലപാതകങ്ങൾ നടന്നു.അതോടൊപ്പം തന്നെ ഇതിനെതിരെ ജനരോഷം ഉയരുകയും ചെയ്തു.ബീഫ് കൊലപാതകങ്ങളുടെ ഗൗരവം കുറയുന്നുവോ എന്ന സംശയം ഉയർന്നപ്പോൾ ഇവർ ദളിതരെ തേടിപ്പിടിച്ച് കൊല്ലാൻ തുടങ്ങി.രാജ്യമാകെ അസ്വസ്ഥത വളരാൻ തുടങ്ങി.
                     ഇത് ചിത്രത്തിൻറെ ഒരുവശം.രാജ്യമെങ്ങും ബീഫ്കൊലയും പ്രതിഷേധവും അലയടിക്കുമ്പോൾ ബിജെപിയുടെ ആവശ്യപ്രകാരം മഹാരാഷ്ട്ര ഗവൺമെൻറ് പരിപ്പിൻറേയും പയർവർഗങ്ങളുടേയും മേൽ നിലനിന്നിരുന്ന കുത്തകസംഭരണ നിരോധനനിയമം റദ്ദുചെയ്തു.സാധാരണക്കാരൻറെ ഭക്ഷ്യവസ്തു എന്നനിലയിൽ പൂഴ്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി പരിപ്പിൻറേയും പയർവർഗങ്ങളുടേയും മുഖ്യഉൽപാദകരായ മഹാരാഷ്ട്രയിൽ ഇവയുടെ കുത്തക സംഭരണത്തിനെതിരെ കാലങ്ങളായി നിലവിലുണ്ടായിരുന്ന ശക്തമായ നിയമമാണ് ഇല്ലാതായത്.ഈ സമയത്ത് തന്നെ മോഡിയുടെ മാനസപുത്രനായ അദാനി ഒരുവിദേശകമ്പനിയുമായി ചേർന്ന് ഒരുകമ്പനിയുണ്ടാക്കുകയും രാജ്യത്തകമാനമുള്ള പരിപ്പും പയർവർഗങ്ങളും തുശ്ചമായവിലയ്ക്ക് വാങ്ങികൂട്ടുകയും ചെയ്തു.അങ്ങനെ രാജ്യത്താകമാനമുള്ള പരിപ്പ് അദാനിയുടെ കയ്യിലെത്തിയപ്പോൾ അയാൾ പരിപ്പിനു വിലകൂട്ടിവിൽക്കാനാരംഭിച്ചു.ഇതാണ് പരിപ്പിൻറെ വീല 210 രൂപയിലേക്കുയർന്നതിൻറെ പിന്നിലെ കളി.3312000 കോടി രൂപയുടെ ലാഭമാണ് ഇക്കളിയിലൂടെ അദാനി നേടിയത്.
                          സാമ്പത്തീകവിദഗ്ധർ പൊതുവേ മാർക്കറ്റ് എക്കണോമി എന്ന് പറയാറുണ്ട്.വിൽക്കാൻ പറ്റുന്നതെന്തും വിൽക്കുക, അതീനെന്ത് തന്ത്രവും പ്രയോഗിക്കുക,ജാതി മത ഉൽസവങ്ങളും ആചാരങ്ങളുമെല്ലാം ഇതിനായി ഉപയോഗിക്കുക ഒക്കെ നമുക്കറിയാവുന്ന കാര്യങ്ങളുമാണ്.ഉൽസവപ്പറമ്പിലെ ചായക്കടയിലെ സ്പെഷ്യൽ റെറ്റുകളുമൊക്കെ നമുക്കറിയാം.ഉത്തരേന്ത്യയിലെ അക്ഷയതൃതീയയെ കേരളത്തിൽ കൊണ്ടുവന്ന് വേഷം മാറ്റി സ്വർണക്കടക്കാർ സ്വർണം വിൽക്കാനുപയോഗിച്ചതും നമുക്കറിയാം.എന്നാൽ തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലയിൽ 300 കോടി രൂപയുടെ കച്ചവടം നടക്കുന്നു എന്നായപ്പോൾ കഥ മാറാൻ തുടങ്ങി.ശബരിമല തീർത്ഥാടനം, ഹജ്ജ് തീർത്ഥാടനം, ജറുസലേം പുണ്യഭൂമി സന്ദർശനം പോലെ വൻതോതിൽ പണം മറിയുന്ന തീർത്ഥാടനങ്ങൾമാത്രം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ നാമറിയാതെ തന്നെ ഉൽസവങ്ങൾ സ്പോൺസർ ചെയ്യാൻ ആളെത്തിയതോടെ മുതലാളിത്തവും മതജാതിശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് ആരംഭിച്ചു.ഉൽസവങ്ങൾക്ക് പരമാവധി പൊലിമയും പ്രചാരണവും നൽകാൻ മുതലാളിത്തവും മുതലാളിത്തത്തിനുപരമാവധി നേട്ടമുണ്ടാക്കാനുള്ള സൗകര്യം മതജാതിശക്തികളും നൽകാൻ തുടങ്ങി.
                  എന്നാൽ ഈ കൂട്ടുകെട്ട് അതിൻറെ മാന്യമായ സീമകളെല്ലാം ലംഘിച്ച് ഭീഷണമായ ഒരവസ്ഥയിലേക്കിന്ന് എത്തിയിരിക്കുന്നു.പാവപ്പെട്ട ബഹുഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ച് അത്യന്തം വിനാശകരമാണീ നീക്കം.പ്രത്യേകിച്ച് ജാതിമത ശക്തികളുമായി വളരെയേറെ വെെകാരികമായി അടുത്തു നിൽക്കുന്നവരാണ് ഭാരതീയർ എന്നതോർക്കുമ്പോൾ സ്ഥിതി കൂടുതൽ പ്രയാസകരമാണ്.ഇതിനെ തുടക്കത്തിലേ തന്നെ എതിർത്ത് തോൽപിക്കേണ്ടിയിരിക്കുന്നു.എന്താണതിനുള്ള മാർഗം? മാർഗം ഒന്നൂമാത്രമേയുള്ളു.മതനിരപേക്ഷതയെ മുറുകെപിടിച്ചുകൊണ്ടുള്ള മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടം.അതൊന്നുമാത്രമേ ഇതിനു പോംവഴിയുള്ളു.
( എന്റെ ഡെസ്ക്ടോപ്പ് തകരാറിലായതിനാൽ ടാബിൽ തയ്യാറാക്കിയ പോസ്റ്റാണ്.ദയവായി ക്ഷമിക്കുക.പിന്നീട് എഡിറ്റ് ചെയ്തെങ്കിലും ആശയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പുതരുന്നു.ഫോണ്ട്, സ്റ്റൈൽ എന്നിവക്കുമാത്രമേ മാറ്റം വരുതിയിട്ടുള്ളു. )
Post a Comment