**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സുഹൃത്തുക്കളെ,
         എം എസിൻ്റെ കുറിപ്പുകൾ എന്ന ഈ ബ്ലോഗിലെ ആദ്യപോസ്റ്റ് വരുന്നത് (ആമുഖം) 28/11/2010ലാണ്.തുടർന്ന് നിരന്തരം പോസ്റ്റുകൾ ഞാനിതിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.ഒരു തുടക്കക്ക്ക്കാരൻ്റെ - വായിക്കാത്തവൻ്റെ,എഴുതിപ്പതിയാത്തവൻ്റെ  പുറത്തുവന്ന എല്ലാ ദുഷിപ്പുകളും നിങ്ങൾ സഹിച്ചുകൊണ്ടിരുന്നു,എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അതെന്നെ അഹങ്കാരിയാക്കിയോ?ഉവ്വെന്നാണ് എനിക്കു  തോന്നുന്നത്.എല്ലാം വാരിവലീച്ച് ഏകാഗ്രത പോലുമീല്ലാതെ ഞാൻ  പിന്നേയും എന്തൊക്കയോ കുറിച്ചു കൊണ്ടിരുന്നു.അങ്ങനെ അങ്ങനെ ഞാൻ  ഫേസ്ബുക്കിൽ  ചെന്നുപെട്ടു.അവിടെ സംഗതികൾ വളരെ  ഷോർട്ട് ആണ്.ഞാനങ്ങ് വല്ലാതെ ഭ്രമിച്ചു  പോയി.ദോഷം പറയരുതല്ലോ, ഞാനവിടെ ഹിറ്റായില്ല എന്ന് പറയുന്നില്ല.ഒരു ചെറിയ  ഓളമുണ്ടാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്  എന്നാണ് തോന്നുന്നത്.പക്ഷെ  അപ്പോഴും എൻ്റെ ബ്ലോഗ്  എന്നെ മാടിവിളിച്ചുകൊണ്ടിരുന്നു.ആ വിളി കേൾക്കാതിരിക്കാൻ എനിക്കാവില്ല.ഞാൻ തിരിച്ചു  വന്നു.ഇനി ആഴ്ചയിൽ ഒന്ന്  എന്ന തോതിലല്ലെങ്കിലും, മിക്കവാറും നല്ല ഭാഷായിൽതന്നെ ഞാനെഴുതാം.വിഷയം പഴയതുതന്നെ, സമാകാലീന സംഭവാവികാസങ്ങൾ തന്നെ.
വിശ്വസ്ഥതയോടെ

എം.എസ്.

No comments :

Post a Comment