ഇങ്ങനെ നുണ പറയുന്ന ഒരു പ്രധാനമന്ത്രി ഭാരതത്തിനപമാനം

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

മാതൃഭൂമി രിപ്പോർട്ട് ചെയ്തതു പ്രകാരം,കൊല്ലത്തു ബൈപാസ്സ് ഉൽഘാടനത്തിനു വന്നിട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ മൂന്നു പ്രധാന വസ്തുതകളാണു ഊന്നിപ്പറഞ്ഞത്.
1.ശബരിമല വിഷയത്തിൽ സുവ്യക്ത നിലപാട് ബി ജെ പിയ്ക്കു മാത്രം.എത്ര കൃത്യമായ പ്രസ്ഥാവനയാണെന്നു നോക്കൂ.പക്ഷെ ഇവിടെ ഒരു ചോദ്യം ചോദിക്കാനുള്ളത് ബി ജെ പി കെന്ദ്രനേതൃത്വത്തിനാണോ അതോ സംസ്ഥാന നേതൃത്വത്തിനോ സുവ്യക്ത നിലപാടെന്നാണ്.ബി ജെ പിയുടെ കേന്ദ്രനേതൃത്വം അംഗീകരിച്ച നിലപാടിൻ്റെ കടകവിരുദ്ധമായ നിലപാടാണ് കേരളഘടകത്തിന്.അപ്പോളതൊരു സുവ്യക്ത നിലപാടാകുന്നതെങ്ങനെ?ഇനി അതാണ് സുവ്യക്ത നിലപാടെങ്കിൽ കോൺഗ്രസ്സിൻ്റേതും സുവ്യക്ത നിലപാടല്ലെ?മൂന്നാമത്തെ പോയിൻ്റായി പ്രധാനമന്ത്രി പറഞ്ഞത് കോൺഗ്രസ്സിന് ദൽഹിയിലും പത്തന്മ്തിട്ടയിലും വേറെ നിലപാടെന്നാണ്.ഇതുതന്നെയല്ലേ ബിജെപിയുടെ നിലപ്ടും.അപ്പോൾ ഒരേ നിലപാടെടുക്കുന്ന രണ്ടുപാർട്ടികളിൽ സ്വന്തം പാർട്ടിയുടേത് സുവ്യക്തവും മറ്റേ പാർട്ടിയുടേത് അവ്യക്തവുമാകുന്ന വിദ്യ കൊള്ളാമല്ലോ പ്രധാനമന്ത്രി.പക്ഷെ ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നുമാത്രം.
2.കമ്യൂണിസ്റ്റുകാർ ചരിത്രത്തേയും വിശ്വാസത്തേയും അംഗീകരിക്കാത്തവർ. ഇത് വളരെ വ്യക്തമാണ്.പ്രശ്നം ശബരിമലയാണെന്നു വ്യക്തം.ശബരിമലയിൽ ഈയടുത്തകാലംവരെ സ്ത്രീകൾ കയറിയിരുന്നു എന്നുള്ളത് സത്യമായ ചരിത്രം.ആ ചരിത്രം അംഗീകരിക്കുന്നത് ഇടതുപക്ഷപാർട്ടികൾ മാത്രം.മറ്റു പാർട്ടികളുടെ - യുഗങ്ങളായി യുവതികൾ കയറാത്ത ശബരിമല എന്നുള്ളത് വെറും വിശ്വാസം മാത്രം.അത് വെറും വിശ്വാസവും സത്യമല്ലാത്തതുമെന്ന് തെളിയുകയും ചെയ്തു.അപ്പോൾ കമ്മ്യൂണിസ്റ്റുകാർ ചരിത്രത്തെ അംഗീകരിക്കുകയും വീശ്വാസത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ്.അവിടേയും പ്രധാനമന്ത്രി കള്ളം പറയുന്നു.

No comments :

Post a Comment