പട്ടികയിൽ പെട്ടു.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

"ഹൊ! അവസാനം സർക്കാർ പെട്ടു.ഇനി നമുക്ക്തകർത്ത് അർമ്മദിക്കാം." ഇതാണ് "പട്ടികയിൽ പെട്ടു" എന്ന തലക്കെട്ടു കൊടുത്തപ്പോൾ മാതൃഭൂമിയ്ക്കുണ്ടായ ഒരു സന്തോഷം.
         ശബരിമലയിൽ സീസൺ കഴിഞ്ഞപ്പോൾ സുപ്രീംകോടതിയിൽ, കോടതി വിധിയനുസരിച്ച് 51 യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ട് സർക്കാർ സമർപ്പിച്ചത്.കോടതിയിൽ നിലവിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട് സമർപ്പണം നടന്നത്.
         നിലവിൽ,സുപ്രീംകോടതി വിധി വന്നതിനുശേഷം,നമ്മുടെ നാട്ടിലും ശബരിമലയിലും ഒക്കെ ഉണ്ടായ കലാപങ്ങളും കലാപശ്രമങ്ങളുമൊക്കെ നമ്മൾ കണ്ടതാണ്,അറിഞ്ഞതാണ്.അത് പൊതുജനം മുഴുവൻ കണ്ടറിയുകയും കലാപമുണ്ടാക്കിയവർക്കെതിരെ പലയിടത്തും പൊതുജനം തെർവിലിറങ്ങുകയും ചെയ്തു എന്ന ഒറ്റക്കാരണത്താലാണ് ഈ മാമാമാധ്യമങ്ങൾക്ക് സത്യത്തിനൊപ്പം നിൽക്കേണ്ടി വന്നത്.അത് ഭരണകക്ഷിയ്ക്ക്,പ്രത്യേകിച്ചും ഭരണത്തിനു നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിയ്ക്ക് അനുകൂലമാണെന്നത് വല്ലാത്ത വിമ്മിഷ്ടമവർക്കുണ്ടാക്കിയിരുന്നു.പല നുണകളേയും അർദ്ധസത്യങ്ങളേയും കത്തിക്കാനവർ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും നാട്ടിൽ നിലനിൽക്കുന്ന സാഹചര്യം വേറെയായതിനാൽ വിചാരിച്ചപോലെ കത്തിയില്ല.
           അങ്ങനെ അവസാനമവർക്ക് വീണുകിട്ടിയ കച്ചിതുരുമ്പാണ് ശബരിമലയിൽ പ്രവേശനം നടത്തിയ യുവതികളുടെ ലിസ്റ്റ്.ശബരിമലയിലെ തിരക്കൊഴിവാക്കാൻ കുറച്ചുനാളായി പോലീസ് ഓൺ ലൈനായി ഉപയോഗിച്ചുവരുന്ന ഒന്നാണ് വിർചുഅൽ ക്യൂ.കമ്പൂട്ടറിൽ രെജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന സമത്ത് ദർശനത്തിനെത്തിയാൽ മതി,കാലേകൂട്ടി വന്ന് കാത്തുകെട്ടി കിടക്കണ്ട എന്നതാണിതിൻ്റെ മെച്ചം.ഭക്തർ തൻ്റെ വ്യക്ത്വിവരങ്ങൾ നൽകിയാൽ രജിസ്റ്റർ ചെയ്യാം.
           ഈ വർഷം ഏഴരലക്ഷത്തിലധികം പേരാണ് ഈ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തത്.രജിസ്റ്റർ ചെയ്തവരിൽ എത്രപേർ മല കയറിയെന്ന് പോലീസിനറിയ്യാം.അതുപ്രകാരമാണ് മല കയറിയ യുവതികളുടെ ലിസ്റ്റ് പോലീസ് ജെനെരേറ്റ് ചെയ്തത്.സാധാരണഗതിയിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പോലീസ് വെരിഫൈ ചെയ്യാറില്ല.ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങൾ പരിശോധിക്കുക ദുഷ്കരം,രണ്ടാമത് അവർ ഭക്തരാണ് ,അവരെ അവിശ്വസിക്കേണ്ട സാഹചര്യമില്ല, മാലയിട്ടുകഴിഞ്ഞാൽ അയ്യപ്പനായി.അയ്യപ്പൻ്റെ നിഷ്ടകൾ പാലിക്കാൻ ഇവരും ബാധ്യസ്ഥരാണ്,അതിലൊന്നാണ് അസത്യം കാണിക്കാതിരിക്കുക,അവസാനമായി ഒരു ജനാധിപത്യവ്യവസ്ഥയിൽ ഇത്തരം നിരുപദ്രവകരമായ കാര്യങ്ങളിൽ പോലും സത്യസന്ധത പുലർത്താത്ത ഒരു ജനതയാണ് നമ്മുടേത്.
                ഇങ്ങനെ രജിസ്റ്റർ ചെയ്ത ലിസ്റ്റാണ്`,ഇത് ഇങ്ങനെയാണ് ഉണ്ടാക്കിയതെന്നു വിശദീകരിച്ചുകൊണ്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.സത്യത്തിൽ മലയിൽ ആദ്യമായി കയറിയ യുവതികളെന്നു നാം കൊണ്ടാടിയ കനകദുർഗയും ബിന്ദുവും ഈ ലിസ്റ്റിലില്ല.കാരണം അവരോൺലൈൻ വഴി വന്നവരല്ലെന്നും സർക്കാർ വിശദീകരിക്കുന്നുണ്ട്.ലിസ്റ്റ് പുറത്തുവന്നതോടെ അതിലെ അപാകതകളും പുറത്തു വരുന്നു.പല യുവതികളും പ്രായം കഴിഞ്ഞവരാണ്,ചിലർ സ്ത്രീകളല്ല പുരുഷന്മാരാണെന്നും തെളിഞ്ഞു.
        ഇതാരുടെ തെറ്റാണ് ശരിക്കും?പ്രായം കൂടുതലാണെന്നു കണ്ടെത്തിയ ഒരു സ്ത്രീയ്ക്കുവേണ്ടി രജിസ്ത്രേഷൻ നടത്തിയ പുരുഷൻ പറയുന്നത്, താൻ മന:പൂർവം വയസ്സു കുറച്ചുകാണിച്ചെന്നാണ്.ഒരു വ്യക്തി തൻ്റെ ജനാധിപത്യവ്യ്വസ്ഥയിലെ  ഉത്തരവാദിത്വം ചെയ്യാത്തതിനും പഴി ഇടതു ഗവണ്മെൻ്റിന്.പ്രായം കൂടുതലാണെന്നു കണ്ടെത്തിയ ഒരു സ്ത്രീയുടെ വീട്ടിലേയ്ക്ക് അവരുടെ വയസ്സറിയാൻ ഒരു "നിങ്ങളുടെ പ്രതിനിധി" അവിടേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നു അഭിമാനത്തൊടെ ചാനലിൽ വിളിച്ചുപറയുമ്പോൾ നമ്മുടെ മാധ്യമപ്രവർത്തെ എടുത്ത് കിണറ്റിലിടണമെന്നുമാത്രം പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു.

1 comment :

  1. മാലയിട്ടുകഴിഞ്ഞാൽ അയ്യപ്പനായി.അയ്യപ്പൻ്റെ നിഷ്ടകൾ പാലിക്കാൻ ഇവരും ബാധ്യസ്ഥരാണ്,അതിലൊന്നാണ് അസത്യം കാണിക്കാതിരിക്കുക,അവസാനമായി ഒരു ജനാധിപത്യവ്യവസ്ഥയിൽ ഇത്തരം നിരുപദ്രവകരമായ കാര്യങ്ങളിൽ പോലും സത്യസന്ധത പുലർത്താത്ത ഒരു ജനതയാണ് നമ്മുടേത്.

    ReplyDelete