ലാഷ്കർ പെലാങ്ങി (മഴവിൽകൂട്ടം)

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

             


             നിങ്ങളാരെങ്കിലും ഇന്ത്യോനേഷ്യൻ സിനിമ കണ്ടിട്ടുണ്ടോ ഞാനൊരെണ്ണം ഇന്നലെ കണ്ടു.ചിത്രത്തിൻറെ പേര്  ലാഷ്കർ പെലാങ്ങി.നമുക്ക് അരോചകമായി തോന്നുന്ന ആ വാക്കുകളുടെ അർത്ഥം മഴവിൽകൂട്ടമെന്നാണ്.ഇന്ത്യോനേഷ്യയിലെ സമ്പന്നമായ ബലിടങ്ങ് എന്ന ദ്വീപ് വെളുത്തീയം കൊണ്ട് സമ്പന്നമായിരുന്നെങ്കിലും നിവാസികളുടെ ജീവിതം കഷ്ടതരമായിരുന്നു.പണക്കാരുടെ കുട്ടികൾക്കായി പി.എൻ.തിമ എന്നൊരു ഹൈടെക്ക് സ്കൂളും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്കായി ഹർഫാൻ മാഷുടെ പഴകിപ്പൊളിഞ്ഞ സ്കൂളുമാണ് ഉള്ളത്.പക്ഷെ പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾ അഛനോടൊപ്പം പണിയ്ക്ക് പോകും.സ്കൂളുകളുടെ വ്യത്യാസം കാണിക്കാൻ സംവിധായകൻ രിരി റിസ ഉപയോഗിക്കുന്നത് കണക്ക് പഠിപ്പിക്കൽ ആണ്.സമ്പന്ന സ്കൂളിൽ കണക്ക് പഠിപ്പിക്കാൻ ഓരോ കുട്ടിയ്ക്കും ഓരൊ കാൽകുലേറ്റർ നൽകുമ്പോൾ പാവപ്പെട്ടവരുടെ സ്കൂളിൽ ഈറ്റ(ഈറ) ചെറുതായി മുറിച്ച കഷണങ്ങളാണ്.നൽകുന്നത്.
      ചിത്രമാരംഭിക്കുമ്പോൾ സ്കൂളിൽ പുതുവർഷദിനമാണ്.സമ്പന്ന സ്കൂളിൽ നിറയെ കുട്ടികൾ.അവർക്ക് യൂണിഫോറം ധരിച്ചുവരേണ്ട ദിവസങ്ങളേക്കുറിച്ച് പ്രിൻസിപ്പൽ സംസാരിക്കുമ്പോൾ മറ്റേ സ്കൂളിലെ പ്രശ്നം വേറെയാണ്.പത്ത് കുട്ടികൾ തികച്ചില്ലെങ്കിൽ സ്കൂളിന് അംഗീകാരമുണ്ടാവില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ ഭീഷണിപ്പെടുത്തിയിരിക്കുന്നു.പത്ത് കുട്ടികളെ തികയ്ക്കാനുള്ള ഓട്ടമാണ് ഹെഡ്സർ ഹർഫാൻ മാഷും മ്യൂസ് എന്ന് വിളിപ്പേരുള്ള മുസ്ലിമ ടീച്ചറും.
 
       ശരിക്കും നമ്മുടെ കേരളത്തിലെ പരിതസ്ഥിതി തന്നെ.ഭാഗ്യത്തിന് പത്തു കുട്ടികൾ തികയുന്നു.അപ്പൊഴേയ്ക്കും രണ്ട് മാസമായി ശമ്പളം കിട്ടിയില്ലെന്ന്പറഞ്ഞ് ആകെയുള്ള അനദ്ധ്യാപകൻ പിരിഞ്ഞു പോകുന്നു.വല്യ അനുസരണശീലമില്ലാത്ത പത്ത് കുട്ടികൾ,അവരുണ്ടാക്കുന്ന പൊല്ലാപ്പുകൾ.പൊട്ടി. തകരഷീറ്റുകൾ കൊണ്ടുള്ള മേൽക്കൂരയ്ക്കു കീഴിൽ ഊന്നുകൊടുത്ത ഭിത്തികൾക്കിടയിൽ മഴയും വെയിലും കൊണ്ട് പഠനം തുടരുന്ന കുട്ടികൾ.അതിനിടയിൽ ഒരുത്തനൊരു പ്രേമബന്ധത്തിലും ചാടുന്നു.
      അങ്ങനെയിരിക്കുമ്പൊഴാണ് നമ്മൾ കലാമേള എന്ന് വിളിക്കുന്ന കാർണിവൽ വരുന്നത്.പത്തുപേരിലൊരാൾ സംഗീതവും നൃത്തചുവടുകളും നൽകിയ നാടൻനൃത്തമേളയിലൂടെ സ്ഥിരം ചാമ്പ്യൻമാരായ പി.എൻ.തിമ സ്കൂളുകാരെ ഹർഫാൻമാഷുടെ കുട്ടികൾ മലത്തിയടിക്കുന്നു.
        അങ്ങനെ ബെലിടങ്ങിൽ ഈ സ്കൂൾ പ്രശസ്തമാകാൻ തുടങ്ങുന്നു.ഇതിനിടയിലുണ്ടായ ഹർഫാൻ മാഷുടെ മരണം സ്കൂളടച്ചു പൂട്ടുന്നതിലെത്തുന്നു.മാഷുടെ മരണത്തിൽ മനം നൊന്ത് മ്യൂസ് ടീച്ചർ സ്കൂളിൽ വരാതാകുന്നതാണ് കാരണം.ഇതോടെ കുട്ടികൾ പലവഴിയ്ക്കാകുന്നു.എന്നാൽ പിന്നീട് കുട്ടികൾ തന്നെ മുൻകയ്യെടുത്ത് ടീച്ചറില്ലാതെ തന്നെ സ്കൂളാരംഭിക്കുന്നു.പിന്നീട് മ്യൂസ് ടീച്ചറും വരുന്നു.
        തുടർന്ന് എല്ലാ സ്കൂളുകളും ഉൾപ്പെടുന്ന ക്വിസ് മൽസരമാണ്.കണക്കിൽ വിദഗ്ധനായ ലന്താങ് എന്ന കുട്ടിയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ മൽസരിക്കാനെത്തുന്നു.(ഇവിടെ മലയാള സീനീമയെ അനുകരിച്ച് ലേശം ക്ളീഷെയുണ്ടെങ്കിലും അധികമാവുന്നില്ല.)ക്വിസ് മാസ്റ്ററെ മലത്തിയടിച്ച് ഹർഫാൻ മാഷുടെ കുട്ടികൾ വിജയിക്കുന്നു.മലയാ സിനിമയാിരുന്നെങ്കിൽ ഇത്രും കൊണ്ട് അവസാനിപ്പിച്ചേനെ.എന്നാൽ സംവിധായകനും കഥാകൃത്തും കൂടി വളരെ വലിയൊരു സാമൂഹ്യയാഥാർത്ഥ്യം കൂടി നമുക്ക് കാണിച്ചു തരുന്നു.
        എത്ര വലിയ മിടുക്കനാണെങ്കിലും അവനെ നിയന്ത്രിക്കുന്നത് അവൻറെ ജീവിതചുറ്റുപാടുകളാണെന്ന കയ്പൻ സത്യവും കൂടി അവർ നമുക്ക് വെളിവാക്കിത്തരുന്നു.ലന്താങ് എന്ന മിടുക്കൻകുട്ടിയ്ക്ക് അവൻറെ വ്യക്തിപരമായ നഷ്ടം അവൻറെ പടിപ്പുമുടങ്ങാൻ കാരണമാകുന്നു.ദരിദ്രമായ ചുറ്റുപാടകളിൽ തട്ടി ഇടക്കുവച്ച് പഠനം മുടങ്ങുന്നത് ആ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനുകൂടി പലതും നഷ്ടമാവുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കുമ്പോൾ അറിയാതെ രണ്ടിറ്റു കണ്ണുനീർ താഴെ വീണിരിയ്ക്കും.
        മലേഷ്യൻ സംസ്കാരത്തിലുള്ള കുട്ടികളുടെ പല ചെയ്തികളും നമ്മുടെ മനസ്സിൽ പിടിക്കില്ലെങ്കിലും ആകെക്കൂടി ഈ ചിത്രം തീർച്ചയായും നമ്മുടെ മനസ്സിൽ കയറിക്കൂടും. ആന്ദ്രിയ ഹിരാരെ എന്ന ഇന്തോനേഷ്യൻ എഴുത്തുകാരൻറെ നോവലിൻറെ ചലച്ചിത്രാവിഷ്കാരമാണി സിനിമ.

No comments :

Post a Comment