പിന്നോട്ട് നടക്കുന്ന കേരളം

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ങ്ങനെ ഇലക്ഷനും അതിന്റെ ഫലപ്രഖ്യാപനവും വന്നു. കേന്ദ്രത്തിലെ റിസല്റ്റ് പ്രതീക്ഷിച്ചതു പോലെയായിരുന്നെങ്കിലും കേരളത്തിലെത് അങ്ങനെയായിരുന്നില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ മറ്റൊരു - കൂടുതല്‍ നാറിയ - പതിപ്പായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണം. കേന്ദ്രം ഇന്ധന വില വര്ദ്ധിപ്പിക്കാനുള്ള അവകാശം കമ്പനികള്ക്ക് വിട്ടുകൊടുത്ത് ജനങ്ങളെ പിഴിഞ്ഞ രസിച്ചപ്പോള്‍ അതിനു ചുട്ടു പിടിച്ചുകൊടുത്തു കേരള ഭരണം.ആധാര്‍ കാര്ഡിന്റെ പേരില്‍, വിലവര്ദ്ധനവിന്റെ പേരില്‍ അങ്ങിനെ അങ്ങിനെ ഒരു നൂരായിരം കാരണങ്ങളാല്‍ ജനദ്രോഹഭരണം നടപ്പാക്കിയപ്പോള്‍ അതിനൊക്കെ ഒത്താശ പാടി കേരള ഭരണം.
                 കേരളത്തിലെ ഉമ്മന്‍ ഭരണം കേന്ദ്രഭരണത്തിനുമപ്പുറം നാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിട്ടുള്ള നിരവധി സ്കാന്‍ഡലുകള്‍  ഭരണത്തെ മാത്രമല്ല കേരളത്തിലെ ആത്മാഭിമാനമുള്ള ജനങ്ങളെപ്പോലും നിരാശയുടേയും അവമതിപ്പിന്റേയും പടുകുഴിലേയ്ക്ക് പതിപ്പിച്ചു കേരള സര്‍ക്കാര്‍.നിരവധി അഴിമതിക്കഥകള്‍ കേന്ദ്രഭരണത്തെചുറ്റി ഉണ്ടായെങ്കിലും കേരള ഭരണത്തെപോലെ ഇത്രയും അധപതിച്ച ഒരു സര്‍ക്കാരായി മാറിയില്ല അവര്‍.
                  എന്നിട്ടും  ഇലക്ഷന്‍ റിസല്‍റ്റ് വന്നപ്പോള്‍ കേന്ദ്രഗവണ്മെന്റിനെ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ഇനിയുമൊരു തിരിച്ചുവരവിനു സാധ്യതയില്ലാത്ത വിധം ഇല്ലായ്മ ചെയ്തു നിരക്ഷരകുക്ഷികളെന്ന് നാം വിളിച്ച് കളിയാക്കുന്ന ഉത്തരേന്ത്യന്‍ ജനത.എന്തിന് ഉത്തരേന്ത്യന്‍ ജനതയെ പറയുന്നു.കേരളത്തിനു വെളിയില്‍ 9 സംസ്ഥാനങ്ങളില്‍ കോണ്ഗ്രസ്സിനു കിട്ടിയ സീറ്റ് 0 ആണ്.ആകെ കോണ്ഗ്രസ്സിനു നേടാനായത് 46 സീറ്റ് മാത്രം.എന്തിന്, ഔദ്യോഗിക പ്രതിപക്ഷമാകാനുള്ള സീറ്റ് പോലും കോണ്ഗ്രസ്സിനു നല്‍കിയില്ല ഇന്ത്യയിലെ രോഷാകുലരായ വോട്ടര്‍മാര്‍.കോണ്ഗ്രസ്സിന് അല്‍പ്പമെങ്കിലും ആശ്വസിക്കാനായത് ഈ കൊച്ചു കേരളത്തില്‍ മാത്രം.
              എന്നാല്‍ കേരളത്തിലെ സ്ഥിതി തിരിച്ചായിരുന്നു.എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും കേരളത്തില്‍ എല്‍ ഡി എഫിനേക്കാള്‍ സീറ്റ് യു ഡി എഫ് നേടി.ഇലക്ഷന്റെ ആദ്യകാലത്ത് ഉമ്മന്‍‌ചാണ്ടി പറഞ്ഞിരുന്നു, ഈ ഇലക്ഷന്‍ തന്റെ ഗവണ്മെന്റിന്റെ വിധിയെഴുത്താണെന്ന്.16 സീറ്റില്‍ നിന്ന് 12 സീറ്റിലേയ്ക്കവര്‍ താഴെപ്പോയെങ്കിലും അതുകൊണ്ടായില്ല എന്ന് വിവരമുള്ളവര്‍ പറയുന്നു.ഉമ്മന്‍ ഗവണ്മെന്റിന് കിട്ടിയ അടി പോരാ എന്ന് ജനം മുറുമുറുക്കുന്നു.ആരോട് ചോദിച്ചാലും ഉമ്മന്‍ തോറ്റുപോകും എന്നാണ് കോണ്‍ഗ്രസ്സ് കാര്‍ പോലും പറഞ്ഞിരുന്നത്.
                   20 ല്‍ 20 തും എന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞ എല്‍ ഡി ഏഫ് അവസാനമായപ്പോഴേയ്ക്കും 12 ഉം 8 ഉം എന്ന ഒരു ശരിയിലേയ്ക്ക് വന്നിരുന്നു.12 എല്‍ ഡി എഫ്, 8 യു ഡി എഫും എന്ന ഒരു ശരിയായ ഒരു നംബറിലേക്ക് കേരളം എത്തിയിരുന്നു. ഏതാണ്ട് യു ഡി എഫ് കാരും അത് സമ്മതിക്കുകയും ചെയ്തിരുന്നു.എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് 12 യു ഡി എഫ് , 8 എല്‍ ഡി എഫ് എന്നായി നില.എല്‍ ഡി എഫിനേയും യു ഡി എഫിനേയും രാഷ്ട്രീയ നിരീക്ഷകരേപ്പോലും അല്‍ഭുതപ്പെടുത്തി ഈ റിസല്‍റ്റ്.
                  കാര്യം എല്‍ ഡി എഫിന് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വോട്ടുകളുടെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടെന്നത് സത്യം, യു ഡി എഫിന് വോട്ട് കുറഞ്ഞതും സത്യം.എന്നിട്ടും പ്രസ്റ്റീജ് മത്സരങ്ങള്‍ നടന്ന കൊല്ലം,കോഴിക്കോട്,വടകര തുടങ്ങിയ മണ്ഡലങ്ങളില്‍ ഉണ്ടായ തോല്‍‌വി എല്‍ ഡി എഫിനെ ഞെട്ടിച്ചു എന്നത് സത്യം.എല്‍ ഡി എഫ് അതിന്റെ വിവിധ ഘടകങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും ഈ തോല്‍‌വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.എന്നാല്‍ ഞാന്‍ എന്റേതായ ചില നിഗമനങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിക്കയാണിവിടെ.   
                  ഇതിനു മുന്‍പ് മറ്റൊരു സമയത്തുകൂടി ഇങ്ങനെ ഒരു പ്രതിഭാസം ഇവിടെ കണ്ടിരുന്നു.1976 ലെ അടിയന്തിരാവസ്ഥവയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും കോണ്ഗ്രസ്സിനെ തള്ളിപ്പറഞ്ഞെങ്കിലും കേരളം മാത്രം അടിയന്തിരാവസ്ഥയുടെ അമിതാധികാരം കൊണ്ട് രക്തരൂക്ഷിതമായ കോണ്ഗ്രസ്സിനെ ഇരു കൈയ്യും നീട്ടിപുണര്‍ന്നു.ഏതാണ്ട് 20 ല്‍ 17 സീറ്റും നല്‍കി കേരളം കോണ്ഗ്രസ്സിനെ വരിച്ചു.
                     അന്ന് അതിനു കിട്ടിയ വിശദീകരണം അടിയന്തിരാവസ്ഥയുടെ ക്രൂരതകള്‍ ഏറെയും അങ്ങ് ദൂരെ ഉത്തരേന്ത്യയിലായിരുന്നതിനാല്‍ കേരളം കോണ്ഗ്രസ്സിനും രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങള്‍ തിരിച്ചും വോട്ട് ചെയ്തു എന്നാണ്. എന്നാല്‍ അധികം താമസിയാതെ ഉത്തരേന്ത്യയില്‍ നടന്നതിനേക്കാള്‍ ക്രൂരമായ സംഭവങ്ങള്‍ ഇവിടെ നടന്നതിനു തെളിവുകള്‍ പുറത്തു വന്നു.രാജന്‍ സംഭവവും കായണ്ണ സംഭവവും മറ്റു നിരവധി സംഭവങ്ങളും ഓര്‍ക്കുക. എന്നിട്ടും അടുത്ത തിരഞ്ഞെടുപ്പില്‍ - രാജന്‍ സംഭവവുമായി പ്രതിപക്ഷം നാടു ചുറ്റിയിട്ടും - അത്ര വലിയ പരാജയം കോണ്ഗ്രസ്സിനുണ്ടായില്ല എന്നോര്‍ക്കുക.
             അപ്പോള്‍ കേരള ജനതയുടെ മാറി ചിന്തിക്കല്‍ നയം പണ്ടേയുള്ളതാണെന്നര്‍ത്ഥം.എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് തേടേണ്ടത്.
(ശേഷം അടുത്ത പോസ്റ്റില്‍)                       

3 comments :

  1. ഇതിനു മുന്‍പ് മറ്റൊരു സമയത്തുകൂടി ഇങ്ങനെ ഒരു പ്രതിഭാസം ഇവിടെ കണ്ടിരുന്നു.1976 ലെ അടിയന്തിരാവസ്ഥവയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും കോണ്ഗ്രസ്സിനെ തള്ളിപ്പറഞ്ഞെങ്കിലും കേരളം മാത്രം അടിയന്തിരാവസ്ഥയുടെ അമിതാധികാരം കൊണ്ട് രക്തരൂക്ഷിതമായ കോണ്ഗ്രസ്സിനെ ഇരു കൈയ്യും നീട്ടിപുണര്‍ന്നു.ഏതാണ്ട് 20 ല്‍ 17 സീറ്റും നല്‍കി കേരളം കോണ്ഗ്രസ്സിനെ വരിച്ചു.
    അന്ന് അതിനു കിട്ടിയ വിശദീകരണം അടിയന്തിരാവസ്ഥയുടെ ക്രൂരതകള്‍ ഏറെയും അങ്ങ് ദൂരെ ഉത്തരേന്ത്യയിലായിരുന്നതിനാല്‍ കേരളം കോണ്ഗ്രസ്സിനും രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങള്‍ തിരിച്ചും വോട്ട് ചെയ്തു എന്നാണ്. എന്നാല്‍ അധികം താമസിയാതെ ഉത്തരേന്ത്യയില്‍ നടന്നതിനേക്കാള്‍ ക്രൂരമായ സംഭവങ്ങള്‍ ഇവിടെ നടന്നതിനു തെളിവുകള്‍ പുറത്തു വന്നു.രാജന്‍ സംഭവവും കായണ്ണ സംഭവവും മറ്റു നിരവധി സംഭവങ്ങളും ഓര്‍ക്കുക. എന്നിട്ടും അടുത്ത തിരഞ്ഞെടുപ്പില്‍ - രാജന്‍ സംഭവവുമായി പ്രതിപക്ഷം നാടു ചുറ്റിയിട്ടും - അത്ര വലിയ പരാജയം കോണ്ഗ്രസ്സിനുണ്ടായില്ല എന്നോര്‍ക്കുക.
    അപ്പോള്‍ കേരള ജനതയുടെ മാറി ചിന്തിക്കല്‍ നയം പണ്ടേയുള്ളതാണെന്നര്‍ത്ഥം.എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് തേടേണ്ടത്.
    (ശേഷം അടുത്ത പോസ്റ്റില്‍)

    ReplyDelete
  2. >>>>>>1976 ലെ അടിയന്തിരാവസ്ഥവയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും കോണ്ഗ്രസ്സിനെ തള്ളിപ്പറഞ്ഞെങ്കിലും കേരളം മാത്രം അടിയന്തിരാവസ്ഥയുടെ അമിതാധികാരം കൊണ്ട് രക്തരൂക്ഷിതമായ കോണ്ഗ്രസ്സിനെ ഇരു കൈയ്യും നീട്ടിപുണര്‍ന്നു.ഏതാണ്ട് 20 ല്‍ 17 സീറ്റും നല്‍കി കേരളം കോണ്ഗ്രസ്സിനെ വരിച്ചു.<<<<<

    1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 11 സീറ്റുകളും സി പി ഐ 4 സീറ്റുകളും, കേരള കോണ്‍ഗ്രസ് 2 സീറ്റുകളും  മുസ്ലിം ലീഗ് 2 സീറ്റുകളും ആര്‍ എസ് പി 1 സീറ്റുമാണു നേടിയത്. സി പി എമ്മിന്, ഒറ്റ സീറ്റും കിട്ടിയില്ല.

    മോഹന്‍ ഇതൊക്കെ എഴുതി എന്തു സ്ഥാപിക്കാനാണുദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.

    ഇത്തവണ ഇടതുമുന്നണിക്ക് സീറ്റു കുറഞ്ഞതിന്റെ കാരണം തപ്പി എങ്ങും പോകേണ്ട സി പി എമ്മിനുള്ളിലേക്ക് മാത്രം നോക്കിയാല്‍ മതി. ആര്‍ എസ് പി പുറത്തു പോയതുകൊണ്ട് കൊല്ലവും ആലപ്പുഴയും മാവേലിക്കരയും  പോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകൊണ്ട് തിരുവനന്തപുരവും, എറണാകുളവും, കോഴിക്കോടും, വടകരയും പോയി. ജില്ലാ കമ്മിറ്റികള്‍ക്ക് വേണ്ടത്ത സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതൊക്കെ ഓര്‍ക്കണമായിരുന്നു. ഇടുക്കിയും കണ്ണൂരും കസ്തൂരി രംഗന്‍ തന്നതാണ്. ചാലക്കുടിയും  ത്രിശൂരും പി സി ചാക്കോയുടെ സംഭാവനയും.

    ചെറ്റ എന്നും  പരനാറി എന്നുമൊക്കെ പ്രേമചന്ദ്രനേപ്പോലെ സര്‍വ്വ സമ്മതനായ ഒരു വ്യക്തിയെ വിളിക്കുമ്പോള്‍ അത് പാടില്ല എന്നു പറയാന്‍  തക്കെ വിവേകമുള്ള ഒരാളും ഇന്ന് സി പി എമ്മില്‍ ഇല്ല. ഇതൊക്കെ ആരംഭം മാത്രമാണ്. പലതും വരാനിരിക്കുന്നേ ഉള്ളു. പാര്‍ട്ടിക്ക് ഭാരമായ നേതാക്കളുള്ളപ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍  ചാണ്ടി വീണ്ടും അധികാരത്തിലേറിയാല്‍ അത്ഭുതപ്പെടാനുമില്ല.

    സി പി എമ്മിനു ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടാന്‍ പോകുന്നു. അതേക്കുറിച്ചാണു സി പി എം ഇപ്പോള്‍ ചിന്തിക്കേണ്ടത്. ആരാണതിന്റെ ഉത്തരവാദി എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. പി ബി തലപുകഞ്ഞാലോചിക്കേണ്ട കാര്യമില്ല.

    77 ല്‍ കോണ്‍ഗ്രസിന്റെ കൈ രക്തരൂക്ഷിതമായിരുന്നോ എന്ന് 2014 ല്‍ അന്വേഷിക്കുന്നതുകൊണ്ട് ഫലമില്ല. സി പി എമ്മിന്റെ കൈയിലെ രക്തക്കറ കഴുകി കളയാനുള്ള വഴി തേടുകയാണു വേണ്ടത്.

    ReplyDelete
  3. ഇത്തവണ ഇടതുമുന്നണിക്ക് സീറ്റു കുറഞ്ഞതിന്റെ കാരണം തപ്പി എങ്ങും പോകേണ്ട സി പി എമ്മിനുള്ളിലേക്ക് മാത്രം നോക്കിയാല്‍ മതി.

    വളരെ ശരി!

    ReplyDelete